16 June 2010

മദനിയെ കുടുകിയത് ആര്?

കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ കൊടും കാറ്റ് പോലെ കടന്നു വന്ന വ്യക്തിയാണ് അബ്ദുല്‍ നാസര്‍ മദനി.വളരെ ചെറുപത്തില്‍ തന്നെ സംഘടന രൂപികരികുകയും അതിന്റെ അമരക്കരനാവുകയും നല്ലൊരു ജന പിന്തുണ നേടിയ ആളും കൂടിയാണ് അദ്ദേഹം.ആദ്യം ഉണ്ടാക്കിയ സംഘടന വര്‍ഗീയ സ്വബാവമുല്ലതായിരുന്നു. അത് പിരിച്ചു വിട്ട ശേഷം രാഷ്ട്രീയ പാര്‍ടി അദ്ദേഹം രൂപികരിച്ചപ്പോള്‍ പ്രതീക്ഷിച്ച വിജയം പാര്‍ടിക്ക് നേടാന്‍ കഴിഞ്ഞില്ല.എന്നാലും അധെഹതിനെ ആരോ ഭയകുന്നുന്ദ് എന്നതിനു തെളിവായിരുന്നു കോയമ്പത്തൂര്‍ സ്ഫോടന കേസിലെ അറസ്റ്റ്. അന്ന് ഇടതു പക്ഷ മായിരുന്നു കേരളം ഭരികുന്നത്.അദ്ധേഹത്തിന്റെ അറസ്റ്റ് ഭരണ നേട്ടമായി പോലും അന്നത്തെ ഇടതു മുഖ്യ മന്ത്രി പറഞ്ഞിരുന്നു.പിന്നീട മൂത്തമ്മ മരിച്ചപ്പോള്‍ മദനി ക്ക് പരോള്‍ അനുവധികരുതെന്നും അയാള്‍ വന്നാല്‍ ഇവിടത്തെ ക്രമ സമാധാനം തകരുമെന്ന് പറഞ്ഞു തമിള്‍ നാട്ടിലേക് ഫാക്സ് അയച്ചത് അന്നത്തെ വലതു പക്ഷ സര്‍ക്കാര്‍.അപ്പോഴും മദനി ഇവടത്തെ നാറിയ രാഷ്ട്രീയത്തിന് വീണ്ടും ഇര ആകുക ആയിരുന്നു.

ഒന്നാം പ്രതിക്ക് പോലും ജ്യമം അനുവദിച്ചപ്പോള്‍ കേസിലെ പതിനാലാം പ്രതിയായ മദനി ജ്യമം പോലും ഇല്ലാതെ നീണ്ട പത്തു വര്‍ഷ കാലം വിചാരണ തടവ്‌ കാരനായി ജയിലില്‍ കഴിഞ്ഞു.ഒടുവില്‍ കോടതി അദ്ധേഹത്തെ നിരപരതിയായി പ്രഗ്യപിച്ചു.പക്ഷെ,മദനിക്ക് നഷ്ടപെട്ടത് അദ്ധേഹത്തിന്റെ യൌവനം.ജീവിതത്തിന്റെ സുവര്‍ണ കാലാഖട്ടം കൊയംബറൂര്‍ കേസിന്റെ ആകെ തുക ഇങ്ങനെ ആണ്.

പക്ഷെ ജയിലില്‍നിന്നു ഇറങ്ങിട്ടു പോലും മദനിയുടെ കഷ്ട കാലം അവസാനിച്ചില്ല.ഇടതു പക്ഷത്തിനു രാഷ്ട്രീയ പിന്തുണ നല്‍കിയ തെറ്റിന് വലതു പക്ഷം അധെഹതിനെതിരെ ആഞ്ഞു അടിച്ചു.അദ്ധേഹത്തിന്റെ ഭാര്യെപോലും അവര്‍ ത്രീവരവധിയായി ചിത്രീകരിച്ചു.മനോരമയും സമുദായത്തിന്റെ സ്വന്തം ചന്ദ്രികയും നിരന്തരമായി അവളെ അറസ്റ്റ് ചെയ്യാന്‍ നുരവിളികൂട്ടി.ഒടുവില്‍ ഇടതു പക്ഷം അറസ്റ്റ് നാടകവും,പിന്നെ ജ്യമവും നല്‍കി കൈകഴുകി.അത് കേരളത്തില്‍ കോളിളക്കം സൃഷ്‌ടിച്ച ഒരു കേസിന്റെ അവസാനമായിരുന്നു.പിന്നെ ഒരു പത്രത്തിലും സൂഫിയുടെ പേര് കണ്ടില്ല.മനോരമയുടെ ചന്ദ്രികയുടെയും ലക്‌ഷ്യം അപ്പോഴേക്കും പൂര്‍ത്തി ആയിരുന്നു.

