29 May 2013

പുസ്തകത്തിനിടയിൽ ഒളിപ്പിച്ച പ്രണയം!!!!


പുസ്തകത്തിനിടയിൽ ഒളിപ്പിച്ചു പ്രണയം!!!!
ലോക പ്രശസ്ത എഴുത്തുകാരൻ ഷേക്സ്പിയറിന്റെ ഒതല്ലോ എന്ന എന്നാ നോവൽ മലയാള പരിഭാഷ ഒരു കയ്യിലും,വിക്ടോറിയ എന്ന ഇംഗ്ലീഷ് നോവലിന്റെ പരി ഭാഷ മറ്റേ കയ്യിലുമേന്തി ചന്ദ്രഗിരി  സ്കൂളിലേക്ക്  അതിവേഗം ഞാൻ  ഓടി. ഇന്നാണ് അവൾ സ്കൂളിൽ നിന്നും ടി സി വാങ്ങി പോകുന്നത്.അവസാനമായി ഒന്ന് കാണണം.ഏതു പുസ്തകം ആയിരിക്കും അവൾ ഇതിൽ നിന്ന് സ്വീകരിക്കുന്നത്.അവൾ എനിക്ക് തരാൻ വെച്ചത് ഏതു പുസ്തകം ആയിരിക്കും.?ഓടുന്നതിനടിയിൽ സ്കൂൾ ഗ്രൗണ്ടിൽ കെട്ടി കിടിക്കുന്ന മഴ  വെള്ളത്തിൽ ചവിട്ടി എന്റെ വെള്ള യുനിഫോര്മിൽ പതിക്കുന്ന ചളി ഞാൻ ശ്രദ്ധിച്ചേ ഇല്ലേ.മനസ്സിലും മുഴുവാൻ അവളും കുറെ പുസ്തകങ്ങളും ഓർമകളും ആയിരുന്നു.
     
        കുറച്ചു കാലം മുൻപ്,ഒട്ടും അഹിംസ ഇല്ലാതെ കുട്ടികളെ നിഷ്കരുണം അടിച്ചു പരത്തുന്ന (ഞങ്ങൾ അഹിംസ വാദികൾ ആയതു കൊണ്ട് ഒരു കൈക്ക് അടി കിട്ടിയാൽ മറു കയ്യും കാണിച്ചു കൊടുക്കും)  രമേന്ദ്രന്മാഷിന്റെ ഗാന്ധിജിയും അദ്ധേഹത്തിന്റെ അഹിംസയും കുറിച്ചുള്ള  ക്ലാസ്സിൽ,ഗാന്ധിജിയുടെ സത്യാ അനെക്ഷണ പരീക്ഷണ എന്ന പുസ്തകം കൊണ്ട് വന്നാണ് നീല കണ്ണുകളുള്ള അവൾ എന്നെ ആദ്യമായി അതിശയിപ്പിച്ചത്.ഗാന്ധിജി അങ്ങനെ ഒരു പുസ്തകം എഴുതിയെന്നു പോലും അന്ന് ആദ്യമായി അറിയുന്ന ഞാൻ ,ആ പുസ്തകത്തെയും,അതിന്റെ ഉള്ളടക്കത്തെ പറ്റിയും അവൾ വാതോരാതെ ക്ലാസ്സിൽ വെച്ച് സംസാരിച്ചപ്പോൾ അവളോട്‌ വാല്ലാത്ത ആദരവ് തോന്നി.ആ പുസ്തകം അവളോട്‌ വായിക്കാൻ വാങ്ങി, ഒരു വായന ശീലം ഉള്ള ഒരാള് ആണ് ഞാൻ എന്ന് വരുത്തി തീർത്താൽ അവളോട്‌ അടുക്കുവാൻ എളുപ്പം ആണെന്ന് മനസ്സിലാക്കിയ ഞാൻ ആവശ്യ അറിയിച്ചു.സാധനങ്ങള്ക്ക് പകരം സാധനം കൈമാറുന്ന ബാർട്ടെർ  സമ്പ്രദായം പോലെ,പുസ്തകത്തിന്‌ പകരം പുസ്തകം എന്ന ഉപാധിയാണ് അവൾ വെച്ചത്.സ്കൂളിന്റെ അടുത്തുള്ള   വായന ശാലയിൽ പോയി ബോളോവ്യൻ വീര വിപ്ലവ നായകൻ  ചെഗുവേരയുടെ ജീവ ചരിത്രം അവൾക്കു നല്കി അഹിംസ വാദിയായ ഗാന്ധിജിയുടെ ആത്മ കഥ വാങ്ങി ഞങ്ങളുടെ ബന്ധത്തിന്   തുടക്കമിട്ടു.ആ ഭീമൻ പുസ്തകം കണ്ടപ്പോൾ തന്നെ വായിക്കാൻ മടി തോന്നി എങ്കിലും അവളോട്‌ ചർച്ച ചെയ്യാം എന്ന ചിന്തയിൽ പുസ്തകം വായിക്കാൻ തുടങ്ങി.ആദ്യമൊക്കെ ഗാന്ധിജി യുടെ  വിക്രിതികൾ കണ്ടപ്പോൾ ആവേശം തോന്നി എങ്കിലും അഹിംസയിലേക്ക് ഗാന്ധിജി പോകുംതോറും വായാനക്കുള്ള ആവേശം കുറഞ്ഞു കുറഞ്ഞു വായന പാതി വഴിയിൽ ഉപേക്ഷിച്ചു.എങ്കിലും ഞങ്ങൾ പല പ്രമുഖന്മാരുടെയും പുസ്തകങ്ങള പരസ്പരം കൈമാറി ആ ബന്ധം ശക്തായി തുടർന്ന് കൊണ്ടിരുന്നു.ഗാന്ധിജിയുടെ അഹിംസയുടെയും,ചെഗുവേരയുടെ വിപ്ലവങ്ങല്ക്കും  ഇടയിൽ വൈകം മുഹമ്മദ്‌ ബഷീറിന്റെ നർമങ്ങൽ ആയിരുന്നു ആ നീല കണ്‍ മിഴിയ്ക്കിഷ്ടം.ബഷീറിന്റെ മനോഹരമായ കഥകള വായിച്ചു കൊണ്ട് പതിയെ വായന ശീലം എന്നിൽ വന്നു തുടങ്ങി.പുസ്തകങ്ങൾ കൈമാറി കാലം പോക്കുന്നതിനടയിൽ ഒരിക്കാൽ ഞാൻ പുസ്തകത്തിനിടയിൽ എന്റെ ഹൃദയം തിരുകി വെച്ചപ്പോൾ അവൾ വെച്ചത് അവളുടെ ജീവൻ തന്നെ ആയിരുന്നു.മനോഹമായ കവിതകൽ ആയി അവളുടെ ജീവതം വരച്ചു കാണിച്ചു.പ്രണയവും.  പിന്നെ പ്രണയ നോവലുകളിലേക്ക് വഴിമാറി ബന്ധം ആ പുസ്തകത്തിനിടയിൽ തിരികി വെച്ച് ഹൃദയവും ജീവനും തമ്മിൽ ആരോരുമറിയാതെ സംസാരിച്ചു കൊണ്ടിരിക്കുന്നതിനടിയിലാണ് അത് സംഭവിച്ചത്.അവളുടെ കുടുംബം ദുബായിൽ സെറ്റിലാകാൻ പോകുന്നു.ഹൃദയം കീറി മുറിക്കാൻ പോകുന്നു.
   ഏതു പുസ്തകം ആയിരിക്കും അവൾ സ്വീകരിക്കുക.നായികയെ സംശയത്തോടെ കാണുന്ന നായകനുള്ള ഒതല്ലയൊ? അതോ പരസ്പരം ഒന്നിക്കാൻ കഴിയാതെ പോയ വിക്ടരിയയോ?അവൾ വിക്ടോറിയ തന്നെ സ്വീകരിച്ചു.അവൾ എനിക്ക് നല്കിയത് അലക്സ്‌ ടുമാസിന്റെ സാഹസിക പ്രണയ നോവല ദി കൌണ്ട് ഓഫ് മോന്റി ക്രിസ്ടോ ആണ്.പ്രിയ സഖിയെ കാണാതെ 20 വർഷകാൽ ഏകാന്ത തടവിൽ കഴിഞ്ഞ നായകൻറെ കഥ.അവൾ അത് ഏല്പ്പിച്ചു അവസാനമായി സ്കൂളിലെ ആ തണല മരവും,ഗേറ്റും കടന്നു   നടന്നു അകലുമ്പോൾ അവൾ തന്നെ പുസ്തകത്തിലെ പ്രണയ നായകനെ പോലെ അവൾ കാഴ്ചയിൽ നിന്ന്  മറയും വരെ വഴിയും നോക്കി നിന്നു.ചെറിയൊരു മഴ ഉണ്ടായിരുന്നത് കൊണ്ട് എന്റെ കണ്ണീർ തുള്ളി അവൾ കണ്ടിരിക്കില്ല.അവളുടെയും...

വാൽ കഷണം:മോണ്ടി ക്രിസ്ടോ കഥയിലെ നായകനെ പോലെ ഞാൻ പിന്നീട് അവളെ കാത്തിരുന്നോ എന്ന് എനിക്കറിയില്ല.പക്ഷെ,സ്കൂളിന്റെ അടുത്തുള്ള വായന ശാലയിൽ പുസ്തകം എനിക്ക് തന്നിരുന്ന ആൾ  ഞാൻ കൊണ്ട് പോയ വിക്ടരിയയും,ഒത്താല്ലോക്കും വേണ്ടി വർഷങ്ങളോളം കാത്തിരിന്നുട്ടുണ്ടാവും .ഞാൻ പിന്നെ ആ വഴിക്ക് പോയെ ഇല്ല!!!!!!
ലോക പ്രശസ്ത എഴുത്തുകാരൻ ഷേക്സ്പിയറിന്റെ ഒതല്ലോ എന്ന എന്നാ നോവൽ മലയാള പരിഭാഷ ഒരു കയ്യിലും,വിക്ടോറിയ എന്ന ഇംഗ്ലീഷ് നോവലിന്റെ പരി ഭാഷ മറ്റേ കയ്യിലുമേന്തി ചന്ദ്രഗിരി സ്കൂളിലേക്ക് അതിവേഗം ഞാൻ ഓടി. ഇന്നാണ് അവൾ സ്കൂളിൽ നിന്നും ടി സി വാങ്ങി പോകുന്നത്.അവസാനമായി ഒന്ന് കാണണം.ഏതു പുസ്തകം ആയിരിക്കും അവൾ ഇതിൽ നിന്ന് സ്വീകരിക്കുന്നത്.അവൾ എനിക്ക് തരാൻ വെച്ചത് ഏതു പുസ്തകം ആയിരിക്കും.?ഓടുന്നതിനടിയിൽ സ്കൂൾ ഗ്രൗണ്ടിൽ കെട്ടി കിടിക്കുന്ന മഴ വെള്ളത്തിൽ ചവിട്ടി എന്റെ വെള്ള യുനിഫോര്മിൽ പതിക്കുന്ന ചളി ഞാൻ ശ്രദ്ധിച്ചേ ഇല്ലേ.മനസ്സിലും മുഴുവാൻ അവളും കുറെ പുസ്തകങ്ങളും ഓർമകളും ആയിരുന്നു.

