
സ്കൂള്‍ ജീവതത്തില്‍ ഒരുപാട് ഓര്‍മ്മകള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ ചിന്തികുമ്പോള്‍ ഏറ്റവും വേദനിപ്പികുന്നതും,പക്ഷെ, അത് ചെയ്തത് അറിയാത്ത പ്രായത്തില്‍ ആണല്ലോ എന്ന് കരുതി ആശസിക്കുന്നതുമായ ചിലപ്പോള്‍ ചിരിപ്പികുന്നതുമായ ഒരു
സംഭവം ഉണ്ട് ...അനുഭവം..ഒരിക്കലും മറക്കാത്ത അനുഭവം..അത് രണ്ടു ക്ലാസ്സില്‍ ആയിരുന്നു.പിള്ള മനസ്സില്‍ കള്ളം ഇല്ല എന്നല്ലേ?എന്റെ മനസ്സില്‍ കള്ളം ഉണ്ടോ?വായിച്ചിട്ട് പറയു.ഞാന്‍ ഇവിടെ വന്‍ വിവാദമായ ഒരു സംഭവത്തിന്റെ സത്യാവസ്ഥ വെളിപെടുത്തുവാന്‍ പോകുകയാണ്.എന്ത് സംഭവിക്കും ഒന്നും പറയാന്‍ പറ്റില്ല.
എന്റെ വീട് പോലെ തന്നെ എന്റെ ഉമ്മയുടെ കാകാന്റെ(അമ്മാവന്റെ) വീടും ചരിത്രം ഉറങ്ങുന്ന ചന്ദ്രഗിരി കോട്ടയുടെ സമീപം മേല്പരംബില്‍ തന്നെ ആണ്..
കാകയുടെ ചെറിയ മകന് എന്നെകാള്‍ ഒരു വയസ്സിനു മൂത്തത്...ഒരേ ഒരു വയസ്സിനു..പേര് മന്‍സൂര്‍ ..ഞങ്ങള്‍ എന്നും നല്ല കൂട്ടായിരുന്നു.ഇന്നും അത് നില നിര്‍ത്തി പോന്നു.
കാക ദുബായില്‍ നിന്ന് വരുന്നത് കൊണ്ട് ഞാന്‍ ഉമ്മയും കാകയുടെ വീട്ടില്‍ രണ്ടു ദിവസം താമസിക്കാന്‍ പോയി.കാക കുറെ സാധനം ദുബായില്‍ നിന്നും കൊണ്ട് വന്നു..മിടായിയും പേന പാവകളും ഒക്കെ.കാക യുടെ നാടടെ ഉള്ള വരവില്‍ കുടംബത്തിലുള്ള സകല കുട്ടികളും പെട്ടി പൊട്ടിക്കാന്‍ കാത്തിരിക്കുക ആണ്.ഈ പാവം ഞാനും.ആക്രാന്തത്തോടെ പ്രതീക്ഷിച്ച പോലെ തന്നെ എനിക്കും കിട്ടി
അതില്‍ നിന്നും ഒരു ഓഹരി
.എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു.
പക്ഷെ,കാക ഒരു സ്പെഷ്യല്‍ വാച് കൊണ്ട് വന്നിരുന്നു.ഒന്നേ ഒന്ന്.
വാചിനായി എല്ലാവരും ആര്‍ത്തിയോടെ നോക്കി.പക്ഷെ, വാച് കൊടുത്തത് കാകന്റെ മകന് മന്സൂരിനു ആയിരുന്നു.ആ വാച്ചിന് ഒരു പാട് സവിശേഷതകള്‍ ഉണ്ടായിരുന്നു. ആ വാച് ഓരോ അര മണികൂര് കഴിയുമ്പോഴും കോഴിയുടെ ശബ്ദം ഉണ്ടാകും..അത് മാത്രമല്ല വേറെയും പല ഉണ്ടാക്കും. ഇടയ്ക്ക് കുറെ തരം ലേറ്റ് കത്തും.അങ്ങെനെ ഒരു പാട്.ഇന്ന് അത് പോലാത്തത് സുലഭാമാനെങ്കിലും അന്ന് അത് അപൂര്‍വമായിരുന്നു..അല്ല ഞാന്‍ കണ്ടത് ആദ്യമായിട്ടായിരുന്നു.
