17 October 2011

വെള്ള കല്ലില്‍ കൊത്തിവെച്ച അക്ഷരങ്ങള്‍...

മഴ അല്പം പെയ്യുന്നുണ്ട്.നെഞ്ചില്‍ ഓര്‍മകളുടെ തിരയിളക്കം അലയടിക്കുന്നത് കൊണ്ട് മനസ്സ് പ്രബ്ഷുബ്ധം.ചിലപ്പോള്‍ അത് കൊണ്ടായിരിക്കാം കുടയെടുക്കാന്‍ ഞാന്‍ വിട്ടു പോയത്.എങ്കിലും, അബ്ബാസ്‌ മോന്‍റെ കൈ പിടിച്ചു കവലയിലെ വളഞ്ഞു പുളഞ്ഞു നീണ്ടു നില്‍ക്കുന്ന പാതയോരത്തെ കൂടി നടന്നു നീങ്ങുമ്പോള്‍ മഴ എന്നെ നനയ്ക്കുന്നതായി എനിക്ക് തോന്നിയെ ഇല്ല.അവന്‍ ആണെങ്കില്‍ മഴയെ നന്നായി ആസ്വധിക്കുന്നുമുണ്ട്.ഇടിഞ്ഞു പൊളിഞ്ഞ റോഡു കടന്നു പള്ളിയുടെ കൂറ്റന്‍ ഗേറ്റ് കടന്നു ഉള്ളിലേക്ക് കടക്കുമ്പോള്‍ ഹനീഫ് ഉസ്താതിന്റെ ബാങ്ക് വിളി തുടങ്ങിയിരുന്നു.അപ്പോഴും എന്റെ കാതില്‍ മുഴങ്ങി കൊണ്ടിരുന്നത് സുഹറയുടെ ജമാലിക്ക എന്ന മധുരമാര്‍ന്ന ആ വിളി തന്നെ ആണ്.എന്തൊരു ലാളിത്യം ആണ് ആ വിളിക്ക്.തേന്‍ പുരട്ടിയത് പോലെ.അവളുടെ നാണം കുണങ്ങി ചിരിച്ചു കൊണ്ടുള്ള വിളി കേള്‍ക്കാന്‍ ആരും കൊതിച്ചു പോവും.ഞാന്‍ പലപ്പോഴും കൊതിച്ചിട്ടുണ്ട്.അവളുടെ ആ വിളി കെണ്ട് കൊണ്ടിരിക്കാന്‍.നിര്‍ഭാഗ്യമെന്നു പറയട്ടെ ജീവിതത്തിന്റെ ഏറിയ നാളും ഗള്‍ഫിലായതു കൊണ്ട് അത് കൂടുതല്‍ കേള്‍കാന്‍ എനിക്ക് പറ്റിയില്ല.അത് നഷ്ടം തന്നെ ആണ്.നികത്താനാവാത്ത നഷ്ടം.

വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.ഒരു ചെറിയ ലീവിന് ഗള്‍ഫില്‍ നിന്ന് വരികയാണ്.ഞാന്‍ വന്ന അമ്ബ്ബസടാര്‍ കാര്‍ വീടിന്റെ ഗേറ്റിനു മുന്നില്‍ നിര്‍ത്തിയപ്പോള്‍ ആദ്യം എന്നെ കണ്ടത് ഞാന്‍ വരുന്ന വഴിയും നോക്കിയിരിക്കുക ആയിരുന്ന സുഹറ തന്നെ ആണ്."ജമാലിക്ക" അവള്‍ ഒന്ന് അമ്പരന്നു."ഉമ്മാ ..ജമാലിക്ക വന്നെ....ജമാലിക്ക വന്നെ" എന്നും അലറി വിളിച്ചു കൊണ്ട് ഉള്ളില്‍ പോയി ഉമ്മയും എന്‍റെ ഭാര്യ നജമൂനെയും മകള്‍ ശംനയെയും വിളിച്ചു കൊണ്ട് വന്നത് അവളാണ്.സുഹറ ഉമ്മയുടെ പിന്നിലായി നാണം കുണുങ്ങി നിന്ന് മെല്ലെ നോക്കി."നീ അങ്ങ് വലുതായല്ലോടീ".ഉത്തരം ഒരു പുഞ്ചിരിയില്‍ ഒതുക്കി അവള്‍ വീടിനെ ഉള്ളിലേക്ക് ഓടി പോയി.പണ്ടേ അവള്‍ അങ്ങനെ തന്നെ ആണ്.ഒന്നും മിണ്ടില്ല.ഒരു നാണക്കാരി.

വൈകുന്നേരം ആയപ്പോഴേക്കും ദുബായില്‍ നിന്ന് വന്ന സാധനങ്ങള്‍ ഓരോന്നായി വിതരണം ചെയ്തു കഴിഞ്ഞിരുന്നു.സുഹരയ്ക്കും കൊടുത്തു കുറെ സാധനങ്ങള്‍.പക്ഷെ,അതിലൊന്നും അവള്‍ക്കു തൃപ്തി ആകാതെ പോലെ.അവളൊന്നും പറയുന്നില്ല.ഉമ്മയുടെ പിറകില്‍ കൂടി എന്തെക്കയോ കുശു കുശു പറയുന്നുണ്ട്."എന്തേ ഉമ്മാ...എന്‍റെ പോന്നു അനുജത്തീ പറയണേ...ഒന്നും അവള്‍ക്ക് ഇഷ്ടപെട്ടില്ലേ" .
"അവള്‍ക്കു ഇഷ്ടപെട്ടീന്.സുഹറ നീ വരാന്‍ കാത്തിരിക്ക യായിരുന്നു.അവളുടെ സുഹ്ര്തുകള് എല്ലാം കൂടി സ്കൂളില്‍ നിന്ന് കറങ്ങാന്‍ പോകുന്നു എന്ന് .അവള്‍ക്കും പോകാന്‍ ഒരു പൂതി.നിന്നോട് പൈസക്ക് ചോദിക്കാന അവള് എന്നെ പിടിച്ചു നുള്ളന്നത്.നീ അവള്‍ക്കൊരു 800 രൂപ കൊടെടാ.."
"അത്രേ ഉള്ളു കാര്യം...ഇതിനു നീ ഇക്കയോട് പറയാന്‍ പേടിച്ചത്..പേടിക്കേണ്ട പൈസ ഞാന്‍ തരാം..കേട്ടോ ".അപ്പോള്‍ അവളുടെ മുഖത്ത് ഒരു പൂര്‍ണ ചന്ദ്രന്‍ ഉദിക്കുന്നത് ഞാന്‍ കണ്ടു.സന്തോഷതിനെ പൂത്തിരി കത്തി.അവള്‍ അവിടെ നിന്ന് ഓടി പോയി.തോട്ടപുറത്തെ വീട്ടിലില്ല ഉമ്മുല്‍ കുല്സുവിന്റെ അടുക്കലിലെക്കാന് ഓടി പോയതെന്ന് എനിക്ക് ഉറപ്പായിരുന്നു.
"നിങ്ങള്‍ എന്ത് മണ്ടത്തരം ആണ് കാണിക്കുന്നത്.അവള്‍ ഇപ്പോള്‍ കൊച്ചു കുട്ടി ഒന്നും അല്ല.പത്താം ക്ലാസ്സാ പത്താം ക്ലാസ്സ്‌..അത് മറക്കണ്ട" രാത്രി കിടക്കാന്‍ നേരത്ത് നജ്മൂനു കലിപൂണ്ട് എന്‍റെ അടുക്കലേക്കു വന്നു.ഇപ്പോഴെന്തു സംഭവിച്ചു എന്ന് ദയനീയ മായി അവളെ നോക്കി."സ്കൂളില്‍ നിന്ന് ടൂര്‍ ഒക്കെ പോകല്‍ കുട്ടികളാ...സുഹറ വലിയ പെണ്ണാ..ഇപ്പോഴാതെ കുട്ടികള്‍ എന്തൊക്കെ കാണിക്കുന്നെന്ന് പറയാന്‍ പറ്റീല..ഇന്നാള് വടക്കേലെ നബീസൂന്റെ മോള് ടൂര്‍ പോയിട്ട് വയട്ടതിലാക്കിയ വന്നത്...ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണ ദോഷം ഇലയ്ക്ക് തന്നെയാ...ഞാന്‍ പറയേണ്ടേ പറഞ്ഞു ..ഇനി നിങ്ങള്‍ തീരുമാനിക്ക്" അവള്‍ അങ്ങനെ തന്നെ ആണും.എന്നെ ഒന്ന് പറയാന്‍ വിടില്ല.എല്ലാം അവള്‍ തന്നെ പറയും. സാധരണ എല്ലാ അനുസരിക്കാരാണ് പതിവ്.അവള് പറയുന്നതില്‍ എപ്പോഴും കാര്യം ഉണ്ടാവും.ഇത് അവള്‍ പറയുന്ന പോലെ തന്നെ ചെയ്യാം.