കുറച്ചു കാലം മുൻപ്,ഒട്ടും അഹിംസ ഇല്ലാതെ കുട്ടികളെ നിഷ്കരുണം അടിച്ചു പരത്തുന്ന (ഞങ്ങൾ അഹിംസ വാദികൾ ആയതു കൊണ്ട് ഒരു കൈക്ക് അടി കിട്ടിയാൽ മറു കയ്യും കാണിച്ചു കൊടുക്കും) രമേന്ദ്രന്മാഷിന്റെ ഗാന്ധിജിയും അദ്ധേഹത്തിന്റെ അഹിംസയും കുറിച്ചുള്ള ക്ലാസ്സിൽ,ഗാന്ധിജിയുടെ സത്യാ അനെക്ഷണ പരീക്ഷണ എന്ന പുസ്തകം കൊണ്ട് വന്നാണ് നീല കണ്ണുകളുള്ള അവൾ എന്നെ ആദ്യമായി അതിശയിപ്പിച്ചത്.ഗാന്ധിജി അങ്ങനെ ഒരു പുസ്തകം എഴുതിയെന്നു പോലും അന്ന് ആദ്യമായി അറിയുന്ന ഞാൻ ,ആ പുസ്തകത്തെയും,അതിന്റെ ഉള്ളടക്കത്തെ പറ്റിയും അവൾ വാതോരാതെ ക്ലാസ്സിൽ വെച്ച് സംസാരിച്ചപ്പോൾ അവളോട്‌ വാല്ലാത്ത ആദരവ് തോന്നി.ആ പുസ്തകം അവളോട്‌ വായിക്കാൻ വാങ്ങി, ഒരു വായന ശീലം ഉള്ള ഒരാള് ആണ് ഞാൻ എന്ന് വരുത്തി തീർത്താൽ അവളോട്‌ അടുക്കുവാൻ എളുപ്പം ആണെന്ന് മനസ്സിലാക്കിയ ഞാൻ ആവശ്യ അറിയിച്ചു.സാധനങ്ങള്ക്ക് പകരം സാധനം കൈമാറുന്ന ബാർട്ടെർ സമ്പ്രദായം പോലെ,പുസ്തകത്തിന്‌ പകരം പുസ്തകം എന്ന ഉപാധിയാണ് അവൾ വെച്ചത്.സ്കൂളിന്റെ അടുത്തുള്ള വായന ശാലയിൽ പോയി ബോളോവ്യൻ വീര വിപ്ലവ നായകൻ ചെഗുവേരയുടെ ജീവ ചരിത്രം അവൾക്കു നല്കി അഹിംസ വാദിയായ ഗാന്ധിജിയുടെ ആത്മ കഥ വാങ്ങി ഞങ്ങളുടെ ബന്ധത്തിന് തുടക്കമിട്ടു.ആ ഭീമൻ പുസ്തകം കണ്ടപ്പോൾ തന്നെ വായിക്കാൻ മടി തോന്നി എങ്കിലും അവളോട്‌ ചർച്ച ചെയ്യാം എന്ന ചിന്തയിൽ പുസ്തകം വായിക്കാൻ തുടങ്ങി.ആദ്യമൊക്കെ ഗാന്ധിജി യുടെ വിക്രിതികൾ കണ്ടപ്പോൾ ആവേശം തോന്നി എങ്കിലും അഹിംസയിലേക്ക് ഗാന്ധിജി പോകുംതോറും വായാനക്കുള്ള ആവേശം കുറഞ്ഞു കുറഞ്ഞു വായന പാതി വഴിയിൽ ഉപേക്ഷിച്ചു.എങ്കിലും ഞങ്ങൾ പല പ്രമുഖന്മാരുടെയും പുസ്തകങ്ങള പരസ്പരം കൈമാറി ആ ബന്ധം ശക്തായി തുടർന്ന് കൊണ്ടിരുന്നു.ഗാന്ധിജിയുടെ അഹിംസയുടെയും,ചെഗുവേരയുടെ വിപ്ലവങ്ങല്ക്കും ഇടയിൽ വൈകം മുഹമ്മദ്‌ ബഷീറിന്റെ നർമങ്ങൽ ആയിരുന്നു ആ നീല കണ്‍ മിഴിയ്ക്കിഷ്ടം.ബഷീറിന്റെ മനോഹരമായ കഥകള വായിച്ചു കൊണ്ട് പതിയെ വായന ശീലം എന്നിൽ വന്നു തുടങ്ങി.പുസ്തകങ്ങൾ കൈമാറി കാലം പോക്കുന്നതിനടയിൽ ഒരിക്കാൽ ഞാൻ പുസ്തകത്തിനിടയിൽ എന്റെ ഹൃദയം തിരുകി വെച്ചപ്പോൾ അവൾ വെച്ചത് അവളുടെ ജീവൻ തന്നെ ആയിരുന്നു.മനോഹമായ കവിതകൽ ആയി അവളുടെ ജീവതം വരച്ചു കാണിച്ചു.പ്രണയവും. പിന്നെ പ്രണയ നോവലുകളിലേക്ക് വഴിമാറി ബന്ധം ആ പുസ്തകത്തിനിടയിൽ തിരികി വെച്ച് ഹൃദയവും ജീവനും തമ്മിൽ ആരോരുമറിയാതെ സംസാരിച്ചു കൊണ്ടിരിക്കുന്നതിനടിയിലാണ് അത് സംഭവിച്ചത്.അവളുടെ കുടുംബം ദുബായിൽ സെറ്റിലാകാൻ പോകുന്നു.ഹൃദയം കീറി മുറിക്കാൻ പോകുന്നു.

   
ഏതു പുസ്തകം ആയിരിക്കും അവൾ സ്വീകരിക്കുക.നായികയെ സംശയത്തോടെ കാണുന്ന നായകനുള്ള ഒതല്ലയൊ? അതോ പരസ്പരം ഒന്നിക്കാൻ കഴിയാതെ പോയ വിക്ടരിയയോ?അവൾ വിക്ടോറിയ തന്നെ സ്വീകരിച്ചു.അവൾ എനിക്ക് നല്കിയത് അലക്സ്‌ ടുമാസിന്റെ സാഹസിക പ്രണയ നോവല ദി കൌണ്ട് ഓഫ് മോന്റി ക്രിസ്ടോ ആണ്.പ്രിയ സഖിയെ കാണാതെ 20 വർഷകാൽ ഏകാന്ത തടവിൽ കഴിഞ്ഞ നായകൻറെ കഥ.അവൾ അത് ഏല്പ്പിച്ചു അവസാനമായി സ്കൂളിലെ ആ തണല മരവും,ഗേറ്റും കടന്നു നടന്നു അകലുമ്പോൾ അവൾ തന്നെ പുസ്തകത്തിലെ പ്രണയ നായകനെ പോലെ അവൾ കാഴ്ചയിൽ നിന്ന് മറയും വരെ വഴിയും നോക്കി നിന്നു.ചെറിയൊരു മഴ ഉണ്ടായിരുന്നത് കൊണ്ട് എന്റെ കണ്ണീർ തുള്ളി അവൾ കണ്ടിരിക്കില്ല.അവളുടെയും...

വാൽ കഷണം:മോണ്ടി ക്രിസ്ടോ കഥയിലെ നായകനെ പോലെ ഞാൻ പിന്നീട് അവളെ കാത്തിരുന്നോ എന്ന് എനിക്കറിയില്ല.പക്ഷെ,സ്കൂളിന്റെ അടുത്തുള്ള വായന ശാലയിൽ പുസ്തകം എനിക്ക് തന്നിരുന്ന ആൾ ഞാൻ കൊണ്ട് പോയ വിക്ടരിയയും,ഒത്താല്ലോക്കും വേണ്ടി വർഷങ്ങളോളം കാത്തിരിന്നുട്ടുണ്ടാവും .ഞാൻ പിന്നെ ആ വഴിക്ക് പോയെ ഇല്ല!!!!!!

13 February 2013

രണ്ടു അമളി കഥകള്‍...


