20 January 2011

ഉണരുവാന്‍ ആഗ്രഹിക്കാത്ത സ്വപ്നം....


(എന്‍റെ സുഹൃത്ത് മൈ കാസറഗോഡ് എന്ന ഓണ്‍ലൈന്‍ കൂട്ടായ്മക്കു വേണ്ടി എഴുതിയ ചെറു കഥയ്ക്ക്‌ ഒരു വര്‍ഷം മുന്‍പ്‌ ഞാന്‍ എഴുതിയ രണ്ടാം ഭാഗമാണ് ഈ കഥ.)

ആദ്യ ഭാഗത്തില്‍ ഞാന്‍ എന്ന കഥാപാത്രം അട്മിഷന് വേണ്ടി പട്ടണത്തിലെ കോളെജിലേക്ക് മാതാപിതാക്കളുടെ കൂടെ കാറിലൂടെ ഹൈ വേ യിലൂടെ യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചിന്തകളാണ് കഥയ്ക്ക്‌ ആധാരം.കഥയുടെ അവസാനം ഒരു ലോറി വന്നു അവരെ ഇടിക്കുകയും ടപ്പോ എന്ന ശബ്ദം കേള്‍ക്കുകയും ചെയ്യുന്നു. പരീക്ഷ ഹാളില്‍ ഉറങ്ങുകയായിരുന്ന അവളെ അദ്ധ്യാപകന്‍ പുറത്തേക്കു തള്ളിയപ്പോലുണ്ടായ ടപ്പോ എന്ന ശബ്ദം കേട്ടപ്പോഴാണ് അവള്‍ക്കു ഇതെല്ലം സ്വപ്നം ആണെന്ന് അറിയുന്നത്.ക്ലാസ്സിലെ കൂട്ട ചിരിയോടെ കഥ അവസാനിക്കുന്നു.തുടര്‍ന്ന് ഇവിടെ വായികുക.

ഞാന്‍=ഒരു പെണ്‍ കുട്ടിയാണ്.


പരീക്ഷ കഴിഞ്ഞു സ്കൂള് വിട്ടിറങ്ങുമ്പോള്‍ മനസ്സ് വല്ലാതെ അസ്വസ്ഥ മായിരുന്നു.യാ..അള്ളാഹു ഞാന്‍ ഒന്നും എഴുതിട്ടില്ലല്ലോ?എന്‍റെ ഭാവി?ഇത് വരെ പഠിച്ചതൊക്കെ വെറുതെ ആവുമോ? ഹ!എന്‍റെ പഠനത്തെ കുറിച്ച്, എന്‍റെ ഭാവിയെ കുറിച്ച് എനിക്ക് നന്നായിട്ടറിയാം.ഞാന്‍ എന്തായി തീരുമെന്നും എനിക്ക് നല്ല നിശ്ചയമുണ്ട്.പക്ഷെ ഉമ്മാക്കും ഉപ്പാകും അറിയില്ലല്ലോ?ഞാന്‍ ഇത് വരെ പാസ്സായത് എങ്ങനെ എന്ന്.അവരൊക്കെ കരുതുന്നത് ഞാന്‍ ഇത് വരെ പാസ്സായത്‌ പഠിച്ചു എഴുതിയിട്ട് ആണെന്ന്...ഹും..സത്യം അത് എനിക്കല്ലേ അറിയൂ.

കഴിഞ്ഞ കുറെ പൊതു പരീക്ഷകളില്‍ എന്‍റെ ഉറ്റ സുഹൃത്തും സ്ഥിരം ഒന്നാം റാങ്കുക്കാരിയുമായ തസ്നി ആയിരുന്നു അടുത്ത സീറ്റില് പരീക്ഷ എഴുതിയിരുന്നത്.അവള് റാങ്ക് അടികുമ്പോള്‍ ഞാന്‍ ഫസ്റ്റ് ക്ലാസ് അടിക്കാതെ ഇരുന്നാലെ അത്ഭുതമുള്ളൂ.അത് സ്കൂളിലെ മുഴുവന്‍ പേര്‍ക്കും അറിയാം. അവര്‍ക്കെല്ലാം അതില്‍ നല്ല പോലെ അസൂയ ഉണ്ട്.അതനിക്കറിയാം.ഹോ..വല്ലാത്ത അസൂയക്കാരു തന്നെ ഈ ലോകത്തില്‍.ഒന്നിനെയും വിശ്വസിക്കാന്‍ പറ്റില്ല.


