13 February 2013

രണ്ടു അമളി കഥകള്‍...


2011 march 23
ഒന്നര വര്‍ഷങ്ങക്ക് മുന്പ് ഞാന്‍ ആദ്യമായി ഗള്‍ഫില്‍ വരുകയാണ്.സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നഗരമായ ദുബായിലേക്ക് വരാന്‍ വിസ കിട്ടിയെന്നു അറിഞ്ഞപ്പോള്‍ തന്നെ മന്നസ്സില്‍ സന്തോഷത്തിന്‍റെ പൂത്തിരി കത്തി.ആദ്യമായിട്ടാണ് ഈ നഗരത്തിലേക്ക് വരുന്നത്..നാനാ ഭാഷ ദേശക്കാര്‍ ഉണ്ടാവും.ഞാന്‍ കടന്നു ചെല്ലുമ്പോള്‍ അല്പം ഗ്ലാമാരായിട്ടു പോകാന്‍ താന്നെ തീരുമാനിച്ചു.തഴച്ചു നീണ്ടു വളര്‍ന്ന മുടിയും,താടിയും നല്ല ഭംഗിയില്‍ വെട്ടി ഒതുക്കി,ലക്സില്‍ സോപില്‍ കുളിച്ചു,മുഖത്ത് ഫെയര്‍ ആന്‍ഡ്‌ ലോവ്ളിയും,ശരീര മാസകാലം ജാസ്മിന്‍ പൌടരും വാരി തേച്ചു,ഇസ്തിരിയിട്ട് തേച്ചു മിനുക്കിയ വസ്ത്രങ്ങളും,അതിനു മുകളില്‍ ജേഷ്ടന്‍ ദുബായിന്നു കൊണ്ട് വന്ന റോയല്‍ മാരീജ് പെര്‍ഫ്യൂമും അടിച്ചു,പുതു പുത്തന്‍ ഷൂസും ധരിച്ചു നല്ല മോന്ജന്‍ ആയി ഞാന്‍ ആദ്യമായി ദുബായിലേക്ക് പറന്നിറങ്ങി.എന്നെ സ്വീകരിക്കാന്‍ വരുമെന്ന് പറഞ്ഞ കാക്ക വരാന്‍ അല്പം വൈകിയപ്പോള്‍ ‍ വിമാന താവളത്തില്‍ ഞാന്‍ കാക്കയേയും കാത്തു നിന്നു.എന്‍റെ പോന്നു!!!!തരുണി മണികള്‍!!!എത്ര മനോഹരമായ തരുണി മണികള്‍ ആണ് ആ വിമാന താവളത്തില്‍ എന്നെയും കടന്നു പോകുന്നത്.മിസിരികള്‍,സൂരികള്‍,പാകിസ്ഥാനികള്‍,ഫിലിപീനികള്‍,വെള്ള കാരികള്‍,ആഫ്രിക്ക കാരികള്‍,ഇന്ത്യ കാരികള്‍ അങ്ങനെ ഭൂലോകത്തെ ഏല്ലാ തരം സുന്ദരികളുമുണ്ട്.