2011 march 23
ഒന്നര വര്‍ഷങ്ങക്ക് മുന്പ് ഞാന്‍ ആദ്യമായി ഗള്‍ഫില്‍ വരുകയാണ്.സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നഗരമായ ദുബായിലേക്ക് വരാന്‍ വിസ കിട്ടിയെന്നു അറിഞ്ഞപ്പോള്‍ തന്നെ മന്നസ്സില്‍ സന്തോഷത്തിന്‍റെ പൂത്തിരി കത്തി.ആദ്യമായിട്ടാണ് ഈ നഗരത്തിലേക്ക് വരുന്നത്..നാനാ ഭാഷ ദേശക്കാര്‍ ഉണ്ടാവും.ഞാന്‍ കടന്നു ചെല്ലുമ്പോള്‍ അല്പം ഗ്ലാമാരായിട്ടു പോകാന്‍ താന്നെ തീരുമാനിച്ചു.തഴച്ചു നീണ്ടു വളര്‍ന്ന മുടിയും,താടിയും നല്ല ഭംഗിയില്‍ വെട്ടി ഒതുക്കി,ലക്സില്‍ സോപില്‍ കുളിച്ചു,മുഖത്ത് ഫെയര്‍ ആന്‍ഡ്‌ ലോവ്ളിയും,ശരീര മാസകാലം ജാസ്മിന്‍ പൌടരും വാരി തേച്ചു,ഇസ്തിരിയിട്ട് തേച്ചു മിനുക്കിയ വസ്ത്രങ്ങളും,അതിനു മുകളില്‍ ജേഷ്ടന്‍ ദുബായിന്നു കൊണ്ട് വന്ന റോയല്‍ മാരീജ് പെര്‍ഫ്യൂമും അടിച്ചു,പുതു പുത്തന്‍ ഷൂസും ധരിച്ചു നല്ല മോന്ജന്‍ ആയി ഞാന്‍ ആദ്യമായി ദുബായിലേക്ക് പറന്നിറങ്ങി.എന്നെ സ്വീകരിക്കാന്‍ വരുമെന്ന് പറഞ്ഞ കാക്ക വരാന്‍ അല്പം വൈകിയപ്പോള്‍ ‍ വിമാന താവളത്തില്‍ ഞാന്‍ കാക്കയേയും കാത്തു നിന്നു.എന്‍റെ പോന്നു!!!!തരുണി മണികള്‍!!!എത്ര മനോഹരമായ തരുണി മണികള്‍ ആണ് ആ വിമാന താവളത്തില്‍ എന്നെയും കടന്നു പോകുന്നത്.മിസിരികള്‍,സൂരികള്‍,പാകിസ്ഥാനികള്‍,ഫിലിപീനികള്‍,വെള്ള കാരികള്‍,ആഫ്രിക്ക കാരികള്‍,ഇന്ത്യ കാരികള്‍ അങ്ങനെ ഭൂലോകത്തെ ഏല്ലാ തരം സുന്ദരികളുമുണ്ട്.ചന്ദ്രഗിരിയുടെയും,ചെമ്മനാട് സകൂളിന്റെയും പുറത്തു നാടന്‍ സുന്ദരികളെയും വായി നോക്കി നടന്നിരുന്ന എനിക്ക് ഈ ആഗോള സുന്ദരികളെ കണ്ടപ്പോള്‍ കണ്ണിനു ഉത്സവമായി ..നവ്യാനുഭൂതി..നല്ല മോന്ജുള്ള എന്‍റെ മുഖം ഒന്ന് കൂടി മിനുക്കി ശ്വാസം അകത്തേക്ക് വലിച്ചു,ഇരി കൈകള്‍ പാന്റ്സിന്റെ കീശയിലേക്ക്‌ തിരുകി കയറ്റി കുറച്ചു ഗെറ്റ്പ്പോടെ തന്നെ ഞാന്‍ അവിടെ നിന്നു.ഒരാളും എന്നെ ശ്രദ്ധിക്കാതെ കടന്നു പോയി.ഇന്നേരം കുറച്ചു അകലായി ഒരുത്തന്‍ ബാഗും തൂക്കി അവിടെ നിന്നിട്ടുള്ള ഓരോ ആളുടെയും മുഖം സൂക്ഷിച്ചു നോക്കി ,ഒന്നും പറയാതെ കടന്നു പോകുന്നു.അയാളും ആദ്യമായി ദുബായിക്ക് വന്ന ആളാണെന്നും,സ്വന്തം ഭാഷ അല്ലാതെ വേറെ ഒരു ഭാഷ അയാള്‍ക്ക്‌ അറിയില്ലെന്നും,അവനു സംസാരിക്കാന്‍ വേണ്ടി അവന്റെ ഭാഷ അറിയുന്ന സ്വന്തം നാട്ടുക്കാരെ അന്വേക്ഷിച്ച്‌ നടക്കുക ആണെന്നും എനിക്ക് തോന്നി.അയാള്‍ ഒന്നും ചോദിക്കാതെ ഓരോ ആളേയും കടന്നു എന്‍റെ അടുത്ത് എത്തിയപ്പോള്‍ അതൊരു ബംഗാളി ആണെന്ന് ഒറ്റ നോട്ടത്തില്‍ എനിക്ക് മനസ്സിലായി.എന്‍റെ അടുത്ത് എത്തിയ എന്‍റെ ഫെയര്‍ ആന്‍ഡ്‌ ലോവേലി തേച്ചു വെളുപ്പിച്ച മുഖം നോക്കി അയാള്‍ ചോദിച്ചു"ആപ് ബംഗാളി ഹേ". .ഇത് ചോദിച്ചതും ഇത് വരെ അടുക്കി പിടിച്ച എന്‍റെ ശ്വാസം ശൂ എന്നും പറഞ്ഞും പുറത്തേക്കു പോയതും ഒരുമിച്ചായിരുന്നു.ഒരൊറ്റ ചോദ്യം മതി ജീവിതം മാറ്റി മറിക്കാന്‍. !!!!!!
......................................................................................................................................................................

സ്കൂള്‍ പഠന കാലത്ത് യുവജനോത്സവങ്ങള്‍ തന്നെയാണ് എല്ലാവരുടെയും ഹരം..യുവജനോത്സവ സമയങ്ങളില്‍ വ്യതസ്തമായ പരിപാടികളില്‍ പങ്കെടുക്കാന്‍ ആണ് ഞങ്ങള്‍ക്ക് കൂടുതല്‍ താല്പര്യം ഉണ്ടായിരുന്നത്.ഉദാഹരണം അറബിക് നാടകം പോലെയുള്ള പരിപാടികള്‍.അതിനു കാരണവും ഉണ്ട്.അപൂര്‍വമായതും,കൂടുതല്‍ പേര്‍ക്കും വഴാങ്ങാത്ത മത്സരം ആയതു കൊണ്ട് ജില്ല തലത്തില്‍ വളരെ കുറച്ചു പേരെ മത്സരത്തിനു ഉണ്ടാവു,അത് കൊണ്ട് വിജയ സാധ്യത കുറെ കൂടുതല്‍ ഉണ്ടാവും.പ്ലസ്‌ ടു വില് പഠിക്കുന്ന സമയത്ത് ഇത് പോലെയുള്ള പരിപാടികളെ പറ്റി ഞങ്ങള്‍ തല പുകഞ്ഞു ആലോചിക്കുമായിരുന്നു.മൈം ഷോ അറബിയില്‍ ആക്കാമെന്ന ഒരുത്തന്റെ അഭിപ്രായം അക്കാലത്തെ വളരെ അധികം ഞങ്ങളെ ചിരിപ്പിച്ചിരുന്നു.അറബിക് പഠിക്കാനുള്ള ബുദ്ധി മുട്ട് കൊണ്ട് തന്നെ ജില്ലാതല നാടക മത്സരത്തില്‍ ഞാന്‍ മലയാള നടാകത്തില്‍ മാത്രമാണ് മത്സരിച്ചത്.കഞാവിനും,മയക്കു മരുന്നിനെതിരെയുള്ള ബോധവല്‍ക്കരണം ആയിരുന്നു കഥ തന്തു.ഭ്രാന്താശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിരൂപനായ ഒരു ഒരു രോഗി ആയിരുന്നു എന്റെ കഥാ പാത്രം.ആ നാടകത്തിലെ ലീഡിംഗ് റോള്.കരി ഒക്കെ വാരി തേച്ചു മേക്കപ്പ് മാന്‍ എന്നെ കൂടുതല്‍ വിരൂപനാക്കി.നാടകം തകര്‍ത്തു അഭിനയിച്ചു നല്ല തോതില്‍ തന്നെകയ്യടിയും വാങ്ങി.കുളി ഒക്കെ കഴിഞ്ഞു ഞങ്ങള്‍ കാന്റീനില്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നു.ചുറ്റും വിവിധ സ്കൂളിലെ വിധിയാര്തികളും സുന്ദരികളായ വിധായാര്തിനികളും ഒക്കെ ഉണ്ട്.എന്നെ കണ്ട പാടെ ഒരു അപരിചിതന്‍ അടുത്ത് വന്നു എന്നെ നോക്കി പറഞ്ഞു..നീ ആ നാടകത്തിലെ ഭ്രാന്തന്‍ വേഷത്തില്‍ അഭിനയിച്ചവനല്ലേ.കൊള്ളാം.നല്ല കിടിലന്‍ അഭിനയമാണ് കേട്ടോ.ചുറ്റില്‍ പെണ്ണ് കുട്ടിക്കള്‍.സുഹ്ര്തുക്കള്‍...അധ്യാപകര്‍...അങ്ങനെ നൂറോളം പേര്‍...ഞാന്‍ ആക്കെ കുളിരണിഞ്ഞു പോയി..തല ഉയര്‍ത്തി പുഞ്ചിരിച്ചു കൊണ്ട് ചുറ്റിലും നോക്കി.ഞാന്‍ ആരാ മോന്‍ എന്നാ ഭാവത്തില്‍ .പക്ഷെ,എനിക്ക് അപ്പോളാണ് എനിക്കൊരു ഒരു സംശയം തോന്നിയത്.നാടകത്തില്‍ കരി ഒക്കെ വാരി തേച്ചു,മുഷിഞ്ഞ വസ്ത്രവും തരിച്ചു,മുടി ചീകാത്ത ഒരു കഥാ പാത്രം ആയിരുന്നു എന്റേത് .എന്നിട്ടും കുളിച്ചു വൃത്തിയായി വന്നു എന്നെ എങ്ങനെ അവന്‍ തിരിച്ചറിഞ്ഞു.അത് വനോട് തന്നെ അവിടെന്നു ഞാന്‍ ചോദിച്ചു. അവന്‍ പറഞ്ഞു.."വലിയ വ്യതാസമില്ല കാണാന്‍.അങ്ങനെ തന്നെ ഉണ്ട്." പിന്നെ ചുറ്റിലും ഉയര്‍ന്ന കൂട്ട ചിരിയുടെ ശബ്ദം മാത്രം ഞാന്‍ കേട്ടുള്ളൂ.

24 August 2012

ആരും സുഗന്ധമറിയാതെ പോയ അത്തറിന്റെ കഥ...

