24 August 2012

ആരും സുഗന്ധമറിയാതെ പോയ അത്തറിന്റെ കഥ...

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ആഗസ്ത് മാസം...
കോരി ചൊരിയുന്ന മഴക്കാലം...
സപ്ത ഭാഷ സംഗമ ഭൂമിയായ കാസരഗോടിന്റെ മണ്ണില്‍ നിന്നും അക്ഷരങ്ങളുടെ നഗരമായ കോട്ടയത്തേക്ക് കൂട്ടകാരുമായി ഒരു നീണ്ട യാത്ര...അതി മനോഹരമായ രണ്ടു മാസക്കാലം .. പ്രക്രതി സുന്ദരമായ കോട്ടയത്തിന്റെ തിരക്കേറിയ നഗര പ്രദേശങ്ങളിലൂടെ ,പച്ച മൂടിയ ഗ്രാമാന്തരങ്ങളിലൂടെ നടന്നു നീങ്ങിയ വഴികളില്‍ ഞാന്‍ കണ്ട മനം തുടിക്കുന്ന കാഴ്ചകള്‍..നാവില്‍ ഇന്നും പോകാതെ നില്‍ക്കുന്ന ഭക്ഷണത്തിന്റെ രുചി..ഏന്നെ അതിശപെടുത്തിയ കപ്പ ബിരിയാണി.... പരിചയപെട്ട നിഷ്കളങ്കാന്മാരായ മനുഷ്യര്‍.. ആ യാത്ര ഇന്നും മനസ്സില്‍ അനുഭൂതി പരത്തുന്നു.ശാന്ത സുന്ദരമായി ഒഴുക്കുന്ന മീനച്ചിലാരില്‍ നീന്തി തുടിച്ചതു,,അതിന്റെ കുറുകെ തോണി യിലൂടെയുള്ള യാത്ര..കുമരകത്തിന്റെ സൌന്ദര്യത്തില്‍ ലയിച്ചു നിന്ന് രാവുകള്‍..,,ചരിത്രം ഉറങ്ങുന്ന താഴാതങ്ങാടിയിലെ ആയിരം വര്‍ഷം പഴക്കമുള്ള മീന ചിലാരിന്റെ കരയില്‍ പടുത്തുയര്‍ത്തിയ താഴാതങ്ങാടി ജുമാ മസ്ജിദിലെ അഥവാ താജ് ജുമാ മസ്ജിദിലെ സുന്ദരമാം വെള്ളിയാഴ്ച,പാലായിലെ നിര നിരയായി നില്‍ക്കുന്ന റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ മഴയും കൊണ്ട് നടന്നത്..,ഏറ്റു മാനൂരിലെ മഹാ ദേവ ക്ഷേത്രം...,മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് വൈക്കം മുഹമ്മദ്‌ ബഷീറിനു ജന്മം നല്‍കിയ വൈക്കം തലയോലപറമ്പിലെ പകലുകള്‍,ചരിത്ര പ്രസിദ്ധമായ വൈകം സത്യാഗ്രഹം നടന്ന നാട്ടില്‍,മുട്ടത്തു വര്‍ക്കി ക്ക് ജന്മ നല്‍കിയ നാട്ടില്‍ ,മലയാളത്തിന്റെ അഭിമാനമായ അരുന്ധതി റോയിയുടെ ബുക്കെര്‍ പ്രയ്സ് നേടി കൊടുത്ത "ദി ഗോഡ് ഓഫ് സ്മാള്‍ തിമിങ്ങിസിലെ രാഹെളിന്റെയും എസ്തയുടെയും കുട്ടിക്കാല ജീവതത്തിനു പശ്ചാത്തല മോരുക്കിയ നാട്...ഹോ...കൊട്ടയമേ..നീ എത്ര സുന്ദരി...നിന്റെ മാറില്‍ ഒരിക്കല്‍ കൂടി തല ചായ്ച്ചു ഉറങ്ങാന്‍ ഞാന്‍ കൊതിക്കുന്നു. 

