03 May 2012

സൈനബ എന്ന റോസാ പൂവ്.

സമയം ആറു മണി ആവുന്നതെ ഉള്ളു.തണുത്തുറഞ്ഞ ഒരു വെളുപ്പാന്‍ കാലം.സൈനബ തന്റെ   രണ്ടു കൈകളും കാലിന്‍റെ ഇടയില്‍ തിരുമ്മി വെച്ച്, വീടിന്‍റെ ഒരു കൊച്ചു മുറിയില്‍ മൂടി പുതച്ചു ഉറങ്ങുകയാണ്.കട്ടിലിനു ചേര്‍ന്ന് നില്‍ക്കുന്ന  മേശ പുറത്തു രാത്രി വായിച്ചു പഠിച്ച സ്കൂളിലെ പാഠ പുസ്തകങ്ങള്‍  ചിന്ന ചിതറി കിടക്കുന്നുണ്ട്.ഇന്ന് സ്കൂളില്‍ യുവജനോത്സവമാണ്.എങ്കിലും സൈനബ രാത്രിയിലെ പഠിത്തം ഒരിക്കലും ഒഴിവാക്കാറില്ല.രാത്രി പഠിക്കുന്നതിനടിയില്‍  ഉറക്കം വന്നാല്‍ പിന്നെ അങ്ങ് കിടക്കിയിലേക്ക്  വീഴും.ബുക്ക്‌ അടക്കി വെക്കുകയോ മറ്റു പരിപാടികളോ ഒന്നുമില്ല.ഉറക്കം തന്നെ.പിന്നെ ആന കുത്തിയാല്‍ പോലും അറിയില്ല.ഉമ്മ നഫീസാക്ക് എന്നും  അവളെ പറ്റി പരാതി തന്നെ ആണ്.തീര്‍ത്താല്‍ തീരാത്ത പരാതിയുടെ ഭാണ്ട്ട കെട്ടുകള്‍  ആയിരിക്കും  നഫീസയുടെ ഭര്‍ത്താവ് അഷറഫിന്റെ ഫോണ്‍ ഗള്‍ഫീന്ന് വന്നാല്‍  അവള്‍ക്ക് പറയാന്‍ ഉണ്ടാക്കുന്നത്‌.സൈനബയെ പറ്റി പരിഭവം തന്നെ.മടിച്ചി എന്നാണ് ബഹുമാനാര്‍ഥം അവളെ വിളിക്കുന്നത്‌,കുട്ടികളല്ലേ ഇങ്ങനെ ഒക്കെ ഉണ്ടാവുമെന്ന് പറഞ്ഞു അഷറഫു സമാധാനിപ്പിക്കും.എങ്ങനെ സമധാനിപ്പിക്കാതിരിക്കും.കല്യാണം  കഴിഞ്ഞു ഏഴു വര്‍ഷത്തിനു ശേഷം,പ്രാര്‍ഥനയും,നേര്‍ച്ചയും നടത്തി  കിട്ടിയ ഏക മകളാണ്.നിങ്ങളാണ് അവളെ വഷളാക്കുന്നത് എന്നുള്ള നഫീസയുടെ പരാതിക്ക്  മറുപടി എന്നും  അഷ്‌റഫ്‌ ഒരു പൊട്ടി ചിരിയില്‍ ഒതുക്കും.

