
ഓര്‍മകളുടെ നിറമെന്താണ്?പച്ചയോ,ചുവപ്പോ അതോ ,ഇളം നീലയോ?ഇന്നലെ ഞാന്‍ ഓര്‍മകളുടെ കൊച്ചു ഇടനാഴിയിലൂടെ കൊഴിഞ്ഞ വീണ പീലികള്‍ പെറുക്കി പഴയ കാലത്തേക്ക് ഒന്ന് തിരിച്ചു പോയി.കുറെ മങ്ങിയ ചിത്രങ്ങള്‍.അവക്തമായ കുറെ മുഖങ്ങള്‍.ചിരി വിരുന്നൊരുക്കിയ സ്നേഹിതന്മാര്‍,കളിച്ചു പയറ്റിയ വയലുകള്‍,സമയം കൊല്ലിയായ പീടിക തിണ്ണ കള്‍..കാലത്തിന്റെ ഫ്രൈമില്‍ പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ പോലെ മങ്ങിയ ചിത്രങ്ങള്‍ അതിവേഗം തെളിഞ്ഞു വന്നു.ഈ ചിത്രങ്ങള്‍ക്കിടയില്‍ പൂനിലാവിനിന്റെ തെളിച്ചതോടെ പുഞ്ചിരി വിടര്‍ത്തി നില്‍ക്കുന്ന ഒരു മുഖം ഞാന്‍ കണ്ടു.ഒരേ ഒരു മുഖം.അത് എന്‍റെ പ്രിയ ഗുരുനാഥ ഷമീമ ടീച്ചറിന്‍റെ മുഖ

മായിരുന്നു. ചന്ദരിഗിരി പുഴയുടെ തീരത്ത്,അറബി കടലില്‍ നിന്നും ഉയര്‍ന്ന വരുന്ന തണുത്ത കാറ്റും കൊണ്ട്,തൊട്ടടുത്ത് നില്‍ക്കുന്ന ചരിത്രം ഉറങ്ങുന്ന ചന്ദ്രഗിരി കൊട്ടയെക്കാളും പ്രതാപത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ,വര്‍ഷങ്ങള്‍ ഒരു പാടയിട്ടും മേല്പരംബിന്റെ ചുറ്റും അക്ഷരങ്ങളുടെ വിസ്മയ ലോകം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ചന്ദ്രഗിരി സ്കൂളിലെ ഒരു ഇടുങ്ങിയ ക്ലാസ് മുറിയില്‍ നിന്ന് കാറ്റിനൊപ്പം ഒഴുകി വരുന്ന ടീച്ചറിന്‍റെ ആ അറബിക് കവിത ഇപ്പോഴും കാതില്‍ അലയടിച്ചുയരുന്നു. ഓര്‍മകളുടെ നിറം ഇപ്പോള്‍ പച്ചയോ ചുവപ്പോ ഇളം നീലയോ അല്ല എഴു നിറങ്ങള്‍ ചാര്‍ത്തിയ മഴവില്ലിന്റെ നിറമാണ്.
ആറാം ക്ലാസ്സിലെ ഞങ്ങളുടെ ക്ലാസ്സ് ടീച്ചരായായിരുന്നു ഷമീമ ടീച്ചര്‍.ആ വര്‍ഷം സ്കൂളില്‍ ജോയിന്‍ ചെയ്ത ടീച്ചറിന്‍റെ ആദ്യ ക്ലാസ്സില്‍ തന്നെ എന്‍റെ വികൃതി കാരണം അടിയോടെ തന്നെ ആയിരുന്നു എന്‍റെ തുടക്കം.ആ അടി യോടെ എനിക്ക് ടീച്ചറിനോട് ചെറിയ ഒരു പകയും ഇഷ്ട കുറവും ഉണ്ടായത് കാരണം പിന്നീടുള്ള ടീച്ചറിന്‍റെ ഓരോ ക്ലാസ്സിലും ഒരു സ്ഥിരം വികൃതി കാരനും നോട്ട പുള്ളിയും ആയി ഞാന്‍ മാറി.