17 October 2011

വെള്ള കല്ലില്‍ കൊത്തിവെച്ച അക്ഷരങ്ങള്‍...

മഴ അല്പം പെയ്യുന്നുണ്ട്.നെഞ്ചില്‍ ഓര്‍മകളുടെ തിരയിളക്കം അലയടിക്കുന്നത് കൊണ്ട് മനസ്സ് പ്രബ്ഷുബ്ധം.ചിലപ്പോള്‍ അത് കൊണ്ടായിരിക്കാം കുടയെടുക്കാന്‍ ഞാന്‍ വിട്ടു പോയത്.എങ്കിലും, അബ്ബാസ്‌ മോന്‍റെ കൈ പിടിച്ചു കവലയിലെ വളഞ്ഞു പുളഞ്ഞു നീണ്ടു നില്‍ക്കുന്ന പാതയോരത്തെ കൂടി നടന്നു നീങ്ങുമ്പോള്‍ മഴ എന്നെ നനയ്ക്കുന്നതായി എനിക്ക് തോന്നിയെ ഇല്ല.അവന്‍ ആണെങ്കില്‍ മഴയെ നന്നായി ആസ്വധിക്കുന്നുമുണ്ട്.ഇടിഞ്ഞു പൊളിഞ്ഞ റോഡു കടന്നു പള്ളിയുടെ കൂറ്റന്‍ ഗേറ്റ് കടന്നു ഉള്ളിലേക്ക് കടക്കുമ്പോള്‍ ഹനീഫ് ഉസ്താതിന്റെ ബാങ്ക് വിളി തുടങ്ങിയിരുന്നു.അപ്പോഴും എന്റെ കാതില്‍ മുഴങ്ങി കൊണ്ടിരുന്നത് സുഹറയുടെ ജമാലിക്ക എന്ന മധുരമാര്‍ന്ന ആ വിളി തന്നെ ആണ്.എന്തൊരു ലാളിത്യം ആണ് ആ വിളിക്ക്.തേന്‍ പുരട്ടിയത് പോലെ.അവളുടെ നാണം കുണങ്ങി ചിരിച്ചു കൊണ്ടുള്ള വിളി കേള്‍ക്കാന്‍ ആരും കൊതിച്ചു പോവും.ഞാന്‍ പലപ്പോഴും കൊതിച്ചിട്ടുണ്ട്.അവളുടെ ആ വിളി കെണ്ട് കൊണ്ടിരിക്കാന്‍.നിര്‍ഭാഗ്യമെന്നു പറയട്ടെ ജീവിതത്തിന്റെ ഏറിയ നാളും ഗള്‍ഫിലായതു കൊണ്ട് അത് കൂടുതല്‍ കേള്‍കാന്‍ എനിക്ക് പറ്റിയില്ല.അത് നഷ്ടം തന്നെ ആണ്.നികത്താനാവാത്ത നഷ്ടം.

വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.ഒരു ചെറിയ ലീവിന് ഗള്‍ഫില്‍ നിന്ന് വരികയാണ്.ഞാന്‍ വന്ന അമ്ബ്ബസടാര്‍ കാര്‍ വീടിന്റെ ഗേറ്റിനു മുന്നില്‍ നിര്‍ത്തിയപ്പോള്‍ ആദ്യം എന്നെ കണ്ടത് ഞാന്‍ വരുന്ന വഴിയും നോക്കിയിരിക്കുക ആയിരുന്ന സുഹറ തന്നെ ആണ്."ജമാലിക്ക" അവള്‍ ഒന്ന് അമ്പരന്നു."ഉമ്മാ ..ജമാലിക്ക വന്നെ....ജമാലിക്ക വന്നെ" എന്നും അലറി വിളിച്ചു കൊണ്ട് ഉള്ളില്‍ പോയി ഉമ്മയും എന്‍റെ ഭാര്യ നജമൂനെയും മകള്‍ ശംനയെയും വിളിച്ചു കൊണ്ട് വന്നത് അവളാണ്.സുഹറ ഉമ്മയുടെ പിന്നിലായി നാണം കുണുങ്ങി നിന്ന് മെല്ലെ നോക്കി."നീ അങ്ങ് വലുതായല്ലോടീ".ഉത്തരം ഒരു പുഞ്ചിരിയില്‍ ഒതുക്കി അവള്‍ വീടിനെ ഉള്ളിലേക്ക് ഓടി പോയി.പണ്ടേ അവള്‍ അങ്ങനെ തന്നെ ആണ്.ഒന്നും മിണ്ടില്ല.ഒരു നാണക്കാരി.