നഫീസ എന്തക്കയോ പറഞ്ഞു കൊണ്ട് സൈനബയുടെ മുറിയിലേക്ക് വന്നു  പുതപ്പു വലിച്ചു മാറ്റി  ദൂരേക്ക്  എറിഞ്ഞു കൊണ്ട്, അതി വേഗം തന്‍റെ പ്രവര്‍ത്തന മേഘലയായ അടുക്കളിയിലേക്ക് പോയി.പുതപ്പു വലിച്ചു മാറ്റി ദൂരെ എറിഞ്ഞത്  കൊണ്ട് തണുപ്പ് അവളെ ചുറ്റി മുറിക്കിയത് കൊണ്ടാവണം കണ്ണുകള്‍ തിരുമ്മി  പിറു പിറുത്തു കൊണ്ട് സൈനബ എണീറ്റ്‌ നേരെ ബാത്ത് റൂമില്‍ പോയി  പല്ലും തുടച്ചു കഴിഞ്ഞു  തന്‍റെ പ്രിയ പെട്ട റോസാ പൂവ് ചെടികളുടെ അടുത്തേക്ക്  നീങ്ങിയത്.റോസാ പൂവെന്നു പറഞ്ഞാല്‍ അവള്‍ക്കു ജീവനാണ്.അവളുടെ ക്ലാസില്‍ പഠിക്കുന്ന മൈമൂനയുടെ വീട്ടില്‍ നിന്നാണ്   അവള്‍ റോസാ പൂവിന്‍റെ ചെടി കൊണ്ട് വന്നത്.പലപ്പോഴും അതില്‍ റോസാ പൂവ് പിടിച്ചിട്ടുണ്ട്.അവള്‍ എന്നും രാവിലെ മുടങ്ങാതെ അതിനു വെള്ളം ഒഴിക്കും.അവള്‍ മുടങ്ങാതെ കൃത്യ നിഷ്ടതയോടെ ചെയ്യുന്ന ഒരു കാര്യം ഉണ്ടെങ്കില്‍ റോസാ പൂവിനു വെള്ളം ഒഴിക്കല്‍ മാത്രമാണെന്നാണ് നഫീസ കളിയാക്കി പറയും .പക്ഷെ,അതില്‍  വിരിയുന്ന മനോഹരമായ റോസാ പൂവ് കൂടുതലും മുടിയില്‍ ചൂടുക നഫീസ തന്നെ ആണ്. അതില്‍ സൈനബയ്ക്ക് ഒരു പരാതിയുമില്ല.ഉമ്മയല്ലേ.എന്നാലും ഉമ്മയോട് പല വിഷയത്തിലും വിജയിക്കാന്‍ വേണ്ടി സൈനബ ഇക്കാര്യം ഉമ്മയോട് പറയും.ഉപ്പയുടെ ഫോണ്‍ വന്നാല്‍ സന്തോഷത്തോടെ പറയും. ചെടിക്കള്‍ക്ക് വെള്ളം ഒഴിച്ച ശേഷം .വിടരാന്‍ നില്‍ക്കുന്ന   റോസാ പൂവിന്‍റെ കവിളത്ത് ഒന്ന് തഴുകി അവള്‍ വീടിന്‍റെ അകത്തേക്ക് പോയി അവളുടെ മൊബൈല്‍ കയ്യിലെടുത്തു അതില്‍  വന്ന ടിന്റു മോന്റെ  ജോക്ക്സും വായിച്ചു തനിയെ ചിരിച്ചു.

                     സൈനബയ്ക്ക് മൊബൈല്‍ വാങ്ങി കൊടുക്കാന്‍ ഏറെ താല്പര്യ പെട്ടത് അവളുടെ ഉമ്മ നഫീസ തന്നെയാണ്.അതിനു കാരണം ഉണ്ട്.സൈനബ  ഒന്‍പതാം ക്ലാസ്സില്‍ ആണ് പഠിക്കുന്നത്.പക്ഷെ,അവള്‍ക്കു  പ്രായത്തിനേക്കാള്‍ കൂടുതല്‍ വളര്‍ച്ചയുണ്ട്.കൂടാതെ അതീവ സുന്ദരിയും.പാലിന്‍റെ നിറമാണ് അവള്‍ക്കു, അവളുടെ കണ്ണുകള്‍ കണ്ടാല്‍ അവിടെ നക്ഷത്ര കുഞ്ഞുങ്ങള്‍ ആണെന്ന് തോന്നും,.നുണ കുഴി വിരിയുന്ന കവിളുകള്‍,വിസ്മയിപ്പിക്കുന്ന കാര്‍ കൂന്തല്‍.അവളെ കണ്ടാല്‍ ആരും ഒന്ന് മോഹിച്ചു പോകും.അവള്‍ വീട്ടില്‍ വളര്‍ത്തുന്ന റോസാ പൂവ് പോലെ തന്നെ മനോഹരിയാണ് സൈനബ.മടിച്ചി ആണെങ്കിലും നല്ല  നല്ല അനുസരണയുള്ള കുട്ടിയാണ്  സൈനബ.