08 January 2011

ജീവിക്കുന്ന ശവങ്ങള്‍...


ഡോക്ടര്‍ പറഞ്ഞപ്പോഴാണ് അയാള്‍ക്ക്‌ അറിഞ്ഞത് താന്‍ അനുദിനം മരിച്ചു കൊണ്ടിരിക്കുന്ന രോഗി ആണെന്ന്.മരണമെന്ന അനിവാര്യത എന്നെ തേടി എത്തും ഉടനെ തന്നെ ..തീര്‍ച്ചയും...ഈ സുഖ സൌകര്യങ്ങളും ഉപേക്ഷിച്ചു ദൈവത്തിന്‍റെ അടുക്കല്‍ പോകണം.പക്ഷേ ഞാന്‍ അതിനു എന്ത് തയ്യാറെടുപ്പാണ് നടത്തിയിട്ടുള്ളത്?

അയാളുടെ ചിന്തകളില്‍ പാപങ്ങളില്‍ മുഴുങ്ങിയ തന്‍റെ കൗമാരവും യൗവനവും കടന്നു വന്നു...ദൈവത്തെ മറന്നു,നിറമില്ലാത്ത ഒരു കാലം...കണ്ണുകളില്‍ അന്ധത പടര്‍ത്തിയ ഒരു കാലം... അയാള്‍ വ്യഭിജരിച്ചത്... നശിപിച്ചത് സ്ത്രീകള്‍ ... കല്ല്‌,കഞാവ്, കൊള്ള ലാഭം, പലിശ...ഓര്‍ക്കാനുള്ളത് തെറ്റുകള്‍ മാത്രം..വേണ്ടാ ഇനി വേണ്ടാ..ഒരു പുതു യുഗം ..അത് എനിക്ക് വേണം ..ഇനി അത്ര സമയമുണ്ടോ?...നന്മയിലേക്ക് എനിക്ക് പോകുവാന്‍ പറ്റുമോ?മരണം ഒരു നിഴല്‍ പോലെ എന്‍റെ കൂടെ ഉണ്ട്..അയാള്‍ ചിന്തകള്‍ ഭ്രാന്ത് പിടിച്ച പോലെ നാല് ഭാഗത്തു ഓടി.

ഒടുവില്‍ മാനസാന്തരം വന്ന അയാള്‍ തന്‍റെ ഭാര്യെയും മക്കളെയും താന്‍ കെട്ടി പടുത്ത കൂറ്റന്‍ ബംഗ്ലാവും സമ്പത്തും ഒക്കെ ഉപേക്ഷിച്ചു നന്മ തേടി യാത്രയായി...പല നാടുകളില്‍..പല വേഷങ്ങളില്‍...പല ഭാഷകാര്‍ക്ക് ഇടയില്‍...പല സ്വഭാവ കാര്‍ക്ക് ഇടയില്‍...പല പല കച്ചവര്കാര്‍ക്ക് ഇടയില്‍ അയാളൊരു ഭ്രാന്തനെപോലെ അലിഞ്ഞു.നന്മയും തേടി..പക്ഷെ അയാള്‍ക്ക്‌ കണ്ടത് തിന്മകള്‍ മാത്രമാണ്...ഒരു നേരത്തെ അന്നത്തിനു വേണ്ടി സ്വന്തം ശരീരം വില്കുന്ന കുറെ വേശ്യകളെ,സ്വവര്‍ഗ രതി കാരെ.,കള്ള് കുടിച്ചും,കഞാവ് വലിച്ചും,മയക്കു മരുന്നടിച്ചും ജീവിതം കളയുന്ന യുവാക്കളെ ,സ്വന്തം ഭര്‍ത്താവിനെ ചതിച്ചു വേറൊരു പുരുഷന്റെ കൂടെ കിടപ്പറ പങ്കിടുന്ന സ്ത്രീകളെ...കച്ചവടത്തില്‍ മായം ചേര്‍ക്കുന്നവരെസ്വന്തം അമ്മയെ അടിക്കുന്ന മക്കളെ,സ്വത്തിനു വേണ്ടി ആര്‍ത്തി കൂടി കലഹിച്ചു പരസ്പരം ചോര വീഴ്ത്തുന്ന കൂടെ പിറപ്പുകളെ, 5 വയസ്സ് കാരിയെ പോലും കാമ വെറി മൂത്ത് നശിപ്പിച്ചു കളയുന്ന നര ഭോജി മനുഷ്യന്മാരെ ..അതേറ്റു നടക്കുന്ന മീഡിയ കളെ...അങ്ങനെ അങ്ങനെ ഒരു പാട് ഒരു പാട് തിന്മകളെ... സത്യം...ജീവിക്കുന്ന ശവങ്ങള്‍ നാം..അല്ലെങ്കില്‍ ഞമ്മള്‍ ഏല്ലാം തിരിച്ചറിയുമായിരുന്നു.