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ആഗസ്ത് മാസം...
കോരി ചൊരിയുന്ന മഴക്കാലം...
സപ്ത ഭാഷ സംഗമ ഭൂമിയായ കാസരഗോടിന്റെ മണ്ണില്‍ നിന്നും അക്ഷരങ്ങളുടെ നഗരമായ കോട്ടയത്തേക്ക് കൂട്ടകാരുമായി ഒരു നീണ്ട യാത്ര...അതി മനോഹരമായ രണ്ടു മാസക്കാലം .. പ്രക്രതി സുന്ദരമായ കോട്ടയത്തിന്റെ തിരക്കേറിയ നഗര പ്രദേശങ്ങളിലൂടെ ,പച്ച മൂടിയ ഗ്രാമാന്തരങ്ങളിലൂടെ നടന്നു നീങ്ങിയ വഴികളില്‍ ഞാന്‍ കണ്ട മനം തുടിക്കുന്ന കാഴ്ചകള്‍..നാവില്‍ ഇന്നും പോകാതെ നില്‍ക്കുന്ന ഭക്ഷണത്തിന്റെ രുചി..ഏന്നെ അതിശപെടുത്തിയ കപ്പ ബിരിയാണി.... പരിചയപെട്ട നിഷ്കളങ്കാന്മാരായ മനുഷ്യര്‍.. ആ യാത്ര ഇന്നും മനസ്സില്‍ അനുഭൂതി പരത്തുന്നു.ശാന്ത സുന്ദരമായി ഒഴുക്കുന്ന മീനച്ചിലാരില്‍ നീന്തി തുടിച്ചതു,,അതിന്റെ കുറുകെ തോണി യിലൂടെയുള്ള യാത്ര..കുമരകത്തിന്റെ സൌന്ദര്യത്തില്‍ ലയിച്ചു നിന്ന് രാവുകള്‍..,,ചരിത്രം ഉറങ്ങുന്ന താഴാതങ്ങാടിയിലെ ആയിരം വര്‍ഷം പഴക്കമുള്ള മീന ചിലാരിന്റെ കരയില്‍ പടുത്തുയര്‍ത്തിയ താഴാതങ്ങാടി ജുമാ മസ്ജിദിലെ അഥവാ താജ് ജുമാ മസ്ജിദിലെ സുന്ദരമാം വെള്ളിയാഴ്ച,പാലായിലെ നിര നിരയായി നില്‍ക്കുന്ന റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ മഴയും കൊണ്ട് നടന്നത്..,ഏറ്റു മാനൂരിലെ മഹാ ദേവ ക്ഷേത്രം...,മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് വൈക്കം മുഹമ്മദ്‌ ബഷീറിനു ജന്മം നല്‍കിയ വൈക്കം തലയോലപറമ്പിലെ പകലുകള്‍,ചരിത്ര പ്രസിദ്ധമായ വൈകം സത്യാഗ്രഹം നടന്ന നാട്ടില്‍,മുട്ടത്തു വര്‍ക്കി ക്ക് ജന്മ നല്‍കിയ നാട്ടില്‍ ,മലയാളത്തിന്റെ അഭിമാനമായ അരുന്ധതി റോയിയുടെ ബുക്കെര്‍ പ്രയ്സ് നേടി കൊടുത്ത "ദി ഗോഡ് ഓഫ് സ്മാള്‍ തിമിങ്ങിസിലെ രാഹെളിന്റെയും എസ്തയുടെയും കുട്ടിക്കാല ജീവതത്തിനു പശ്ചാത്തല മോരുക്കിയ നാട്...ഹോ...കൊട്ടയമേ..നീ എത്ര സുന്ദരി...നിന്റെ മാറില്‍ ഒരിക്കല്‍ കൂടി തല ചായ്ച്ചു ഉറങ്ങാന്‍ ഞാന്‍ കൊതിക്കുന്നു. 

നീണ്ട യാത്രയ്ക്ക് വിരാമം..ഇനി വീണ്ടും അലസതയുടെ നാളുകളിലേക്ക്.പത്ര വായന എനിക്ക് ഇഷ്ടമാനെന്നരിയമെന്നത് കൊണ്ട് ഞാന്‍ പോയപ്പോള്‍ മുതലുള്ള സാഹ്യാന പത്രം ഉമ്മ കെട്ടി വെച്ചിട്ടുണ്ടായിരുന്നു.ഓരോ പത്രങ്ങളും കയ്യിലെടുത്തു വിരസമായി കണ്ണോടിച്ചു വലിച്ചരിയുന്നതിനടയില്‍ ഒരു ഫോട്ടോ കണ്ണിലുടക്കി.ഒരു ഗ്രൂപ്പ്‌ ഫോട്ടോ ആയിരുന്നു അത്.ആ ഫോട്ടോയിലെ ഓരോ വ്യക്തിയെയും നല്ല പോലെ അറിയാം.പക്ഷെ,നടുവില്‍ നില്‍ക്കുന്ന നീണ്ടു മെലിഞ്ഞ,വിഷാദ ഭാവത്തില്‍ ഉള്ള ആ ചെറുപ്പക്കാരന്‍...!!!അവന്‍ തന്നയോ?ഞാന്‍ പത്രത്തിന്റെ തല കേട്ടിലേക്ക് സൂക്ഷിച്ചു നോക്കി."പത്തു വര്‍ഷംമുന്പ് വീട് വിട്ടിങ്ങിയ നിസാറിനെ തിരികെ കൊണ്ട് വന്ന് കൂട്ടുകാര്‍".
അതെ അവന്‍ തന്നെ..എങ്കിലും ആ പ്രസരിപ്പ് അവനു നഷ്ട മായിരിക്കുന്നു.ഇരുണ്ട കാല ഘട്ടം അവന്‍ ആകെ പാടെ മാറ്റിയിരുക്കുന്നു.അവന്‍ ഇങ്ങനെ ആണോ ആയിരുന്നത്?

തോളത്തു ബാഗും തൂക്കി,അലസമായിട്ട തന്റെ സ്വര്‍ണ തല മുടി കാറ്റില്‍ പറത്തി,കാലില്‍ റബ്ബര്‍ ചെരുപ്പുമായി,ചുണ്ടുകളില്‍ മന്ദസ്മിതം വിടര്‍ത്തി ക്ലാസ്സ്‌ മുറിയിലേക്ക് കടന്നു വരുന്നു നീണ്ടു മെലിഞ്ഞ ഊര്‍ജ്ജ സലനായ വിദ്യാര്‍ഥി...വിനയമുള്ള സംസാരം,വളരെ കുറച്ചു സംസാരികുക ഉള്ളുവെങ്കിലും അവനു ഇഷ്ടപെട്ട വിഷയങ്ങള്‍ വരുമ്പോള്‍ വാചാലനാകും.ഒരു ശരാശരി വിദ്യാര്‍ഥി ആയിട്ട് പോലും അവന്റെ അച്ചടക്കം കൊണ്ടും,പെരുമാറ്റം കൊണ്ടും അധ്യാപകര്‍ പലപ്പോഴും അവനെ കണ്ടു പഠിക്കാന്‍ പറയുമ്പോള്‍ അസൂയോടെ ആണെങ്കിലും ഞങ്ങള്‍ അഭിമാനിച്ചിരുന്നു.അതെ, അവന്‍ നല്ല സുഗന്ധുള്ള അത്തറായിരുന്നു.

എങ്കിലും സ്വന്തം വീടിന്റെ അകത്തളങ്ങളില്‍ ഉള്ളവര്‍ക്ക് ആ അത്തറിന്റെ സുഗന്ധമറിഞ്ഞില്ല.ഒന്നും അറിയാതിരുന്ന കാലത്ത് ചെയ്ത (ചെയ്തിരുന്നോ?) തെറ്റിന്റെ പേരില്‍ അവന്‍ ഏന്നും ക്രൂശിക്കപെട്ടു.സ്വന്തം അനുജനുമായി തന്നെ താരതമ്യം ചെയ്തു തന്റെ കുറവുകളിലേക്ക് മാത്രം വിരല്‍ ചൂണ്ടി സ്ഥിരമായി വീട്ടുകാരാല്‍ പീടിക്കപെട്ടപ്പോള്‍ ആ കുഞ്ഞു ഹൃദയം ഒന്ന് പിടഞ്ഞു.വല്ലപ്പോഴും അവന്റെ വീട്ടിലേക്കു ഞങ്ങള്‍ പോയാല്‍,അവന്റെ ഉപ്പ പരസ്യമായി കള്ളാ എന്ന് ഞങ്ങളുടെ മുന്നില്‍ നിന്ന് വിളിക്കുമ്പോള്‍ ആ സുന്ദര മുഖം വിക്രതമാക്കുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടിട്ടുണ്ട്.ഒടുവില്‍ മഴ ആര്‍ത്തു പെയ്യുന്ന ഒരു രാത്രിയില്‍ തന്റെ ഉമ്മയേയും ,ഉപ്പയെയും,അനുജനെയും,പെങ്ങന്മാരേയും കൂട്ടുകാരെയും,പിറന്നു വീണ നാടിനെയും ഉപേക്ഷിച്ചു അവന്‍ എങ്ങോട്ടോ യാത്രയായി.കാലത്തിന്റെ ഗതി വേഗതയില്‍ അവനെ എല്ലാവരും മറന്നു.ഞാനും.

ഒരു ദശകത്തിനു ശേഷം ഏതോ ഹോട്ടലിലെ അടുകളിയിലെ പുക പടലങ്ങള്‍ക്കിടയില്‍ വെച്ച് സുഹ്ര്തുക്കള്‍ അവനെ കണ്ടെത്തിയിരിക്കുന്നു.അവന്റെ മാതാ പിതാക്കളും കുടുംബക്കാരും അവനോടു ചെയ്ത തെറ്റിന് തീര്‍ച്ചയായും പശ്ചാത്താപം നടത്തിയിട്ടുണ്ടാവുംആ അത്തരിനു സുഗന്ധം ഉണ്ടെന്നു അവരറിഞ്ഞു കാണും..എങ്കിലും, ഓര്‍മകളെ വര്‍ണ ശഭാല മാക്കുന്ന കുട്ടികാല ജീവിതത്തെ മങ്ങിയ ചിത്രങ്ങളാക്കി മാറ്റിയതിനു ഈ പശ്ചാത്താപം പകരമാകുമോ?