പക്ഷെ, ഇപ്രാവശ്യം ഞാന്‍ ആകെ പ്രതിസന്ധിയിലാണ്.കാരണം,തസ്നി കല്യാണവും കഴിഞ്ഞു പോയി.രണ്ടു മാസം മുന്‍പ്.ഞങ്ങള്‍ എല്ലാവരും കല്യാണത്തിന് പോയിരുന്നു.ഒരു കിടിലന്‍ കല്യാണമായിരുന്നു.എന്ത് ആര്‍ഭാടം ആയിരുന്നു കല്യാണത്തിനു. എത്ര പാവപെട്ട പെണ്‍ കുട്ടികള്‍ കല്യാണം കഴിക്കാന്‍ പണമില്ലാതെ വിഷമിക്കുണ്ട്.ഉള്ളവര്‍ അതി ഗംഭീരമായും നടത്തുന്നു.ഇല്ലാത്തവന് ഇന്നും ഇതൊക്കെ കണ്ടു കണ്ണീരു വാര്‍ക്കുന്നു.പാവപ്പെട്ട ചെറുപ്പക്കാരന്‍ ആയാലും പാവപ്പെട്ട പെണ്‍ കുട്ടിയ കല്യാണം കഴിക്കുന്നത്, എങ്കിലും സ്ത്രീധനം വാങ്ങുന്നതില്‍ ഒരു കുറവുമില്ല.എവിടുന്ന് നന്നാവാന്‍.

ഹ.. അത് പോട്ടെ.അവള്‍ പഠിത്തവും നിര്‍ത്തി. അവള് കല്യാണം കഴിഞ്ഞു പോയി.ഇപ്രാവിശ്യം എന്‍റെ അടുത്ത് ഇരുക്കുന്നത് താഹിറ.അവളാണെങ്കില്‍ എന്‍റെ പേപ്പര്‍ ആണ് നോക്കുന്നത്!മൂ ദേവി!ഒന്നും പഠിക്കാതെ വന്നിരിക്കുന്നു.എന്നെ പോലെ.ശവം!

അല്ലെങ്കിലും എന്തിനാ പെണ്‍കുട്ടികളെ വേഗം കല്യാണം കഴിച്ചു വിടുന്നത്. അതും റാങ്കുക്കാരിയായ ഒരു പെണ്‍ കുട്ടിയെ.എന്തൊക്കെ പ്രതീക്ഷ ഉണ്ടായിരുന്നു അവളെ പറ്റി ഞങ്ങള്‍ക്ക്.എല്ലാം അവളുടെ വീട്ടുക്കാര്‍ നശിപ്പിച്ചില്ലേ?ഇനി ഭര്‍ത്താവിന്‍റെ കല്‍പ്പന അനുസരിച്ച് ജീവിക്കേണ്ടേ? പക്വത ഇല്ലാത്ത പ്രായത്തില്‍ അറിയാതെ അവള്‍ക്കു എന്തൊക്കെയോ ചെയ്യേണ്ടിവരും.എല്ലാം അറിയുവാന്‍ ആകുമ്പോഴേക്കും എല്ലാം നഷ്ടപെട്ടു കഴിഞ്ഞിരിക്കും.ഭര്‍ത്താവ് അവളെ ഒഴിവാക്കുക അല്ലെങ്കില്‍ എന്തെങ്കിലും പറ്റിയാലോ അവള്‍ക്കു ജീവിക്കേണ്ടേ ?എന്തെങ്കിലും ഒരു ബിരുദം കയ്യില്‍ ഉണ്ടെന്ക്കില്‍ ഏതെങ്കിലും നല്ല പണി എടുത്ത് ജീവിതം പുലര്‍ത്താം. ആരോടും യാന?ഞാനൊരു പെണ്ണല്ലേ ?പുരോഗമന ചിന്തയുമായി നടന്നു ബസ്സ്‌ എത്തിയത് അര്ഗിന്നില്‍.ഞാന്‍ തൊട്ടടുത്ത കടയില്‍ നിന്ന് ഫാത്തിമയ്ക്ക് മിട്ടായിയും വാങ്ങി ബസ്സില് കയറി.ഫാത്തിമാനെ അറിയില്ല.എന്‍റെ അയാള്‍ വാസി ആണ്.മൂന്നു വയസ്സ് പ്രായം.എന്നെ അവള്‍ക്കു ഭയങ്കര സ്നേഹം.എനിക്കും.ഞാന്‍ എന്ന് അവള്‍ക്കു മിട്ടായി വാങ്ങിക്കാറുണ്ട്.എപ്പോള്‍ മിട്ടായി കാത്തു അവള്‍ വീട്ടില്‍ കാത്തിരിപ്പുണ്ടാവും.ഭയങ്കര കുസൃതി ആണ് അവള്‍ക്കു.വെളുത്ത തുടുത്ത അവളുടെ സംസാരം കേള്‍ക്കേണ്ടത് തന്നെ.ഇങ്ങനെ പല കാര്യങ്ങളും ചിന്തിച്ചു ഞാന്‍ ബസ്സില്‍ യാത്ര തുടര്‍ന്നു.