വിശാലമായ ഈ പ്രപഞ്ചത്തില്‍ ഒരൊറ്റ നന്മ പോലും അയാള്‍ കണ്ടെത്തിയില്ല.കഴുകന്മാരെ പോലെ ഉള്ള കുറെ ജനങ്ങള്‍.എന്റേതുംഇത് പോലെ ചീഞ്ഞു നാറിയ ജീവിതം ആയിരുന്നുവല്ലോ?ഹോ...യെന്തൊരു വൃത്തി കെട്ടജീവിതം...ഇല്ല...തിരിച്ചു വരാന്‍ അവസരമില്ല...നന്മകള്‍ ഇല്ലാത്ത തിന്മകളുടെ ഈ ലോകത്ത്...അയാള്‍ ഇരുട്ടത്ത്‌ പലതും ചിന്തിച്ചു മെല്ലെ നടന്നു...

അയാള്‍ അല തല്ലിയടിക്കുന്ന കടലിലേക്ക്‌ നടന്നു.ഇനി ജീവിച്ചിട്ട് കാര്യമില്ലെന്ന് അയാള്‍ക്ക്‌ തോന്നിയത് കൊണ്ടാവാം...നിലാവില്ലാത്ത ദിവസമായത്‌ കൊണ്ട് നല്ല ഇരുട്ടുണ്ടായിരുന്നു..അയാള്‍ ആഴ കടലിലേക്ക്‌ നടന്നു പോയി.പെട്ടന്ന് അയാളുടെ പിന്നില്‍ ഒരു വിളി കേട്ടു."നില്‍ക്കു"
അയാള്‍ തിരിഞ്ഞു നോക്കി.നീട്ടി വളര്‍ത്തിയ നരച്ച താടിയുള്ള ഒരു വൃദ്ധന്‍.
അയാള്‍ വീണ്ടു കടലിലേക്ക്‌ തന്നെ നടന്നു.
"നില്‍ക്കാനല്ലേ പറഞ്ഞത്"
"അത് പറയാന്‍ നിങ്ങള്‍ ആര്"
"ഞാന്‍ ഒരു മനുഷ്യന്‍.നിങ്ങള്‍ എന്താണ് ചെയ്യുന്നത്"
"ആത്മഹത്യ"
"എന്തിനു"
"ഈ ലോകത്ത് നന്മ ഇല്ല..തിന്മയെ ഉള്ളു"
"ആര് പറഞ്ഞു"
"ആരും പറഞ്ഞതല്ല ..ഞാന്‍ കണ്ടത്തിയത്"
"നീ ഇപ്പൊ ചെയ്യുന്നത് കടും തിന്മ അല്ലെ.നീ സൂക്ഷിച്ചു നോക്ക് നന്മ കാണും"
"എവിടെ"
"ദാ...അവിടെ.."
"കടലോ"
"അതെ"
"ഹ..ഹ നിങ്ങള്ക്ക് വട്ടാനല്ലേ"
"ഹും ഇടയ്ക്ക്..ഇടയ്ക്ക്...ഈ കടല്‍ ദൈവത്തിന്റെ സൃഷ്ടിയാണ്..അത് ശാന്തം ആണ്...എന്നാല്‍ അതിന്റെ ഉള്ളില്‍ പലതരം സംഭവങ്ങളും നടകുന്നുണ്ട്.അത് നോക്കല്‍ നന്മ ആണ്."
"നിങ്ങള്‍ എന്താണ് പറയുന്നത്"