പത്രത്തിലെ അവന്റെ ഫോട്ടോ ഞാന്‍ വീണ്ടും വീണ്ടും നോക്കി.പഴയ സുഹ്രത്തിനെ ഒരു നോക്ക് കാണുവാന്‍ ഒരു വെമ്പല്‍.പത്രത്തിന്റെ മുകളില്‍ ഉള്ള തീയതിയിലേക്ക് നോക്കിയപ്പോള്‍ 19 ദിവസം മുന്‍പത്തെ പത്രമാണ്‌ എന്നറിഞ്ഞു.തീര്‍ച്ചയായും അവന്‍ വീട്ടില്‍ ഉണ്ടായിരിക്കും.അവന്റെ പുതിയ താമസ സ്ഥലം അറിയാവുന്ന കൂട്ടുകാരന്റെ ഒപ്പം മഴ വെള്ളം കെട്ടി നില്‍ക്കുന്ന പൊട്ടി പൊളിഞ്ഞ റോഡിലൂടെ,ഇരു വശത്തില്ലോടെ നടക്കുന്നവരുടെ ശരീരത്തിലേക്ക് വെള്ളവും ചീറ്റി ബൈകിലൂടെ അതി വേഗം അവന്റെ വീട്ടിലേക്കു കുതിച്ചു.വലിയ ഒരു ഇറക്കം കഴിഞ്ഞപ്പോള്‍ തേപ്പു ചെയ്യാത്ത അവന്റെ കൊച്ചു വീട് ഞങ്ങള്‍ കണ്ടു.വീടിനു മുന്നില്‍ ചാര കസേരയില്‍ ഒരു മധ്യ വയസ്കന്‍ ഇരിക്കുകയാണ് .അത് അവന്റെ ഉപ്പയാണ്.ബൈക്കില്‍ നിന്നറങ്ങി നിസാര്‍ ഉണ്ടോന്നു ചോദിച്ചപ്പോള്‍ കേള്‍ക്കാതെ ഭാവത്തില്‍ അയാള്‍ അവിടെ ഇരുന്നു.ഞങ്ങള്‍ ഒരല്പ നിമിഷം മൌനമായി നിന്നു ,ആ സമയം വീടിന്റെ ഉള്ളില്‍ ലാന്ഡ് ഫോണിന്റെ ബെല്‍ മുഴാങ്ങി.മെലിഞ്ഞു ശോഷിച്ചു എല്ലും തോലുമായി ഒരു സ്ത്രീ ഓടി വന്നു ഫോണ്‍ എടുത്തു.മോനെ എന്ന് വിളിക്ക് ശേഷം വിതുമ്പലും ഞാന്‍ കേട്ടു.അപ്പോഴേക്കും കൂട്ടുകാരന്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ആക്കി കഴിഞ്ഞിരുന്നു.ഞാന്‍ അതിന്റെ പിന്നില്‍ ഇരിന്നു തിരിച്ചു പോകുമ്പോള്‍ എന്റെ മനസ്സ് മന്ത്രിച്ചു"നിസാര്‍,നീ ഈ കടപ ലോകത്തോട്‌ ക്ഷമിക്കുക..നിനക്ക് നല്ലത് വരും..നീ എന്ന അത്തറിന്റെ സുഗന്ധം ഒരു നാള്‍ ലോകം മുഴുവന്‍ പരക്കും ...തീര്‍ച്ച "

21 June 2012

ഡയറി കുറിപ്പുകള്‍


വിറയലോടെ  എന്‍ കൈ വിരലുകള്‍-
നിന്‍ അരുണിമാം കവിളുകളില്‍-
സ്പര്‍ശിച്ചതോക്കെയും
നിന്‍ മിഴികളില്‍ നിന്നുതിര്‍ന്നു -
വീഴുന്ന ജല കണങ്ങള്‍ 
തുടയ്ക്കാന്‍ വേണ്ടി 
മാത്രമായിരുന്നു..
പക്ഷെ,
നിന്‍ മനോഹരിതമാം 
കൈ വിരലുകള്‍ 
എന്നില്‍ 
സ്പര്‍ശിച്ചപ്പോള്‍ - 
ഞാനറിഞ്ഞിരുന്നില്ല 
അത് എന്‍  ചിറകുകള്‍ 
വെട്ടിയരിയാന്‍ 
ആണെന്ന്.

(2006 നവംബര്‍ 9 വ്യാഴം)
................. ...............................................

നിന്‍ മിഴികളില്‍ നക്ഷത്ര തിളക്കമോന്നും -
ഞാന്‍ കണ്ടില്ല.
നിന്‍ മൊഴികളില്‍ പവിഴ മുത്തുകളൊന്നും-
ഞാന്‍ കണ്ടില്ല.
നിന്‍ ചുണ്ടുകളില്‍ പാല്‍ നിലാവും-
ഞാന്‍ കണ്ടില്ല.
നിന്‍ കവിളുകളില്‍ സന്ധ്യയും-
ഞാന്‍ കണ്ടില്ല.
നിന്‍ മുടിയിഴാകളില്‍ പാലാഴിയും-
ഞാന്‍ കണ്ടില്ല.
എങ്കിലുമെന്‍ പ്രിയേ,
നിന്‍ ഹൃദയ തന്ത്രികളില്‍ 
ഞാനിന്നലെ   വിരല്‍ മീട്ടിയപ്പോള്‍
അതില്‍ മുഴാങ്ങിയത്  
സ്നേഹത്തിന്‍ നാദ മാണെന്ന് 
ഞാന്‍ അറിഞ്ഞു...
ആ സ്നേഹ സംഗീതത്തില്‍ 
ഞാന്‍ അലിഞ്ഞു പോയി.
നിന്നില്‍ അലിഞ്ഞു ചേര്‍ന്നു.

(2005 ജനുവരി  31 തിങ്കള്‍ )
........................................................................................
"അവളുടെ  വീട് എനിക്കെന്നും 
  പ്രേതാലയമാണ്
കാരണം, അവിടെയാണ്
എന്‍റെ ആത്മാവ്‌ ഉള്ളത്‌"

(2009 ആഗസ്റ്റ്‌  4 ചൊവ്വ)
..................................................


അന്ന് ഞാനൊരു വിളക്കായി-
നിന്‍ മുന്നില്‍ കത്തി ജ്വലിച്ചപ്പോള്‍-
അന്ന് കാറ്റായി   വന്നു  നീ അത് കെടുത്തി.
ഇന്ന് ഞാനെന്ന  തിരിപോയ 
വിളക്ക് 
നീ ഒരു തിരി  നാള മായി -
വരുമെന്നും കാത്തിരിപ്പൂ..

(2007  ജൂലൈ 17 ചൊവ്വ)

03 May 2012

സൈനബ എന്ന റോസാ പൂവ്.

സമയം ആറു മണി ആവുന്നതെ ഉള്ളു.തണുത്തുറഞ്ഞ ഒരു വെളുപ്പാന്‍ കാലം.സൈനബ തന്റെ   രണ്ടു കൈകളും കാലിന്‍റെ ഇടയില്‍ തിരുമ്മി വെച്ച്, വീടിന്‍റെ ഒരു കൊച്ചു മുറിയില്‍ മൂടി പുതച്ചു ഉറങ്ങുകയാണ്.കട്ടിലിനു ചേര്‍ന്ന് നില്‍ക്കുന്ന  മേശ പുറത്തു രാത്രി വായിച്ചു പഠിച്ച സ്കൂളിലെ പാഠ പുസ്തകങ്ങള്‍  ചിന്ന ചിതറി കിടക്കുന്നുണ്ട്.ഇന്ന് സ്കൂളില്‍ യുവജനോത്സവമാണ്.എങ്കിലും സൈനബ രാത്രിയിലെ പഠിത്തം ഒരിക്കലും ഒഴിവാക്കാറില്ല.രാത്രി പഠിക്കുന്നതിനടിയില്‍  ഉറക്കം വന്നാല്‍ പിന്നെ അങ്ങ് കിടക്കിയിലേക്ക്  വീഴും.ബുക്ക്‌ അടക്കി വെക്കുകയോ മറ്റു പരിപാടികളോ ഒന്നുമില്ല.ഉറക്കം തന്നെ.പിന്നെ ആന കുത്തിയാല്‍ പോലും അറിയില്ല.ഉമ്മ നഫീസാക്ക് എന്നും  അവളെ പറ്റി പരാതി തന്നെ ആണ്.തീര്‍ത്താല്‍ തീരാത്ത പരാതിയുടെ ഭാണ്ട്ട കെട്ടുകള്‍  ആയിരിക്കും  നഫീസയുടെ ഭര്‍ത്താവ് അഷറഫിന്റെ ഫോണ്‍ ഗള്‍ഫീന്ന് വന്നാല്‍  അവള്‍ക്ക് പറയാന്‍ ഉണ്ടാക്കുന്നത്‌.സൈനബയെ പറ്റി പരിഭവം തന്നെ.മടിച്ചി എന്നാണ് ബഹുമാനാര്‍ഥം അവളെ വിളിക്കുന്നത്‌,കുട്ടികളല്ലേ ഇങ്ങനെ ഒക്കെ ഉണ്ടാവുമെന്ന് പറഞ്ഞു അഷറഫു സമാധാനിപ്പിക്കും.എങ്ങനെ സമധാനിപ്പിക്കാതിരിക്കും.കല്യാണം  കഴിഞ്ഞു ഏഴു വര്‍ഷത്തിനു ശേഷം,പ്രാര്‍ഥനയും,നേര്‍ച്ചയും നടത്തി  കിട്ടിയ ഏക മകളാണ്.നിങ്ങളാണ് അവളെ വഷളാക്കുന്നത് എന്നുള്ള നഫീസയുടെ പരാതിക്ക്  മറുപടി എന്നും  അഷ്‌റഫ്‌ ഒരു പൊട്ടി ചിരിയില്‍ ഒതുക്കും.