ചന്ദ്രഗിരിയുടെയും,ചെമ്മനാട് സകൂളിന്റെയും പുറത്തു നാടന്‍ സുന്ദരികളെയും വായി നോക്കി നടന്നിരുന്ന എനിക്ക് ഈ ആഗോള സുന്ദരികളെ കണ്ടപ്പോള്‍ കണ്ണിനു ഉത്സവമായി ..നവ്യാനുഭൂതി..നല്ല മോന്ജുള്ള എന്‍റെ മുഖം ഒന്ന് കൂടി മിനുക്കി ശ്വാസം അകത്തേക്ക് വലിച്ചു,ഇരി കൈകള്‍ പാന്റ്സിന്റെ കീശയിലേക്ക്‌ തിരുകി കയറ്റി കുറച്ചു ഗെറ്റ്പ്പോടെ തന്നെ ഞാന്‍ അവിടെ നിന്നു.ഒരാളും എന്നെ ശ്രദ്ധിക്കാതെ കടന്നു പോയി.ഇന്നേരം കുറച്ചു അകലായി ഒരുത്തന്‍ ബാഗും തൂക്കി അവിടെ നിന്നിട്ടുള്ള ഓരോ ആളുടെയും മുഖം സൂക്ഷിച്ചു നോക്കി ,ഒന്നും പറയാതെ കടന്നു പോകുന്നു.അയാളും ആദ്യമായി ദുബായിക്ക് വന്ന ആളാണെന്നും,സ്വന്തം ഭാഷ അല്ലാതെ വേറെ ഒരു ഭാഷ അയാള്‍ക്ക്‌ അറിയില്ലെന്നും,അവനു സംസാരിക്കാന്‍ വേണ്ടി അവന്റെ ഭാഷ അറിയുന്ന സ്വന്തം നാട്ടുക്കാരെ അന്വേക്ഷിച്ച്‌ നടക്കുക ആണെന്നും എനിക്ക് തോന്നി.അയാള്‍ ഒന്നും ചോദിക്കാതെ ഓരോ ആളേയും കടന്നു എന്‍റെ അടുത്ത് എത്തിയപ്പോള്‍ അതൊരു ബംഗാളി ആണെന്ന് ഒറ്റ നോട്ടത്തില്‍ എനിക്ക് മനസ്സിലായി.എന്‍റെ അടുത്ത് എത്തിയ എന്‍റെ ഫെയര്‍ ആന്‍ഡ്‌ ലോവേലി തേച്ചു വെളുപ്പിച്ച മുഖം നോക്കി അയാള്‍ ചോദിച്ചു"ആപ് ബംഗാളി ഹേ". .ഇത് ചോദിച്ചതും ഇത് വരെ അടുക്കി പിടിച്ച എന്‍റെ ശ്വാസം ശൂ എന്നും പറഞ്ഞും പുറത്തേക്കു പോയതും ഒരുമിച്ചായിരുന്നു.ഒരൊറ്റ ചോദ്യം മതി ജീവിതം മാറ്റി മറിക്കാന്‍. !!!!!!
......................................................................................................................................................................