എല്ലാവരോടും നല്ല രീതിയില്‍ ഇടപെടും. ആരെയും വേദനിപ്പിക്കില്ല.അത് കൊണ്ട് തന്നെ അവളെ എല്ലാവര്ക്കും ഇഷ്ടമായിരുന്നു.പാട്ട് പാടാന്‍ മിടുക്കിയാണ്.സ്ഥിരമായി സ്കൂള്‍ കലോത്സവത്തില്‍ മാപ്പിള പാട്ട് മത്സരത്തില്‍ അവള്‍ക്കു തന്നെ ആണ് ഒന്നാം സ്ഥാനം.  വീടില്‍ നിന്ന് കുറച്ചു ദൂരമുണ്ട് അവള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളില്‍ എത്താന്‍. അത് കൊണ്ട് തന്നെ അവള്‍ സ്ഥിരമായ ബസ്സിലാണ് സ്കൂളിലേക്ക് പോകാറുള്ളത്.യാത്രക്കിടയില്‍ പൂവലാന്മാരുടെ ശല്യം,സ്പര്‍ശനം ഒക്കെ ആയപ്പോള്‍ ബസ്‌ യാത്ര മതിയാക്കി അവള്‍ റിക്ഷയില്‍ പോകാന്‍ തുടങ്ങി.അവിടെയും രക്ഷ ഇല്ല.സൈഡ് ഗ്ലാസിലൂടെ ഉള്ള ഡ്രൈവറിന്റെ നോട്ടം അസഹനീയ മായപ്പോള്‍ അവള്‍ അതും നിര്‍ത്തി  നടക്കാന്‍ തുടങ്ങി.ഇടവഴികളും,റോഡിന്‍റെ അരികിലുള്ള നിര നിരയായി നില്‍ക്കുന്ന പീടിക തിന്നകളും,ബസ്‌ സ്റ്റൊപും .റിക്ഷ സ്റ്റാന്റും,ജംക്ഷനും,വളവുകളും ഒക്കെ  കഴിഞ്ഞു മുപ്പതോളം മിനുട്ട് നടന്നിട്ട് വേണം സൈനബയ്ക്ക്  സ്കൂള്‍ എത്താന്‍.കൂട്ടുകാരികള്‍ ഒക്കെ ബസ്സില്‍ പോകുന്നത് മൂലം അവള്‍ തനിച്ചാണ് സ്കൂളില്‍ പോകുന്നത്..ഈ സമയത്ത് കൂടെ പൂവാലന്‍ മാരുടെ അകമ്പടിയും,കൂവലും,വിസിലും,കമ്മന്ടടിയും ഒക്കെ ഉണ്ടെങ്കിലും സ്പര്‍ശനത്തില്‍ നിന്ന് രക്ഷപെട്ടു എന്ന് കരുതി അവള്‍ സമാധാനിക്കും.

    
      എങ്കിലും സൈനബ വീട് വിട്ടു ഇറങ്ങിയാല്‍ പിന്നെ ഉമ്മ നഫീസയ്ക്ക് ആധിയാണ്.തിരികെ വരും വരെ ആ മാതാ ഹൃദയം പിടയ്ക്കും.കാലം അതല്ലേ?എവിടെ പോയാലും നഫീസയ്ക്ക് കേള്‍ക്കുന്നത് ദുഷിച്ചു നാറിയ പീഡന വാര്‍ത്തകള്‍ മാത്രം.പത്രം വായിച്ചാല്‍,ടി.വി ഓണ്‍ ചെയ്‌താല്‍ട്രെയിനിലും,ഹോട്ടല്‍ മുറികളിലെ ബാത്ത് റൂമുകളിലും അടക്കം ഒരിടത്തും സ്ത്രീക്ക് സുരക്ഷ ഇല്ല..പിന്നെ എങ്ങനെ ആ മാതാ ഹൃദയം പിടയ്ക്കാതിരിക്കും.അവളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഭര്‍ത്താവ് അഷറഫ് ഗള്‍ഫീന്ന് മൊബൈല്‍ വാങ്ങി അയച്ചത്.സൈനബ സ്കൂള്‍ പോകുന്നത് മുതല്‍ തിരിച്ചു വീട്ടില്‍ എത്തും വരെ എത്ര ഫോണ്‍ വിളിച്ചു എന്നത് നഫീസയ്ക്ക് പോലും അറിയില്ല.ഇടയ്ക്ക് ഫോണ്‍ എടുക്കാതിരുന്നാല്‍ നഫീസയ്ക്ക് നെഞ്ചിടിപ്പ് ഏറും.എന്നും സ്കൂള്‍ വിട്ടു  സൈനബ   വീട്ടില്‍ എത്തും   വരെ നഫീസ വഴിയും നോക്കി യിരിക്കും.ഒരു പക്ഷെ,പെണ്‍ മക്കള്‍ ഉള്ള എല്ലാ അമ്മമാരും ഇങ്ങനെ തന്നെ ആയിരിക്കും.