ബസ്സ് ഞാന്‍ സ്വപ്നത്തില്‍ അതെ അപകട സ്ഥലത്തെ സ്റ്റോപ്പില്‍ നിര്‍ത്തി.ആ സ്ഥലത്ത് നല്ല ആള്‍ കൂട്ടവും ബ്ലോക്കും ഉണ്ട്.ഞാന് മെല്ലെ തല നീട്ടി നോക്കി.ആ കാഴ്ച കണ്ടു ഞാന് ഞെട്ടി പോയി...സ്വപ്നത്തില് കണ്ട അതെ സ്ഥലം ...അത് പോലെ ഉള്ള കാറ്‌ .. അത് അതെ പോലെ ഉള്ള ലോറി...അതെ അപകടം .. ഇതു എന്ത് മായാജാലം...ഞാന്‍ ആ സ്ഥലം ബസ്സില്‍ നിന്ന് സൂക്ഷിച്ചു നോക്കി. അപ്പോള്‍ കാറില്‍ നിന്ന് രക്തത്തില്‍ കുളിച്ചു നില്‍ക്കുന്ന മൂന്നു നാല് പേരെ പൊക്കി എടുത്തു കൊണ്ട് പോകുന്നത് ഞാന്‍ കണ്ടു..എന്‍റെ റബ്ബേ..മൂന്നു വയസ്സു കാരിയായ ഒരു കുട്ടിയേയും കാറില് നിന്ന് എടുക്കുന്നത് ഞാന് കണ്ടു .അവള് രക്തത്തില് കുളിച്ചിരുന്നു.പാവം കുട്ടി.അവളെ കണ്ടപ്പോള്‍ ഞാന്‍ അറിയാതെ എന്‍റെ ഫാത്തിമയെ ഓര്‍ത്തു..അവളെ പോലയുള്ള ഒരു പെണ്ണ്.അവള്‍ക്കാണ് ഇതു സംഭവിച്ചതെങ്കില്‍.ഞാന്‍ ആകെ തളര്‍ന്നു പോകുമായിരുന്നു....എന്‍റെ ഫാത്തി..അവള്‍ എന്‍റെ എല്ലാമാണ്.അവളെ പറ്റി ചിന്തിക്കുമ്പോള്‍ തന്നെ എനിക്ക് തല കറക്കം വരുന്നു.ഇത് പോലെ ഇവളെയും സ്നേഹിക്കുന്ന എത്ര പേരുണ്ടാവും.അവരുടെ അവസ്ഥ.