പിറ്റേന്ന് സുഹറ സ്കൂളില്‍ പോയത് പതിവും സന്തോഷവതിയാട്ടയിരുന്നു.നേരത്തെ തന്നെ അവള്‍ സ്കൂളിലേക്ക് പോയി.കൂട്ടികാരികളോട് കാര്യം പറയാന്‍ കൊതി മൂത്താണ് അവള്‍ വളരെ നേരത്തെ ക്ലാസ്സില്‍ പോയത്.പക്ഷെ?....വൈകുന്നേരം അവള്‍ തിരിച്ചു വരുമ്പോഴും അതെ പ്രസന്നതയും ,പ്രസരിപ്പും ഞാന്‍ അവളില്‍ കണ്ടു.ബാഗ് പോലും വെക്കാന്‍ നിന്നില്ല.എന്നെ കണ്ടപാടെ അവള്‍ പറഞ്ഞു"ജമാലിക്കാ...നാളെ തന്നെ പൈസ അടയ്ക്കണമെന്ന് സാര്‍ പറഞ്ഞിട്ടുണ്ട്..മറക്കല്ലേ" എന്ത് മറുപടി പറയണമെന്ന് അറിയാതെ ഞാന്‍ കുഴഞ്ഞു.അപ്പോഴേക്കും നജ്മു ഇടപെട്ടു കഴിഞ്ഞു."സ്കൂള്‍ ടൂരോക്കെ പോകല്‍ കുട്ടികളാ....കല്യാണ പ്രായം ആയി അവള്‍ ചുറ്റി കറങ്ങാന്‍ പോകുന്നു..ജമാലിക്കാ നിന്നെ അയക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്..അകത്തു പോയി വല്ലതും പഠിക്കാന്‍ നോക്ക്" ഇപ്പോള്‍ അവളുടെ മുഖത്ത് അമാവാസി പടരുന്നത്‌ ഞാന്‍ കണ്ടു.പ്രസരിപ്പും,പ്രസന്നതയും,സന്തോഷവും ഒരു നിമിഷം കൊണ്ട് ഇല്ലാതായി.അവളുടെ സ്വപനങ്ങളുടെ കപ്പല്‍ മഞ്ഞു മലയില്‍ തട്ടി തകര്‍ന്ന ശബ്ദം ഞാന്‍ കേട്ടു. അവളുടെ കണ്ണില്‍ നിന്ന് അല്പം കണ്ണുനീര്‍ തുള്ളി അടര്‍ന്നു വീണു.ഞാനത് ശ്രദ്ധിച്ചേ ഇല്ല."എന്നാലും ജമാലിക്കാ എന്നോട് ഇത് വേണ്ടായിരുന്നു" എന്ന് പറഞ്ഞു അവള്‍ വീടിന്റെ അകത്തേക്ക് പോയി.അവളുടെ ശബ്ദം ഇടറിയിരുന്നു.ഞാന്‍ നജ്മൂനെ മെല്ലെ നോക്കി.നജ്മൂവും ഒന്നും ഉരിയാടെ അകത്തു പോയി.ഉമ്മ ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.വളരെ അര്ഥ തലങ്ങള്‍ ഉള്ള ഒരു നോട്ടം.ഞാനും മെല്ലെ അവിടെ നിന്ന് പിന്‍ വാങ്ങി.പാവം..സുഹറ....

കാലം ഒരു പാട് നീങ്ങി.ഗള്‍ഫില്‍ പോയി വന്നു കൊണ്ടേ ഇരിന്നു.ഒന്നും മിച്ചമില്ല.ഇന്ന് സുബഹ് നിസ്കരിച്ചു ഒന്ന് കിടന്നതെ ഉള്ളു.നജ്മൂ എന്നെ തട്ടി വിളിച്ചു."എന്തൊരു ഉറക്കം ഇക്ക..ഷംന മോള്‍ അവിടെ കാത്തു നില്ക്കാന്‍ തുടങ്ങീട്ടു എത്ര നേരായി...വേഗം എനീക്..അവള്‍ക്കു സ്കൂളില്‍ പോകാന്‍ വൈകും" മെല്ലെ കണ്ണുകള്‍ വിടര്‍ത്തി എന്താ കാര്യം എന്ന രീതിയില്‍ നജ്മൂനെ നോക്കി."മറന്നു പോയല്ലേ...എന്നെയും കുട്ടികളെയും പറ്റി എന്ന് നിങ്ങള്ക്ക് ഓര്മ ഉണ്ടാടായിരുന്നത്.ഇന്നലെ അല്ലെ നിങ്ങള്‍ പറഞ്ഞു അവള്‍ക്കു ടൂര് പോകാന്‍ പൈസ കൊടുക്കുമെന്ന്.പത്താം ക്ലാസില്‍ പഠിക്കുക അല്ലെ? ഇനി അവളുടെ കൂട്ടികാരികളുടെ കൂടെ ഉല്ലസിക്കാന്‍ അവസരം കിട്ടിയെന്നു വരില്ല.കുട്ടികളുടെ ഒരാശായല്ലേ ഒന്ന് കൊടുത്തേക്കു." ഓ.ഇതാണോ കാര്യം ഞാന്‍ പേടിച്ചു പോയല്ലേ.പേര്‍സില്‍ നിന്ന് ആയിരത്തിന്റെ അഞ്ചു നോട്ടടുത്ത് ഞാന്‍ നജ്മൂന്റെ കയ്യില്‍ കൊടുക്കുമ്പോള്‍ അവളെ ഒന്ന് നോക്കി.ആ നോട്ടത്തിന്റെ ഉദ്ദേശം എന്താണെന്ന് അവള്‍ക്കറിയാമായിരുന്നു.അവളൊന്നു ചൂളിപോയി.ഒന്ന് പറയാന്‍ നിന്നില്ല.പൈസയുമായി അവള്‍ മുറിക്കു പുറത്തേക്കു പോയി.ഞാന്ന്‍ കിടക്കയിലേക്ക് വീണ്ടും നീങ്ങി.ഓര്‍മയുടെ ഒരു ലോകം തന്നെ മുന്നില്‍ വന്നു നിന്നു.ഞാന്‍ അങ്ങനെ അവിടെ കിടന്നു.

അബ്ബാസ്‌ മോന്റെ കയ്യും പിടിച്ചു പള്ളിയുടെ പിന്‍ ഭാഗത്തേക്ക് ഞാന്‍ കുതിച്ചു.നടത്തത്തിനു ഞാന്‍ അല്പം വേഗത കൂട്ടി.കഷ്ട്ടിച്ചു ഒരാള്‍ക്ക്‌ നടക്കാന്‍ പറ്റുന്നത്ര വീതിയില്‍ ഒരു ചെറിയ ഒരു പാത ഉണ്ട്.അതിന്റെ ഇരു ഭാഗത്തും ചെറിയ തോതില്‍ കാട് പിടിച്ചിട്ടുണ്ട്.നാലഞ്ചു ചുവടുകള്‍ വെച്ചതിനു ശേഷം ഞാന്‍ നടത്തം അവസാനിപ്പിചു.കുറച്ചു കാട് അവിടെയും ഉണ്ട്.നിറം അല്പം മങ്ങിയിട്ടുന്ടെകിലും വെളുത്ത മീസാന്‍ കല്ലില്‍ കൊത്തിവെച്ച അക്ഷരങ്ങള്‍ എനിക്ക് വ്യക്തമായി കാണാമയിരുന്നു.സുഹറ ബഷീര്‍.താന്‍ ഇതുവരെ കാണാതെ അവന്റെ ഉമ്മയുടെ ഖബറിടം കണ്ടപ്പോള്‍ അബ്ബാസ്‌ അറിയാതെ തേങ്ങുന്നതു ഞാന്‍ കണ്ടു.മഴയുള്ളത്‌ കൊണ്ട് എന്റെ മിഴികളില്‍ നിന്നു ഉതിര്‍ന്നു വീണ കണ്ണീര്‍ തുള്ളികള്‍ അവന്‍ കണ്ടില്ല.അങ്ങകലെ ഏകനായ അള്ളാഹുവിന്റെ സ്വര്‍ഗത്തില്‍ ഇരുന്നു സുഹരയുടെ ജമാലിക്കാന്റെ കണ്ണുനീര്‍ അവള്‍ കാണുന്നുണ്ടാവുമോ..ആവോ? അപ്പോഴേക്കും ബാങ്കിന്റെ അവസാന വരികള്‍ മുഴങ്ങുന്നുണ്ടായിരുന്നു.ലാ ഇലാഹ ഇല്ലല്ലഹ്.18 April 2011

ചട്ടനെ പൊട്ടന്‍ ചതിച്ചാല്‍...
പൊതു ജനത്തെ പലപ്പോഴും കഴുതയാക്കുന്ന വോട്ട് എന്ന അവകാശം സര്‍ക്കാര്‍ എനിക്ക് പതിച്ചു നല്‍കിയതിനു ശേഷം ഇക്കുറി മാത്രം ആണ് ആദ്യമായിട്ട് ഞാന്‍ വോട്ട് ചെയ്യാതിരുന്നത്.പ്രതി ദിനം രാഷ്ട്രീയക്കാരെ പറ്റി ചീഞ്ഞുളിഞ്ഞ വാര്‍ത്തകള്‍ പുറത്തു വരുതന്നത് കൊണ്ട് പ്രധിഷധം അറിയിക്കാന്‍ വേണ്ടി ഞാന്‍ വോട്ട് ചെയ്യാത്തതെന്ന് നിങ്ങള്‍ കരുതിയെക്കല്ലേ....ജീവതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടി മുട്ടിക്കാന്‍ വേണ്ടി,ഒരു പാട് സ്വപ്നങ്ങളുടെയും, മോഹങ്ങളുടെയും ഭാണ്ഡവും പേറി കടലും കടന്നു ചുട്ടു പൊള്ളുന്ന മരുഭൂമിയിലേക്ക് ജോലി തേടി എത്തപെട്ടത്‌ കൊണ്ട് മാത്രമാണ് വോട്ട് ചെയ്യല്‍ എന്ന ആത്മഹത്യയില്‍ നിന്ന് ഞാന്‍ രക്ഷപെട്ടത്.വോട്ട് ചെയ്യല്‍ ആത്മഹത്യ എന്ന് ഞാന്‍ പറഞ്ഞത് നാട്ടിലുള്ള ആരെങ്കിലും കേട്ടാല്‍ കാര്യം എന്റെ പോക്കാ!കാരണം,നാട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ വോട്ടും ചോദിച്ചു നടന്ന ഒരു പാര്‍ട്ട് ടൈം രാഷ്ട്രീയക്കാരന്‍ ആയിരുന്നു ഞാന്‍!കാലു വാരലും,കുതികാല്‍ വെട്ടും,പാര വെപ്പും അടക്കം രാഷ്ട്രീയത്തിന്റെ എല്ലാ തര ബിരുദവും സ്വായത്തമാക്കിയ ഒരു സമ്പൂര്‍ണ രാഷ്ട്രീയക്കാരന്‍!.പ്രാവാസിയുടെ നീറുന്ന വേദനകളെ പറ്റി പലരും പറഞ്ഞു തന്നിട്ടും ,വളരെ അധികം വായിച്ചിട്ടും മനസ്സിലാക്കാത്ത ..അല്ല, മനസ്സിലാകാന്‍ കൂട്ടാക്കാത്ത ഞാന്‍,അക്കര പച്ച തേടി ഈത്തപ്പന കളുടെ നാടയാ ഗള്‍ഫില്‍ എത്തിയപ്പോഴാണ് പ്രവാസികളെ പറ്റി വളരെ വേദനജനകമായ പല സത്യങ്ങളും ഞാന്‍ മനസ്സിലാക്കിയത്.ആരെന്തു പറഞ്ഞാലും,ഈ മഹാ നഗരത്തിലെ ഒരു കൊച്ചു കെട്ടിടത്തിന്റെ ഇടുങ്ങിയ നാലു ചുമരുകള്‍ക്കുള്ളില്‍ വീര്‍പ്പു മുട്ടി കഴിയുന്നതിനേക്കാള്‍ എത്രയോ നല്ല തൊഴിലാണ് ഞാന്‍ പാതി വഴിയില്‍ ഉപേക്ഷിച്ച രാഷ്ട്രീയം എന്ന് ഞാന്‍ മനസ്സിലാക്കി.ആ സമയത്ത് എന്റെ ചിന്തകള്‍ രസകരമായ എന്റെ തെരഞ്ഞടുപ്പ് കാല ഓര്‍മകളിലേക്ക് കുതിച്ചു പാഞ്ഞു....അതി വേഗം...ബഹു ദൂരം...