                സ്കൂളില്‍ യുവജനോത്സവമായത് കൊണ്ട് സൈനബ ഇന്ന് സ്കൂളിലേക്ക് പതിവിലും അല്പം നേരത്തെ തന്നെ പുറപെട്ടു.വേദിയില്‍ പാടാനുള്ള മാപ്പിള പാട്ട് ചുണ്ടുകളില്‍ മെല്ലെ ഉരുവിട്ട് കൊണ്ട് ,.സൈനബയുടെ അയല്‍വാസിയായ ആയിശുമാന്റെ മകന്‍ ലതീഫിന്റെയും,പാന്‍ പരാഗ് കടയിലെ രമേഷിന്റെയും സ്ഥിരമായുള്ള രൂക്ഷ നോട്ടത്തെ കണ്ടില്ലെന്നു നടിക്കാതെ അവള്‍ നടത്തം തുടങ്ങി.ഓരോ ചുവടും മുന്നോട്ട്  വെക്കുമ്പോഴും  പതിവ് പോലെ വിസില്‍,കൂവല്‍,കമന്റടി,നോട്ടം.ഒന്ന് കാര്യമാക്കിയില്ല.ഈ ആണുങ്ങള്‍ ഒക്കെ എന്തെ ഇങ്ങനെ.അവള്‍ ചിന്തിച്ചു.വായി നോക്കികള്‍.എനിക്ക് തീരെ ഇഷ്ടമില്ല ഇവന്‍ മാരെ.എല്ലാ ആണുങ്ങളെ  ഇഷ്ടമില്ലെന്നു അവള്‍ക്ക് പറയാന്‍ പറ്റുകയില്ല.അവള്‍ക്കു ഉപ്പയെ ഇഷ്ടമാണ്.പിന്നെ.പ്ലസ്‌ ടു വില്‍ പഠിക്കുന്ന നീല കണ്ണുകളുള്ള,നീട്ടി വളര്‍ത്തിയ മുടിയുള്ള,നല്ല മസിലുള്ള സുന്ദരാനായ ആസിഫിനെ ഇഷ്ടമാണ്.അതെ പെരുത്ത്‌ ഇഷ്ടമാണ് അവള്‍ക്ക്. അവനും.