ഡ്രൈവര്‍മാര്‍ അശ്രദ്ധ ആയിട്ടാണ് വാഹനം കൂടുതലും ഓടിക്കുന്നത്. അമിത വേഗത, മധ്യ പാനം ഇതോക്കെ ദിവസവും എത്ര ജീവനാണ് റോഡില്‍ അവസാനിപ്പികുന്നത്.കൈ കാലുകള്‍ നഷ്ടമാവുന്നത്.നഷ്ട പരിഹാരം കൊണ്ട് ഇതിക്കെ തിരിച്ചു കിട്ടുമോ?മനോരമയിലെ വഴി കണ്ണ് വായിച്ചിട്ടില്ലേ.

എന്നാലും എന്‍റെ സ്വപ്നം,ലോറി,കാറ്, , സ്ഥലം, എനിക്ക് ഒന്നും മനസ്സിലാകിന്നില്ല.ഇതൊക്കെ എങ്ങനെ ഒരു പോലെ സംഭവിച്ചു.വല്ലാത്ത അതിശയം തന്നെ.ഇതിനിടയില്‍ ഓരോരു ചിന്തകളില്‍ മുഴങ്ങി ബസ്സ് വിട്ടതും വീട്ടില്‍ എത്തിയതും ഒന്ന് അറിഞ്ഞില്ല.

ഞാന്‍ നേരെ ചായ കുടിച്ചു കമ്പ്യൂട്ടര്‍ റൂമിലേക്ക്‌ കയറി കമ്പ്യൂട്ടര്‍ ഓണാക്കി.ഫേസ് ബുക്ക്‌ തുറന്നു.അതില്‍ കയറി കുറച്ചു കാര്യങ്ങള്‍ കൂട്ടുക്കാരോട് ചര്‍ച്ച ചെയ്യാന്‍ ഉണ്ട്. ഒന്നു മല്ല.റോഡു അപകടത്തെ പറ്റിയും പിന്നെ എന്‍റെ സ്വപ്നത്തെ പറ്റിയും അത് യഥാര്‍ത്ഥ മായതിനെ പറ്റിയും.പക്ഷെ,ഫേസ് ബുക്ക്‌ തുറന്നാല്‍ മതി.ഒരു പെണ്ണിന്‍റെ പേര് കണ്ടാല്‍ തന്നെ ആണ്‍ പിള്ളേര് ചാടി ഒരു ഹായ് തരും.എനിക്ക് വയ്യ! ഫൈക്കണോ എന്നൊന്നും ഇവന്‍മാര്‍ക്ക് അറിയേണ്ട.