നഫീസ എന്തക്കയോ പറഞ്ഞു കൊണ്ട് സൈനബയുടെ മുറിയിലേക്ക് വന്നു  പുതപ്പു വലിച്ചു മാറ്റി  ദൂരേക്ക്  എറിഞ്ഞു കൊണ്ട്, അതി വേഗം തന്‍റെ പ്രവര്‍ത്തന മേഘലയായ അടുക്കളിയിലേക്ക് പോയി.പുതപ്പു വലിച്ചു മാറ്റി ദൂരെ എറിഞ്ഞത്  കൊണ്ട് തണുപ്പ് അവളെ ചുറ്റി മുറിക്കിയത് കൊണ്ടാവണം കണ്ണുകള്‍ തിരുമ്മി  പിറു പിറുത്തു കൊണ്ട് സൈനബ എണീറ്റ്‌ നേരെ ബാത്ത് റൂമില്‍ പോയി  പല്ലും തുടച്ചു കഴിഞ്ഞു  തന്‍റെ പ്രിയ പെട്ട റോസാ പൂവ് ചെടികളുടെ അടുത്തേക്ക്  നീങ്ങിയത്.റോസാ പൂവെന്നു പറഞ്ഞാല്‍ അവള്‍ക്കു ജീവനാണ്.അവളുടെ ക്ലാസില്‍ പഠിക്കുന്ന മൈമൂനയുടെ വീട്ടില്‍ നിന്നാണ്   അവള്‍ റോസാ പൂവിന്‍റെ ചെടി കൊണ്ട് വന്നത്.പലപ്പോഴും അതില്‍ റോസാ പൂവ് പിടിച്ചിട്ടുണ്ട്.അവള്‍ എന്നും രാവിലെ മുടങ്ങാതെ അതിനു വെള്ളം ഒഴിക്കും.അവള്‍ മുടങ്ങാതെ കൃത്യ നിഷ്ടതയോടെ ചെയ്യുന്ന ഒരു കാര്യം ഉണ്ടെങ്കില്‍ റോസാ പൂവിനു വെള്ളം ഒഴിക്കല്‍ മാത്രമാണെന്നാണ് നഫീസ കളിയാക്കി പറയും .പക്ഷെ,അതില്‍  വിരിയുന്ന മനോഹരമായ റോസാ പൂവ് കൂടുതലും മുടിയില്‍ ചൂടുക നഫീസ തന്നെ ആണ്. അതില്‍ സൈനബയ്ക്ക് ഒരു പരാതിയുമില്ല.ഉമ്മയല്ലേ.എന്നാലും ഉമ്മയോട് പല വിഷയത്തിലും വിജയിക്കാന്‍ വേണ്ടി സൈനബ ഇക്കാര്യം ഉമ്മയോട് പറയും.ഉപ്പയുടെ ഫോണ്‍ വന്നാല്‍ സന്തോഷത്തോടെ പറയും. ചെടിക്കള്‍ക്ക് വെള്ളം ഒഴിച്ച ശേഷം .വിടരാന്‍ നില്‍ക്കുന്ന   റോസാ പൂവിന്‍റെ കവിളത്ത് ഒന്ന് തഴുകി അവള്‍ വീടിന്‍റെ അകത്തേക്ക് പോയി അവളുടെ മൊബൈല്‍ കയ്യിലെടുത്തു അതില്‍  വന്ന ടിന്റു മോന്റെ  ജോക്ക്സും വായിച്ചു തനിയെ ചിരിച്ചു.

                     സൈനബയ്ക്ക് മൊബൈല്‍ വാങ്ങി കൊടുക്കാന്‍ ഏറെ താല്പര്യ പെട്ടത് അവളുടെ ഉമ്മ നഫീസ തന്നെയാണ്.അതിനു കാരണം ഉണ്ട്.സൈനബ  ഒന്‍പതാം ക്ലാസ്സില്‍ ആണ് പഠിക്കുന്നത്.പക്ഷെ,അവള്‍ക്കു  പ്രായത്തിനേക്കാള്‍ കൂടുതല്‍ വളര്‍ച്ചയുണ്ട്.കൂടാതെ അതീവ സുന്ദരിയും.പാലിന്‍റെ നിറമാണ് അവള്‍ക്കു, അവളുടെ കണ്ണുകള്‍ കണ്ടാല്‍ അവിടെ നക്ഷത്ര കുഞ്ഞുങ്ങള്‍ ആണെന്ന് തോന്നും,.നുണ കുഴി വിരിയുന്ന കവിളുകള്‍,വിസ്മയിപ്പിക്കുന്ന കാര്‍ കൂന്തല്‍.അവളെ കണ്ടാല്‍ ആരും ഒന്ന് മോഹിച്ചു പോകും.അവള്‍ വീട്ടില്‍ വളര്‍ത്തുന്ന റോസാ പൂവ് പോലെ തന്നെ മനോഹരിയാണ് സൈനബ.മടിച്ചി ആണെങ്കിലും നല്ല  നല്ല അനുസരണയുള്ള കുട്ടിയാണ്  സൈനബ.എല്ലാവരോടും നല്ല രീതിയില്‍ ഇടപെടും. ആരെയും വേദനിപ്പിക്കില്ല.അത് കൊണ്ട് തന്നെ അവളെ എല്ലാവര്ക്കും ഇഷ്ടമായിരുന്നു.പാട്ട് പാടാന്‍ മിടുക്കിയാണ്.സ്ഥിരമായി സ്കൂള്‍ കലോത്സവത്തില്‍ മാപ്പിള പാട്ട് മത്സരത്തില്‍ അവള്‍ക്കു തന്നെ ആണ് ഒന്നാം സ്ഥാനം.  വീടില്‍ നിന്ന് കുറച്ചു ദൂരമുണ്ട് അവള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളില്‍ എത്താന്‍. അത് കൊണ്ട് തന്നെ അവള്‍ സ്ഥിരമായ ബസ്സിലാണ് സ്കൂളിലേക്ക് പോകാറുള്ളത്.യാത്രക്കിടയില്‍ പൂവലാന്മാരുടെ ശല്യം,സ്പര്‍ശനം ഒക്കെ ആയപ്പോള്‍ ബസ്‌ യാത്ര മതിയാക്കി അവള്‍ റിക്ഷയില്‍ പോകാന്‍ തുടങ്ങി.അവിടെയും രക്ഷ ഇല്ല.സൈഡ് ഗ്ലാസിലൂടെ ഉള്ള ഡ്രൈവറിന്റെ നോട്ടം അസഹനീയ മായപ്പോള്‍ അവള്‍ അതും നിര്‍ത്തി  നടക്കാന്‍ തുടങ്ങി.ഇടവഴികളും,റോഡിന്‍റെ അരികിലുള്ള നിര നിരയായി നില്‍ക്കുന്ന പീടിക തിന്നകളും,ബസ്‌ സ്റ്റൊപും .റിക്ഷ സ്റ്റാന്റും,ജംക്ഷനും,വളവുകളും ഒക്കെ  കഴിഞ്ഞു മുപ്പതോളം മിനുട്ട് നടന്നിട്ട് വേണം സൈനബയ്ക്ക്  സ്കൂള്‍ എത്താന്‍.കൂട്ടുകാരികള്‍ ഒക്കെ ബസ്സില്‍ പോകുന്നത് മൂലം അവള്‍ തനിച്ചാണ് സ്കൂളില്‍ പോകുന്നത്..ഈ സമയത്ത് കൂടെ പൂവാലന്‍ മാരുടെ അകമ്പടിയും,കൂവലും,വിസിലും,കമ്മന്ടടിയും ഒക്കെ ഉണ്ടെങ്കിലും സ്പര്‍ശനത്തില്‍ നിന്ന് രക്ഷപെട്ടു എന്ന് കരുതി അവള്‍ സമാധാനിക്കും.

    
      എങ്കിലും സൈനബ വീട് വിട്ടു ഇറങ്ങിയാല്‍ പിന്നെ ഉമ്മ നഫീസയ്ക്ക് ആധിയാണ്.തിരികെ വരും വരെ ആ മാതാ ഹൃദയം പിടയ്ക്കും.കാലം അതല്ലേ?എവിടെ പോയാലും നഫീസയ്ക്ക് കേള്‍ക്കുന്നത് ദുഷിച്ചു നാറിയ പീഡന വാര്‍ത്തകള്‍ മാത്രം.പത്രം വായിച്ചാല്‍,ടി.വി ഓണ്‍ ചെയ്‌താല്‍ട്രെയിനിലും,ഹോട്ടല്‍ മുറികളിലെ ബാത്ത് റൂമുകളിലും അടക്കം ഒരിടത്തും സ്ത്രീക്ക് സുരക്ഷ ഇല്ല..പിന്നെ എങ്ങനെ ആ മാതാ ഹൃദയം പിടയ്ക്കാതിരിക്കും.അവളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഭര്‍ത്താവ് അഷറഫ് ഗള്‍ഫീന്ന് മൊബൈല്‍ വാങ്ങി അയച്ചത്.സൈനബ സ്കൂള്‍ പോകുന്നത് മുതല്‍ തിരിച്ചു വീട്ടില്‍ എത്തും വരെ എത്ര ഫോണ്‍ വിളിച്ചു എന്നത് നഫീസയ്ക്ക് പോലും അറിയില്ല.ഇടയ്ക്ക് ഫോണ്‍ എടുക്കാതിരുന്നാല്‍ നഫീസയ്ക്ക് നെഞ്ചിടിപ്പ് ഏറും.എന്നും സ്കൂള്‍ വിട്ടു  സൈനബ   വീട്ടില്‍ എത്തും   വരെ നഫീസ വഴിയും നോക്കി യിരിക്കും.ഒരു പക്ഷെ,പെണ്‍ മക്കള്‍ ഉള്ള എല്ലാ അമ്മമാരും ഇങ്ങനെ തന്നെ ആയിരിക്കും.

