09 September 2010

പറയാന്‍ ബാക്കി വെച്ചത്



( എന്നെ ഏറെ സ്നേഹിക്കുകയും ഒടുവില്‍ എന്നെ വെറുത്തു കൊണ്ട് പടി ഇറങ്ങിപ്പോയ എന്‍റെ സുഹൃത്തിന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഞാന്‍ ഇതു സമര്‍പ്പിക്കുന്നു )
ഞാന്‍ സ്വയം നിര്‍മിച്ച ഒരു തടവറയില്‍ ആയിരുന്നു കുട്ടി കാലത്ത് കഴിഞ്ഞിരുന്നത്.ആരോടും മിണ്ടാതെ..കൂട്ട് കൂടാതെ..ഒന്നോ രണ്ടോ സുഹൃത്തുക്കള്‍ അത്രതന്നെ.ബാല്യ കാലത്ത് എനിക്ക് നേരിടേണ്ടി വന്ന വേദനകള്‍ക് ഞാന്‍ തന്നെ നല്‍കിയ ശിക്ഷ .....
അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം...
അന്തര്‍ മൂകനായി ഇരിക്കുന്ന നാള്‍..
അറിയാതെ എപ്പോഴോ എന്‍റെ ക്ലാസ്സില്‍ നാലാം ബെന്ജിലിരികുന്ന ഇളം നിറമുള്ള സാധാരണ തടിയുള്ള അവളിലേക്ക്‌ എന്‍റെ കണ്ണുകള്‍ ഉടക്കിയത് ....എന്‍റെ മനസ്സില്‍ ആരുമറിയാതെ,അവള്‍ പോലുമറിയാതെ ഞാന്‍ സൂക്ഷിച്ചു പ്രണയം..പ്രണയമോ?അങ്ങനെ പറയാവോ..എന്തോ?

കുറച്ചു നാളുകള്‍ കടന്നു പോയി.മനസ്സില്‍ സൂക്ഷിച്ച എന്‍റെ പ്രണയവുമായി...ഒരു ദിവസം എന്‍റെ ക്ലാസ്സില്‍ പഠിക്കുന്ന അവളുടെ വീടിന്‍റെ അടുത്ത് താമസിക്കുന്ന ഞാന്‍ അപൂര്‍വമായി മാത്രം സംസാരിക്കുന്ന കൂട്ടുക്കാരന്‍ മുഖേന ഞാന്‍ സത്യം അറിഞ്ഞു.ഞാന്‍ അവളെ അറിയാതെ സ്നേഹിക്കുന്നത് പോലെ അവള്‍ എന്നെയും സ്നേഹിക്കുന്നു എന്ന്.. നിമിഷം സ്വര്‍ഗത്തില്‍ കടന്ന അനുഭൂതി ആയിരുന്നു.അതോടെ എന്‍റെ ആദ്യത്തെ പ്രണയം അവിടെ വിരിഞ്ഞു.ചുട്ടു പൊള്ളുന്ന എന്‍റെ മനസ്സിനെ തണുപ്പിക്കാന്‍ കുളിര്‍ കാറ്റ് പോലെ അവള്‍ വന്നു.എന്‍റെ നിറമില്ലാത്ത കുട്ടിക്കാല നിമിഷങ്ങളില്‍ നിറം പകരാന്‍.....മഴ വില്ല് വിരിച്ച്‌.. ഒരു ദേവതയെ പോലെ...

മെല്ലെ,മെല്ലെ ഞമ്മള്‍ തമ്മില്‍ അടുത്തു.അന്തര്‍ മൂകനായ എന്നെ അവള്‍ ഓരോ ദിവസം കഴിയുന്തോറും മാറ്റിയെടുത്തു.എന്‍റെ ദുഖങ്ങളില്‍ താങ്ങും തണലുമായി ...എന്‍റെ ഓരോ സിരകളിലും അവള്‍ ലഹരി പടര്‍ത്തി...എന്‍റെ കണ്ണുകള്‍ക്ക്‌ അവളെന്നും ഒരു വിസ്മയമായിരുന്നു...എന്‍റെ നെഞ്ചിടിപ്പിന്റെ താളം അവളായിരുന്നു...അവള്‍ മാത്രം.