വൈകുന്നേരം ആയപ്പോഴേക്കും ദുബായില്‍ നിന്ന് വന്ന സാധനങ്ങള്‍ ഓരോന്നായി വിതരണം ചെയ്തു കഴിഞ്ഞിരുന്നു.സുഹരയ്ക്കും കൊടുത്തു കുറെ സാധനങ്ങള്‍.പക്ഷെ,അതിലൊന്നും അവള്‍ക്കു തൃപ്തി ആകാതെ പോലെ.അവളൊന്നും പറയുന്നില്ല.ഉമ്മയുടെ പിറകില്‍ കൂടി എന്തെക്കയോ കുശു കുശു പറയുന്നുണ്ട്."എന്തേ ഉമ്മാ...എന്‍റെ പോന്നു അനുജത്തീ പറയണേ...ഒന്നും അവള്‍ക്ക് ഇഷ്ടപെട്ടില്ലേ" .
"അവള്‍ക്കു ഇഷ്ടപെട്ടീന്.സുഹറ നീ വരാന്‍ കാത്തിരിക്ക യായിരുന്നു.അവളുടെ സുഹ്ര്തുകള് എല്ലാം കൂടി സ്കൂളില്‍ നിന്ന് കറങ്ങാന്‍ പോകുന്നു എന്ന് .അവള്‍ക്കും പോകാന്‍ ഒരു പൂതി.നിന്നോട് പൈസക്ക് ചോദിക്കാന അവള് എന്നെ പിടിച്ചു നുള്ളന്നത്.നീ അവള്‍ക്കൊരു 800 രൂപ കൊടെടാ.."
"അത്രേ ഉള്ളു കാര്യം...ഇതിനു നീ ഇക്കയോട് പറയാന്‍ പേടിച്ചത്..പേടിക്കേണ്ട പൈസ ഞാന്‍ തരാം..കേട്ടോ ".അപ്പോള്‍ അവളുടെ മുഖത്ത് ഒരു പൂര്‍ണ ചന്ദ്രന്‍ ഉദിക്കുന്നത് ഞാന്‍ കണ്ടു.സന്തോഷതിനെ പൂത്തിരി കത്തി.അവള്‍ അവിടെ നിന്ന് ഓടി പോയി.തോട്ടപുറത്തെ വീട്ടിലില്ല ഉമ്മുല്‍ കുല്സുവിന്റെ അടുക്കലിലെക്കാന് ഓടി പോയതെന്ന് എനിക്ക് ഉറപ്പായിരുന്നു.
"നിങ്ങള്‍ എന്ത് മണ്ടത്തരം ആണ് കാണിക്കുന്നത്.അവള്‍ ഇപ്പോള്‍ കൊച്ചു കുട്ടി ഒന്നും അല്ല.പത്താം ക്ലാസ്സാ പത്താം ക്ലാസ്സ്‌..അത് മറക്കണ്ട" രാത്രി കിടക്കാന്‍ നേരത്ത് നജ്മൂനു കലിപൂണ്ട് എന്‍റെ അടുക്കലേക്കു വന്നു.ഇപ്പോഴെന്തു സംഭവിച്ചു എന്ന് ദയനീയ മായി അവളെ നോക്കി."സ്കൂളില്‍ നിന്ന് ടൂര്‍ ഒക്കെ പോകല്‍ കുട്ടികളാ...സുഹറ വലിയ പെണ്ണാ..ഇപ്പോഴാതെ കുട്ടികള്‍ എന്തൊക്കെ കാണിക്കുന്നെന്ന് പറയാന്‍ പറ്റീല..ഇന്നാള് വടക്കേലെ നബീസൂന്റെ മോള് ടൂര്‍ പോയിട്ട് വയട്ടതിലാക്കിയ വന്നത്...ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണ ദോഷം ഇലയ്ക്ക് തന്നെയാ...ഞാന്‍ പറയേണ്ടേ പറഞ്ഞു ..ഇനി നിങ്ങള്‍ തീരുമാനിക്ക്" അവള്‍ അങ്ങനെ തന്നെ ആണും.എന്നെ ഒന്ന് പറയാന്‍ വിടില്ല.എല്ലാം അവള്‍ തന്നെ പറയും. സാധരണ എല്ലാ അനുസരിക്കാരാണ് പതിവ്.അവള് പറയുന്നതില്‍ എപ്പോഴും കാര്യം ഉണ്ടാവും.ഇത് അവള്‍ പറയുന്ന പോലെ തന്നെ ചെയ്യാം.