കുട്ടികളോടെ വളരെ സ്നേഹത്തോടെയും ലാളിതതോടയും പെരുമാറുന്ന ടീച്ചറെ ക്ലാസിലെ ഞാന്‍ ഒഴികെയുള്ള കുട്ടികള്‍ ഒക്കെയും ഒരു ഉമ്മയോടെന്നെ പോലെ സ്നേഹിച്ചു.എനിക്കാണെങ്കില്‍ തല്ലു കിട്ടല്‍ പതിവുമായി..അങ്ങനെ ഇരിക്കെ കാല്‍ കൊല്ല പരീക്ഷ കഴിഞ്ഞുവീണ്ടും സ്കൂള്‍ തുറന്നു.ടീച്ചര്‍ ഓരോ ആള്‍ കാരുടെ പരീക്ഷ പേപ്പര്‍ പരിശോധിച്ചതിനു ശേഷം തിരിച്ചു കൊടുക്കുക ആണ്.അവസാനത്തെ ആളുടെ പേപ്പറും കൊടുത്തു കഴിഞ്ഞു.പക്ഷെ,എന്‍റെ പേപ്പര്‍ മാത്രം തിരിച്ചു കിട്ടിയില്ല.എനിക്ക് അല്പം ഭയം കൂടി.ടീച്ചര്‍ എന്‍റെ അടുക്കളിലേക്ക് മെല്ലെ വന്നു ചോദ്യ പേപ്പറിലെ മൂന്ന് ചോദ്യങ്ങള്‍ വീണ്ടും എന്നോട് ചോദിച്ചു.മൂന്നിന്‍റെ ഉത്തരങ്ങളും തെറ്റാതെ ഞാന്‍ പറഞ്ഞപ്പോള്‍ ടീച്ചര്‍ ചിരിച്ചു കൊണ്ട് മിടുക്കന്‍ എന്ന് പറഞ്ഞു എന്‍റെ പേപ്പര്‍ എല്ലാവര്ക്കും ഉയര്‍ത്തി കാണിച്ചു,ചുവന്ന മഷിയില്‍ വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്. അന്‍പതില്‍ നാല്പത്തി ഒന്‍പതു മാര്‍ക്ക്.(സത്യം!!!അന്ന് മദ്രസ്സ പഠനം ഉണ്ടായത് കൊണ്ട് അറബിക് അല്പം എളുപ്പമായിരുന്നു)ഞാന്‍ ആണെങ്കില്‍ ടീച്ചറിന്‍റെ ഓരോ അടിക്കും മാര്‍ക്ക് കൊണ്ട് പകരം വീട്ടിയ ഗമയിലും ടീച്ചര്‍ അതിശയത്തോടെയും അവിടെ നിന്ന്.
ടീച്ചര്‍ എന്നെയും കൂട്ടി സ്റ്റാഫ് റൂമിലേക്ക് നടന്നു.പോകുന്ന വഴിയില്‍ വെച്ചും സ്റ്റാഫ് റൂമില്‍ വെച്ച് എന്നെ ഒരു പാട് ഉപദേശിച്ചു.എന്നിട്ട് കുട്ടികള്‍ എന്നും രാവിലെ എഴുതി മേശ പുറത്തു വെക്കാറുള്ള രചന ബുക്ക് സ്റ്റാഫ് റൂമില്‍ നിന്നും എന്‍റെ കയ്യില്‍ തന്നിട്ട് പറഞ്ഞു"ഇനി ഈ പുസ്തകം കൊണ്ട് വരേണ്ടതും കൊണ്ട് പോക്കേണ്ടതും നീ ആണ്".അതായത് ഞാന്‍ ആണ് ഇനി ക്ലാസ്സ് ലീഡര്‍.ഈ ഞാന്‍.ഞാന്‍ ഏറ്റവും സന്തോഷിച്ച നിമിഷം.രചന ബുക്ക് അക്കാലത്തു കൊണ്ട് പോകുന്നത് സ്കൂളിലെ ഏറ്റവും പഠിപ്പിസ്റ്റ് ആയതു കൊണ്ട് മൈതാന മധ്യത്തിലൂടെ എല്ലാവരും കാണെ തലയുയാര്‍ത്തി ഞാങ്ങനെ നടന്നു.