നീണ്ട യാത്രയ്ക്ക് വിരാമം..ഇനി വീണ്ടും അലസതയുടെ നാളുകളിലേക്ക്.പത്ര വായന എനിക്ക് ഇഷ്ടമാനെന്നരിയമെന്നത് കൊണ്ട് ഞാന്‍ പോയപ്പോള്‍ മുതലുള്ള സാഹ്യാന പത്രം ഉമ്മ കെട്ടി വെച്ചിട്ടുണ്ടായിരുന്നു.ഓരോ പത്രങ്ങളും കയ്യിലെടുത്തു വിരസമായി കണ്ണോടിച്ചു വലിച്ചരിയുന്നതിനടയില്‍ ഒരു ഫോട്ടോ കണ്ണിലുടക്കി.ഒരു ഗ്രൂപ്പ്‌ ഫോട്ടോ ആയിരുന്നു അത്.ആ ഫോട്ടോയിലെ ഓരോ വ്യക്തിയെയും നല്ല പോലെ അറിയാം.പക്ഷെ,നടുവില്‍ നില്‍ക്കുന്ന നീണ്ടു മെലിഞ്ഞ,വിഷാദ ഭാവത്തില്‍ ഉള്ള ആ ചെറുപ്പക്കാരന്‍...!!!അവന്‍ തന്നയോ?ഞാന്‍ പത്രത്തിന്റെ തല കേട്ടിലേക്ക് സൂക്ഷിച്ചു നോക്കി."പത്തു വര്‍ഷംമുന്പ് വീട് വിട്ടിങ്ങിയ നിസാറിനെ തിരികെ കൊണ്ട് വന്ന് കൂട്ടുകാര്‍".
അതെ അവന്‍ തന്നെ..എങ്കിലും ആ പ്രസരിപ്പ് അവനു നഷ്ട മായിരിക്കുന്നു.ഇരുണ്ട കാല ഘട്ടം അവന്‍ ആകെ പാടെ മാറ്റിയിരുക്കുന്നു.അവന്‍ ഇങ്ങനെ ആണോ ആയിരുന്നത്?

തോളത്തു ബാഗും തൂക്കി,അലസമായിട്ട തന്റെ സ്വര്‍ണ തല മുടി കാറ്റില്‍ പറത്തി,കാലില്‍ റബ്ബര്‍ ചെരുപ്പുമായി,ചുണ്ടുകളില്‍ മന്ദസ്മിതം വിടര്‍ത്തി ക്ലാസ്സ്‌ മുറിയിലേക്ക് കടന്നു വരുന്നു നീണ്ടു മെലിഞ്ഞ ഊര്‍ജ്ജ സലനായ വിദ്യാര്‍ഥി...വിനയമുള്ള സംസാരം,വളരെ കുറച്ചു സംസാരികുക ഉള്ളുവെങ്കിലും അവനു ഇഷ്ടപെട്ട വിഷയങ്ങള്‍ വരുമ്പോള്‍ വാചാലനാകും.ഒരു ശരാശരി വിദ്യാര്‍ഥി ആയിട്ട് പോലും അവന്റെ അച്ചടക്കം കൊണ്ടും,പെരുമാറ്റം കൊണ്ടും അധ്യാപകര്‍ പലപ്പോഴും അവനെ കണ്ടു പഠിക്കാന്‍ പറയുമ്പോള്‍ അസൂയോടെ ആണെങ്കിലും ഞങ്ങള്‍ അഭിമാനിച്ചിരുന്നു.അതെ, അവന്‍ നല്ല സുഗന്ധുള്ള അത്തറായിരുന്നു.

എങ്കിലും സ്വന്തം വീടിന്റെ അകത്തളങ്ങളില്‍ ഉള്ളവര്‍ക്ക് ആ അത്തറിന്റെ സുഗന്ധമറിഞ്ഞില്ല.ഒന്നും അറിയാതിരുന്ന കാലത്ത് ചെയ്ത (ചെയ്തിരുന്നോ?) തെറ്റിന്റെ പേരില്‍ അവന്‍ ഏന്നും ക്രൂശിക്കപെട്ടു.സ്വന്തം അനുജനുമായി തന്നെ താരതമ്യം ചെയ്തു തന്റെ കുറവുകളിലേക്ക് മാത്രം വിരല്‍ ചൂണ്ടി സ്ഥിരമായി വീട്ടുകാരാല്‍ പീടിക്കപെട്ടപ്പോള്‍ ആ കുഞ്ഞു ഹൃദയം ഒന്ന് പിടഞ്ഞു.വല്ലപ്പോഴും അവന്റെ വീട്ടിലേക്കു ഞങ്ങള്‍ പോയാല്‍,അവന്റെ ഉപ്പ പരസ്യമായി കള്ളാ എന്ന് ഞങ്ങളുടെ മുന്നില്‍ നിന്ന് വിളിക്കുമ്പോള്‍ ആ സുന്ദര മുഖം വിക്രതമാക്കുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടിട്ടുണ്ട്.ഒടുവില്‍ മഴ ആര്‍ത്തു പെയ്യുന്ന ഒരു രാത്രിയില്‍ തന്റെ ഉമ്മയേയും ,ഉപ്പയെയും,അനുജനെയും,പെങ്ങന്മാരേയും കൂട്ടുകാരെയും,പിറന്നു വീണ നാടിനെയും ഉപേക്ഷിച്ചു അവന്‍ എങ്ങോട്ടോ യാത്രയായി.കാലത്തിന്റെ ഗതി വേഗതയില്‍ അവനെ എല്ലാവരും മറന്നു.ഞാനും.