സംഭവ ബഹുലം എന്ന് ഞാന്‍ സ്വയം അവകാശ പെടുന്ന എന്റെ മഹത്തായ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് സ്കൂള്‍ തലത്തില്‍ നിന്നാണ്.അനീതിക്കെതിരെ ശബ്ധിക്കാനും,വിദ്യാര്‍ഥി സമൂഹത്തിനു നേരെ വരുന്ന അക്രമങ്ങള്‍ തടയാനും,സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെ പട വാളെടുക്കാന്‍ പെരുത്ത ആഗ്രഹം മൂത്തത് കൊണ്ട് ഒന്നും അല്ല വിദ്യാര്‍ഥി നേതാവ് എന്ന കുപ്പായം ഞാന്‍ ധരിച്ചത്.ക്ലാസ്‌ കാരണമില്ലാതെ കട്ട് ചെയ്യാനും,ഇടയ്ക്ക് ഇടയ്ക്ക് സിനിമയ്ക്കു പോകാനും,പിന്നെ കയ്യിലുള്ള എല്ലാ തരികിടയും പുറത്തു എടുക്കാനും വിദ്യാര്‍ഥി നേതാവെന്ന ലേബല്‍ അത്യാവശ്യമാണ്.അത്താഴം മുടക്കി കളായ മൂത്ത രാഷ്ട്രീയക്കാരെ പാവം അധ്യാപകര്‍ക്ക് ഭയം ആയത് കൊണ്ട് കുട്ടി നേതാകന്മാരുടെ ഒരു കാര്യത്തില്‍ പോലും ഇടപെടാന്‍ ബുദ്ധിമാന്മാരായ സാറന്മാര്‍ വരാറില്ല.ഈ ഒരു കാര്യം തന്നെ ആണ് നേതാവവാകാന്‍ അധികം പേരെയും പ്രേരിപ്പിക്കുന്നത്.പിന്നെ,മൂത്ത രാഷ്ട്രീയക്കാരെ സോപ്പിടാന്‍ ഇടയ്ക്ക് സമരം ചെയ്‌താല്‍ മാത്രം മതി.പാര്‍ട്ടി സപ്പോര്‍ട്ടും അതോടൊപ്പം ഞങ്ങള്‍ കണ്ണ് വെച്ചിരിക്കുന്ന പാര്‍ട്ടി ഫണ്ടും കിട്ടും. പിന്നെ എന്ത് പേടിക്കാന്‍.ഇലക്ഷന്‍ സമയത്തും,പാര്‍ട്ടി സമ്മേളനത്തിന്റെ സമയത്തും വോട്ടില്ലാതെ ഞങ്ങളെ മൂത്ത നേതാക്കന്മാര്‍ക്ക് ബോര്‍ഡ്‌ വെയ്ക്കാനും ,പോസ്റ്റര്‍ ഒട്ടിക്കാന്‍ ആവശ്യമായത് കൊണ്ട് അവര്‍ ഞങ്ങളെ തീറ്റി പോറ്റി കൊള്ളും.മാസത്തില്‍ ഒരു പ്രാവശം എങ്കിലും പോലീസ് സ്റ്റേഷന്‍ ധര്‍ണ ഉണ്ടാവും.അതാണ്‌ ഒരു നേതാവിന്റെ ഏറ്റവും വലിയ പ്രശ്നം.ആ സമയത്ത് അണികളെ ഈ സമരത്തിന്റെ സാമൂഹിക ആവശ്യ കഥ പറഞ്ഞു മനസ്സിലാക്കിച്ചതിനു ശേഷം ഞമ്മള്‍ അതി വിദഗ്തമായി മുങ്ങി കൊള്ളണം.പാവം അണികള്‍..പാര്‍ട്ടിയോടുള്ള സ്നേഹം മൂത്ത്,ഞരമ്പുകളില്‍ സാമൂഹിക പ്രതിബ്ധതയും,ആദര്‍ശവും ഉള്ളത് കൊണ്ട് അവര്‍ സമരത്തിന്‌ പോയി കൊള്ളും.എന്നിട്ട്,അവര്‍ വളരെ സുന്ദരമായി തന്നെ പോലിസിന്റെ കയ്യില്‍ നിന്ന് ചന്തി പൊട്ടി ചോര പള പളന്നു ഒലിക്കും വരെ തല്ലും കൊള്ളും.അതോടെ അവര്‍ ആദര്‍ശം വിട്ടു കൊള്ളും.ആദര്‍ശം എന്ന ആരും ഇത് വരെ കണ്ടിട്ടില്ലാത്ത സാധനം വിട്ടു കഴിഞ്ഞാല്‍ ആണ് ഒരാള്‍ യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍ ആയി രൂപന്തരപെടുന്നത്.
സ്കൂളിന്റെ സമീപ പ്രദേശത്ത് പൂവാല ശല്യവും,രാത്രികാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും പതിവായപ്പോള്‍ ,ഞാന്‍ തന്നെ മുന്‍ കയ്യെടുത്തു ഞാന്‍ തന്നെ വിപ്ലാവ്തമാകമായ മുദ്രാവാക്യം എഴുതി നാടിനെ കിടു കിടാ വിറപ്പിച്ചു സമരം നടത്തിയപ്പോള്‍, പൂവാല,സാമൂഹിക ദ്രോഹി വിരുദ്ധ സമരത്തിനെ മുന്നില്‍ നിന്ന് നയിച്ച ,തീ തുപ്പുന്ന മുദ്രവാക്യം എഴുതിയ ബഹുമാനപെട്ട എന്നെ തേടി ആദ്യം മസിലും വീര്‍പ്പിച്ചു വന്നത് നാട്ടിലെ സജീവ സാമൂഹിക പ്രവര്‍ത്തകനും,എന്റെ പാര്‍ട്ടിക്കാരനുമായ ഒരു യുവ നേതാവാണ്.ഇമ്മാതിരി സമരവും ,മുദ്രാവാക്യവും കൊണ്ട് നീ ഇനിയും വന്നാല്‍ അടിച്ചു നിന്റെ പല്ല് തെറിപ്പിക്കുമെന്നു അവന്‍ എന്നോട് പറഞ്ഞ ശേഷം ഞാന്‍ പിന്നെ ഒരിക്കലും സമരം ചെയ്തിട്ടില്ല.ആകെ ഉള്ള പല്ല് കൂടി പോയാല്‍ ഇപ്പോഴുള്ളതിനേക്കാള്‍ എന്നെ കാണാന്‍ വൃത്തി കേടു ആകും എന്ന് കരുതിയിട്ടു മാത്രമാണ് സമരം ചെയ്യുന്നത് നിര്‍ത്തിയത്.അല്ലാതെ നിങ്ങള്‍ കരുതുന്നത് പോലെ ഭയന്നിട്ട് ഒന്നും അല്ല.വിപ്ലവ നേതാവിന് ഭയമോ?സ്ഥലത്തെ പ്രധാന സാമൂഹിക വിരുദ്ധനും പൂവാലനും എന്റെ പാര്‍ട്ടിക്കാരനായ യുവ നേതാവനെന്നുള്ള സത്യം മാത്രമല്ല,ഒരു മന്ത്രി കൂടി ആവാനുള്ള എല്ലാ യോഗ്യതയും ആ പരമ നാറിക്ക് ഉണ്ടെന്നു കൂടി ഞാന്‍ അന്ന് മനസ്സിലാക്കി.