ആ വാച്ച് കയ്യില്‍ കെട്ടി അവന് ചെത്തി നടകുമ്പോള്‍ എന്റെ മനസ്സില്‍..അസൂയ പൊന്തി വന്നു..അത് പോലൊരു വാച്ച് എനിക്കും വേണം.കുഞ്ഞു മനസ്സിന്റെ കുഞ്ഞു ആഗ്രഹം.എന്ത് ചെയ്യും അത് പോലൊരു വാച് കിട്ടാന്‍?..അല്ല ആ വാച് തന്നെ ആയാലെന്ത്?..ആ വാച് തന്നെ മതി!!...അത് മതി!!അത് കിട്ടാന്‍ എന്ത് വഴി?അതെ..മോഷണം തന്നെ...പിന്നെ അല്ലാതെ..നാളെ സ്കൂളില്‍ അത് ഇട്ടു ചങ്ങാതി മാരുടെ മുന്പില് ചെത്തി നടക്കണം....എന്റെ മനസ്സിലെ ചെകുത്താന് അപ്പോഴെ ഉണര്‍ന്നു കഴിഞ്ഞിരുന്നു...രാത്രി മുഴുവന്‍ ഉറങ്ങാതെ പ്ലാന്‍ ചെയ്തു..അവന് വാച് വെയ്കുന്ന സ്ഥലവും എല്ലാം അതിവിധ്ഗ്തമായി കണ്ടു പിടിച്ചു.
രാവിലെ തന്നെ എന്റെ പ്ലാന്‍ വളരെ സുന്ദരമായി ചെയ്തു തീര്‍ത്തു.അതെ മോഷണം തന്നെ!!..എന്റെ ആദ്യ മോഷണം..മോഷണമെന്ന മഹത്തായ കലയില്‍ ഞാന്‍ അരങ്ങേറ്റം കുറിച്ചു.അല്പം പോലും ഭയം ഉണ്ടായിരുന്നില്ല.പിടിക്കപെട്ടാല്‍ എന്താവും എന്ന ചിന്തയോ,ധാരണയോ ,ബോധമോ ഉണ്ടെങ്കില്‍ അല്ലെ ഭയം ഉണ്ടാവും?
പിറ്റേന്ന് ഞാന്‍ സ്കൂളില്‍ പോയി.കൂട്ടുകാരുടെ മുന്നില്‍ ഹീറോ ആയി.എന്റെ എല്ലാ ആഗ്രഹങ്ങളും പൂര്തികരിച്ചു വിജയ ഭാവത്തോടെ ഞാന്‍ സ്കൂള്‍ വിട്ടു കാകാന്റെ വീട്ടിലെക്കു തിരിച്ചു പോയി.
പക്ഷെ,അവിടെ വാച് പ്രശ്നം രൂക്ഷ മായിരുന്നു..വാച് കാണാത്തത് കൊണ്ട് മന്‍സൂര്‍ കരഞ്ഞു കൊണ്ട് വീട്ടി ഇരുന്നു.സ്കൂളില്‍ പോകാതെ.എല്ലാവരും വാച് പ്രശ്നം ചര്‍ച്ച ചെയ്യുന്നു.ഞാന്‍ ഒന്നും അറിയാതെ ഭാവത്തില്‍ വീട്ടില്‍ കയറി.എന്നിട്ട് ഞാന്‍ വാച്ച് എടുത്ത സ്ഥലത്തിന്റെ കുറച്ചു ദൂരമായി
ആര്‍ക്കും പെട്ടന്ന് കാണാത്ത സ്ഥലത്ത് വാച്ച് വെച്ചു.ഞാനാര മോന്.കക്കാന്‍
മാത്രമല്ല നിക്കാനും അറിയും.നിങ്ങള്‍ എന്താ കരുതിയത് ഞാന്‍ വെറും ലോട്ട് ലൊടുക്കു കള്ളന് ആണെന്നോ?പിന്നെ..കുറച്ചു സമയം കഴിഞ്ഞു ആര്‍ക്കോ വാച്ച് കിട്ടി..എല്ലാവര്ക്കും സമാധാനമായി..അവനും ..എനിക്കും..ശുഭം...
പക്ഷെ,ഞാന്‍ മോഷ്ടിച്ചത് അവര്‍ക്ക് അറിഞ്ഞിരിക്കില്ലേ?
ഞാന്‍ വേദനിക്കേണ്ട എന്ന് കരുതി ആയിരിക്കും പറയാതിരുന്നത്..
ഒരു പക്ഷെ അന്ന് ആരെങ്കിലും എന്നെ കള്ളന് എന്ന് വിളിച്ചിരുന്നെങ്കില്‍...
ഇന്ന്..ഞാന്‍ എന്തായി തീരുമായിരുന്നു...ഒരു പക്ഷെ????
അതെ..എനിക്കു ഇന്ന് ഓര്‍ക്കുംബ്ബോള്‍ ചിരിക്കാന്‍ തോന്നും ..മറക്കാനും...