"വഴിയിലെ തടസ്സം നീക്കല്‍ നന്മയാണ് .നിന്‍റെ സഹോദരനെ നോക്കി പുന്ജിരിക്കല്‍ നന്മയാണ് .പാവപെട്ടവര്‍ക്ക് ഭക്ഷണം നല്‍കല്‍ ,അനാഥകളെ സംരക്ഷിക്കല്‍,ഭാര്യയും മക്കളെയും സംരക്ഷിക്കല്‍ നന്മയാണ്.വഴി അറിയാത്തവര്‍ക്ക് വഴി കാണിച്ചു കൊടുകുന്നത് ഒക്കെ..ഞമ്മുടെ മുന്നില്‍ തന്നെ ധാരാളം നന്മകള്‍ ഉണ്ട്...ഞാമത് മനസ്സിലാകുന്നില്ല..തിരിച്ചറിയുന്നില്ല...കണ്ണുകളിലെ അന്ധത മാറ്റി നോക്കിയാല്‍ എല്ലാം കാണും."
ആ വൃദ്ധന്റെ വാക്ക് അയാളുടെ കാതുകളില്‍ മുഴുങ്ങി കെണ്ടേ ഇരിന്നു.അയാള്‍ തിച്ചു വീണ്ടും യാത്രയായി..മലകളും പുഴകളും താണ്ടി പുതിയ ഒരു മനുഷ്യനായി അയാള്‍ നാട്ടില്‍ തിരിച്ചെത്തി.

പലര്‍ക്കും അയാളുടെ ഈ മാറ്റത്തില്‍ അത്ഭുദം തോന്നി.കുറെ പേര്‍ ചിരിച്ചു പരിഹസിച്ചു ചിലര്‍ ഭ്രാന്തന്‍ എന്ന് വിളിച്ചു.പക്ഷെ,ഇയാളുടെ പഴയ കൂട്ടുകാരുകള്‍ പഴയ പടി തന്നെ ആണ്.അത് അയാളെ വല്ലാതെ വേദനിച്ചു.അവരുടെ അടുക്കല്‍ ചെന്ന്.അയാള്‍ ദൈവത്തെ പറ്റിപറഞ്ഞു.നാളെയെ പറ്റി പറഞ്ഞു.ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു.കൂട്ട് കാര്‍ക്ക് അതിഷ്ടമായില്ല.
"എടാ..നായിന്റെ .....നിന്‍റെ പഴയ സ്വഭാവം ഞങ്ങള്‍ക്ക് ഒക്കെ അറിയാം..ഞമ്മള്‍ ഒന്നിച്ചു തന്നെ അതൊക്കെ ചെയ്തത്...മറന്നോ?അതൊക്കെ നാട്ടുകാരോട് പറഞ്ഞാല്‍ നിന്നെ കല്ലെടുത്ത്‌ ഏറിയും...പറയണോ?ഉപദേശിക്കാന്‍ വന്നിരിക്കുന്നു ..ഒരു യോഗ്യന്‍..."
അയാള്‍ ഒന്നും മിണ്ടാതെ തിരിച്ചു നടന്നു.
16 comments:

 1. നന്നാവാന്‍ പോലും സമ്മതിക്കാത്ത ജനം അല്ലെ.
  ഒന്നുകൂടി എഡിറ്റ് ചെയ്തു പോസ്റ്റുന്നത് നല്ലതാണ്.
  ആശംസകള്‍.