വര്‍ഗീയ കാര്‍ഡിറക്കി ഭൂരിപക്ഷത്തെ പ്രീനിപിച്ചു വീണ്ടും അധികാരത്തില്‍ വരാന്‍ ഇടതു പക്ഷം ശ്രമം നടത്തുമ്പോള്‍ നാഷണല്‍ ലീഗിനെയും കേരള കങ്ങരസ്സിനെയും ഒപ്പം കൂട്ടിയ നൂന പക്ഷ മുന്നണി ആയിമാറിയ വലതു പക്ഷം അല്പം ഭയന്നു.ഭൂരി പക്ഷത്തിനു പ്രീനിപിക്കാന്‍ അവര്‍ക്ക് ഇരയെ തേടി നടകേണ്ട ആവിശ്യമില്ലയിരുന്നു.കാരണം ഇര മുന്നില്‍ തന്നെ ഉണ്ടായിരുന്നു.മദനി...രാഷ്ട്രീയകാരുടെ കളി പാവ...പാവം മദനി...ആവേശം കൂടുതല്‍ ആയതായിരുന്നു അയാളുടെ തെറ്റ്.കേന്ദ്ര സര്‍കാരിന്റെ കീഴിലുള്ള ബി രംഗത്തിറക്കി മദനിയെ വീണ്ടും കുടുക്കി.ബാംഗ്ലൂര്‍ സ്ഫോടന കേസില്‍. സംഭവം നടകുമ്പോള്‍ അദ്ദേഹം കോയമ്പത്തൂര്‍ ജയിലില്‍ ആയിരുന്നു.


ഞാനൊരു പി ഡി പി കാരനല്ല.രാഷ്ട്രീയ മായി പി ഡി പി യെ ശക്തമായി എതിര്കുന്ന ഒരാളാണ് ഞാന്‍.ഞാന്‍ എവിടെ എഴുതിയത് മനുഷ്തത്തിന്റെ പേരില്‍ മാത്രം.നിരന്തരമായി ഒരാളെ പീടിപികുമ്പോള്‍,കോടതി നിര പരതുയെന്നു വിധി എഴുതിയിട്ടും അത് അന്ഗീരികാതെ ഒരാളെ ചിലര്‍ ചേര്‍ന്ന് ത്രീവരവാധി ആകിമാട്ടും പോല്‍ യെനിക് എന്റെ ധൈവ്തിയം ചെയ്യണമെന്നു തോന്നി.യെനിക് ആവും വിധം പ്രതികരികണം.ഇത് എന്റെ നിഗമനം മാത്രം സത്യം ആകണമെന്നില..ചിലപ്പോള്‍ സത്യവും ആകാം ഞാന്‍ എഴുതിയത്.പക്ഷെ ഒന്ന് ന്ജിങ്ങള്‍ മനസ്സിലാകണം. സംഭവം നടകുന്നത് മുസ്ലിങ്ങളെ കൊന്നടുകുന്ന അമേരികിയിളല്ല... മുസ്ലിം ആയതിന്റെ പേരില്‍ മാത്രം പലസ്തീനെ ആക്രമിക്കുന്ന ജൂതന്മാരുടെ ഇസ്രെയെലില്ല..മുസ്ലിം ലീഗ് ഇല്ലാത്തത് കൊണ്ട് മാത്രം മുസ്ലിങ്ങള്‍ കഷ്ടത അനുബവികുന്നു എന്ന് അവര്‍ പറയുന്ന ബംഗാളിലോ ഗുജ്രാതിലോ അല്ല..സമുദായ പാര്‍ടിയുടെ ഒരേയൊരു ശക്തി കേന്ദ്രമായ,ഒരു കേന്ദ്ര സഹമന്ത്രി കൂടിയുള്ള ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍..
പ്രതികരികാതിരിക്കാന്‍ പറ്റുമോ?
നിങ്ങള്‍ പറയൂ..

_ഷംസീര്‍_

No comments:

Post a Comment