പിറ്റേന്ന് സുഹറ സ്കൂളില്‍ പോയത് പതിവും സന്തോഷവതിയാട്ടയിരുന്നു.നേരത്തെ തന്നെ അവള്‍ സ്കൂളിലേക്ക് പോയി.കൂട്ടികാരികളോട് കാര്യം പറയാന്‍ കൊതി മൂത്താണ് അവള്‍ വളരെ നേരത്തെ ക്ലാസ്സില്‍ പോയത്.പക്ഷെ?....വൈകുന്നേരം അവള്‍ തിരിച്ചു വരുമ്പോഴും അതെ പ്രസന്നതയും ,പ്രസരിപ്പും ഞാന്‍ അവളില്‍ കണ്ടു.ബാഗ് പോലും വെക്കാന്‍ നിന്നില്ല.എന്നെ കണ്ടപാടെ അവള്‍ പറഞ്ഞു"ജമാലിക്കാ...നാളെ തന്നെ പൈസ അടയ്ക്കണമെന്ന് സാര്‍ പറഞ്ഞിട്ടുണ്ട്..മറക്കല്ലേ" എന്ത് മറുപടി പറയണമെന്ന് അറിയാതെ ഞാന്‍ കുഴഞ്ഞു.അപ്പോഴേക്കും നജ്മു ഇടപെട്ടു കഴിഞ്ഞു."സ്കൂള്‍ ടൂരോക്കെ പോകല്‍ കുട്ടികളാ....കല്യാണ പ്രായം ആയി അവള്‍ ചുറ്റി കറങ്ങാന്‍ പോകുന്നു..ജമാലിക്കാ നിന്നെ അയക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്..അകത്തു പോയി വല്ലതും പഠിക്കാന്‍ നോക്ക്" ഇപ്പോള്‍ അവളുടെ മുഖത്ത് അമാവാസി പടരുന്നത്‌ ഞാന്‍ കണ്ടു.പ്രസരിപ്പും,പ്രസന്നതയും,സന്തോഷവും ഒരു നിമിഷം കൊണ്ട് ഇല്ലാതായി.അവളുടെ സ്വപനങ്ങളുടെ കപ്പല്‍ മഞ്ഞു മലയില്‍ തട്ടി തകര്‍ന്ന ശബ്ദം ഞാന്‍ കേട്ടു. അവളുടെ കണ്ണില്‍ നിന്ന് അല്പം കണ്ണുനീര്‍ തുള്ളി അടര്‍ന്നു വീണു.ഞാനത് ശ്രദ്ധിച്ചേ ഇല്ല."എന്നാലും ജമാലിക്കാ എന്നോട് ഇത് വേണ്ടായിരുന്നു" എന്ന് പറഞ്ഞു അവള്‍ വീടിന്റെ അകത്തേക്ക് പോയി.അവളുടെ ശബ്ദം ഇടറിയിരുന്നു.ഞാന്‍ നജ്മൂനെ മെല്ലെ നോക്കി.നജ്മൂവും ഒന്നും ഉരിയാടെ അകത്തു പോയി.ഉമ്മ ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.വളരെ അര്ഥ തലങ്ങള്‍ ഉള്ള ഒരു നോട്ടം.ഞാനും മെല്ലെ അവിടെ നിന്ന് പിന്‍ വാങ്ങി.പാവം..സുഹറ....