ആ സമയത്താണ് ഒരു പഞ്ചായത്ത് ഇലക്ഷന്‍ കടന്നു വന്നത്.പോസ്റ്റര്‍ ഒട്ടിച്ചും,ജാഥ വിളിച്ചും കുട്ടി നേതാക്കന്മാര്‍ ആ ഇലക്ഷനില്‍ സജീവമായി പങ്കെടുത്തു.വോട്ടണ്ണി കഴിഞ്ഞപ്പോള്‍ പല നേതാക്കന്മാരും വിജയിച്ചത് കൊണ്ട് ആഘോഷങ്ങളുടെ ഭാഗമായി ഞങ്ങള്‍ മൂന്ന് ദിവസം ക്ലാസ് കട്ട് ചെയ്തു.പിറ്റേന്ന് ക്ലാസ്സില്‍ പോയപ്പോള്‍ അപ്രതീക്ഷിതമായി ക്ലാസില്‍ വരാത്തതെന്തേ എന്ന് സാറ് ചോദിച്ചു.പഞ്ചായത്ത് ഭരണം ഞങ്ങളെ പാര്‍ട്ടിക്ക് നഷ്ടപെട്ടത് കൊണ്ടോ എന്തോ?സാറിന് ഞങ്ങളോടുള്ള ഭയം കുറഞ്ഞു എന്ന് തോന്നുന്നു..ക്ലാസ്സില്‍ വരാന്‍ പറ്റാത്തതിന് ഉള്ള കാരണം ബോധിപ്പിച്ചപ്പോള്‍ സാറ് പറഞ്ഞു."ഹോ...വലിയ രാഷ്ട്രീയക്കാര്‍ ഇറങ്ങിയിരിക്കുന്നു...ഇന്ത്യയില്‍ എത്ര ലോക സഭ സീറ്റ് ഉണ്ടോന്നു അറിയാമോ നിങ്ങള്ക്ക് ?".സാറിന്റെ ചോദ്യം കൊണ്ടത്‌ ഞങ്ങളുടെ മര്‍മത്തിനു മാത്രമല്ല ,അഭിമാനത്തിന് കൂടി ആണ്.ബുദ്ധി ജീവികള്‍ എന്ന ലേബല്‍ അവിടെന്ന് തന്നെ തകര്‍ന്നു വീണു.ഉത്തരം അറിയാതെ ചമ്മി ഞങ്ങള്‍ തല താഴ്ത്തി നില്‍ക്കുന്നത് കണ്ടു ക്ലാസ്സിലെ സാമൂഹിക ബോധം ഇല്ലാത്ത മൂരാച്ചികളായ സുഹൃത്തുക്കളുടെ വളരെ വികൃതമായ പൊട്ടി ചിരി ക്ലാസ്സില്‍ മുഴങ്ങുപ്പോളും എന്റെ മനസ്സില്‍ ഉണ്ടായിരുന്നത് ,ഈ സാറിന് കേരള നിയമ സഭയിലെ സീറ്റുകളുടെ എണ്ണം ചോദിക്കാന്‍ തോന്നാത്തത് ഭാഗ്യം അല്ലെങ്കില്‍ ഇതിനെക്കാള്‍ ചമ്മിയേനെ എന്ന് മാത്രം.വര്‍ഷം അഞ്ചു കഴിഞ്ഞു.മറ്റൊരു പഞ്ചായത്ത് ഇലക്ഷന് കൂടി തിരശീല ഉയര്‍ന്നു.ശരിക്കും പറഞ്ഞാല്‍ ഇക്കഴിഞ്ഞ ഇലക്ഷന്‍.പഠന കാലത്തെ കുസൃതി തരത്തില്‍ നിന്നും ഞാന്‍ അല്പം പക്വത ഉള്ളവനായി മാറി എന്ന് മാത്രമല്ല ഈ പ്രാവശ്യം ഞാനും ജനധിപത്യ പ്രക്രിയയുടെ ഭാഗം ആണ് എന്നതാണ് കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനെ അപേക്ഷിച്ചു ഇക്കുറി ഉള്ള പ്രാധാന മാറ്റം.ലോക സഭയുടെ മാത്രമല്ല രാജ്യ സഭയുടെ എണ്ണം പോലും ഇന്നനിക്ക്അറിയാം എങ്കിലും ഞാന്‍ വലിയ രാഷ്ടീയക്കാരന്‍ ഒന്നും ആയില്ല കേട്ടോ.ഇക്കുറി എന്‍റെ വാര്‍ഡ്‌ വനിതാ സംവരണം ആയതിനാല്‍, സീറ്റ് മോഹിച്ചു താഴെ തട്ടിലുള്ള നേതാക്കന്മാര്‍ മുതല്‍ മുകള്‍ തട്ടിലുള്ള നേതാക്കന്മാരുടെ വരെ സോപ്പിട്ടും കാലു നക്കിയും,പാര്‍ട്ടി ഓഫീസ് വാരാന്തകളില്‍ പായും വിരിച്ചു കിടന്ന വാര്‍ഡിലെ പുരുഷ കേസരികള്‍ക്ക് അത് വന്‍ നിരാശ പടര്‍ത്തി.അമ്പതു ശതമാനം വനിതാ സംവരണം ആയത് കൊണ്ടോ എന്തോ സീറ്റ് മോഹികള്‍ കൂടുതല്‍ യുവാക്കള്‍ ആയിരുന്നു.വനിതാ പ്രവര്‍ത്തകര്‍ക്ക് വാര്‍ഡില്‍ പണ്ടേ വംശ നാശം സംഭവിച്ചത് കൊണ്ട്,ഭര്‍ത്താവിന്‍റെ തുണി അലക്കിയും,മക്കള്‍ക്ക്‌ ഭക്ഷണം ഉണ്ടാകി കൊടുത്തു സ്കൂളില്‍ അയച്ചു ബാകി ഉള്ള സമയത്ത് കണ്ണീര്‍ സീരിയല്‍ കണ്ടു സായുജ്യമടയുന്ന പാവം വീട്ടമ്മാരെ പിടിച്ചു സ്ഥാനാര്തിക്കള്‍ ആകേണ്ടി വന്നു ഇരു മുന്നണികള്‍ക്കും.. ശക്തമായ രാഷ്ടീയ പോരാട്ടവും,കുടി പകയും,സമര മുഖങ്ങളും ഒരു പാട് കണ്ടു വാര്‍ഡില്‍ ഇരു മുന്നണികള്‍ തുല്ല്യ ശക്തികള്‍ ആയത് കൊണ്ട് വീട്ടുമ്മാമാര്‍ മത്സരികുന്നത് ആണെങ്കിലും പാര്‍ട്ടിയുടെ അഭിമാനം സംരക്ഷിക്കാം മുഴുവന്‍ ആളുകളും തെരഞ്ഞടുപ്പ് പ്രചരണത്തിനു കൊഴുപ്പേകി രംഗത്ത് ഇറങ്ങി.

ആശാസ്ത്രീയമായി വാര്‍ഡു വിഭജിച്ചു കുപ്രസിദ്ധിയാര്‍ജിച്ച എന്‍റെ വാര്‍ഡില്‍ രണ്ടു പോളിംഗ് സ്റ്റേഷന്‍ ആണ് ഉള്ളത്.ഒന്ന്,മരുന്നിനു പോലും ഞങ്ങളുടെ ഒരു പ്രവര്‍ത്തകന്‍ പോലും ഇല്ലാത്ത,എതിരാളികളുടെ ശക്തി കേന്ദ്രം എന്ന് അറിയപെടുന്ന സ്ഥലത്ത് ആണ്.ജന വിധി തീരുമാനിക്കാന്‍ അവിടെ ഒരു പാട് കള്ള വോട്ടുകള്‍ ഇടും.അത് കൊണ്ട് ഞങ്ങളുടെ ശക്തി കേന്ദ്രമായി രണ്ടാമത്തെ പോളിംഗ് സ്റ്റേഷനില്‍ ഒരു പാട് കള്ള വോട്ടു ഇട്ടാലേ വിജയിക്കാന്‍ സാധികുക ഉള്ളു.രാത്രി തന്നെ മുതിര്‍ന്ന നേതാക്കാന്‍മാര്‍ കള്ള വോട്ടു ചെയ്യാനുള സംവിധാനം ഒരുക്കി.പ്രിസൈഡിംഗ് ഓഫീസറെ രാത്രി തന്നെ പോയി വേണ്ട പോലെ കണ്ടു.ഓഫീസര്‍ കടുത്ത ഗാന്ധിയന്‍ ആയത് കൊണ്ട് കുറച്ചുഗാന്ധി തല കൊടുക്കേണ്ടി വന്നു മൂപ്പര്‍ക്ക്.

പൊതുവേ നിരുപുദ്രവകാരിയും,ശാന്ത ശീലനും,പക്ഷെ, കുരുട്ടു ബുദ്ധിയുടെ ആശാനുമായ,ഈ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച,എന്‍റെ സുഹൃത്തുമായ ഹനീഫ ഒപ്പം ഘടക കക്ഷിനേതാവും,പിന്നെ ഞാനും ആണ് വോട്ടടുപ്പ് ദിവസം ഞങ്ങളുടെ പാര്‍ട്ടി ഏജന്റായ ആയി ബൂത്തില്‍ ഇരുന്നത്.രാവിലെ ഏഴു മണി മുതല്‍ തന്നെ കള്ള വോട്ടുകള്‍ പ്രവഹിച്ചു തുടങ്ങിയിരുന്നു.മിക്ക കള്ള വോട്ടുകളും ബാലറ്റ് പെട്ടിയില്‍ നിഷ്പ്രയാസം തള്ളുമ്പോള്‍,ഭയം കൊണ്ടോ മറ്റോ എതിര്‍ പാര്‍ട്ടി ഏജന്റുമാര്‍ നോക്കു കുത്തിയെ പോലെ നില്‍ക്കുക ആയിരുന്നു.