പിന്നീടാണ് സ്നേഹവും ,കരുണയും,ലാളിതവും ഞാന്‍ അനുഭവിച്ചറിഞ്ഞത്.ടീച്ചര്‍ ഉച്ചയ്ക്ക കഴിക്കുന്ന ഭക്ഷണത്തിന്‍റെ ഒരു ഭാഗം പലപ്പോഴും എനിക്ക് തരുമായിരുന്നു.ഇടയ്ക്ക് ചോക്ലാറ്റ് പോലുള്ള സാധനങ്ങള്‍ ഒക്കെ ഞങ്ങള്‍ക്ക് കിട്ടുമായിരുന്നു.കുട്ടികളും ടീച്ചറിന് സമ്മാനങ്ങള്‍ നല്‍കുമായിരുന്നു.എത്ര വികൃതി പിള്ളേര്‍ പോലും ടീച്ചറിന്‍റെ ക്ലാസില്‍ അടങ്ങി ഇരുക്കുമായിരുന്നു.ഞങ്ങളുടെ ക്ലാസില്‍ കുറച്ചു ബുദ്ധി കുറവ് ഉള്ള ഒരു വിദ്യാര്‍ഥി ഉണ്ടായിരുന്നു.അവന്‍റെ ഉപദ്രവം സഹിക്കാതെ ആയപ്പോള്‍ അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് അവനു പുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ എതിര്‍ക്കുകയും അങ്ങനെ അവനെ സ്കൂളില്‍ നിലനിര്‍ത്തുകയും ചെയ്തത് ടീച്ചര്‍ ഉണ്ടായത് കൊണ്ട് മാത്രം. .അവന്‍ പത്താം തരാം വരെ പഠിക്കുകയും ഇന്ന് ദുബായില്‍ ജോലി ചെയ്യുകയും ചെയ്യുന്നു.
അടുത്ത വര്‍ഷവും ഷമീമ ടീച്ചറിനെ തന്നെ ക്ലാസ് ടീച്ചറായി കിട്ടണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചാണ് സ്കൂളില്‍ എത്തിയതെങ്കിലും.പക്ഷെ,ടീച്ചര്‍ സ്ഥലം മാറി വേറെ സ്കൂളില്‍ പോയന്നുള്ള വിവരം ഞങ്ങളെ നിരാശപെടുത്തി.യാത്ര പോലും ചോദിച്ചില്ല.സ്കൂളില്‍ സ്നേഹത്തിന്റെ മുത്ത് വിതറിയ ടീച്ചറിന് പക്ഷെ ഇവിടെ ഒരു പാട് കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.അത് ഞങ്ങളെ ഒരു പാട് നൊമ്പരപെടുതിയിരുന്നു.കാലം കുറച്ചു മുന്നോട്ട് പോയി.ഓരോ സ്കൂളിലും ഞാന്‍ പല ആവശ്യത്തിനും ഞാന്‍ പോകുമ്പോള്‍ ഓരോ ക്ലാസ് മുറിയില്‍ ഞാന്‍ ടീച്ചറിനെ അനെക്ഷ്വിക്കുമായിരുന്നു.ഇന്നും തുടരുന്നു.ഞാന്‍ എന്‍റെ വീടിന്റെ തട്ടിന്‍ പുറത്തു പഴയ പുസ്തകങ്ങള്‍ അടിച്ചു പെറുക്കുന്നതിനടിയില്‍ ,ഒരു നോട്ട് ബുക്കിന്റെ ബാക്കില്‍ ടീച്ചറിന്‍റെ ടീച്ചര്‍ തന്നെ എഴുതിയ അഡ്രെസ്സ് എന്‍റെ ശ്രദ്ധയില്‍ പെട്ടു.ടീച്ചറിന്‍റെ വീട് എന്‍റെ നാടിന്‍റെ തൊട്ടടുതായ ചെമ്മനാട് ആണ് (ചിലപ്പോള്‍ താമസിച്ച സ്ഥലം മാത്രം ആവാം)മനസ്സിലാക്കിയ ഞാന്‍ അന്ന് തന്നെ നീണ്ട കത്തെഴുതി.എന്‍റെ പ്രിയപ്പെട്ട ഗുരു നാഥ യ്ക്ക് എന്ന് തുടങ്ങുന്ന വരികളോടെ ...ആ കത്തു എഴുതി ഏകദേശം പതിമൂന്നു സംവത്സരങ്ങള്‍ പിന്നിടുകയാണ്..മറുപടിയും കാത്ത് കൊണ്ട്!!! .