ഒരു ദശകത്തിനു ശേഷം ഏതോ ഹോട്ടലിലെ അടുകളിയിലെ പുക പടലങ്ങള്‍ക്കിടയില്‍ വെച്ച് സുഹ്ര്തുക്കള്‍ അവനെ കണ്ടെത്തിയിരിക്കുന്നു.അവന്റെ മാതാ പിതാക്കളും കുടുംബക്കാരും അവനോടു ചെയ്ത തെറ്റിന് തീര്‍ച്ചയായും പശ്ചാത്താപം നടത്തിയിട്ടുണ്ടാവുംആ അത്തരിനു സുഗന്ധം ഉണ്ടെന്നു അവരറിഞ്ഞു കാണും..എങ്കിലും, ഓര്‍മകളെ വര്‍ണ ശഭാല മാക്കുന്ന കുട്ടികാല ജീവിതത്തെ മങ്ങിയ ചിത്രങ്ങളാക്കി മാറ്റിയതിനു ഈ പശ്ചാത്താപം പകരമാകുമോ?

പത്രത്തിലെ അവന്റെ ഫോട്ടോ ഞാന്‍ വീണ്ടും വീണ്ടും നോക്കി.പഴയ സുഹ്രത്തിനെ ഒരു നോക്ക് കാണുവാന്‍ ഒരു വെമ്പല്‍.പത്രത്തിന്റെ മുകളില്‍ ഉള്ള തീയതിയിലേക്ക് നോക്കിയപ്പോള്‍ 19 ദിവസം മുന്‍പത്തെ പത്രമാണ്‌ എന്നറിഞ്ഞു.തീര്‍ച്ചയായും അവന്‍ വീട്ടില്‍ ഉണ്ടായിരിക്കും.അവന്റെ പുതിയ താമസ സ്ഥലം അറിയാവുന്ന കൂട്ടുകാരന്റെ ഒപ്പം മഴ വെള്ളം കെട്ടി നില്‍ക്കുന്ന പൊട്ടി പൊളിഞ്ഞ റോഡിലൂടെ,ഇരു വശത്തില്ലോടെ നടക്കുന്നവരുടെ ശരീരത്തിലേക്ക് വെള്ളവും ചീറ്റി ബൈകിലൂടെ അതി വേഗം അവന്റെ വീട്ടിലേക്കു കുതിച്ചു.വലിയ ഒരു ഇറക്കം കഴിഞ്ഞപ്പോള്‍ തേപ്പു ചെയ്യാത്ത അവന്റെ കൊച്ചു വീട് ഞങ്ങള്‍ കണ്ടു.വീടിനു മുന്നില്‍ ചാര കസേരയില്‍ ഒരു മധ്യ വയസ്കന്‍ ഇരിക്കുകയാണ് .അത് അവന്റെ ഉപ്പയാണ്.ബൈക്കില്‍ നിന്നറങ്ങി നിസാര്‍ ഉണ്ടോന്നു ചോദിച്ചപ്പോള്‍ കേള്‍ക്കാതെ ഭാവത്തില്‍ അയാള്‍ അവിടെ ഇരുന്നു.ഞങ്ങള്‍ ഒരല്പ നിമിഷം മൌനമായി നിന്നു ,ആ സമയം വീടിന്റെ ഉള്ളില്‍ ലാന്ഡ് ഫോണിന്റെ ബെല്‍ മുഴാങ്ങി.മെലിഞ്ഞു ശോഷിച്ചു എല്ലും തോലുമായി ഒരു സ്ത്രീ ഓടി വന്നു ഫോണ്‍ എടുത്തു.മോനെ എന്ന് വിളിക്ക് ശേഷം വിതുമ്പലും ഞാന്‍ കേട്ടു.അപ്പോഴേക്കും കൂട്ടുകാരന്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ആക്കി കഴിഞ്ഞിരുന്നു.ഞാന്‍ അതിന്റെ പിന്നില്‍ ഇരിന്നു തിരിച്ചു പോകുമ്പോള്‍ എന്റെ മനസ്സ് മന്ത്രിച്ചു"നിസാര്‍,നീ ഈ കടപ ലോകത്തോട്‌ ക്ഷമിക്കുക..നിനക്ക് നല്ലത് വരും..നീ എന്ന അത്തറിന്റെ സുഗന്ധം ഒരു നാള്‍ ലോകം മുഴുവന്‍ പരക്കും ...തീര്‍ച്ച "