എന്‍റെ ജീവിതത്തിലെ ആദ്യത്തെ ലവ് ലെറ്റര്‍ വായിച്ചു ഭയത്തോടെ സ്കൂളിലെ മരത്തിന്റെ കീഴില്‍ നിന്ന് കീറി കളഞ്ഞതും,ഞാന്‍ ലാന്‍ഡ്‌ ഫോണില്‍ വിളിച്ചു സ്ഥിരമായി സംസാരിച്ചിരുന്നതും ആറാം ക്ലാസ്സില്‍ പഠി കുമ്പോഴായിരുന്നു. പ്രണയം എന്നത് പ്രായത്തില്‍ ഉള്ള കുട്ടികളില്‍ അപൂര്‍വമായിരുന്നു.ഞങ്ങളുടെ പ്രണയ സ്കൂളില്‍ തൂണിനും തുരുമ്പിനും വരെ അറിഞ്ഞു.കൂട്ടുക്കാരുകള്‍ കളിയാക്കുമ്പോഴും ,സ്കൂളിന്റെ ചുമരില്‍ ഞങ്ങളുടെ ആദ്യാക്ഷരം എഴുതി വികൃതി പിള്ളേര്‍ അപമാനിച്ച പ്പോഴും ഞാന്‍ പതറിയില്ല.കാരണം എന്നെ അപ്പോഴേക്കും അവള്‍ മാറ്റി എടുത്തിരുന്നു.ഒരു തന്റ്റെടി ആക്കിയിരുന്നു.എല്ലാം നേരിടാന്‍ കഴിവുള്ള ഒരാള്‍.അപ്പോള്‍ അവള്‍ എന്‍റെ ജീവനായിരുന്നു... അവള്‍ക്കു ഞാനും....ഞങ്ങള്‍ പരസ്പം അലിഞ്ഞു ചേര്‍ന്നിരുന്നു.. ഞങ്ങള്‍ ഒരു പാട് സ്വപ്‌നങ്ങള്‍ നെയ്തെടുത്തു..അപ്പോള്‍ പ്രായം വെറും പതിനൊന്നു ആയിരുന്നു.

ഒരുനാള്‍ അവള്‍ ക്ലാസില്‍ വന്നില്ല.ഒപ്പം എന്‍റെ കൂട്ടുക്കാരനും വന്നില്ല .പിറ്റേന്നും അവള്‍ വന്നില്ല.ഫോണും വിളിച്ചില്ല.ഞാന്‍ ആകെ ഭയന്നു എന്ത് പറ്റി അവള്‍ക്ക്‌.വല്ലാത്തൊരു ആകാംഷ ആയിരുന്നു എനിക്ക്.പക്ഷെ ക്ലാസ്സില്‍ ചെന്ന് നോക്കിയപ്പോള്‍ കൂട്ടുക്കാരന്‍ വന്നിരുന്നു.അവനോടെ കാര്യം തിരിക്കിയപ്പോള്‍ അവന്‍ പറഞ്ഞു.അവളുടെ ഉമ്മയ്ക് കാന്‍സര്‍ പരമായ അസുഖം ഉണ്ടായിരുന്നു വെന്നും ഇന്നലെ ഉമ്മ മരിച്ചെന്നും...ഇനി അവള്‍ എന്ന് വരുമെന്നു പറയാന്‍ പറ്റില്ലെന്നും.ഉമ്മയുടെ മരണ വാര്‍ത്ത എന്നെ വല്ലാത്ത തളര്‍ത്തി.പാവം!ചെറു പ്രായത്തിലെ അവള്‍ക് ഉമ്മ നഷ്ടപെട്ടല്ലോ?ഞമ്മുടെ ശക്തിയും,തണലും ഉമ്മയാണല്ലോ..കാരുണ്യത്തിന്റെ വറ്റാത്ത ഉറവ...സ്നേഹത്തിന്‍റെ പര്യായം...ഇനി ഭൂമിയില്‍ അവള്‍ക്കു ഉമ്മയെ കാണാന്‍ പറ്റില്ല... നിമിഷം അവള്‍ എല്ലാം നഷ്ടപെട്ടവളെ പോലെ ആയിരിക്കും...തനിച്ചു ആയതു പോലെ...ഉമ്മയുടെ മാന്ത്രിക കര സ്പര്‍ശം അത് ദൈവം കൊണ്ടു പോയി ..പാവം...