ആ സമയത്താണ് എതിര്‍ പാര്‍ട്ടിയുടെ ബൂത്ത്‌ ഏജന്റായ സലീമിന്‍റെ ഗള്‍ഫിലുള്ള അനുജന്‍ സത്താറിന്റെ വോട്ടു ചെയ്യാനായി അതെ പേരിലുള്ള ഞങ്ങളുടെ പാര്‍ട്ടിയില്‍ ധീരനായ ഒരു പ്രവര്‍ത്തകന്‍ വന്നത്.ഇത് വരെ അറിഞ്ഞോ അറിയാതയോ ഒരക്ഷരം ഉരിയാതെ ഇരുന്ന പാവം ഏജന്റു സലിം അവന്‍റെ അനുജന്‍റെ വോട്ടു ആയത് കൊണ്ട് ശക്തമായി എതിര്‍ത്തു.തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധം അല്ലാത്തത് കൊണ്ട് ഒരു ഭയവും ഇല്ലാത്ത സത്താര്‍ എന്‍റെ പേര് സത്താര്‍ ആണെന്ന് തറപ്പിച്ചു പറഞ്ഞു.കള്ള വോട്ടു തടയാന്‍ കഴിഞ്ഞില്ലെങ്കിലും സാരമില്ല ഇവനു പണി കൊടുക്കണമെന്ന ചിന്തയില്‍ കടന്ന സലീമിന്‍റെ തലയില്‍ ഒരു ബള്‍ബ്‌ മിന്നി.ഒരു പുളിച്ച ചിരി പാസാക്കി അവന്‍ സത്താരിനോട് ചോദിച്ചു."ആട്ടേ...തന്‍റെ ഉപ്പയുടെ പേര് എന്താ?" പാവം സത്താര്‍ ഇത്തവണ ശരിക്കും കുടുങ്ങി.തന്‍റെ ഉപ്പയുടെ പേര് ഇവിടെ പറയാന്‍ പറ്റില്ല.അവന്‍റെ ഉപ്പയുടെ പേര് പറയേണ്ടി വരും.പാര്‍ട്ടിക്ക് വേണ്ടി സത്താര്‍ ഒരു മഹത്തായ ത്യാഗം കൂടി സഹിച്ചു.അവന്‍ സ്വന്തം ഉപ്പയെ മാറ്റി പറഞ്ഞു."മോയിദ്ധീന്‍".മിസൈല്‍ പോലെ കുടുംബ പേര് എന്താണ് എന്നുള്ള സലിമിന്റെ അടുത്ത കിടിലന്‍ ചോദ്യം എത്തി.'വളപ്പില്‍ ' എന്ന് വളരെ വേദനയോടെ കുടുംബ പേരും മാറ്റിയ സത്താര്‍ പാര്‍ട്ടിക്ക് വേണ്ടി സ്വന്തം ഉപ്പയും,കുടുംബത്തെയും മാറ്റി പറഞ്ഞു ജീവനോടെ രക്ത സാക്ഷിയായ ആദ്യത്തെ പാര്‍ട്ടിക്കാരന്‍ എന്ന് ബഹുമതി സ്വന്തമാക്കി.സലിം ഒന്ന് കൂടി വൃത്തി കേടായി ചിരിച്ചു കൊണ്ട് അല്പം ഗൌരവത്തില്‍ സത്താറിനെ നോക്കി പറഞ്ഞു."വളപ്പില്‍ മോയിദ്ധീന്‍ എന്‍റെ ഉപ്പ ആണെന്ന് ഇവിടെ ആര്‍ക്കും സംശയം ഉണ്ടാവില്ല.എന്‍റെ ഉപ്പയെ സമ്മതിക്കണം നാട്ടിലെ ഏതൊക്കെ വീട്ടില്‍ കയറിയാണ് മക്കള്‍ ഉണ്ടാക്കിയിരിക്കുന്നത്.എടാ,എന്നെ ചേട്ടാ എന്ന് വിളിക്കെടാ".ഇത്തവണ സത്താറിനെ പിടിച്ചു നില്ക്കാന്‍ പറ്റിയില്ല.പാര്‍ട്ടി സ്നേഹം ഒക്കെ വിട്ടു കൊണ്ട് ,പുറത്തു വാടാ നിനക്ക് കാണിച്ചു തരാം ആഗ്യം കാണിച്ചു വോട്ടു ചെയ്യാതെ വാലും ചുരുട്ടി പുറത്തേക്കു ഒറ്റ പോക്ക്.

ഉച്ചയോടു എതിര്‍ ഏജന്റുമാരെ കണ്ണുരുട്ടി കാണിച്ചും,കൈയൂക്ക് കാണിച്ചും പുറത്താക്കി ബൂത്ത്‌ കൈ കലാക്കി.ഗോപാലന്‍റെ വോട്ടു ചെയ്യാന്‍ വന്ന ആളുടെ കയ്യില്‍ മഷി പുരട്ടുമ്പോള്‍,വേണ്ട മഷി കൊണ്ടാല്‍ നിസ്കാര കൊള്ളൂല എന്ന് പറഞ്ഞും,പര്‍ദ്ദ ധരിച്ചു വന്ന സ്ത്രീ ഗീതയുടെ വോട്ടു ചെയ്തു മടങ്ങിയും ജനാധിപത്യത്തെ ശക്തമായി പരസ്യമായി കശാപ്പ് ചെയ്യുന്ന കാഴ്ചയാണ് പിന്നീട്കണ്ടത്.

എതിര്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രത്തിലുള്ള ബൂത്തില്‍ വൈകുന്നേരം സന്ദര്‍ശിക്കാന്‍ പോയ ഞങ്ങളുടെ വനിതാ സ്ഥാനാര്‍ഥിയെ മര്‍ദിച്ചു എന്ന വാര്‍ത്ത വോട്ടെടുപ്പ് കഴിഞ്ഞു തിരിച്ചു പോകുമ്പോള്‍ ഞങ്ങള്‍ക്ക് കിട്ടി.ആണവ കാരാരിനെ പറ്റിയോ,ഇറാന്‍ വിഷയത്തില്‍ ഇന്ത്യ എന്ത് നിലപാട് എടുത്തത്‌ എന്നൊന്നും അറിയാത്ത പെട്ടന്ന് ഒരു നാള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടി വന്ന വനിതാ സ്ഥാനാര്‍ഥിയെ വെറുതെ കണ്ണുരുട്ടി ഭയപെടുത്തിയപ്പോള്‍ പാവം പേടിച്ചു കരഞ്ഞത് മാത്രമാണ് യാഥാര്‍ത്ഥ പ്രശനമെന്നു പിന്നീട അറിഞ്ഞു എങ്കിലും എതിരാളികള്‍ക്ക് എതിരെ കേസ് കൊടുക്കുവാനും ,ആര്‍ക്കൊക്കെ എതിരെ കേസ്‌ കൊടുക്കണമെന്ന് തീരുമാനിക്കാനും അന്ന് വൈകുന്നേരം തന്നെ നിര്‍ണായകമായ യോഗം ചേര്‍ന്ന്.പല പല അഭിപ്രായങ്ങളും യോഗത്തില്‍ വന്നു കൊണ്ടിരിക്കെ,കുരുട്ടു ബുദ്ധിക്കാരനായ ഹനീഫ എതിര്‍ പാര്‍ട്ടി കാരനായ നവാസിന്‍റെ പേര് പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞങള്‍ എല്ലാവരും ഞെട്ടി.കാരണം,സംഭവത്തിനു ആസ്പദമായ ഞാന്‍ ഇരുന്ന ബൂത്തില്‍ ഞങ്ങള്‍ കള്ള വോട്ടു ഇടുന്നതും നോക്കി ഇരിക്കുക ആയിരുന്നു ആ പാവം.തന്‍റെ ഉപ്പയ്ക്ക് എതിരെ അവന്‍റെ ഉപ്പ വഴി തര്‍ക്കത്തിന്‍റെ പേരില്‍ കേസ് കൊടുത്തിട്ടുണ്ടെന്നും അവന്‍റെ പേരില്‍ ഒരു കേസ് ഇരിക്കട്ടെ എന്നും ഹനീഫ യാതൊരു കൂസലുമില്ലാതെ പറഞ്ഞപ്പോള്‍ യോഗം ഒറ്റ കെട്ടായി അനുകൂലിച്ചു.ചെറുപ്പത്തില്‍ തന്നെ മാന്തിയവന്റെയും,നുള്ളിയവന്റെയും പേര് ഹനീഫയും,കഴിഞ്ഞ ഇലക്ഷനില്‍ താന്‍ എട്ടു നിലയില്‍ പൊട്ടിയപ്പോള്‍ തന്‍റെ വീടിന്‍റെ മുന്നില്‍ വെച്ച് വെടി പൊട്ടിച്ചവന്റെയും ഒക്കെ പേര് സര്‍വ്വ സമ്മതനായ ഞങ്ങളുടെ നേതാവും കേസ്‌ പട്ടികയില്‍ ഉള്‍പെടുത്താന്‍ പറഞ്ഞപ്പോള്‍ യാതൊരു ഗ്രൂപില്ലാത്ത യോഗം അഗീകരിച്ചപ്പോള്‍,വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ കൂടി ഉള്ളതാണ് രാഷ്ട്രീയമെന്ന മഹത്തായ പാടം കൂടി ഞാന്‍ പഠിച്ചു.

പിറ്റേന്ന് രാവിലെ തന്നെ എന്‍റെ മൊബൈലിലേക്ക് ഹനീഫിന്‍റെ വിളി വന്നു.മറു തലയ്ക്കല്‍ നിന്ന് ഹനീഫിന്‍റെ അല്പം ഇടറിയ ശബ്ദം"എടാ...അവരുടെ സ്ഥാനാര്‍ഥിയെ ഇവിടെ നിന്നും അടിച്ചെന്നും പറഞ്ഞു അവര്‍ കള്ള കേസ് കൊടുത്തിട്ടുണ്ട്."ഞാന്‍ അങ്ങോട്ട്‌ എന്തെങ്കിലും ചോധിക്കുന്നതിനു മുന്‍പ്‌ അവന്‍ തുടര്‍ന്ന്."എടാ,,,ഒന്നും അറിയാത്ത ഞാനാ ഒന്നാം പ്രതി."അവന്‍റെ ശബ്ദം പിന്നെയും ഇടറി.ഞാന്‍ കേസില്‍ പെട്ടിട്ടില്ല എന്ന് ഞാന്‍ അവനോടു ചോദിച്ചു ഉറപ്പാക്കിയതിന് ശേഷം അല്പം ആശ്വാസം വാക്കുകള്‍ പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.നിരപരാധികളായ കുറെ പേരെ കേസില്‍ കുടുക്കിയത് അവനാണ്.പാര്‍ട്ടി ഓഫീസില്‍ വാര്‍ത്ത ചോര്‍ത്തുന്നവര്‍ ഉണ്ടോ എന്ന് എനിക്ക് സംശയമായി.അഥവാ ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്കു ഒരു കാര്യം ഉറപ്പായി..ചട്ടനെ പൊട്ടന്‍ ചതിച്ചാലും...പൊട്ടനെ ചട്ടന്‍ ചതിച്ചാലും അവനെ ദൈവം ചതിക്കും.


20 January 2011

ഉണരുവാന്‍ ആഗ്രഹിക്കാത്ത സ്വപ്നം....


(എന്‍റെ സുഹൃത്ത് മൈ കാസറഗോഡ് എന്ന ഓണ്‍ലൈന്‍ കൂട്ടായ്മക്കു വേണ്ടി എഴുതിയ ചെറു കഥയ്ക്ക്‌ ഒരു വര്‍ഷം മുന്‍പ്‌ ഞാന്‍ എഴുതിയ രണ്ടാം ഭാഗമാണ് ഈ കഥ.)