ഇങ്ങനെ ചിന്തിച്ചു ഇരിക്കുമ്പോഴാണ് വീട്ടിലേക്കു ഒരു ഫോണ്‍ വരുകയും ഉമ്മ എടുക്കുകയും ചെയ്തു.ഉമ്മ പെട്ടന്ന് അലറി വിളിച്ചു.ഞാന്‍ ഉമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു. ഫോണ്‍ കട്ട് ചെയ്ത് ഉമ്മ വിളറിയ മുഖത്തോടെ പറഞ്ഞു. "നമ്മുടെ അപ്പുറത്തെ ഹബീബ്ചായും അയ്സായും ഇല്ലെ... " "അവര്‍ക്ക് !! അവര്‍ക്ക് എന്ത് പറ്റി" "അവര്‍ ടൌണില്‍ വെച്ച് കാര്‍ അപകടത്തില്‍ പെട്ടു"
അയ്സുമ്മ എന്ന് പറഞ്ഞാല്‍ നല്ല സ്വഭാവമുള്ള ഒരു സ്ത്രീയാണ്.എന്നിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. "അവര്‍ക്ക് എന്തെങ്കിലും""ഞാന്‍ ഭയത്തോടെ ചോദിച്ചു. "ഇല്ല അവര്‍ക്ക് ഒന്നും പറ്റിയില്ല. അവളുടെ മകള്‍ ഫാത്തിമ ഇല്ലെ" "ഫാ ...ഫാത്തിമയ്ക്ക് എന്ത് പറ്റി "
"അവള് പോയി"
"യാ റബ്ബേ "
"ലോറി വന്നു ഇടിച്ചതാണ്"
ഞാന് ഞെട്ടി തെറിച്ചു പോയി.
റബ്ബേ ഇതെന്തു കഥ!!! എന്‍റെ സ്വപ്നം!
ഫാത്തിമ എന്‍റെ കരളിന്‍റെ കഷണമാണ് എന്‍റെ പൊന്‍ ഖനി...എനിക്ക് ഇത് വിശ്വസിക്കാന്‍ ആവില്ല..എന്നിട് കൂട്ട് കൂടാന്‍ ..എന്‍റെ കയ്യില്‍ നിന്നും മിട്ടായി വാങ്ങാന്‍ ഫാത്തി ഇനി വരില്ലന്നോ? അവള്‍ എന്നും ഓടി വന്നു എന്‍റെ കവിളു നുള്ളും, ഉമ്മ വയ്ക്കും, മുടി വലിക്കും, എന്‍റെ കൂടെ കിടന്നുറങ്ങും .എന്നെ അവള്‍ ഉറങ്ങുവാന്‍ സമ്മതിക്കാറില്ല.ശല്യപ്പെടുത്തി കൊണ്ടേ ഇരിക്കും. അവള്‍ക്കു ഞാന്‍ എന്നും കഥ പറഞ്ഞു കൊടുക്കും.മുത്തങ്ങള്‍ കൊടുക്കും. അവളു പോയോ? ഇനി കാണില്ലേ ?എന്‍റെ ഫാത്തിമാ....നീ ദൈവത്തിന്‍റെ അടുത്തേക്ക് പോയോ?ഞങ്ങളെ വിട്ടു ? എന്നെ തനിച്ചാക്കി?ഇനി ഏതു ജന്മത്തില്‍ കാണും നാം? എനിക്കു ഒന്നും അറിയില്ല...ഒന്നും..ഫാതി..നിനക്ക് ഞാന്‍ ഇല്ലാതെ ഒറ്റയ്ക്ക് കിടക്കുവാന്‍ പേടി ആവില്ലേ...എന്‍റെ ഫാതി..എനിക്കു തല തല കറങ്ങുന്നത് പോലെ തോന്നി.ഞാന്‍ മെല്ലെ കിടക്കിയിലേക്ക് വീണു.കണ്ണുകള്‍ മെല്ലെ അടിഞ്ഞു.ഒരു ഒരു ഉറക്കത്തിലേക്കു വഴുതി വീണു.

ഉറക്കത്തില്‍ എന്നെ ആരോ നുള്ളുന്നത് പോലെ തോന്നി.ഉമ്മ വയ്ക്കുന്നത് പോലെ ..മുടി വലിക്കുന്നത് പോലെ.പെട്ടന്ന് ഒരു വിളി.എന്‍റെ പേര് മെല്ലെ വിളിക്കുന്നു. ഞാന്‍ മെല്ലെ കണ്ണ് തുറന്നു നോക്കി.റബ്ബേ!! എന്‍റെ മുന്‍പില്‍ ആയിരം പൂര്‍ണ ചന്ദ്രന്‍റെ പ്രകാശം തൂകി ഫാത്തിമ.മനോഹരമായ പുഞ്ചിരിയോടെ എന്‍റെ റോസാ പൂവ് അതാ മുന്നില്‍.എന്‍റെ ഫാത്തിമാ.ഇതും സ്വപ്നമായിരുന്നു അല്ലെ..വീണ്ടും ഒരു സ്വപ്നം!! ദുരന്ത സ്വപ്നം.!! സമാധാനമായി!!പേടിച്ചു വിറച്ചു പോയി!ഞാന്‍ വേഗം മിടായി എടുത്തു കൊടുത്തു. എല്ലാം സ്വപ്നം ആയിരുന്നു അല്ലെ എന്ന് പറഞ്ഞു അവളെ ഞാന്‍ കെട്ടി പിടിച്ചു തുരെ തുരെ ഉമ്മ വെച്ചു.കണ്ണുകളില്‍ നിന്ന് കണ്ണുനീരു അപ്പോഴും നദി പോലെ ഒഴുകുന്നു ഉണ്ടായിരുന്നു.
പക്ഷെ...
അപ്പോഴും എന്‍റെ ഉറക്കത്തിലെ അബോധ മനസ്സ് മെല്ലെ പറയുന്നത് എനിക്കു വളരെ വ്യക്തമായി കേള്‍ക്കാമായിരുന്നു..."യാ...അല്ലഹ്... ഈ സ്വപ്നത്തില്‍ നിന്നുംഞാന്‍ ഒരിക്കലും ഉണരാതിരുന്നുവെങ്കില്‍ ...."

