08 February 2012

തിരികെ മടങ്ങുവാന്‍.....


ഇന്നലെയും ആ സ്വപ്നം ഞാന്‍ കണ്ടു.
മഞ്ഞില്‍ മൂടിയ തണുത്ത വെളുപ്പാന്‍ കാലം.മേല്പരംബിലെ ചാലിയങ്കോട്ടുള്ള എന്‍റെ വീടിലെ വരാന്തയിലെ കസേരയില്‍ ഞാന്‍ പത്രവും വായിച്ചിരിക്കുന്നു.തൊട്ടടുത്ത്‌ ഉമ്മയും ഉണ്ട്.വീടിന്റെ മുന്നിലുള്ള വിശാലമായ വയലും,ചന്ദ്രഗിരി പുഴയില്‍ രാവിലെ പൂഴി വാരാന്‍ പോകുന്ന തോണി മെല്ലെ ഒഴുകി പോകുന്നതും തെളിഞ്ഞു കാണുന്നുണ്ട്.മുന്നിലുള്ള ഇടുങ്ങിയ പഞ്ചായത്ത് റോഡിലൂടെ ഒരു വെളുത്ത ആള്ടോ കാറ് വന്നു ഞങ്ങളുടെ വീടിന്‍റെ മുന്നില്‍ നിന്നു.കാറില്‍ നിന്നും ഒരു വെളുത്തു തടിച്ച ഒരാള്‍ ഒരു കള്ള ചിരിയുമായി പുറത്തിറങ്ങി.ആളെ കണ്ടപ്പോള്‍ ഞാന്‍ ഉമ്മയും ഒന്ന് പകച്ചു നിന്നു.ശംസുച്ചാ..അദ്ധേഹത്തിന്റെ അടുക്കലിലേക്ക് ഓടി ചെല്ലുമ്പോഴേക്കും സുബഹ് ബാങ്ക് മുഴുങ്ങുന്ന ശബ്ദം ഞാന്‍ കേട്ടു.ആ ബാങ്ക് ഷാര്‍ജയിലെ അല്‍ നഹദ പള്ളിയിലെ ഉസ്താതിന്റെത് ആണെന്ന് അറിഞ്ഞപ്പോഴാണ് ഇതും ഒരു സ്വപ്നമാണെന്ന് ഞാന്‍ മനസ്സിലാക്കിയത്.ഒരിക്കല്‍ കൂടി പ്രതീക്ഷയുടെ തിരിനാളം അണഞ്ഞു.


ശംസുച്ചാ..ആരാണ് അദ്ദേഹം?അദ്ദേഹത്തിനെ കുറിച്ചെഴുതാന്‍ എന്നിലുള്ള വാക്കുകള്‍ പോര..മലയാള ഭാഷയിലുള്ള വാക്കുകളും പോര...എന്‍റെ കൈക്കുള്ള ശക്തിയും പോര..എഴുതുമ്പോള്‍ എന്തോ കൈകള്‍ വിറയ്ക്കുന്ന പോലെ..കണ്ണുകളില്‍ അറിയാതെ നനവ് പടരുന്നത്‌ പോലെ..

ഒരു തണല്‍ മരമായിരുന്നു ശംസുച്ച.കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പാവങ്ങള്‍ക്കും ഒക്കെ സഹായങ്ങള്‍ വാരി ചോരിയുന്നവന്‍.സ്നേഹിക്കാന്‍ മാത്രം അറിയുന്ന ഒരു നിഷ്കളങ്കമായ മനുഷ്യന്‍.പലപ്പോഴും സഹായങ്ങള്‍ ഇങ്ങോട്ട് തേടി വരുന്നതിനു മുന്‍പ് അങ്ങോട്ട്‌ പോയി കൊടുക്കാരായിരുന്നു പതിവ്.പരിചയ പെട്ടവര്‍ക്ക് ഒരിക്കലും അദ്ദേഹത്തിനെ മറക്കാന്‍ ആവില്ല.ആരെയും വേദനിപ്പിക്കാത്ത എന്നും തമാശകള്‍ പറഞ്ഞിരിക്കുന്ന അഹങ്കാരമില്ലാത്ത സുഹ്രത്ത്.കുട്ടികളുടെ കൂടെ നില്‍ക്കുമ്പോള്‍ കുട്ടിയെ പോലെയും ,യുവാക്കളുടെ കൂടെ നില്‍ക്കുമ്പോള്‍ യുവാവായും,മുതിര്‍ന്നവരുടെ കൂടെ നില്‍ക്കുമ്പോള്‍ മുതിര്‍ന്നവരെ പോലെ ആയി മാറാനുള്ള അദ്ധേഹത്തിന്റെ കഴിവ് ആരെയും അതിശയ പെടുത്തുന്നതാണ്.ശംസുച്ച നാട്ടില്‍ വന്നാല്‍ വീടില്‍ അദ്ധേഹത്തിന്റെ സഹായം ചോദിക്കാന്‍ വരുന്ന ഒരു പാട് പേരെ ഞാന്‍ കണ്ടിട്ടുണ്ട്.ആരെയും നിരാശ ആക്കി വിടാറില്ല.നീട്ടിയ കൈകളെ തട്ടി മാറ്റാരുമില്ല.നല്ല നര്‍മ പ്രിയന്‍ കൂടി ആണ് അദ്ദേഹം.സ്നേഹിക്കാന്‍ മാത്രമ അറിയാവുന്നത് കൊണ്ട് ശത്രുക്കളും ശംസുചാക്ക്
ഉണ്ടായിരുന്നില്ല.എങ്കിലും,വെയിലും മഴയും വിജയും പരാജയവും മാറി മാറി വന്ന ജീവതമാണ് ശംസുച്ചയുടെത്.ഏതു പരാജയത്തില്‍ നിന്നും ഉയര്‍ത്തി എഴുന്നേല്‍ക്കുന്ന പ്രക്രതമാണ് എന്നും ശംസുച്ച.രണ്ടും വൃക്കകളും പ്രവര്‍ത്തനം നിലച്ചു മരണത്തിന്‍റെ മുന്നില്‍ എത്തിയിട്ടും ഒരു ചെറു പുഞ്ചിരിയോടെ ജീവിതത്തിലേക്ക് തിരിച്ചു വന്നയാളാണ് ശംസുച്ച.ഞാന്‍ അഭിമാനത്തോടു പറയട്ടെ അദ്ദേഹം എന്‍റെ കാക്കയാണ്.(അമ്മാവന്‍)