ആദ്യ ഭാഗത്തില്‍ ഞാന്‍ എന്ന കഥാപാത്രം അട്മിഷന് വേണ്ടി പട്ടണത്തിലെ കോളെജിലേക്ക് മാതാപിതാക്കളുടെ കൂടെ കാറിലൂടെ ഹൈ വേ യിലൂടെ യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചിന്തകളാണ് കഥയ്ക്ക്‌ ആധാരം.കഥയുടെ അവസാനം ഒരു ലോറി വന്നു അവരെ ഇടിക്കുകയും ടപ്പോ എന്ന ശബ്ദം കേള്‍ക്കുകയും ചെയ്യുന്നു. പരീക്ഷ ഹാളില്‍ ഉറങ്ങുകയായിരുന്ന അവളെ അദ്ധ്യാപകന്‍ പുറത്തേക്കു തള്ളിയപ്പോലുണ്ടായ ടപ്പോ എന്ന ശബ്ദം കേട്ടപ്പോഴാണ് അവള്‍ക്കു ഇതെല്ലം സ്വപ്നം ആണെന്ന് അറിയുന്നത്.ക്ലാസ്സിലെ കൂട്ട ചിരിയോടെ കഥ അവസാനിക്കുന്നു.തുടര്‍ന്ന് ഇവിടെ വായികുക.

ഞാന്‍=ഒരു പെണ്‍ കുട്ടിയാണ്.


പരീക്ഷ കഴിഞ്ഞു സ്കൂള് വിട്ടിറങ്ങുമ്പോള്‍ മനസ്സ് വല്ലാതെ അസ്വസ്ഥ മായിരുന്നു.യാ..അള്ളാഹു ഞാന്‍ ഒന്നും എഴുതിട്ടില്ലല്ലോ?എന്‍റെ ഭാവി?ഇത് വരെ പഠിച്ചതൊക്കെ വെറുതെ ആവുമോ? ഹ!എന്‍റെ പഠനത്തെ കുറിച്ച്, എന്‍റെ ഭാവിയെ കുറിച്ച് എനിക്ക് നന്നായിട്ടറിയാം.ഞാന്‍ എന്തായി തീരുമെന്നും എനിക്ക് നല്ല നിശ്ചയമുണ്ട്.പക്ഷെ ഉമ്മാക്കും ഉപ്പാകും അറിയില്ലല്ലോ?ഞാന്‍ ഇത് വരെ പാസ്സായത് എങ്ങനെ എന്ന്.അവരൊക്കെ കരുതുന്നത് ഞാന്‍ ഇത് വരെ പാസ്സായത്‌ പഠിച്ചു എഴുതിയിട്ട് ആണെന്ന്...ഹും..സത്യം അത് എനിക്കല്ലേ അറിയൂ.

കഴിഞ്ഞ കുറെ പൊതു പരീക്ഷകളില്‍ എന്‍റെ ഉറ്റ സുഹൃത്തും സ്ഥിരം ഒന്നാം റാങ്കുക്കാരിയുമായ തസ്നി ആയിരുന്നു അടുത്ത സീറ്റില് പരീക്ഷ എഴുതിയിരുന്നത്.അവള് റാങ്ക് അടികുമ്പോള്‍ ഞാന്‍ ഫസ്റ്റ് ക്ലാസ് അടിക്കാതെ ഇരുന്നാലെ അത്ഭുതമുള്ളൂ.അത് സ്കൂളിലെ മുഴുവന്‍ പേര്‍ക്കും അറിയാം. അവര്‍ക്കെല്ലാം അതില്‍ നല്ല പോലെ അസൂയ ഉണ്ട്.അതനിക്കറിയാം.ഹോ..വല്ലാത്ത അസൂയക്കാരു തന്നെ ഈ ലോകത്തില്‍.ഒന്നിനെയും വിശ്വസിക്കാന്‍ പറ്റില്ല.


പക്ഷെ, ഇപ്രാവശ്യം ഞാന്‍ ആകെ പ്രതിസന്ധിയിലാണ്.കാരണം,തസ്നി കല്യാണവും കഴിഞ്ഞു പോയി.രണ്ടു മാസം മുന്‍പ്.ഞങ്ങള്‍ എല്ലാവരും കല്യാണത്തിന് പോയിരുന്നു.ഒരു കിടിലന്‍ കല്യാണമായിരുന്നു.എന്ത് ആര്‍ഭാടം ആയിരുന്നു കല്യാണത്തിനു. എത്ര പാവപെട്ട പെണ്‍ കുട്ടികള്‍ കല്യാണം കഴിക്കാന്‍ പണമില്ലാതെ വിഷമിക്കുണ്ട്.ഉള്ളവര്‍ അതി ഗംഭീരമായും നടത്തുന്നു.ഇല്ലാത്തവന് ഇന്നും ഇതൊക്കെ കണ്ടു കണ്ണീരു വാര്‍ക്കുന്നു.പാവപ്പെട്ട ചെറുപ്പക്കാരന്‍ ആയാലും പാവപ്പെട്ട പെണ്‍ കുട്ടിയ കല്യാണം കഴിക്കുന്നത്, എങ്കിലും സ്ത്രീധനം വാങ്ങുന്നതില്‍ ഒരു കുറവുമില്ല.എവിടുന്ന് നന്നാവാന്‍.

ഹ.. അത് പോട്ടെ.അവള്‍ പഠിത്തവും നിര്‍ത്തി. അവള് കല്യാണം കഴിഞ്ഞു പോയി.ഇപ്രാവിശ്യം എന്‍റെ അടുത്ത് ഇരുക്കുന്നത് താഹിറ.അവളാണെങ്കില്‍ എന്‍റെ പേപ്പര്‍ ആണ് നോക്കുന്നത്!മൂ ദേവി!ഒന്നും പഠിക്കാതെ വന്നിരിക്കുന്നു.എന്നെ പോലെ.ശവം!

അല്ലെങ്കിലും എന്തിനാ പെണ്‍കുട്ടികളെ വേഗം കല്യാണം കഴിച്ചു വിടുന്നത്. അതും റാങ്കുക്കാരിയായ ഒരു പെണ്‍ കുട്ടിയെ.എന്തൊക്കെ പ്രതീക്ഷ ഉണ്ടായിരുന്നു അവളെ പറ്റി ഞങ്ങള്‍ക്ക്.എല്ലാം അവളുടെ വീട്ടുക്കാര്‍ നശിപ്പിച്ചില്ലേ?ഇനി ഭര്‍ത്താവിന്‍റെ കല്‍പ്പന അനുസരിച്ച് ജീവിക്കേണ്ടേ? പക്വത ഇല്ലാത്ത പ്രായത്തില്‍ അറിയാതെ അവള്‍ക്കു എന്തൊക്കെയോ ചെയ്യേണ്ടിവരും.എല്ലാം അറിയുവാന്‍ ആകുമ്പോഴേക്കും എല്ലാം നഷ്ടപെട്ടു കഴിഞ്ഞിരിക്കും.ഭര്‍ത്താവ് അവളെ ഒഴിവാക്കുക അല്ലെങ്കില്‍ എന്തെങ്കിലും പറ്റിയാലോ അവള്‍ക്കു ജീവിക്കേണ്ടേ ?എന്തെങ്കിലും ഒരു ബിരുദം കയ്യില്‍ ഉണ്ടെന്ക്കില്‍ ഏതെങ്കിലും നല്ല പണി എടുത്ത് ജീവിതം പുലര്‍ത്താം. ആരോടും യാന?ഞാനൊരു പെണ്ണല്ലേ ?പുരോഗമന ചിന്തയുമായി നടന്നു ബസ്സ്‌ എത്തിയത് അര്ഗിന്നില്‍.ഞാന്‍ തൊട്ടടുത്ത കടയില്‍ നിന്ന് ഫാത്തിമയ്ക്ക് മിട്ടായിയും വാങ്ങി ബസ്സില് കയറി.ഫാത്തിമാനെ അറിയില്ല.എന്‍റെ അയാള്‍ വാസി ആണ്.മൂന്നു വയസ്സ് പ്രായം.എന്നെ അവള്‍ക്കു ഭയങ്കര സ്നേഹം.എനിക്കും.ഞാന്‍ എന്ന് അവള്‍ക്കു മിട്ടായി വാങ്ങിക്കാറുണ്ട്.എപ്പോള്‍ മിട്ടായി കാത്തു അവള്‍ വീട്ടില്‍ കാത്തിരിപ്പുണ്ടാവും.ഭയങ്കര കുസൃതി ആണ് അവള്‍ക്കു.വെളുത്ത തുടുത്ത അവളുടെ സംസാരം കേള്‍ക്കേണ്ടത് തന്നെ.ഇങ്ങനെ പല കാര്യങ്ങളും ചിന്തിച്ചു ഞാന്‍ ബസ്സില്‍ യാത്ര തുടര്‍ന്നു.

ബസ്സ് ഞാന്‍ സ്വപ്നത്തില്‍ അതെ അപകട സ്ഥലത്തെ സ്റ്റോപ്പില്‍ നിര്‍ത്തി.ആ സ്ഥലത്ത് നല്ല ആള്‍ കൂട്ടവും ബ്ലോക്കും ഉണ്ട്.ഞാന് മെല്ലെ തല നീട്ടി നോക്കി.ആ കാഴ്ച കണ്ടു ഞാന് ഞെട്ടി പോയി...സ്വപ്നത്തില് കണ്ട അതെ സ്ഥലം ...അത് പോലെ ഉള്ള കാറ്‌ .. അത് അതെ പോലെ ഉള്ള ലോറി...അതെ അപകടം .. ഇതു എന്ത് മായാജാലം...ഞാന്‍ ആ സ്ഥലം ബസ്സില്‍ നിന്ന് സൂക്ഷിച്ചു നോക്കി. അപ്പോള്‍ കാറില്‍ നിന്ന് രക്തത്തില്‍ കുളിച്ചു നില്‍ക്കുന്ന മൂന്നു നാല് പേരെ പൊക്കി എടുത്തു കൊണ്ട് പോകുന്നത് ഞാന്‍ കണ്ടു..എന്‍റെ റബ്ബേ..മൂന്നു വയസ്സു കാരിയായ ഒരു കുട്ടിയേയും കാറില് നിന്ന് എടുക്കുന്നത് ഞാന് കണ്ടു .അവള് രക്തത്തില് കുളിച്ചിരുന്നു.പാവം കുട്ടി.അവളെ കണ്ടപ്പോള്‍ ഞാന്‍ അറിയാതെ എന്‍റെ ഫാത്തിമയെ ഓര്‍ത്തു..അവളെ പോലയുള്ള ഒരു പെണ്ണ്.അവള്‍ക്കാണ് ഇതു സംഭവിച്ചതെങ്കില്‍.ഞാന്‍ ആകെ തളര്‍ന്നു പോകുമായിരുന്നു....എന്‍റെ ഫാത്തി..അവള്‍ എന്‍റെ എല്ലാമാണ്.അവളെ പറ്റി ചിന്തിക്കുമ്പോള്‍ തന്നെ എനിക്ക് തല കറക്കം വരുന്നു.ഇത് പോലെ ഇവളെയും സ്നേഹിക്കുന്ന എത്ര പേരുണ്ടാവും.അവരുടെ അവസ്ഥ.