08 January 2011

ജീവിക്കുന്ന ശവങ്ങള്‍...


ഡോക്ടര്‍ പറഞ്ഞപ്പോഴാണ് അയാള്‍ക്ക്‌ അറിഞ്ഞത് താന്‍ അനുദിനം മരിച്ചു കൊണ്ടിരിക്കുന്ന രോഗി ആണെന്ന്.മരണമെന്ന അനിവാര്യത എന്നെ തേടി എത്തും ഉടനെ തന്നെ ..തീര്‍ച്ചയും...ഈ സുഖ സൌകര്യങ്ങളും ഉപേക്ഷിച്ചു ദൈവത്തിന്‍റെ അടുക്കല്‍ പോകണം.പക്ഷേ ഞാന്‍ അതിനു എന്ത് തയ്യാറെടുപ്പാണ് നടത്തിയിട്ടുള്ളത്?

അയാളുടെ ചിന്തകളില്‍ പാപങ്ങളില്‍ മുഴുങ്ങിയ തന്‍റെ കൗമാരവും യൗവനവും കടന്നു വന്നു...ദൈവത്തെ മറന്നു,നിറമില്ലാത്ത ഒരു കാലം...കണ്ണുകളില്‍ അന്ധത പടര്‍ത്തിയ ഒരു കാലം... അയാള്‍ വ്യഭിജരിച്ചത്... നശിപിച്ചത് സ്ത്രീകള്‍ ... കല്ല്‌,കഞാവ്, കൊള്ള ലാഭം, പലിശ...ഓര്‍ക്കാനുള്ളത് തെറ്റുകള്‍ മാത്രം..വേണ്ടാ ഇനി വേണ്ടാ..ഒരു പുതു യുഗം ..അത് എനിക്ക് വേണം ..ഇനി അത്ര സമയമുണ്ടോ?...നന്മയിലേക്ക് എനിക്ക് പോകുവാന്‍ പറ്റുമോ?മരണം ഒരു നിഴല്‍ പോലെ എന്‍റെ കൂടെ ഉണ്ട്..അയാള്‍ ചിന്തകള്‍ ഭ്രാന്ത് പിടിച്ച പോലെ നാല് ഭാഗത്തു ഓടി.