                                          കുറച്ചു നാളുകള്‍ക്കു മുന്‍പായിരുന്നു.നല്ല കാറ്റോടു കൂടിയുള്ള മഴയ്ക്ക് ശേഷം   മാനം തെളിഞ്ഞു നില്‍ക്കുന്ന സമയം.എങ്കിലും സൈനബയുടെ ക്ലാസ് മുറിയിലെ പൊട്ടി പൊളിഞ്ഞ ഓടിനിടയിലൂടെ വെള്ളം അപ്പോഴും ചോര്‍ന്നോലിക്കുന്ന്ടായിരുന്നു.നനഞ്ഞു കുതിര്‍ന്ന ആടുകള്‍ തണുപ്പ് മാറ്റാനായി സ്കൂളിലെ വരാന്തയില്‍ കൂട്ടം കൂട്ടമായി അഭയം പ്രാബിച്ചിട്ടുണ്ട്.കുട്ടികള്‍ അതിനെ ഓടിക്കാന്‍ ശ്രമിക്കുന്നെങ്കിലും ഒരു കൂസലുമില്ലാതെ ആടുകള്‍ വാരാന്തയില്‍ കൂട്ടം കൂടി തന്നെ നിന്നു.ഉച്ച ഊണിനു വിട്ട നേരം .അന്ന് ക്ലാസ്സ്‌ റൂമില്‍ സൈനബ തനിച്ചായിരുന്നു.അവള്‍ക്കു ഏറ്റവും ഇഷ്ടമുള്ള റോസാ പൂവ് ആസിഫു സൈനബക്ക് നേരെ നീട്ടി അവന്റെ പ്രണയം അവളെ അറിയിച്ചു.അവള്‍ ഒന്നും മിണ്ടിയില്ല.കണ്ണുകള്‍ താഴോട്ടു താഴ്ത്തി ഒന്നും സംസാരിക്കാതെ അവള്‍ അവിടത്തെ ഇരുന്നു.ആ മൌനം പിന്നീട്  പ്രണയമായി വളര്‍ന്നു.കാമ്പസിന്റെ ഇടനാഴികളിലും,ക്ലാസ്സ്‌ മുറികളിലും,മൊബൈലില്‍ വിളികളായും,മെസ്സേജായും ആ പ്രണയം മുന്നോട്ടു പോയി.ആസിഫിന്റെ ഒപ്പം പഠിക്കുന്ന രവിയും,ശരീഫും എന്നും അവനോടു അസൂയയോടു  പറയും.നീ ഭാഗ്യം ചെയ്തവനെന്ന്.
കണക്ക് പഠിപ്പിക്കുന്ന നാരായണന്‍ മാഷിന്‍റെ മനോഹരമായ ശബ്ദം മൈക്കിലൂടെ മുഴങ്ങി."മാപ്പിള പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം ആയിശത്ത് സൈനബ  ബി ഗ്രീന്‍ ഹൌസ്."  ഒന്നാം വേദിയുടെ മുന്നില്‍ നില്‍ക്കുന്ന ആളുകളെല്ലാം ഉച്ചത്തില്‍ കയ്യടിച്ചു.ചിലര്‍ പരസ്പരം പറഞ്ഞു.മിടുക്കി.വിജയാഹ്ലാധത്തില്‍ തുള്ളി ചാടിയ സൈനബ ചുറ്റും ഒന്നും കണ്ണോടിച്ചു.എവിടെ അസിഫ്? കൂട്ടുകാരുടെ അനുമോധനങ്ങള്‍ക്കിടയില്‍ ഒരല്പ  നേരം കണ്ണുകള്‍ നാല് ഭാഗത്തും ആസിഫിനെ പരതി.ഇല്ല കാണുന്നില്ല.അവള്‍ അവനെ ഫോണ്‍ വിളിക്കാന്‍ മൊബൈല്‍ കയ്യിലെടുത്തപ്പോഴെക്കും അവന്റെ വിളി വന്നിരുന്നു.അവനോടു സംസാരിച്ചതിന് ശേഷം ഫോണ്‍ കട്ട് ചെയ്തു അവള് ആരും കാണാതെ സയന്‍സ് ലാബിന്റെ പിന്നിലേക്ക്‌ അതി വേഗത്തില്‍ നടന്നു പോയി.