ഡ്രൈവര്‍മാര്‍ അശ്രദ്ധ ആയിട്ടാണ് വാഹനം കൂടുതലും ഓടിക്കുന്നത്. അമിത വേഗത, മധ്യ പാനം ഇതോക്കെ ദിവസവും എത്ര ജീവനാണ് റോഡില്‍ അവസാനിപ്പികുന്നത്.കൈ കാലുകള്‍ നഷ്ടമാവുന്നത്.നഷ്ട പരിഹാരം കൊണ്ട് ഇതിക്കെ തിരിച്ചു കിട്ടുമോ?മനോരമയിലെ വഴി കണ്ണ് വായിച്ചിട്ടില്ലേ.

എന്നാലും എന്‍റെ സ്വപ്നം,ലോറി,കാറ്, , സ്ഥലം, എനിക്ക് ഒന്നും മനസ്സിലാകിന്നില്ല.ഇതൊക്കെ എങ്ങനെ ഒരു പോലെ സംഭവിച്ചു.വല്ലാത്ത അതിശയം തന്നെ.ഇതിനിടയില്‍ ഓരോരു ചിന്തകളില്‍ മുഴങ്ങി ബസ്സ് വിട്ടതും വീട്ടില്‍ എത്തിയതും ഒന്ന് അറിഞ്ഞില്ല.

ഞാന്‍ നേരെ ചായ കുടിച്ചു കമ്പ്യൂട്ടര്‍ റൂമിലേക്ക്‌ കയറി കമ്പ്യൂട്ടര്‍ ഓണാക്കി.ഫേസ് ബുക്ക്‌ തുറന്നു.അതില്‍ കയറി കുറച്ചു കാര്യങ്ങള്‍ കൂട്ടുക്കാരോട് ചര്‍ച്ച ചെയ്യാന്‍ ഉണ്ട്. ഒന്നു മല്ല.റോഡു അപകടത്തെ പറ്റിയും പിന്നെ എന്‍റെ സ്വപ്നത്തെ പറ്റിയും അത് യഥാര്‍ത്ഥ മായതിനെ പറ്റിയും.പക്ഷെ,ഫേസ് ബുക്ക്‌ തുറന്നാല്‍ മതി.ഒരു പെണ്ണിന്‍റെ പേര് കണ്ടാല്‍ തന്നെ ആണ്‍ പിള്ളേര് ചാടി ഒരു ഹായ് തരും.എനിക്ക് വയ്യ! ഫൈക്കണോ എന്നൊന്നും ഇവന്‍മാര്‍ക്ക് അറിയേണ്ട.

ഇങ്ങനെ ചിന്തിച്ചു ഇരിക്കുമ്പോഴാണ് വീട്ടിലേക്കു ഒരു ഫോണ്‍ വരുകയും ഉമ്മ എടുക്കുകയും ചെയ്തു.ഉമ്മ പെട്ടന്ന് അലറി വിളിച്ചു.ഞാന്‍ ഉമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു. ഫോണ്‍ കട്ട് ചെയ്ത് ഉമ്മ വിളറിയ മുഖത്തോടെ പറഞ്ഞു. "നമ്മുടെ അപ്പുറത്തെ ഹബീബ്ചായും അയ്സായും ഇല്ലെ... " "അവര്‍ക്ക് !! അവര്‍ക്ക് എന്ത് പറ്റി" "അവര്‍ ടൌണില്‍ വെച്ച് കാര്‍ അപകടത്തില്‍ പെട്ടു"
അയ്സുമ്മ എന്ന് പറഞ്ഞാല്‍ നല്ല സ്വഭാവമുള്ള ഒരു സ്ത്രീയാണ്.എന്നിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. "അവര്‍ക്ക് എന്തെങ്കിലും""ഞാന്‍ ഭയത്തോടെ ചോദിച്ചു. "ഇല്ല അവര്‍ക്ക് ഒന്നും പറ്റിയില്ല. അവളുടെ മകള്‍ ഫാത്തിമ ഇല്ലെ" "ഫാ ...ഫാത്തിമയ്ക്ക് എന്ത് പറ്റി "
"അവള് പോയി"
"യാ റബ്ബേ "
"ലോറി വന്നു ഇടിച്ചതാണ്"
ഞാന് ഞെട്ടി തെറിച്ചു പോയി.
റബ്ബേ ഇതെന്തു കഥ!!! എന്‍റെ സ്വപ്നം!
ഫാത്തിമ എന്‍റെ കരളിന്‍റെ കഷണമാണ് എന്‍റെ പൊന്‍ ഖനി...എനിക്ക് ഇത് വിശ്വസിക്കാന്‍ ആവില്ല..എന്നിട് കൂട്ട് കൂടാന്‍ ..എന്‍റെ കയ്യില്‍ നിന്നും മിട്ടായി വാങ്ങാന്‍ ഫാത്തി ഇനി വരില്ലന്നോ? അവള്‍ എന്നും ഓടി വന്നു എന്‍റെ കവിളു നുള്ളും, ഉമ്മ വയ്ക്കും, മുടി വലിക്കും, എന്‍റെ കൂടെ കിടന്നുറങ്ങും .എന്നെ അവള്‍ ഉറങ്ങുവാന്‍ സമ്മതിക്കാറില്ല.ശല്യപ്പെടുത്തി കൊണ്ടേ ഇരിക്കും. അവള്‍ക്കു ഞാന്‍ എന്നും കഥ പറഞ്ഞു കൊടുക്കും.മുത്തങ്ങള്‍ കൊടുക്കും. അവളു പോയോ? ഇനി കാണില്ലേ ?എന്‍റെ ഫാത്തിമാ....നീ ദൈവത്തിന്‍റെ അടുത്തേക്ക് പോയോ?ഞങ്ങളെ വിട്ടു ? എന്നെ തനിച്ചാക്കി?ഇനി ഏതു ജന്മത്തില്‍ കാണും നാം? എനിക്കു ഒന്നും അറിയില്ല...ഒന്നും..ഫാതി..നിനക്ക് ഞാന്‍ ഇല്ലാതെ ഒറ്റയ്ക്ക് കിടക്കുവാന്‍ പേടി ആവില്ലേ...എന്‍റെ ഫാതി..എനിക്കു തല തല കറങ്ങുന്നത് പോലെ തോന്നി.ഞാന്‍ മെല്ലെ കിടക്കിയിലേക്ക് വീണു.കണ്ണുകള്‍ മെല്ലെ അടിഞ്ഞു.ഒരു ഒരു ഉറക്കത്തിലേക്കു വഴുതി വീണു.

ഉറക്കത്തില്‍ എന്നെ ആരോ നുള്ളുന്നത് പോലെ തോന്നി.ഉമ്മ വയ്ക്കുന്നത് പോലെ ..മുടി വലിക്കുന്നത് പോലെ.പെട്ടന്ന് ഒരു വിളി.എന്‍റെ പേര് മെല്ലെ വിളിക്കുന്നു. ഞാന്‍ മെല്ലെ കണ്ണ് തുറന്നു നോക്കി.റബ്ബേ!! എന്‍റെ മുന്‍പില്‍ ആയിരം പൂര്‍ണ ചന്ദ്രന്‍റെ പ്രകാശം തൂകി ഫാത്തിമ.മനോഹരമായ പുഞ്ചിരിയോടെ എന്‍റെ റോസാ പൂവ് അതാ മുന്നില്‍.എന്‍റെ ഫാത്തിമാ.ഇതും സ്വപ്നമായിരുന്നു അല്ലെ..വീണ്ടും ഒരു സ്വപ്നം!! ദുരന്ത സ്വപ്നം.!! സമാധാനമായി!!പേടിച്ചു വിറച്ചു പോയി!ഞാന്‍ വേഗം മിടായി എടുത്തു കൊടുത്തു. എല്ലാം സ്വപ്നം ആയിരുന്നു അല്ലെ എന്ന് പറഞ്ഞു അവളെ ഞാന്‍ കെട്ടി പിടിച്ചു തുരെ തുരെ ഉമ്മ വെച്ചു.കണ്ണുകളില്‍ നിന്ന് കണ്ണുനീരു അപ്പോഴും നദി പോലെ ഒഴുകുന്നു ഉണ്ടായിരുന്നു.
പക്ഷെ...
അപ്പോഴും എന്‍റെ ഉറക്കത്തിലെ അബോധ മനസ്സ് മെല്ലെ പറയുന്നത് എനിക്കു വളരെ വ്യക്തമായി കേള്‍ക്കാമായിരുന്നു..."യാ...അല്ലഹ്... ഈ സ്വപ്നത്തില്‍ നിന്നുംഞാന്‍ ഒരിക്കലും ഉണരാതിരുന്നുവെങ്കില്‍ ...."

08 January 2011

ജീവിക്കുന്ന ശവങ്ങള്‍...


ഡോക്ടര്‍ പറഞ്ഞപ്പോഴാണ് അയാള്‍ക്ക്‌ അറിഞ്ഞത് താന്‍ അനുദിനം മരിച്ചു കൊണ്ടിരിക്കുന്ന രോഗി ആണെന്ന്.മരണമെന്ന അനിവാര്യത എന്നെ തേടി എത്തും ഉടനെ തന്നെ ..തീര്‍ച്ചയും...ഈ സുഖ സൌകര്യങ്ങളും ഉപേക്ഷിച്ചു ദൈവത്തിന്‍റെ അടുക്കല്‍ പോകണം.പക്ഷേ ഞാന്‍ അതിനു എന്ത് തയ്യാറെടുപ്പാണ് നടത്തിയിട്ടുള്ളത്?