ഒടുവില്‍ മാനസാന്തരം വന്ന അയാള്‍ തന്‍റെ ഭാര്യെയും മക്കളെയും താന്‍ കെട്ടി പടുത്ത കൂറ്റന്‍ ബംഗ്ലാവും സമ്പത്തും ഒക്കെ ഉപേക്ഷിച്ചു നന്മ തേടി യാത്രയായി...പല നാടുകളില്‍..പല വേഷങ്ങളില്‍...പല ഭാഷകാര്‍ക്ക് ഇടയില്‍...പല സ്വഭാവ കാര്‍ക്ക് ഇടയില്‍...പല പല കച്ചവര്കാര്‍ക്ക് ഇടയില്‍ അയാളൊരു ഭ്രാന്തനെപോലെ അലിഞ്ഞു.നന്മയും തേടി..പക്ഷെ അയാള്‍ക്ക്‌ കണ്ടത് തിന്മകള്‍ മാത്രമാണ്...ഒരു നേരത്തെ അന്നത്തിനു വേണ്ടി സ്വന്തം ശരീരം വില്കുന്ന കുറെ വേശ്യകളെ,സ്വവര്‍ഗ രതി കാരെ.,കള്ള് കുടിച്ചും,കഞാവ് വലിച്ചും,മയക്കു മരുന്നടിച്ചും ജീവിതം കളയുന്ന യുവാക്കളെ ,സ്വന്തം ഭര്‍ത്താവിനെ ചതിച്ചു വേറൊരു പുരുഷന്റെ കൂടെ കിടപ്പറ പങ്കിടുന്ന സ്ത്രീകളെ...കച്ചവടത്തില്‍ മായം ചേര്‍ക്കുന്നവരെസ്വന്തം അമ്മയെ അടിക്കുന്ന മക്കളെ,സ്വത്തിനു വേണ്ടി ആര്‍ത്തി കൂടി കലഹിച്ചു പരസ്പരം ചോര വീഴ്ത്തുന്ന കൂടെ പിറപ്പുകളെ, 5 വയസ്സ് കാരിയെ പോലും കാമ വെറി മൂത്ത് നശിപ്പിച്ചു കളയുന്ന നര ഭോജി മനുഷ്യന്മാരെ ..അതേറ്റു നടക്കുന്ന മീഡിയ കളെ...അങ്ങനെ അങ്ങനെ ഒരു പാട് ഒരു പാട് തിന്മകളെ... സത്യം...ജീവിക്കുന്ന ശവങ്ങള്‍ നാം..അല്ലെങ്കില്‍ ഞമ്മള്‍ ഏല്ലാം തിരിച്ചറിയുമായിരുന്നു.

വിശാലമായ ഈ പ്രപഞ്ചത്തില്‍ ഒരൊറ്റ നന്മ പോലും അയാള്‍ കണ്ടെത്തിയില്ല.കഴുകന്മാരെ പോലെ ഉള്ള കുറെ ജനങ്ങള്‍.എന്റേതുംഇത് പോലെ ചീഞ്ഞു നാറിയ ജീവിതം ആയിരുന്നുവല്ലോ?ഹോ...യെന്തൊരു വൃത്തി കെട്ടജീവിതം...ഇല്ല...തിരിച്ചു വരാന്‍ അവസരമില്ല...നന്മകള്‍ ഇല്ലാത്ത തിന്മകളുടെ ഈ ലോകത്ത്...അയാള്‍ ഇരുട്ടത്ത്‌ പലതും ചിന്തിച്ചു മെല്ലെ നടന്നു...