പിന്നെ,ദിനങ്ങള്‍.ആഴ്ചകള്‍ ഞാന്‍ കാത്തിരുന്നു.അവളുടെ തിരിച്ചു വരവിനായി..ഇല്ല !അവളെ കാണുന്നില്ല.ഞാന്‍ വീണ്ടും പഴയ അന്തര്‍ മൂകതയിലെക് തിരിച്ചു പോയി കൊണ്ടിരുന്നു.കാത്തിരിപ്പ്‌...അതൊരു വല്ലാത്ത അവസ്ഥ ആണ്.അവള്‍ വരാന്‍ വൈകുന്തോറും ഞാന്‍ തളര്‍ന്നു തുടങ്ങി.മനസ്സില്‍ മരവിപ്പ് അനുഭവ പ്പെടാന്‍ തുടങ്ങി.ഒരു തരം ഭയവും ഉത്സാഹ കുറവുമൊക്കെ എന്നെ പിടി കൂടി. ഇനി അവള്‍ ഒരിക്കലും വരില്ലെന്ന് പലരും പറഞ്ഞു നടന്നെങ്കിലും ഞാന്‍ കാത്തിരിപ്പ്‌ അവസാനിപ്പിച്ചില്ല.മരിച്ച മനസ്സോടെ ഞാന്‍ കാത്തിരുന്നു...അവളുടെ വരവിനായി...

വീണ്ടും മറ്റൊരു പൊന്‍ പുലരി...
ഒരുപാട് പ്രതീക്ഷയുമായി ഞാന്‍ വീണ്ടും സ്കൂളിലേക്ക്..

എന്നില്‍ സന്തോഷത്തിന്‍റെ തിരി തെളിയിച്ചു അവള്‍ വീണ്ടും ക്ലാസ്സില്‍ വന്നു. ദിനം എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല.എന്‍റെ ജീവിതമത്രയും തിരിച്ചു കിട്ടിയ പോലെ.ഇനി ഒരിക്കലും കാണില്ലെന്ന് കരുതിയതാണ് .ദൈവമേ നിനക്ക് സ്തുതി.വീണ്ടും പഴയ പോലെ സന്തോഷത്തിന്റെ നാളുകള്‍.പലതരം തമാശകളും കളികളുമായി പ്രണയം അങ്ങനെ മുന്നോട്ടു പോയി.

