29 November 2009

ഈ ബാഗ്‌ താന്‍ പിടിച്ചോ !

എന്‍റെ സുഹുര്‍ത്ത് ആമിര്‍ പഞ്ചാര അടി വീരനാണ്.അവന് പറ്റിയ ഒരു അമളി ഞാന്‍ പറയാം
അവന്‍ സ്ഥിരമായി ഒരു പെണ് കുട്ടിയുടെ പിറകെ നടകാരുണ്ടായിരുന്നു.പെണ്‍ കുട്ടി സ്കൂള്‍ വിട്ടു അവളുടെ വീട് എത്തുന്നത്‌ വരെ അവന്‍ അവളുടെ പിറകെ പോകും. അവള്‍ വീടിന്റെ ഗേറ്റ് നു അകത്തു കടന്നാല്‍ അവന്‍ തിരിച്ചു വരും.ഇതാണ് പതിവ്.അങ്ങനെ ഒരു ദിവസം സ്കൂള്‍ വിട്ടു.ആമിര്‍ ആ പെണ് കുട്ടി യുടെ പിറകെ നടക്കാന്‍ തുടങ്ങി .പെട്ടന്ന് പെണ്കുട്ടി തിരിഞ്ഞു അവളുടെ സ്കൂള്‍ ബാഗ്‌ അവന്റെ നേരെ നീട്ടി എന്നിട്ട് പറഞ്ഞു:"നീ ഏതായാലും എന്‍റെ പിറകെ വീട് വരെ വരും.എങ്കില്‍ വീട് വരെ എന്‍റെ ഈ ബാഗ്‌ താന്‍ പിടിച്ചോ".ആമിര്‍ ചമ്മി പോയി!
ഇതേ പെണ് കുട്ടി ആമിരി നോട്‌ ഒരിക്കല്‍ ചോദിച്ചു:"നിന്‍റെ പേരെന്താ?" ആമിറിന് സന്തോഷമായി.അവന്‍ മൊഴിഞ്ഞു."ആമിര്‍". പെട്ടന്ന് പെണ് കുട്ടി ദേഷ്യത്തില്‍ പറഞ്ഞു:"നിന്‍റെ പേരു കിട്ടി ഇനി വാപ്പയോട് പറഞ്ഞു കൊടുക്കാം "
ആമിര്‍ വീണ്ടും ചമ്മി.പിന്നെ അവന്‍ പെണ്ണിന്റെ പിറകെ നടന്നിട്ടില്ല.

25 November 2009

ചിലത്

ചിലത് നേടണമെങ്കില്‍
ചിലത് നഷ്പെടുത്തനം
ചിലരെ മനസിലാക്കണമെങ്കില്‍
ചിലത് സംഭവിക്കണം
ചില പ്രശ്നങ്ങള്‍
ചിലത് പഠിപിച്ചു തരും

മകള്‍

ഞാന്‍ അവളെ ആദ്യം കണ്ടപ്പോള്‍
ആരോ ഒരാള്‍ പറഞ്ഞു
അവള്‍ ആരുടക്കയോ കാമുകിയാണെന്ന്
പിന്നെ ഞാന്‍ അവളെ കണ്ടപ്പോള്‍
ആരോ ഒരാള്‍ പറഞ്ഞു
അവള്‍ ആരുടക്കയോ ഭാര്യ ആണെന്ന്
പിന്നെ ഞാന്‍ അവളെ കണ്ടപ്പോള്‍
ആരോ ഒരാള്‍ പറഞ്ഞു
അവള്‍ ആരുടക്കയോ അമ്മ ആണന്നു
പിന്നു അവളെ ഞാന്‍ കണ്ടില്ല
മകളെയാണ് കണ്ടത്
അപ്പോള്‍ ആരോ ഒരാള്‍ പറഞ്ഞു
അവള്‍ ആരുടക്കയോ മകളാണെന്ന്

അവരെ ഭയമാണ്

എനിക്ക് ഭയമാണ്
അവരെ എനിക്ക് ഭയമാണ്
പത്രം വായിക്കാന്‍ ഭയമാണ്
ടീവി നോക്കാന്‍ ഭയമാണ്
നിരപരാധിയും നിഷ്കളങ്കനുമായ
ഷഫീക് എന്നാ പാവം യുവാവിന്‍റെ
നെഞ്ഞിലേക്ക് വെടി തുളച്ചു കയറ്റിയ
പോലീസ് കാരെയല്ല
ഉറക്കം ഉണരാത്ത പ്രതികരണ ശേഷി
നഷ്ടപെട്ട ജനതയല്ല
കാസറഗോഡ് തെരുവില്‍ വീണ രക്ത തുള്ളികളെയും
ആ വെടിയോച്ചയെയും ആ ദിനത്തെയും
മറക്കാന്‍ ശ്രമികുമ്പോള്‍
ജന പിന്തുണ നഷ്ട പെടരുത് എന്ന് കരുതി

പ്രസ്താവന യുദ്ധം നടത്തി എരി തീയില്‍ എന്ന ഒഴിച്ചു
വീണ്ടും വീണ്ടും ഓര്മിപ്പിക്കുന്ന
ഭരണ പ്രതിപക്ഷ രാഷ്ട്രീയകാരെയാണ്

01 November 2009

ആത്മാവ്‌
______________
"ആ വീടൊരു പ്രേതാലയമാണ്
കാരണം, അവിടെയാണ്
എന്‍റെ ആത്മാവ്‌ ഉള്ളത്‌"