അയാള്‍ അല തല്ലിയടിക്കുന്ന കടലിലേക്ക്‌ നടന്നു.ഇനി ജീവിച്ചിട്ട് കാര്യമില്ലെന്ന് അയാള്‍ക്ക്‌ തോന്നിയത് കൊണ്ടാവാം...നിലാവില്ലാത്ത ദിവസമായത്‌ കൊണ്ട് നല്ല ഇരുട്ടുണ്ടായിരുന്നു..അയാള്‍ ആഴ കടലിലേക്ക്‌ നടന്നു പോയി.പെട്ടന്ന് അയാളുടെ പിന്നില്‍ ഒരു വിളി കേട്ടു."നില്‍ക്കു"
അയാള്‍ തിരിഞ്ഞു നോക്കി.നീട്ടി വളര്‍ത്തിയ നരച്ച താടിയുള്ള ഒരു വൃദ്ധന്‍.
അയാള്‍ വീണ്ടു കടലിലേക്ക്‌ തന്നെ നടന്നു.
"നില്‍ക്കാനല്ലേ പറഞ്ഞത്"
"അത് പറയാന്‍ നിങ്ങള്‍ ആര്"
"ഞാന്‍ ഒരു മനുഷ്യന്‍.നിങ്ങള്‍ എന്താണ് ചെയ്യുന്നത്"
"ആത്മഹത്യ"
"എന്തിനു"
"ഈ ലോകത്ത് നന്മ ഇല്ല..തിന്മയെ ഉള്ളു"
"ആര് പറഞ്ഞു"
"ആരും പറഞ്ഞതല്ല ..ഞാന്‍ കണ്ടത്തിയത്"
"നീ ഇപ്പൊ ചെയ്യുന്നത് കടും തിന്മ അല്ലെ.നീ സൂക്ഷിച്ചു നോക്ക് നന്മ കാണും"
"എവിടെ"
"ദാ...അവിടെ.."
"കടലോ"
"അതെ"
"ഹ..ഹ നിങ്ങള്ക്ക് വട്ടാനല്ലേ"
"ഹും ഇടയ്ക്ക്..ഇടയ്ക്ക്...ഈ കടല്‍ ദൈവത്തിന്റെ സൃഷ്ടിയാണ്..അത് ശാന്തം ആണ്...എന്നാല്‍ അതിന്റെ ഉള്ളില്‍ പലതരം സംഭവങ്ങളും നടകുന്നുണ്ട്.അത് നോക്കല്‍ നന്മ ആണ്."
"നിങ്ങള്‍ എന്താണ് പറയുന്നത്"
"വഴിയിലെ തടസ്സം നീക്കല്‍ നന്മയാണ് .നിന്‍റെ സഹോദരനെ നോക്കി പുന്ജിരിക്കല്‍ നന്മയാണ് .പാവപെട്ടവര്‍ക്ക് ഭക്ഷണം നല്‍കല്‍ ,അനാഥകളെ സംരക്ഷിക്കല്‍,ഭാര്യയും മക്കളെയും സംരക്ഷിക്കല്‍ നന്മയാണ്.വഴി അറിയാത്തവര്‍ക്ക് വഴി കാണിച്ചു കൊടുകുന്നത് ഒക്കെ..ഞമ്മുടെ മുന്നില്‍ തന്നെ ധാരാളം നന്മകള്‍ ഉണ്ട്...ഞാമത് മനസ്സിലാകുന്നില്ല..തിരിച്ചറിയുന്നില്ല...കണ്ണുകളിലെ അന്ധത മാറ്റി നോക്കിയാല്‍ എല്ലാം കാണും."
ആ വൃദ്ധന്റെ വാക്ക് അയാളുടെ കാതുകളില്‍ മുഴുങ്ങി കെണ്ടേ ഇരിന്നു.അയാള്‍ തിച്ചു വീണ്ടും യാത്രയായി..മലകളും പുഴകളും താണ്ടി പുതിയ ഒരു മനുഷ്യനായി അയാള്‍ നാട്ടില്‍ തിരിച്ചെത്തി.

പലര്‍ക്കും അയാളുടെ ഈ മാറ്റത്തില്‍ അത്ഭുദം തോന്നി.കുറെ പേര്‍ ചിരിച്ചു പരിഹസിച്ചു ചിലര്‍ ഭ്രാന്തന്‍ എന്ന് വിളിച്ചു.പക്ഷെ,ഇയാളുടെ പഴയ കൂട്ടുകാരുകള്‍ പഴയ പടി തന്നെ ആണ്.അത് അയാളെ വല്ലാതെ വേദനിച്ചു.അവരുടെ അടുക്കല്‍ ചെന്ന്.അയാള്‍ ദൈവത്തെ പറ്റിപറഞ്ഞു.നാളെയെ പറ്റി പറഞ്ഞു.ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു.കൂട്ട് കാര്‍ക്ക് അതിഷ്ടമായില്ല.
"എടാ..നായിന്റെ .....നിന്‍റെ പഴയ സ്വഭാവം ഞങ്ങള്‍ക്ക് ഒക്കെ അറിയാം..ഞമ്മള്‍ ഒന്നിച്ചു തന്നെ അതൊക്കെ ചെയ്തത്...മറന്നോ?അതൊക്കെ നാട്ടുകാരോട് പറഞ്ഞാല്‍ നിന്നെ കല്ലെടുത്ത്‌ ഏറിയും...പറയണോ?ഉപദേശിക്കാന്‍ വന്നിരിക്കുന്നു ..ഒരു യോഗ്യന്‍..."
അയാള്‍ ഒന്നും മിണ്ടാതെ തിരിച്ചു നടന്നു.