ദിനങ്ങള്‍ കഴിയുന്തോറും എനിക്ക് കൂട്ടുക്കാരും,കൂട്ടുകാരികളും കൂടി വന്നു.പുതിയ സുഹൃത്ത് വലയങ്ങളില്‍ ഞാന്‍ അകപ്പെട്ടു.അതനിക്ക് നവ്യാനുഭൂതി ആയിരുന്നു.ഞാനതു ആസ്വദിച്ചു.മെല്ല മെല്ലെ ഞാന്‍ അവളില്‍ നിന്ന് അകലാന്‍ തുടങ്ങി.പിന്നെ ഞാന്‍ അവളെ അവഗണിക്കാന്‍ തുടങ്ങി.കാരണം പുതിയ കൂട്ടുകാരിലേക്കും പ്രണയത്തിലുമൊക്കെ ഞാന്‍ അപ്പോള്‍ കടന്നു പോയിരുന്നു.പക്ഷെ, അവളന്നെ ഉപേക്ഷിക്കാന്‍ ഒരുക്കമായിരുന്നില്ല. അവള്‍ എന്‍റെ പിറകെ തന്നെ വന്നു .അവളെ ഞാന്‍ കണ്ടില്ലെന്നു നടിക്കുകയും അവഹേളിക്കുകയും അവഗണിക്കുകയും ചെയ്തു.അവളുടെ സ്നേഹമെല്ലാം ഞാന്‍ തട്ടി തെറുപ്പിച്ചു.എന്‍റെ വഴികളിലൂടെ ഞാന്‍ സഞ്ചരിച്ചു . എന്നെ ഒരു മനുഷ്യന്‍ ആക്കിയ, എനിക്ക് തണലായി മാറിയ അവളെ ഞാന്‍ പൂര്‍ണ മായും നിരാകരിച്ചു.ചതി അതായിരുന്നു ഞാന്‍ ചെയ്തത്.കൊടും ചതി...അല്ലെങ്കില്‍ അഹങ്കാരം.

പിന്നെ പിന്നെ ഞങ്ങള്‍ തമ്മില്‍ മിണ്ടാതെ ആയി.വര്‍ഷങ്ങളോളം.ഞാന്‍ കാല അളവില്‍ പല പ്രശ്നത്തിലും പെട്ടപ്പോഴും അവലന്നെ രഹസ്യമായി സഹായിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കി.അവളുടെ സ്നേഹം ഞാന്‍ തിരിച്ചറിഞ്ഞു.പക്ഷെ,അവളിലേക്ക്‌ തിരിച്ചു പോകാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. വഞ്ചകന്‍.

പത്താം ക്ലാസ്സിലെ സെന്‍റ് ഓഫിനു ഒരു ദിവസന്‍ മുന്‍പായിരുന്നു അവളുടെ വിവാഹ നിശ്ചയം.അത് ഞാന്‍ അറിഞ്ഞു.പക്ഷെ എനിക്ക് ദുഖം തോന്നിയില്ല.കാരണം,ഞാന്‍ അവളെ മനസ്സില്‍നിന്നു അപ്പോഴേക്കും പൂര്‍ണമായും ഒഴി വാക്കിയിരുന്നു. പക്ഷെ,അവസാന പരീക്ഷയും കഴിഞ്ഞു നടന്നു നീങ്ങുമ്പോള്‍ ഞാന്‍ ഒന്ന് പ്രതീക്ഷിക്കുന്നുണ്ടായിരുന്നു .അവളന്നെ കല്യാണത്തിന് വിളിക്കും എന്ന്.
അവളെല്ലാ സുഹൃത്തുക്കളെയും കല്യാണത്തിന് വിളിച്ചു..പക്ഷെ ,എന്നെ മാത്രം അവള്‍ ഒഴിവാക്കി.എന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവള്‍ നടന്നു അകലുന്ന രംഗം എന്‍റെ മനസ്സില്‍ ഇന്നും ഒരു പാടായ അവശേഷിക്കുന്നു.ഒരു നീറ്റലായി..എന്തെ അവളെന്നെ കല്യാണത്തിന് വിളിക്കാത്തത്.എന്നെ അത്രത്തോളം അവള്‍ വെറുത്തു പോയിടുണ്ടാവും അല്ലെ? എന്നാലും എന്നെ മാത്രം അവള്‍ക്കു....വേണ്ടായിരുന്നു..എന്‍റെ മനസ്സ് പിടിഞ്ഞു.അവളുടെ മനസ്സ് ഇതിനെക്കാള്‍ പിടിഞ്ഞത് അറിയാതെ....