സ്കൂള്‍ പഠന കാലത്ത് യുവജനോത്സവങ്ങള്‍ തന്നെയാണ് എല്ലാവരുടെയും ഹരം..യുവജനോത്സവ സമയങ്ങളില്‍ വ്യതസ്തമായ പരിപാടികളില്‍ പങ്കെടുക്കാന്‍ ആണ് ഞങ്ങള്‍ക്ക് കൂടുതല്‍ താല്പര്യം ഉണ്ടായിരുന്നത്.ഉദാഹരണം അറബിക് നാടകം പോലെയുള്ള പരിപാടികള്‍.അതിനു കാരണവും ഉണ്ട്.അപൂര്‍വമായതും,കൂടുതല്‍ പേര്‍ക്കും വഴാങ്ങാത്ത മത്സരം ആയതു കൊണ്ട് ജില്ല തലത്തില്‍ വളരെ കുറച്ചു പേരെ മത്സരത്തിനു ഉണ്ടാവു,അത് കൊണ്ട് വിജയ സാധ്യത കുറെ കൂടുതല്‍ ഉണ്ടാവും.പ്ലസ്‌ ടു വില് പഠിക്കുന്ന സമയത്ത് ഇത് പോലെയുള്ള പരിപാടികളെ പറ്റി ഞങ്ങള്‍ തല പുകഞ്ഞു ആലോചിക്കുമായിരുന്നു.മൈം ഷോ അറബിയില്‍ ആക്കാമെന്ന ഒരുത്തന്റെ അഭിപ്രായം അക്കാലത്തെ വളരെ അധികം ഞങ്ങളെ ചിരിപ്പിച്ചിരുന്നു.അറബിക് പഠിക്കാനുള്ള ബുദ്ധി മുട്ട് കൊണ്ട് തന്നെ ജില്ലാതല നാടക മത്സരത്തില്‍ ഞാന്‍ മലയാള നടാകത്തില്‍ മാത്രമാണ് മത്സരിച്ചത്.കഞാവിനും,മയക്കു മരുന്നിനെതിരെയുള്ള ബോധവല്‍ക്കരണം ആയിരുന്നു കഥ തന്തു.ഭ്രാന്താശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിരൂപനായ ഒരു ഒരു രോഗി ആയിരുന്നു എന്റെ കഥാ പാത്രം.ആ നാടകത്തിലെ ലീഡിംഗ് റോള്.കരി ഒക്കെ വാരി തേച്ചു മേക്കപ്പ് മാന്‍ എന്നെ കൂടുതല്‍ വിരൂപനാക്കി.നാടകം തകര്‍ത്തു അഭിനയിച്ചു നല്ല തോതില്‍ തന്നെകയ്യടിയും വാങ്ങി.കുളി ഒക്കെ കഴിഞ്ഞു ഞങ്ങള്‍ കാന്റീനില്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നു.ചുറ്റും വിവിധ സ്കൂളിലെ വിധിയാര്തികളും സുന്ദരികളായ വിധായാര്തിനികളും ഒക്കെ ഉണ്ട്.എന്നെ കണ്ട പാടെ ഒരു അപരിചിതന്‍ അടുത്ത് വന്നു എന്നെ നോക്കി പറഞ്ഞു..നീ ആ നാടകത്തിലെ ഭ്രാന്തന്‍ വേഷത്തില്‍ അഭിനയിച്ചവനല്ലേ.കൊള്ളാം.നല്ല കിടിലന്‍ അഭിനയമാണ് കേട്ടോ.ചുറ്റില്‍ പെണ്ണ് കുട്ടിക്കള്‍.സുഹ്ര്തുക്കള്‍...അധ്യാപകര്‍...അങ്ങനെ നൂറോളം പേര്‍...ഞാന്‍ ആക്കെ കുളിരണിഞ്ഞു പോയി..തല ഉയര്‍ത്തി പുഞ്ചിരിച്ചു കൊണ്ട് ചുറ്റിലും നോക്കി.ഞാന്‍ ആരാ മോന്‍ എന്നാ ഭാവത്തില്‍ .പക്ഷെ,എനിക്ക് അപ്പോളാണ് എനിക്കൊരു ഒരു സംശയം തോന്നിയത്.നാടകത്തില്‍ കരി ഒക്കെ വാരി തേച്ചു,മുഷിഞ്ഞ വസ്ത്രവും തരിച്ചു,മുടി ചീകാത്ത ഒരു കഥാ പാത്രം ആയിരുന്നു എന്റേത് .എന്നിട്ടും കുളിച്ചു വൃത്തിയായി വന്നു എന്നെ എങ്ങനെ അവന്‍ തിരിച്ചറിഞ്ഞു.അത് വനോട് തന്നെ അവിടെന്നു ഞാന്‍ ചോദിച്ചു. അവന്‍ പറഞ്ഞു.."വലിയ വ്യതാസമില്ല കാണാന്‍.അങ്ങനെ തന്നെ ഉണ്ട്." പിന്നെ ചുറ്റിലും ഉയര്‍ന്ന കൂട്ട ചിരിയുടെ ശബ്ദം മാത്രം ഞാന്‍ കേട്ടുള്ളൂ.

3 comments:

 1. ഒരൊറ്റ ചോദ്യം മതി ജീവിതം മാറ്റി മറിക്കാന്‍. !!!!!!

  ReplyDelete
 2. ഹഹഹ
  കണ്ണീര്‍ത്തുള്ളികളല്ലല്ലോ

  ReplyDelete
 3. ജീവിതം ചിലപ്പോള്‍ ഇങ്ങിനെയും ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

  ReplyDelete