പ്രിയപ്പെട്ട ഗുരുനാഥയുക്കുള്ള സമര്‍പ്പണം വളരെ നന്നായി എഴുതി. മിക്ക അധ്യാപകരും അങ്ങിനെയാണ്, വഴികാട്ടികളായി തേര് തെളിക്കുന്നവര്‍.
ReplyDeleteഷംസീര്‍ തിരയുന്ന ഷമീമ ടീച്ചറെ വേഗം കണ്ടെത്താന്‍ ആവട്ടെ.. ആശംസകളോടെ..
ഓര്‍മ്മകള്‍ എന്നും നൊമ്പരമാണ്...
ReplyDeleteനിറം കെടാതെ സൂക്ഷിക്കുന്ന ഓര്‍മ്മകള്‍ നന്നായി പറഞ്ഞു.
ReplyDeleteവൈകാതെ ടീച്ചറെ കണ്ടുപിടിക്കാന്‍ ആവട്ടെ.
ningale pole ulla mikacha ezuthukaarude commentukalkk enthu marupadi parayanamennu ariyilla...oraayiram nandhi rekhapeduthunnu
ReplyDeleteഷംസീര്‍ അഭിനന്ദനങ്ങള്‍ !,നല്ല ഒഴുക്കുള്ള എഴുത്ത്.ഇത്തിരി നൊമ്പരം നല്‍കുന്ന അതിമനോഹരമായ അനുഭവക്കുറിപ്പ്.നമ്മള്‍ ജീവിതക്കാലം മുഴുവനും കൊണ്ട് നടക്കാന്‍ ആഗ്രഹിക്കുന്ന ചില സൗഹൃദങ്ങള്‍ അപ്രതീക്ഷമായി നഷ്ടപെടുമ്പോള്‍ ഉണ്ടാകുന്ന ആ സങ്കടം പിന്നീടുള്ള കാലങ്ങളില്‍ എപ്പോഴെങ്കിലും ഉണ്ടാകുന്ന ഓര്‍മ്മകള്‍ നമ്മളെ മനസിനെ നനയിപ്പിക്കാറുണ്ട്.ആ ഒരു നനവിന്‍റെ സുഖം കിട്ടുന്നുണ്ട് ഇത് വായിക്കുമ്പോള്‍ .........
ReplyDeletevalare nannaayi shamseere ഓര്‍മകള്‍ എന്നും അങ്ങിനെയാണ് ഇഷ്ട്ടപ്പെട്ട ടീച്ചര്‍മാരുടെ ഓര്‍മ്മകള്‍ പ്രത്യേകിച്ചും ആ സ്കൂള്‍ ജീവിതം തന്നെ ഒരു നല്ല നുഭവങ്ങള്‍ അല്ലെ...ഒരിക്കല്‍ ഫെസ്ബൂക്കിലൂടെയോ മറ്റോ കാണാതിരിക്കില്ല ആ ടീച്ചറെ ...അതെന്നെ
ReplyDeleteപ്രിയ ഷംസീർ,
ReplyDeleteടീചേർസിനെ കുറിച്ചുള്ള ചില ഓർമ്മകൾ നൊമ്പരം ഉണർത്തും എന്ന് മാത്രമല്ല, അത് നമ്മെ പഴയ കാലങ്ങളിലേക്ക് നയിക്കുകയും ചെയ്യും. കുഴപ്പമില്ലാതെ പറഞ്ഞു,. ഇനിയും നന്നായി എഴുതാൻ കഴിയട്ടെ..ആശംസകൾ !
പഴയകാല സ്കൂൾ ഓർമ്മകൾ വളരെ നന്നായി, ഹൃദയത്തിൽ തൊടുന്ന രീതിയിൽ പറഞ്ഞു. നല്ലതാണ് ഇത്തരം പഴയ സംഭവങ്ങൾ ഓർക്കാനും, അതിലെ കഥാപാത്രങ്ങളെ കാണുവാനും. നന്നായിരിക്കുന്നു ട്ടോ. ആശംസകൾ.
ReplyDeleteഞാനും ഇതുപോലൊരു സ്ക്കൂൾ അനുഭവം പറഞ്ഞിട്ടുണ്ട്. ഇപ്പഴത്തേതിനു മുന്നത്തെ പോസ്റ്റിൽ. കുറച്ച് കുറുമ്പത്തരമാണ് ട്ടോ.
സംഭവം എന്തായാലും നന്നായിട്ടുണ്ട് ട്ടോ..........
ReplyDelete