കാലം ഒരു പാട് നീങ്ങി.
പിന്നെ ഞാന്‍ അവളെ ഒരു പ്രാവശ്യ മാത്രമേ കണ്ടുള്ളൂ.
പിന്നെയും കാലം നീങ്ങി.

പഠിത്തം പൂര്‍ത്തിയായി,ജോലിക്കാരനായി. വര്‍ഷം ഏഴു കഴിഞ്ഞു. പഴയത് എല്ലാം മറന്നു കൊണ്ട്
യുവത്വത്തിന്റെ ലഹരിയില്‍ ആറാടുന്ന സമയം.ഭക്ഷണം കഴിച്ചു വീഴ്ച്ച വീട്ടില്‍ വിശ്രമിക്കാന്‍ കിടന്നു.പീട്ടെന്നു ആരോ വന്നു ബെല്ലടിച്ചു.ഞാന്‍ വാതില്‍ തുറന്നു നോക്കി.എനിക്ക് അതിശയമായി .എന്‍റെ പഴയ കൂട്ടുകാരന്‍. എഴു വര്‍ഷത്തിനു ശേഷമാണ് ഞാന്‍ അവനെ കാണുന്നത്.അതായതു സ്കൂള്‍ കഴിഞ്ഞ ശേഷം ആദ്യമായിട്ട്. ഞങ്ങള്‍ കുറെ കാര്യം സംസാരിച്ചു.പഠിത്തത്തെ പറ്റി ജോലിയെ പറ്റി ഒക്കെ..ഒടുവില്‍ അവന്‍ എന്നോട് ചോദിച്ചു.
"നിനക്ക് നിന്‍റെ പഴയ കൂട്ട് കാരിയായി നിനക്ക് ഓര്‍മ ഉണ്ടോ?"
"ഉണ്ട്"
"അവള്‍ക്കു എപ്പോള്‍ ആറു വയസ്സുള്ള മകള്‍ ഉണ്ട്"
ഞാന്‍ ചിരിച്ചു.
"അവളും ഭര്‍ത്താവും രണ്ടു വര്‍ഷം മുന്‍പ്‌ അവളുമായി പിരിഞ്ഞിരിന്നു. അവന്‍ പറഞ്ഞു.
ഞാനൊന്നും മിണ്ടിയില്ല.
"കുറെ കാലം അവള്‍ തനിച്ചു ജീവിച്ചു."
"ഹും"
"പാവം !വളരെ ചെറുപ്പത്തില്‍ ഒരു പാട് അനുഭവിച്ചു"
"ഹും"
"അവളുടെ ഉമ്മയ്ക്ക് ഉണ്ടായിരുന്ന അതെ അസുഖം അവള്‍ക്കും ഉണ്ടായിരുന്നു.....പക്ഷെ,...."
"അസുഖമോ?കാന്‍സാരോ?" "അതെ, പക്ഷെ, ദൈവം ഉമ്മയ്ക് കൊടുത്ത അത്ര ആയുസ്സ് അവള്‍ക്കു കൊടുത്തില്ല....അവളെ ദൈവം തിരിച്ചു വിളിച്ചു.ദൈവത്തിന്റെ അടുക്കലിലേക്ക്... മരണം സംഭവിച്ചത് ഇന്നലെ ആയിരുന്നു..അവള്‍ പോയി ഡാ...പോയി" അവന്‍റെ വാക്കുകള്‍ പൂര്‍ണമായും പുറത്തു വന്നില്ല.
എനിക്കൊന്നും മിണ്ടാന്‍ പറ്റിയില്ല..കരയാനും..ഒരു മരവിച്ച അവസ്ഥ ആയിരുന്നു..ശരീരം ആകെ ഒരു വിറയല്‍ പോലെ"
അവന്‍ തുടര്‍ന്നു." വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ അവളെ കണ്ടത്...അവള്‍ ക്ഷീണിച്ചു എല്ലും തോലുമായിരുന്നു.എന്നെ കണ്ടപ്പോള്‍ അവള്‍ക്കു നിന്നെ ഓര്‍മ വന്നു..അവള്‍ പറഞ്ഞു.നീ അവനോട് പറയണം.ഞാന്‍ അവനോട് ഒരു പാട് തെറ്റ് ചെയ്തിട്ടുണ്ട് എന്ന്..