കാലം ഒരു പാട് നീങ്ങി.ഗള്‍ഫില്‍ പോയി വന്നു കൊണ്ടേ ഇരിന്നു.ഒന്നും മിച്ചമില്ല.ഇന്ന് സുബഹ് നിസ്കരിച്ചു ഒന്ന് കിടന്നതെ ഉള്ളു.നജ്മൂ എന്നെ തട്ടി വിളിച്ചു."എന്തൊരു ഉറക്കം ഇക്ക..ഷംന മോള്‍ അവിടെ കാത്തു നില്ക്കാന്‍ തുടങ്ങീട്ടു എത്ര നേരായി...വേഗം എനീക്..അവള്‍ക്കു സ്കൂളില്‍ പോകാന്‍ വൈകും" മെല്ലെ കണ്ണുകള്‍ വിടര്‍ത്തി എന്താ കാര്യം എന്ന രീതിയില്‍ നജ്മൂനെ നോക്കി."മറന്നു പോയല്ലേ...എന്നെയും കുട്ടികളെയും പറ്റി എന്ന് നിങ്ങള്ക്ക് ഓര്മ ഉണ്ടാടായിരുന്നത്.ഇന്നലെ അല്ലെ നിങ്ങള്‍ പറഞ്ഞു അവള്‍ക്കു ടൂര് പോകാന്‍ പൈസ കൊടുക്കുമെന്ന്.പത്താം ക്ലാസില്‍ പഠിക്കുക അല്ലെ? ഇനി അവളുടെ കൂട്ടികാരികളുടെ കൂടെ ഉല്ലസിക്കാന്‍ അവസരം കിട്ടിയെന്നു വരില്ല.കുട്ടികളുടെ ഒരാശായല്ലേ ഒന്ന് കൊടുത്തേക്കു." ഓ.ഇതാണോ കാര്യം ഞാന്‍ പേടിച്ചു പോയല്ലേ.പേര്‍സില്‍ നിന്ന് ആയിരത്തിന്റെ അഞ്ചു നോട്ടടുത്ത് ഞാന്‍ നജ്മൂന്റെ കയ്യില്‍ കൊടുക്കുമ്പോള്‍ അവളെ ഒന്ന് നോക്കി.ആ നോട്ടത്തിന്റെ ഉദ്ദേശം എന്താണെന്ന് അവള്‍ക്കറിയാമായിരുന്നു.അവളൊന്നു ചൂളിപോയി.ഒന്ന് പറയാന്‍ നിന്നില്ല.പൈസയുമായി അവള്‍ മുറിക്കു പുറത്തേക്കു പോയി.ഞാന്ന്‍ കിടക്കയിലേക്ക് വീണ്ടും നീങ്ങി.ഓര്‍മയുടെ ഒരു ലോകം തന്നെ മുന്നില്‍ വന്നു നിന്നു.ഞാന്‍ അങ്ങനെ അവിടെ കിടന്നു.

അബ്ബാസ്‌ മോന്റെ കയ്യും പിടിച്ചു പള്ളിയുടെ പിന്‍ ഭാഗത്തേക്ക് ഞാന്‍ കുതിച്ചു.നടത്തത്തിനു ഞാന്‍ അല്പം വേഗത കൂട്ടി.കഷ്ട്ടിച്ചു ഒരാള്‍ക്ക്‌ നടക്കാന്‍ പറ്റുന്നത്ര വീതിയില്‍ ഒരു ചെറിയ ഒരു പാത ഉണ്ട്.അതിന്റെ ഇരു ഭാഗത്തും ചെറിയ തോതില്‍ കാട് പിടിച്ചിട്ടുണ്ട്.നാലഞ്ചു ചുവടുകള്‍ വെച്ചതിനു ശേഷം ഞാന്‍ നടത്തം അവസാനിപ്പിചു.കുറച്ചു കാട് അവിടെയും ഉണ്ട്.നിറം അല്പം മങ്ങിയിട്ടുന്ടെകിലും വെളുത്ത മീസാന്‍ കല്ലില്‍ കൊത്തിവെച്ച അക്ഷരങ്ങള്‍ എനിക്ക് വ്യക്തമായി കാണാമയിരുന്നു.സുഹറ ബഷീര്‍.താന്‍ ഇതുവരെ കാണാതെ അവന്റെ ഉമ്മയുടെ ഖബറിടം കണ്ടപ്പോള്‍ അബ്ബാസ്‌ അറിയാതെ തേങ്ങുന്നതു ഞാന്‍ കണ്ടു.മഴയുള്ളത്‌ കൊണ്ട് എന്റെ മിഴികളില്‍ നിന്നു ഉതിര്‍ന്നു വീണ കണ്ണീര്‍ തുള്ളികള്‍ അവന്‍ കണ്ടില്ല.അങ്ങകലെ ഏകനായ അള്ളാഹുവിന്റെ സ്വര്‍ഗത്തില്‍ ഇരുന്നു സുഹരയുടെ ജമാലിക്കാന്റെ കണ്ണുനീര്‍ അവള്‍ കാണുന്നുണ്ടാവുമോ..ആവോ? അപ്പോഴേക്കും ബാങ്കിന്റെ അവസാന വരികള്‍ മുഴങ്ങുന്നുണ്ടായിരുന്നു.ലാ ഇലാഹ ഇല്ലല്ലഹ്.