                സ്കൂളില്‍ യുവജനോത്സവമായത് കൊണ്ട് സൈനബ ഇന്ന് സ്കൂളിലേക്ക് പതിവിലും അല്പം നേരത്തെ തന്നെ പുറപെട്ടു.വേദിയില്‍ പാടാനുള്ള മാപ്പിള പാട്ട് ചുണ്ടുകളില്‍ മെല്ലെ ഉരുവിട്ട് കൊണ്ട് ,.സൈനബയുടെ അയല്‍വാസിയായ ആയിശുമാന്റെ മകന്‍ ലതീഫിന്റെയും,പാന്‍ പരാഗ് കടയിലെ രമേഷിന്റെയും സ്ഥിരമായുള്ള രൂക്ഷ നോട്ടത്തെ കണ്ടില്ലെന്നു നടിക്കാതെ അവള്‍ നടത്തം തുടങ്ങി.ഓരോ ചുവടും മുന്നോട്ട്  വെക്കുമ്പോഴും  പതിവ് പോലെ വിസില്‍,കൂവല്‍,കമന്റടി,നോട്ടം.ഒന്ന് കാര്യമാക്കിയില്ല.ഈ ആണുങ്ങള്‍ ഒക്കെ എന്തെ ഇങ്ങനെ.അവള്‍ ചിന്തിച്ചു.വായി നോക്കികള്‍.എനിക്ക് തീരെ ഇഷ്ടമില്ല ഇവന്‍ മാരെ.എല്ലാ ആണുങ്ങളെ  ഇഷ്ടമില്ലെന്നു അവള്‍ക്ക് പറയാന്‍ പറ്റുകയില്ല.അവള്‍ക്കു ഉപ്പയെ ഇഷ്ടമാണ്.പിന്നെ.പ്ലസ്‌ ടു വില്‍ പഠിക്കുന്ന നീല കണ്ണുകളുള്ള,നീട്ടി വളര്‍ത്തിയ മുടിയുള്ള,നല്ല മസിലുള്ള സുന്ദരാനായ ആസിഫിനെ ഇഷ്ടമാണ്.അതെ പെരുത്ത്‌ ഇഷ്ടമാണ് അവള്‍ക്ക്. അവനും.
                                          കുറച്ചു നാളുകള്‍ക്കു മുന്‍പായിരുന്നു.നല്ല കാറ്റോടു കൂടിയുള്ള മഴയ്ക്ക് ശേഷം   മാനം തെളിഞ്ഞു നില്‍ക്കുന്ന സമയം.എങ്കിലും സൈനബയുടെ ക്ലാസ് മുറിയിലെ പൊട്ടി പൊളിഞ്ഞ ഓടിനിടയിലൂടെ വെള്ളം അപ്പോഴും ചോര്‍ന്നോലിക്കുന്ന്ടായിരുന്നു.നനഞ്ഞു കുതിര്‍ന്ന ആടുകള്‍ തണുപ്പ് മാറ്റാനായി സ്കൂളിലെ വരാന്തയില്‍ കൂട്ടം കൂട്ടമായി അഭയം പ്രാബിച്ചിട്ടുണ്ട്.കുട്ടികള്‍ അതിനെ ഓടിക്കാന്‍ ശ്രമിക്കുന്നെങ്കിലും ഒരു കൂസലുമില്ലാതെ ആടുകള്‍ വാരാന്തയില്‍ കൂട്ടം കൂടി തന്നെ നിന്നു.ഉച്ച ഊണിനു വിട്ട നേരം .അന്ന് ക്ലാസ്സ്‌ റൂമില്‍ സൈനബ തനിച്ചായിരുന്നു.അവള്‍ക്കു ഏറ്റവും ഇഷ്ടമുള്ള റോസാ പൂവ് ആസിഫു സൈനബക്ക് നേരെ നീട്ടി അവന്റെ പ്രണയം അവളെ അറിയിച്ചു.അവള്‍ ഒന്നും മിണ്ടിയില്ല.കണ്ണുകള്‍ താഴോട്ടു താഴ്ത്തി ഒന്നും സംസാരിക്കാതെ അവള്‍ അവിടത്തെ ഇരുന്നു.ആ മൌനം പിന്നീട്  പ്രണയമായി വളര്‍ന്നു.കാമ്പസിന്റെ ഇടനാഴികളിലും,ക്ലാസ്സ്‌ മുറികളിലും,മൊബൈലില്‍ വിളികളായും,മെസ്സേജായും ആ പ്രണയം മുന്നോട്ടു പോയി.ആസിഫിന്റെ ഒപ്പം പഠിക്കുന്ന രവിയും,ശരീഫും എന്നും അവനോടു അസൂയയോടു  പറയും.നീ ഭാഗ്യം ചെയ്തവനെന്ന്.
കണക്ക് പഠിപ്പിക്കുന്ന നാരായണന്‍ മാഷിന്‍റെ മനോഹരമായ ശബ്ദം മൈക്കിലൂടെ മുഴങ്ങി."മാപ്പിള പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം ആയിശത്ത് സൈനബ  ബി ഗ്രീന്‍ ഹൌസ്."  ഒന്നാം വേദിയുടെ മുന്നില്‍ നില്‍ക്കുന്ന ആളുകളെല്ലാം ഉച്ചത്തില്‍ കയ്യടിച്ചു.ചിലര്‍ പരസ്പരം പറഞ്ഞു.മിടുക്കി.വിജയാഹ്ലാധത്തില്‍ തുള്ളി ചാടിയ സൈനബ ചുറ്റും ഒന്നും കണ്ണോടിച്ചു.എവിടെ അസിഫ്? കൂട്ടുകാരുടെ അനുമോധനങ്ങള്‍ക്കിടയില്‍ ഒരല്പ  നേരം കണ്ണുകള്‍ നാല് ഭാഗത്തും ആസിഫിനെ പരതി.ഇല്ല കാണുന്നില്ല.അവള്‍ അവനെ ഫോണ്‍ വിളിക്കാന്‍ മൊബൈല്‍ കയ്യിലെടുത്തപ്പോഴെക്കും അവന്റെ വിളി വന്നിരുന്നു.അവനോടു സംസാരിച്ചതിന് ശേഷം ഫോണ്‍ കട്ട് ചെയ്തു അവള് ആരും കാണാതെ സയന്‍സ് ലാബിന്റെ പിന്നിലേക്ക്‌ അതി വേഗത്തില്‍ നടന്നു പോയി.
  
            സയന്‍സ് ലാബിന്റെ പിന്നിലുള്ള ആള്‍ താമസമില്ലാത്ത ഇടിഞ്ഞു പൊളിഞ്ഞ പഴയ വീട്ടില്‍ അസിഫ് അവള്‍ക്കു സമ്മാനവുമായി കാത്തിരിക്കുകയാണ്.ഒന്നാം സ്റ്റേജില്‍ നിന്നു വളരെ അകലയായത് കൊണ്ട് ആ ഭാഗത്ത് ഒരാള് പോലും ഇല്ലായിരുന്നു.സൈനബ പൊട്ടി പുളിഞ്ഞ വീടിന്റെ അകത്തു കയറുമ്പോള്‍ ഒരു പുഞ്ചിരിയുമായി അസിഫ് അവിടെ നില്പുണ്ടായിരുന്നു.എന്തായിരിക്കും സമ്മാനമെന്ന അകാംഷയില്‍ ആസിഫിന്റെ അടുത്ത് എത്തിയ സൈനബയുടെ  ചുമലിലേക്കു അസിഫ് തന്റെ കൈ മെല്ലെ ചേര്‍ത്ത് വെച്ചു.സൈനബ അറിയാതെ ഒന്ന് പിറകോട്ടു പോയി.പെട്ടന്ന് അസിഫ് അവന്റെ രണ്ടു കൈകളും കൊണ്ട് അവളെ വരഞ്ഞു മുറുക്കി.അവള്‍ കുതറി മാറി പുറത്തേക്കു ഓടുവാന്‍ ശ്രമിച്ചപ്പോള്‍ മുന്നിലുള്ള വാതില്ക്കളില്‍ നിന്നു രവിയും,ശരീഫും കൂടി അവളെ തടഞ്ഞു നിര്‍ത്തി.രവി അവന്റെ ബലിഷ്ടമായ കൈകള്‍ കൊണ്ട് അവളെ വലിച്ചു വീടിന്റെ അകത്തേക്ക് കൊണ്ട് പോയി പൊട്ടി പൊളിഞ്ഞ വാതില്‍ അടച്ചു.സിംഹത്തിന്‍ കൂട്ടില്‍  പെട്ട് പോയ  മാന്‍ പെടയെ പോലെ അവള്‍ നിസ്സഹായയായി നിന്നു.അവിടെ നിന്നു.രവിയും ആസിഫും ചേര്‍ന്ന് അവള്‍ പിടിച്ചു വലിച്ചു.അവള്‍ സര്‍വ ശക്തിയും എടുത്തു പൊരുതിയെങ്കിലും അവരുടെ മുന്നില്‍ അവള്‍ക്കു പിടിച്ചു നില്‍ക്കാനായില്ല.അവള്‍ ഉച്ചത്തില്‍ കരഞ്ഞു.അവള്‍ കരിച്ചില്‍ കേട്ട് മച്ചിന്‍ പുറത്തുണ്ടായിരുന്ന മാട പ്രാവുകള്‍ എങ്ങോട്ടെന്നില്ലാതെ പറന്നു പോയി.നര ബോജികളായ അവര്‍ മൂന്നു പേരല്ലാതെ പ്രപഞ്ചത്തിലെ  വേറെ ഒരാളും അവളുടെ നില വിളി കേട്ടില്ല.അവളുടെ വസ്ത്രം അവര്‍ വലിച്ചു കീറി.അവളുടെ കണ്ണുകളില്‍ ഇരുട്ട് പടര്‍ന്നു.ആ റോസാ പൂവിന്‍റെ ഓരോ ഇതളുകളും അവര്‍ അടര്‍ത്തി മാറ്റി.ശക്തി ശയിച്ചു നിലത്തു കിടക്കുന്ന സൈനബയെ അവര്‍ വലിചു ഇഴച്ചു വീടിന്റെ അകത്തുള്ള  ഒരു റൂമിലേക്ക്‌ കൊണ്ട് പോയി.ഇന്നേരം  ശരീഫ് അവളുടെ ഓരോ രംഗങ്ങളും തന്റെ മൊബൈലില്‍ പകര്‍ത്തി കൊണ്ടിരുന്നു.കാലം പിന്നെയും മുന്നോട്ട് പോയി.ഇന്നും ലോകം സൈനബയെന്ന ആ റോസാ പൂവിനെ മറന്നില്ല.തന്റെ ഇതളുകള്‍ ഓരോന്നും പറിച്ചു മാറ്റപെടുമ്പോള്‍ ജീവനും,മാനത്തിനും  വേണ്ടി അവസാനം വരെ പൊരുതുന്ന  ഒരു തുള്ളി കനിവിനു വേണ്ടി ആര്‍ത്തു വിളിക്കുന്ന സൈനബയുടെ ഓരോ നിമിഷവും മൊബൈലിലും,യു ടുബിലും നോക്കി ഇന്നും ലോകം ആസ്വദിക്കുന്നു.
 

