21 June 2012

ഡയറി കുറിപ്പുകള്‍


വിറയലോടെ  എന്‍ കൈ വിരലുകള്‍-
നിന്‍ അരുണിമാം കവിളുകളില്‍-
സ്പര്‍ശിച്ചതോക്കെയും
നിന്‍ മിഴികളില്‍ നിന്നുതിര്‍ന്നു -
വീഴുന്ന ജല കണങ്ങള്‍ 
തുടയ്ക്കാന്‍ വേണ്ടി 
മാത്രമായിരുന്നു..
പക്ഷെ,
നിന്‍ മനോഹരിതമാം 
കൈ വിരലുകള്‍ 
എന്നില്‍ 
സ്പര്‍ശിച്ചപ്പോള്‍ - 
ഞാനറിഞ്ഞിരുന്നില്ല 
അത് എന്‍  ചിറകുകള്‍ 
വെട്ടിയരിയാന്‍ 
ആണെന്ന്.

(2006 നവംബര്‍ 9 വ്യാഴം)
................. ...............................................

നിന്‍ മിഴികളില്‍ നക്ഷത്ര തിളക്കമോന്നും -
ഞാന്‍ കണ്ടില്ല.
നിന്‍ മൊഴികളില്‍ പവിഴ മുത്തുകളൊന്നും-
ഞാന്‍ കണ്ടില്ല.
നിന്‍ ചുണ്ടുകളില്‍ പാല്‍ നിലാവും-
ഞാന്‍ കണ്ടില്ല.
നിന്‍ കവിളുകളില്‍ സന്ധ്യയും-
ഞാന്‍ കണ്ടില്ല.
നിന്‍ മുടിയിഴാകളില്‍ പാലാഴിയും-
ഞാന്‍ കണ്ടില്ല.
എങ്കിലുമെന്‍ പ്രിയേ,
നിന്‍ ഹൃദയ തന്ത്രികളില്‍ 
ഞാനിന്നലെ   വിരല്‍ മീട്ടിയപ്പോള്‍
അതില്‍ മുഴാങ്ങിയത്  
സ്നേഹത്തിന്‍ നാദ മാണെന്ന് 
ഞാന്‍ അറിഞ്ഞു...
ആ സ്നേഹ സംഗീതത്തില്‍ 
ഞാന്‍ അലിഞ്ഞു പോയി.
നിന്നില്‍ അലിഞ്ഞു ചേര്‍ന്നു.

(2005 ജനുവരി  31 തിങ്കള്‍ )
........................................................................................
"അവളുടെ  വീട് എനിക്കെന്നും 
  പ്രേതാലയമാണ്
കാരണം, അവിടെയാണ്
എന്‍റെ ആത്മാവ്‌ ഉള്ളത്‌"

(2009 ആഗസ്റ്റ്‌  4 ചൊവ്വ)
..................................................


അന്ന് ഞാനൊരു വിളക്കായി-
നിന്‍ മുന്നില്‍ കത്തി ജ്വലിച്ചപ്പോള്‍-
അന്ന് കാറ്റായി   വന്നു  നീ അത് കെടുത്തി.
ഇന്ന് ഞാനെന്ന  തിരിപോയ 
വിളക്ക് 
നീ ഒരു തിരി  നാള മായി -
വരുമെന്നും കാത്തിരിപ്പൂ..

(2007  ജൂലൈ 17 ചൊവ്വ)

6 comments:

  1. തിരിപോയ വിളക്ക് തിരിനാളമായ്‌ എത്തുമെന്ന് കാത്ത്‌....
    നന്നായിരിക്കുന്നു വരികള്‍.

    ReplyDelete
  2. kalathinde chumaril ormakal vilakkai
    korth vech varikal...
    shudda kavidyude shanddoshamai teerette
    enium oru padulla jeevedathil..........
    nhanonnumalla ennad matti vech
    nishabdada pottich kavidakel teliyette

    ReplyDelete
  3. 'ഇന്ന് ഞാനെന്ന തിരിപോയ
    വിളക്ക്
    നീ ഒരു തിരി നാള മായി -
    വരുമെന്നും കാത്തിരിപ്പൂ..'

    നന്നായിട്ടുണ്ട്. ആശംസകള്‍ നേരുന്നു.

    ReplyDelete
  4. നല്ല വരികൾ, ഇനിയും തിളക്കമുള്ളതാക്കാം.. ആശംസകൾ..

    ReplyDelete
  5. പ്രണയാര്‍ദ്രം ഈ ഡയറി കുറിപ്പുകള്‍ .തുടരുക ആശംസകള്‍

    ReplyDelete
    Replies
    1. വളരെ മനോഹരമായി പറഞ്ഞു......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... പ്രിത്വിരാജ് സിംഹാസ്സനത്തില്‍ , മുല്ല മൊട്ടും മുന്തിരി ച്ചാറുമായി ഇന്ദ്രജിത്ത്...... വായിക്കണേ....

      Delete