അവനെ അവഗണിച്ചിരുന്നു എന്ന്.അവനോട് സംസാരിച്ചില്ല എന്ന്. ഇതു അവന്‍റെ ശാപമായിരിക്കും..എന്‍റെ ജീവിതത്തിലെ സംഭവങ്ങള്‍ അവന്‍റെ ശാപമായിരിക്കും..സന്തോഷിക്കാന്‍ വിധി ഇല്ലാത്തവള്‍ ഞാന്‍ .നീ അവനോട് പറയണം ഞാന്‍ മാപ്പ് ചോദിക്കുന്നു എന്ന്...മരണത്തിനു മുന്‍പ്‌ പൊറുത്തു തരണമെന്ന്..ശപിക്കരുത് എന്ന്.ഞാന്‍ അവനെ കല്യാണത്തിന് വിളികാത്തത് എന്ത് കൊണ്ടാണെന്ന് നിനക്കറിയുമോ? ഞാന്‍ നിന്നോട് പറയാം..നീ അവനോട് പറയണം. അപ്പോഴേക്കും റൂമിലേക്ക്‌ ആരോ കടന്നു വന്നു. നാളെ വാരാനും അപ്പോള്‍ പറയാമെന്നും അവള്‍ പറഞ്ഞു...ഞാന്‍ മടങ്ങി പോയി.കരഞ്ഞു കൊണ്ടായിരുന്നു അവള്‍ ഇതൊക്കെ പറഞ്ഞത്...പക്ഷെ ,പിറ്റേ ദിവസം ഞാന്‍ പോകുമ്പോഴേക്കും ഒരു പാട് പറയാന്‍ പറയാന്‍ ബാക്കി വെച്ച് അവള്‍ പോയിരുന്നു...അല്ലാഹുവിന്റെ അല്ലാഹുവിന്‍റെ അടുക്കളിലേക്ക്...മരണ കിടക്കയില്‍ നിന്ന് പോലും നിന്നെ ഓര്‍ത്ത അവള്‍ നിന്നെ എത്ര മാത്രം എത്ര മാത്രം സ്നേഹിച്ചിരിക്കണം ..."
എനിക്ക് ഒന്നും മിണ്ടാന്‍ പറ്റിയില്ല..ശരീരത്തിന് ബലം കുറയുന്നത് പോലെ തോന്നി.
ഞാന്‍ ചെയ്ത ചതി...ക്രൂരത... കുട്ടാ ബോധം എന്നെ കുറെ കാലം പിടി കൂടി.
ഞാനാണോ ശപിക്കേണ്ടത്.. .അവളല്ലേ.....ഞാന്‍ ആണോ വെറുക്കേണ്ടത്... അവളല്ലേ..ഞാന്‍ ആണോ മാപ്പ് കൊടുകേണ്ടത്‌... അവളല്ലേ തരേണ്ടത്‌...അവളാണോ തെറ്റ്കാരി.. ഞാനല്ലേ...ഇനി എനിക്ക് അവളെ ഒരിക്കലും കാണാന്‍ പറ്റില്ലല്ലോ?
കാലില്‍ വീണു മാപ്പ് ചോദിക്കാന്‍...യാ അല്ലഹ്..മരണ കിടക്കയില്‍ നിന്നും പോലും എന്നെ ഓര്‍ത്ത,എന്നെ മനുഷ്യനാക്കി മാറ്റിയ,എന്നെ ഏറെ സ്നേഹിച്ച,ഞാന്‍ വഞ്ചിച്ച അവളുടെ ശാപം എന്നില്‍ നിന്ന് പോകാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?അവള്‍ എന്താണ് പറയാന്‍ ബാക്കി വെച്ചത് ?വഞ്ചകന്‍ ഞാനാണ് തീര്‍ച്ച.അവളുടെ ഓര്‍മക്കള്‍ക്ക്‌ മുന്നില്‍ ഞാന്‍ ഇന്ന് നീറി കഴിയുന്നു...ഇനി ഒരിക്കലും കാണില്ലെന്ന വേദനയോടെ...



