  ReplyDelete
 2. thank u...ramjiyetta...
  onnu koodi edit cheyyuvaan sharimikkam

  ReplyDelete
 3. ഷംസീര്‍- മടിച്ചു നില്‍കേണ്ട ..ധൈര്യമായി മുന്നോട്ടു പോകൂ...

  ReplyDelete
 4. എനിക്ക് എഴുതുവാന്‍ അറിയുമെന്ന് ഞാന്‍ ഒരിക്കലും വിശ്വസികുന്നില്ല....നിങ്ങളെ പോലുള്ള മഹാ രാധാന്മാര്‍ ഏന്റെ ബ്ലോഗില്‍ വന്നു കമന്റ്‌ ഇടുമ്പോള്‍ ഏന്റെ കണ്ണ് നിറയുന്നു....സത്യം...എഴുതുവാന്‍ പ്രോത്സാഹനം കൂടി ആവുന്നു...താങ്ക്സ്....നിങ്ങള്‍ രണ്ടു പേര്‍ക്കും.

  ReplyDelete
 5. nalla oru theme.. pakshe climax kondu vechath engum alland aayi poyi.. appo ayal veendum thinamayilekku poyo? athu vendiyirunnilla!
  keep writing!
  good luck!
  god bless u!

  ReplyDelete
 6. ഷംസീര്‍....... തുടരുക
  വിജയിക്കും
  മംഗ്ളീഷ് റ്റൈപ്പ് ചെയ്യുമ്പോള്‍ അക്ഷരങ്ങളുടെ വിന്യാസത്തിലും ക്രമങ്ങളിലും പാളിച്ചകളുണ്ടാവും....... ഇത് മാറ്റാന്‍ ശ്രമിക്കുക. ചില വാക്കുകളും............

  എല്ലാ നന്മകളും നേരുന്നു.

  ReplyDelete
 7. ഞാന്‍ വായിച്ചിരുന്നു..നന്നായിട്ടുണ്ട് ...ഇനിയും എഴുതൂ...

  ReplyDelete
 8. കുറച്ചുകൂടി വായിച്ചു എഡിറ്റ്‌ ചെയ്തിട്ട് ഇടാന്‍ നോക്കണം.
  ഏതായാലും വിഷയം കൊള്ളാം
  എന്റെ എല്ലാ വിധ ആശംസകളും

  ReplyDelete
 9. നന്നായിട്ടുണ്ട് ,നല്ല ചിന്താഗതികള്‍ . ആശംസകള്‍

  ReplyDelete
 10. പ്രവാചകൻ പടിപ്പിച്ച വഴിയിലൂടെ സഞ്ചരിക്കാം നമുക്ക്
  അപ്പോൾ വഴിയിലെ തടസ്സം നീക്കുന്നത് പോലും നന്മയാകും
  ആശംസകൾ………

  ReplyDelete
 11. @kannan
  @muhameed kunhi
  @imthi
  @prajosh
  @dpk
  @sagique
  thanks

  ReplyDelete
 12. അതെ അവസാനം അയാള്‍ നേരായ വഴി കണ്ടെത്തി.
  ഭാവുകങ്ങള്‍.

  ReplyDelete
 13. തുടർന്നും എഴുതുക ഷംസീർ.എല്ലാഭാവുകങ്ങളും നേരുന്നു..

  ReplyDelete
 14. വഴിതെറ്റിയ യാത്രകളില്‍ നിന്നും മോചനം. നന്നായി എഴുതി.. ആശംസകള്‍.

  ReplyDelete
 15. @pravasini
  @moidheencha
  @elayoden
  valara nandhi..vannu vaayichu..abipraayam thnnathinu.

  ReplyDelete
 16. നല്ല ചിന്ത തന്നെ.....

  ReplyDelete