അയാളുടെ ചിന്തകളില്‍ പാപങ്ങളില്‍ മുഴുങ്ങിയ തന്‍റെ കൗമാരവും യൗവനവും കടന്നു വന്നു...ദൈവത്തെ മറന്നു,നിറമില്ലാത്ത ഒരു കാലം...കണ്ണുകളില്‍ അന്ധത പടര്‍ത്തിയ ഒരു കാലം... അയാള്‍ വ്യഭിജരിച്ചത്... നശിപിച്ചത് സ്ത്രീകള്‍ ... കല്ല്‌,കഞാവ്, കൊള്ള ലാഭം, പലിശ...ഓര്‍ക്കാനുള്ളത് തെറ്റുകള്‍ മാത്രം..വേണ്ടാ ഇനി വേണ്ടാ..ഒരു പുതു യുഗം ..അത് എനിക്ക് വേണം ..ഇനി അത്ര സമയമുണ്ടോ?...നന്മയിലേക്ക് എനിക്ക് പോകുവാന്‍ പറ്റുമോ?മരണം ഒരു നിഴല്‍ പോലെ എന്‍റെ കൂടെ ഉണ്ട്..അയാള്‍ ചിന്തകള്‍ ഭ്രാന്ത് പിടിച്ച പോലെ നാല് ഭാഗത്തു ഓടി.

ഒടുവില്‍ മാനസാന്തരം വന്ന അയാള്‍ തന്‍റെ ഭാര്യെയും മക്കളെയും താന്‍ കെട്ടി പടുത്ത കൂറ്റന്‍ ബംഗ്ലാവും സമ്പത്തും ഒക്കെ ഉപേക്ഷിച്ചു നന്മ തേടി യാത്രയായി...പല നാടുകളില്‍..പല വേഷങ്ങളില്‍...പല ഭാഷകാര്‍ക്ക് ഇടയില്‍...പല സ്വഭാവ കാര്‍ക്ക് ഇടയില്‍...പല പല കച്ചവര്കാര്‍ക്ക് ഇടയില്‍ അയാളൊരു ഭ്രാന്തനെപോലെ അലിഞ്ഞു.നന്മയും തേടി..പക്ഷെ അയാള്‍ക്ക്‌ കണ്ടത് തിന്മകള്‍ മാത്രമാണ്...ഒരു നേരത്തെ അന്നത്തിനു വേണ്ടി സ്വന്തം ശരീരം വില്കുന്ന കുറെ വേശ്യകളെ,സ്വവര്‍ഗ രതി കാരെ.,കള്ള് കുടിച്ചും,കഞാവ് വലിച്ചും,മയക്കു മരുന്നടിച്ചും ജീവിതം കളയുന്ന യുവാക്കളെ ,സ്വന്തം ഭര്‍ത്താവിനെ ചതിച്ചു വേറൊരു പുരുഷന്റെ കൂടെ കിടപ്പറ പങ്കിടുന്ന സ്ത്രീകളെ...കച്ചവടത്തില്‍ മായം ചേര്‍ക്കുന്നവരെസ്വന്തം അമ്മയെ അടിക്കുന്ന മക്കളെ,സ്വത്തിനു വേണ്ടി ആര്‍ത്തി കൂടി കലഹിച്ചു പരസ്പരം ചോര വീഴ്ത്തുന്ന കൂടെ പിറപ്പുകളെ, 5 വയസ്സ് കാരിയെ പോലും കാമ വെറി മൂത്ത് നശിപ്പിച്ചു കളയുന്ന നര ഭോജി മനുഷ്യന്മാരെ ..അതേറ്റു നടക്കുന്ന മീഡിയ കളെ...അങ്ങനെ അങ്ങനെ ഒരു പാട് ഒരു പാട് തിന്മകളെ... സത്യം...ജീവിക്കുന്ന ശവങ്ങള്‍ നാം..അല്ലെങ്കില്‍ ഞമ്മള്‍ ഏല്ലാം തിരിച്ചറിയുമായിരുന്നു.

വിശാലമായ ഈ പ്രപഞ്ചത്തില്‍ ഒരൊറ്റ നന്മ പോലും അയാള്‍ കണ്ടെത്തിയില്ല.കഴുകന്മാരെ പോലെ ഉള്ള കുറെ ജനങ്ങള്‍.എന്റേതുംഇത് പോലെ ചീഞ്ഞു നാറിയ ജീവിതം ആയിരുന്നുവല്ലോ?ഹോ...യെന്തൊരു വൃത്തി കെട്ടജീവിതം...ഇല്ല...തിരിച്ചു വരാന്‍ അവസരമില്ല...നന്മകള്‍ ഇല്ലാത്ത തിന്മകളുടെ ഈ ലോകത്ത്...അയാള്‍ ഇരുട്ടത്ത്‌ പലതും ചിന്തിച്ചു മെല്ലെ നടന്നു...

അയാള്‍ അല തല്ലിയടിക്കുന്ന കടലിലേക്ക്‌ നടന്നു.ഇനി ജീവിച്ചിട്ട് കാര്യമില്ലെന്ന് അയാള്‍ക്ക്‌ തോന്നിയത് കൊണ്ടാവാം...നിലാവില്ലാത്ത ദിവസമായത്‌ കൊണ്ട് നല്ല ഇരുട്ടുണ്ടായിരുന്നു..അയാള്‍ ആഴ കടലിലേക്ക്‌ നടന്നു പോയി.പെട്ടന്ന് അയാളുടെ പിന്നില്‍ ഒരു വിളി കേട്ടു."നില്‍ക്കു"
അയാള്‍ തിരിഞ്ഞു നോക്കി.നീട്ടി വളര്‍ത്തിയ നരച്ച താടിയുള്ള ഒരു വൃദ്ധന്‍.
അയാള്‍ വീണ്ടു കടലിലേക്ക്‌ തന്നെ നടന്നു.
"നില്‍ക്കാനല്ലേ പറഞ്ഞത്"
"അത് പറയാന്‍ നിങ്ങള്‍ ആര്"
"ഞാന്‍ ഒരു മനുഷ്യന്‍.നിങ്ങള്‍ എന്താണ് ചെയ്യുന്നത്"
"ആത്മഹത്യ"
"എന്തിനു"
"ഈ ലോകത്ത് നന്മ ഇല്ല..തിന്മയെ ഉള്ളു"
"ആര് പറഞ്ഞു"
"ആരും പറഞ്ഞതല്ല ..ഞാന്‍ കണ്ടത്തിയത്"
"നീ ഇപ്പൊ ചെയ്യുന്നത് കടും തിന്മ അല്ലെ.നീ സൂക്ഷിച്ചു നോക്ക് നന്മ കാണും"
"എവിടെ"
"ദാ...അവിടെ.."
"കടലോ"
"അതെ"
"ഹ..ഹ നിങ്ങള്ക്ക് വട്ടാനല്ലേ"
"ഹും ഇടയ്ക്ക്..ഇടയ്ക്ക്...ഈ കടല്‍ ദൈവത്തിന്റെ സൃഷ്ടിയാണ്..അത് ശാന്തം ആണ്...എന്നാല്‍ അതിന്റെ ഉള്ളില്‍ പലതരം സംഭവങ്ങളും നടകുന്നുണ്ട്.അത് നോക്കല്‍ നന്മ ആണ്."
"നിങ്ങള്‍ എന്താണ് പറയുന്നത്"
"വഴിയിലെ തടസ്സം നീക്കല്‍ നന്മയാണ് .നിന്‍റെ സഹോദരനെ നോക്കി പുന്ജിരിക്കല്‍ നന്മയാണ് .പാവപെട്ടവര്‍ക്ക് ഭക്ഷണം നല്‍കല്‍ ,അനാഥകളെ സംരക്ഷിക്കല്‍,ഭാര്യയും മക്കളെയും സംരക്ഷിക്കല്‍ നന്മയാണ്.വഴി അറിയാത്തവര്‍ക്ക് വഴി കാണിച്ചു കൊടുകുന്നത് ഒക്കെ..ഞമ്മുടെ മുന്നില്‍ തന്നെ ധാരാളം നന്മകള്‍ ഉണ്ട്...ഞാമത് മനസ്സിലാകുന്നില്ല..തിരിച്ചറിയുന്നില്ല...കണ്ണുകളിലെ അന്ധത മാറ്റി നോക്കിയാല്‍ എല്ലാം കാണും."
ആ വൃദ്ധന്റെ വാക്ക് അയാളുടെ കാതുകളില്‍ മുഴുങ്ങി കെണ്ടേ ഇരിന്നു.അയാള്‍ തിച്ചു വീണ്ടും യാത്രയായി..മലകളും പുഴകളും താണ്ടി പുതിയ ഒരു മനുഷ്യനായി അയാള്‍ നാട്ടില്‍ തിരിച്ചെത്തി.

പലര്‍ക്കും അയാളുടെ ഈ മാറ്റത്തില്‍ അത്ഭുദം തോന്നി.കുറെ പേര്‍ ചിരിച്ചു പരിഹസിച്ചു ചിലര്‍ ഭ്രാന്തന്‍ എന്ന് വിളിച്ചു.പക്ഷെ,ഇയാളുടെ പഴയ കൂട്ടുകാരുകള്‍ പഴയ പടി തന്നെ ആണ്.അത് അയാളെ വല്ലാതെ വേദനിച്ചു.അവരുടെ അടുക്കല്‍ ചെന്ന്.അയാള്‍ ദൈവത്തെ പറ്റിപറഞ്ഞു.നാളെയെ പറ്റി പറഞ്ഞു.ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു.കൂട്ട് കാര്‍ക്ക് അതിഷ്ടമായില്ല.
"എടാ..നായിന്റെ .....നിന്‍റെ പഴയ സ്വഭാവം ഞങ്ങള്‍ക്ക് ഒക്കെ അറിയാം..ഞമ്മള്‍ ഒന്നിച്ചു തന്നെ അതൊക്കെ ചെയ്തത്...മറന്നോ?അതൊക്കെ നാട്ടുകാരോട് പറഞ്ഞാല്‍ നിന്നെ കല്ലെടുത്ത്‌ ഏറിയും...പറയണോ?ഉപദേശിക്കാന്‍ വന്നിരിക്കുന്നു ..ഒരു യോഗ്യന്‍..."
അയാള്‍ ഒന്നും മിണ്ടാതെ തിരിച്ചു നടന്നു.