15 comments:

  1. അനുഭവം ആണെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല. ഭാവനകള്‍ സഹായത്തിനു എത്തിയിട്ടുണ്ട് എന്നുറപ്പ്.എങ്കിലും ഹൃദയം തകര്‍ക്കുന്ന കഥ.കണ്ണ് നിറഞ്ഞു എന്ന് പ്രത്യേകം പറയേണ്ടല്ലോ.
    ഇനിയും എഴുതുക.ആശംസകള്‍ .

    ReplyDelete
  2. ഷംസീര്‍ ................കഥ ..........അടിപൊളി .............ആരുടെ അനുഭവമാണ് ......എഴുതിയത്‌........

    ReplyDelete
  3. സത്യങ്ങള്‍ യെല്ലായിപോലും സതോഷം തരില്ല ..!
    എല്ലാം നമ്മള്‍ സ്വീകരിച്ചല്ലേ പറ്റു .....

    ReplyDelete
  4. സത്യങ്ങള്‍ പലപ്പോഴും വേദന നല്‍കും.
    അനുഭവം പോലെ കഥ.
    ആശംസകള്‍.


    Word verification
    ഇത് ഒഴിവാക്കുന്നത് നല്ലതാണ്.

    ReplyDelete
  5. nalla anubhavam
    akshra thettukal onnu shradhikku
    ashamsakal

    ReplyDelete
  6. പറയാന്‍ ഒരുപാട് ബാക്കി വച്ച് അവള്പോയി
    അവള്‍ക്ക് പറയാനുള്ളത് കേള്‍കാന്‍ നിങ്ങളും ഇത് വായിച്ചവരും കൊതിച്ചു എന്ത് കൊണ്ടാണ് കല്യാണം പറയാതിരുന്നത്
    വളരെനല്ല പോസ്റ്റ്‌

    ReplyDelete
  7. പറയാനുള്ളത് ബാക്കിവെച്ച് അവള്‍ വിടവാങ്ങി.....
    നൊമ്പരമായി.... നെരിപ്പോടായി........
    എല്ലാ ആശംസകളും നേരുന്നു

    ReplyDelete
  8. പ്രണയവും, വേദനയും .....ഓരോ വരികളും .....
    ഭാവുകങ്ങള്‍ ....

    ReplyDelete
  9. അന്ന് വായിച്ചതാണ്...എന്നാലും കള്ളം കേട്ടോ ...

    ReplyDelete
  10. @ithil abipraayam ezuthiya e;;avarkkum valere nandhi und.

    ReplyDelete
  11. ഞാന്‍ ആദ്യമൊന്നു അന്‍ബരനു.പിെനന ആകാംഷയായി.എന്നിട് സ്വയം സമാധാനിചു.ഷംസീര്‍ അല്ലേ

    ReplyDelete
  12. ഒരു നിമിഷം ....കൂട്ടുകാരാ ..കണ്ണുകള്‍ നിറഞ്ഞു പോയി....എന്തായിരിക്കും അവള്‍ പറയാന്‍ ഭാക്കി വച്ചത്....നന്നായിട്ടുണ്ട് അവതരണവും ആശംസകളോടെ...

    ReplyDelete