  
            സയന്‍സ് ലാബിന്റെ പിന്നിലുള്ള ആള്‍ താമസമില്ലാത്ത ഇടിഞ്ഞു പൊളിഞ്ഞ പഴയ വീട്ടില്‍ അസിഫ് അവള്‍ക്കു സമ്മാനവുമായി കാത്തിരിക്കുകയാണ്.ഒന്നാം സ്റ്റേജില്‍ നിന്നു വളരെ അകലയായത് കൊണ്ട് ആ ഭാഗത്ത് ഒരാള് പോലും ഇല്ലായിരുന്നു.സൈനബ പൊട്ടി പുളിഞ്ഞ വീടിന്റെ അകത്തു കയറുമ്പോള്‍ ഒരു പുഞ്ചിരിയുമായി അസിഫ് അവിടെ നില്പുണ്ടായിരുന്നു.എന്തായിരിക്കും സമ്മാനമെന്ന അകാംഷയില്‍ ആസിഫിന്റെ അടുത്ത് എത്തിയ സൈനബയുടെ  ചുമലിലേക്കു അസിഫ് തന്റെ കൈ മെല്ലെ ചേര്‍ത്ത് വെച്ചു.സൈനബ അറിയാതെ ഒന്ന് പിറകോട്ടു പോയി.പെട്ടന്ന് അസിഫ് അവന്റെ രണ്ടു കൈകളും കൊണ്ട് അവളെ വരഞ്ഞു മുറുക്കി.അവള്‍ കുതറി മാറി പുറത്തേക്കു ഓടുവാന്‍ ശ്രമിച്ചപ്പോള്‍ മുന്നിലുള്ള വാതില്ക്കളില്‍ നിന്നു രവിയും,ശരീഫും കൂടി അവളെ തടഞ്ഞു നിര്‍ത്തി.രവി അവന്റെ ബലിഷ്ടമായ കൈകള്‍ കൊണ്ട് അവളെ വലിച്ചു വീടിന്റെ അകത്തേക്ക് കൊണ്ട് പോയി പൊട്ടി പൊളിഞ്ഞ വാതില്‍ അടച്ചു.സിംഹത്തിന്‍ കൂട്ടില്‍  പെട്ട് പോയ  മാന്‍ പെടയെ പോലെ അവള്‍ നിസ്സഹായയായി നിന്നു.അവിടെ നിന്നു.രവിയും ആസിഫും ചേര്‍ന്ന് അവള്‍ പിടിച്ചു വലിച്ചു.അവള്‍ സര്‍വ ശക്തിയും എടുത്തു പൊരുതിയെങ്കിലും അവരുടെ മുന്നില്‍ അവള്‍ക്കു പിടിച്ചു നില്‍ക്കാനായില്ല.അവള്‍ ഉച്ചത്തില്‍ കരഞ്ഞു.അവള്‍ കരിച്ചില്‍ കേട്ട് മച്ചിന്‍ പുറത്തുണ്ടായിരുന്ന മാട പ്രാവുകള്‍ എങ്ങോട്ടെന്നില്ലാതെ പറന്നു പോയി.നര ബോജികളായ അവര്‍ മൂന്നു പേരല്ലാതെ പ്രപഞ്ചത്തിലെ  വേറെ ഒരാളും അവളുടെ നില വിളി കേട്ടില്ല.അവളുടെ വസ്ത്രം അവര്‍ വലിച്ചു കീറി.അവളുടെ കണ്ണുകളില്‍ ഇരുട്ട് പടര്‍ന്നു.ആ റോസാ പൂവിന്‍റെ ഓരോ ഇതളുകളും അവര്‍ അടര്‍ത്തി മാറ്റി.ശക്തി ശയിച്ചു നിലത്തു കിടക്കുന്ന സൈനബയെ അവര്‍ വലിചു ഇഴച്ചു വീടിന്റെ അകത്തുള്ള  ഒരു റൂമിലേക്ക്‌ കൊണ്ട് പോയി.ഇന്നേരം  ശരീഫ് അവളുടെ ഓരോ രംഗങ്ങളും തന്റെ മൊബൈലില്‍ പകര്‍ത്തി കൊണ്ടിരുന്നു.കാലം പിന്നെയും മുന്നോട്ട് പോയി.ഇന്നും ലോകം സൈനബയെന്ന ആ റോസാ പൂവിനെ മറന്നില്ല.തന്റെ ഇതളുകള്‍ ഓരോന്നും പറിച്ചു മാറ്റപെടുമ്പോള്‍ ജീവനും,മാനത്തിനും  വേണ്ടി അവസാനം വരെ പൊരുതുന്ന  ഒരു തുള്ളി കനിവിനു വേണ്ടി ആര്‍ത്തു വിളിക്കുന്ന സൈനബയുടെ ഓരോ നിമിഷവും മൊബൈലിലും,യു ടുബിലും നോക്കി ഇന്നും ലോകം ആസ്വദിക്കുന്നു.