ചെറുപ്പത്തില്‍ ഞാനും ജെഷ്ടനും സ്കൂളില്‍ പോയിരുന്നത് നടന്നിട്ടായിരുന്നു.വീടില്‍ നിന്നു സ്കൂളിലേക്ക് പോകാന്‍ ഒരു പാട് ദൂരം ഉണ്ടായത് കൊണ്ട് അല്പം കഷ്ടപെട്ടിട്ടായിരുന്നു ഞങ്ങള്‍ സ്കൂളില്‍ പോയിരുന്നത്.അന്ന് ഞങ്ങളുടെ സുഹ്ര്തുകള്‍ സൈക്കിള്‍ ചവിട്ടി സ്കൂളില്‍ പോകുമ്പോള്‍ ഞങ്ങള്‍ക്കും ഒരു പാട് ആഗ്രഹം ഉണ്ടായിരുന്നു ഒരു സൈക്കിള്‍ കിട്ടാന്‍.പക്ഷെ,അന്നത്തെ സാമ്പത്തിക നില അത് അനുവാദിക്കാത്തത് കൊണ്ട് ആഗ്രഹങ്ങള്‍ ഉള്ളില്‍ കുഴിച്ചു മൂടി.ഒരു ദിവസം രാവിലെ സ്കൂള്‍ വിട്ടു വൈകുന്നേരം വീട്ടില്‍ വരുമ്പോള്‍ പുറത്തു പുതിയ സൈക്കിള്‍ തലയുയാര്‍ത്തി നില്‍ക്കുന്നു.അത് ശംസുച്ച കൊണ്ട് വന്നതാണ്.ഞങ്ങള്‍ ആവശ്യപെടാതെ അതും അക്കാലത്തെ ഏറ്റവും മികച്ച സൈക്കിള്‍ തന്നെ.അതായിരുന്നു ശംസുച്ച.ഒരു പ്രാവശ്യം അദ്ദേഹം ബോംബയ്ക്ക് പോകുമ്പോള്‍ എനിക്ക് സമ്മാനമായി തന്നത് നാല് ലക്സ് സോപായിരുന്നു.അത് തരുമ്പോള്‍ അദ്ദേഹം പറഞ്ഞു ഇത് നിനക്ക് ഉപകാരം പെടുമെന്ന്.അന്ന് അതിന്‍റെ അര്‍ഥം എനിക്ക് മനസ്സിലായില്ലെങ്കിലും ഇന്ന് ഓര്‍ത്തു ഞാന്‍ ഒരു പാട് ചിരിച്ചിട്ടുണ്ട്.അന്ന് എന്നെ കാണാന്‍ ഒരു അലവലാതി ലുക്ക് ഉണ്ടായത് കൊണ്ട് തന്നെ.

ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ജോലി ചെയ്യുന്ന ബോംബയിലെ ഗസ്റ്റ് ഹൌസില്‍ നിന്നു രാവിലെ ചായ കുടിക്കാന്‍ താഴെ ഹോട്ടലിലേക്ക് ഇറങ്ങിയതാണ് ശംസുച്ച..പക്ഷെ,അതിനു ശേഷം ഇന്ന് വരെ ശംസുച്ചാനെ ആരും കണ്ടിട്ടില്ല.ഇരുപതു വര്‍ഷത്തോളം ബോംബയില്‍ ബിസ്സിനെസ്സ് ചെയ്ത ശംസുചാക്ക് ബോംബെ തെരുവിലെ ഓരോ മണല്‍ തരിയും അറിയാമായിരുന്നു.ഓരോ മണല്‍ തരിക്കും ശംസുച്ചാനെ അറിയാമായിരുന്നു.പക്ഷെ,എന്നിട്ടും ഇന്ന് വരെ ആര്‍ക്കും ശംസുച്ചാനെ കണ്ടില്ല.പോലീസ്,ക്രൈം ബ്രാഞ്ച്,സി ബി ഐ ..അനെക്ഷിക്കാത്ത വഴികളും ദിവസങ്ങളും ഇല്ല.പ്രാര്തിക്കാതെ ഒരു ദിന രാത്രവും കഴിഞ്ഞില്ല.പക്ഷെ? എങ്കിലും സ്വപനത്തില്‍ നിന്നും ശംസുച്ച യാധാര്ത്യതിലേക്ക് ഇറങ്ങി വരുമെന്ന പ്രതിക്ഷയോടെ അദ്ധേഹത്തിന്റെ ഭാര്യക്കും മക്കളായ റോസ്ബീനക്കും,ഫര്‍ഹാനും ഒപ്പം ഞങ്ങള്‍ ഒരു ജനത ഇവിടെ പ്രാര്‍ഥനയോടെ കഴിയുന്നു...ഇന്ഷ അല്ലാഹ്..

12 comments:

  1. നല്ല മനസ്സുകള്‍ ഒരിക്കലും മരിക്കില്ല.

    ReplyDelete
  2. ശംസുച്ചായെ പോലെ ഒരുപാട് തണല്‍ മരങ്ങള്‍ നമുക്ക് ചുറ്റും കാണാം. നല്ല മനസ്സിന്റെ ഉടമയായ ശംസുച്ച വേഗം തിരികെ എത്തട്ടെ.

    ReplyDelete
  3. ശംസുച്ചായുടെ സംഭവങ്ങൾ അസ്സലായി പറഞ്ഞു. വളരെ നന്നായി കാര്യങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച്കൊണ്ട് തന്നെ പറഞ്ഞത് കൊണ്ട് വായിക്കാൻ നല്ല രസംണ്ടായിരുന്നു. പിന്നെ ഈ പൊള്ളുന്ന സത്യങ്ങൾക്കിടയിലും എനിക്ക് മനസ്സിലാവാതെ പോയത്, 'ലക്സ് സോപ്പ് തേച്ചപ്പോൾ താങ്കളുടെലലവലാതി ലുക്ക് എവിടേക്കാ പൊയതേ' ന്നാ. അതെങ്ങനാ ന്നും സംശയണ്ട്. എന്തായാലും നല്ല ഒരു കുറിപ്പ്. ആശംസകൾ.

    ReplyDelete
  4. മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തി.
    മേല്പറമ്പും ദേളിയും ചന്ദ്രഗിരിപ്പുയും ചെമ്മനാടും
    പിന്നെ അനേകം നല്ല മനസുകളെയും കണ്ടു.
    ഈ എഴുത്തിനും വായിക്കാന്‍ ക്ഷണിച്ചതിനും ഒരായിരം നന്ദി.
    ഇനിയും വരാം.

    ReplyDelete
  5. നല്ല ഭാഷ. ഇഷ്ടപ്പെട്ടു,

    ReplyDelete
  6. ഇതില്‍ വന്നു അഭിപ്രായം എഴുതിയ എന്റെ പ്രിയ സഹോധരന്മാര്‍ക്ക് ഒരു പാട് നന്ദി ഉണ്ട്.

    ReplyDelete
  7. ശംസുച്ച തിരിച്ചു വരും,,,ഇന്‍ഷാ അല്ലാഹ്,,,

    ReplyDelete
  8. യാഥാര്‍ത്ഥ്യത്തിന്റെ ചൂട് നിറയുന്ന അക്ഷരങ്ങള്‍ മനസ്സിനെ നൊമ്പരപ്പെടുത്തി ..ഇന്ഷാ അള്ളാ....തിരിച്ചു വരിക തന്നെ ചെയ്യും ഹൃദയം തുറന്നെഴുതിയ അക്ഷരങ്ങള്‍ക്ക് എല്ലാ ആശംസകളും ഒപ്പം എല്ലാ നന്മകളും നേരുന്നു

    ReplyDelete
  9. തിരിച്ചു വരും. നമുക്ക്‌ കൂട്ടായി പ്രാര്‍ഥിക്കാം.

    ReplyDelete
  10. മടങ്ങി വരാന്‍ ഇടയാകട്ടെ എന്ന് പരമകാരുനികനോട് പ്രാര്‍ത്ഥിക്കുന്നു ,,

    ReplyDelete
  11. ശംസുച്ച എന്ന വ്യക്തിയെ കുറിച്ചുള്ള ഒാര്‍മ്മക്കുറിപ്പാണല്ലൊ ഇത്‌. താങ്കളുടെ ആഗ്രഹ പ്രകാരം എന്നെങ്കിലും ആ നല്ല മനുഷ്യന്‍ നിങ്ങളുടെ എല്ലാം മുന്നിലേക്ക്‌ വരട്ടെ എന്നാശംസിക്കുന്നു.

    പുതിയ ഒരു പ്പോസ്റ്റിട്ടിട്ടുണ്ട്, വ്അന്ന് വായിക്കുമല്ലോ?

    ReplyDelete