08 February 2012

തിരികെ മടങ്ങുവാന്‍.....


ഇന്നലെയും ആ സ്വപ്നം ഞാന്‍ കണ്ടു.
മഞ്ഞില്‍ മൂടിയ തണുത്ത വെളുപ്പാന്‍ കാലം.മേല്പരംബിലെ ചാലിയങ്കോട്ടുള്ള എന്‍റെ വീടിലെ വരാന്തയിലെ കസേരയില്‍ ഞാന്‍ പത്രവും വായിച്ചിരിക്കുന്നു.തൊട്ടടുത്ത്‌ ഉമ്മയും ഉണ്ട്.വീടിന്റെ മുന്നിലുള്ള വിശാലമായ വയലും,ചന്ദ്രഗിരി പുഴയില്‍ രാവിലെ പൂഴി വാരാന്‍ പോകുന്ന തോണി മെല്ലെ ഒഴുകി പോകുന്നതും തെളിഞ്ഞു കാണുന്നുണ്ട്.മുന്നിലുള്ള ഇടുങ്ങിയ പഞ്ചായത്ത് റോഡിലൂടെ ഒരു വെളുത്ത ആള്ടോ കാറ് വന്നു ഞങ്ങളുടെ വീടിന്‍റെ മുന്നില്‍ നിന്നു.കാറില്‍ നിന്നും ഒരു വെളുത്തു തടിച്ച ഒരാള്‍ ഒരു കള്ള ചിരിയുമായി പുറത്തിറങ്ങി.ആളെ കണ്ടപ്പോള്‍ ഞാന്‍ ഉമ്മയും ഒന്ന് പകച്ചു നിന്നു.ശംസുച്ചാ..അദ്ധേഹത്തിന്റെ അടുക്കലിലേക്ക് ഓടി ചെല്ലുമ്പോഴേക്കും സുബഹ് ബാങ്ക് മുഴുങ്ങുന്ന ശബ്ദം ഞാന്‍ കേട്ടു.ആ ബാങ്ക് ഷാര്‍ജയിലെ അല്‍ നഹദ പള്ളിയിലെ ഉസ്താതിന്റെത് ആണെന്ന് അറിഞ്ഞപ്പോഴാണ് ഇതും ഒരു സ്വപ്നമാണെന്ന് ഞാന്‍ മനസ്സിലാക്കിയത്.ഒരിക്കല്‍ കൂടി പ്രതീക്ഷയുടെ തിരിനാളം അണഞ്ഞു.


ശംസുച്ചാ..ആരാണ് അദ്ദേഹം?അദ്ദേഹത്തിനെ കുറിച്ചെഴുതാന്‍ എന്നിലുള്ള വാക്കുകള്‍ പോര..മലയാള ഭാഷയിലുള്ള വാക്കുകളും പോര...എന്‍റെ കൈക്കുള്ള ശക്തിയും പോര..എഴുതുമ്പോള്‍ എന്തോ കൈകള്‍ വിറയ്ക്കുന്ന പോലെ..കണ്ണുകളില്‍ അറിയാതെ നനവ് പടരുന്നത്‌ പോലെ..

ഒരു തണല്‍ മരമായിരുന്നു ശംസുച്ച.കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പാവങ്ങള്‍ക്കും ഒക്കെ സഹായങ്ങള്‍ വാരി ചോരിയുന്നവന്‍.സ്നേഹിക്കാന്‍ മാത്രം അറിയുന്ന ഒരു നിഷ്കളങ്കമായ മനുഷ്യന്‍.പലപ്പോഴും സഹായങ്ങള്‍ ഇങ്ങോട്ട് തേടി വരുന്നതിനു മുന്‍പ് അങ്ങോട്ട്‌ പോയി കൊടുക്കാരായിരുന്നു പതിവ്.പരിചയ പെട്ടവര്‍ക്ക് ഒരിക്കലും അദ്ദേഹത്തിനെ മറക്കാന്‍ ആവില്ല.ആരെയും വേദനിപ്പിക്കാത്ത എന്നും തമാശകള്‍ പറഞ്ഞിരിക്കുന്ന അഹങ്കാരമില്ലാത്ത സുഹ്രത്ത്.കുട്ടികളുടെ കൂടെ നില്‍ക്കുമ്പോള്‍ കുട്ടിയെ പോലെയും ,യുവാക്കളുടെ കൂടെ നില്‍ക്കുമ്പോള്‍ യുവാവായും,മുതിര്‍ന്നവരുടെ കൂടെ നില്‍ക്കുമ്പോള്‍ മുതിര്‍ന്നവരെ പോലെ ആയി മാറാനുള്ള അദ്ധേഹത്തിന്റെ കഴിവ് ആരെയും അതിശയ പെടുത്തുന്നതാണ്.ശംസുച്ച നാട്ടില്‍ വന്നാല്‍ വീടില്‍ അദ്ധേഹത്തിന്റെ സഹായം ചോദിക്കാന്‍ വരുന്ന ഒരു പാട് പേരെ ഞാന്‍ കണ്ടിട്ടുണ്ട്.ആരെയും നിരാശ ആക്കി വിടാറില്ല.നീട്ടിയ കൈകളെ തട്ടി മാറ്റാരുമില്ല.നല്ല നര്‍മ പ്രിയന്‍ കൂടി ആണ് അദ്ദേഹം.സ്നേഹിക്കാന്‍ മാത്രമ അറിയാവുന്നത് കൊണ്ട് ശത്രുക്കളും ശംസുചാക്ക്
ഉണ്ടായിരുന്നില്ല.എങ്കിലും,വെയിലും മഴയും വിജയും പരാജയവും മാറി മാറി വന്ന ജീവതമാണ് ശംസുച്ചയുടെത്.ഏതു പരാജയത്തില്‍ നിന്നും ഉയര്‍ത്തി എഴുന്നേല്‍ക്കുന്ന പ്രക്രതമാണ് എന്നും ശംസുച്ച.രണ്ടും വൃക്കകളും പ്രവര്‍ത്തനം നിലച്ചു മരണത്തിന്‍റെ മുന്നില്‍ എത്തിയിട്ടും ഒരു ചെറു പുഞ്ചിരിയോടെ ജീവിതത്തിലേക്ക് തിരിച്ചു വന്നയാളാണ് ശംസുച്ച.ഞാന്‍ അഭിമാനത്തോടു പറയട്ടെ അദ്ദേഹം എന്‍റെ കാക്കയാണ്.(അമ്മാവന്‍)

ചെറുപ്പത്തില്‍ ഞാനും ജെഷ്ടനും സ്കൂളില്‍ പോയിരുന്നത് നടന്നിട്ടായിരുന്നു.വീടില്‍ നിന്നു സ്കൂളിലേക്ക് പോകാന്‍ ഒരു പാട് ദൂരം ഉണ്ടായത് കൊണ്ട് അല്പം കഷ്ടപെട്ടിട്ടായിരുന്നു ഞങ്ങള്‍ സ്കൂളില്‍ പോയിരുന്നത്.അന്ന് ഞങ്ങളുടെ സുഹ്ര്തുകള്‍ സൈക്കിള്‍ ചവിട്ടി സ്കൂളില്‍ പോകുമ്പോള്‍ ഞങ്ങള്‍ക്കും ഒരു പാട് ആഗ്രഹം ഉണ്ടായിരുന്നു ഒരു സൈക്കിള്‍ കിട്ടാന്‍.പക്ഷെ,അന്നത്തെ സാമ്പത്തിക നില അത് അനുവാദിക്കാത്തത് കൊണ്ട് ആഗ്രഹങ്ങള്‍ ഉള്ളില്‍ കുഴിച്ചു മൂടി.ഒരു ദിവസം രാവിലെ സ്കൂള്‍ വിട്ടു വൈകുന്നേരം വീട്ടില്‍ വരുമ്പോള്‍ പുറത്തു പുതിയ സൈക്കിള്‍ തലയുയാര്‍ത്തി നില്‍ക്കുന്നു.അത് ശംസുച്ച കൊണ്ട് വന്നതാണ്.ഞങ്ങള്‍ ആവശ്യപെടാതെ അതും അക്കാലത്തെ ഏറ്റവും മികച്ച സൈക്കിള്‍ തന്നെ.അതായിരുന്നു ശംസുച്ച.ഒരു പ്രാവശ്യം അദ്ദേഹം ബോംബയ്ക്ക് പോകുമ്പോള്‍ എനിക്ക് സമ്മാനമായി തന്നത് നാല് ലക്സ് സോപായിരുന്നു.അത് തരുമ്പോള്‍ അദ്ദേഹം പറഞ്ഞു ഇത് നിനക്ക് ഉപകാരം പെടുമെന്ന്.അന്ന് അതിന്‍റെ അര്‍ഥം എനിക്ക് മനസ്സിലായില്ലെങ്കിലും ഇന്ന് ഓര്‍ത്തു ഞാന്‍ ഒരു പാട് ചിരിച്ചിട്ടുണ്ട്.അന്ന് എന്നെ കാണാന്‍ ഒരു അലവലാതി ലുക്ക് ഉണ്ടായത് കൊണ്ട് തന്നെ.

ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ജോലി ചെയ്യുന്ന ബോംബയിലെ ഗസ്റ്റ് ഹൌസില്‍ നിന്നു രാവിലെ ചായ കുടിക്കാന്‍ താഴെ ഹോട്ടലിലേക്ക് ഇറങ്ങിയതാണ് ശംസുച്ച..പക്ഷെ,അതിനു ശേഷം ഇന്ന് വരെ ശംസുച്ചാനെ ആരും കണ്ടിട്ടില്ല.ഇരുപതു വര്‍ഷത്തോളം ബോംബയില്‍ ബിസ്സിനെസ്സ് ചെയ്ത ശംസുചാക്ക് ബോംബെ തെരുവിലെ ഓരോ മണല്‍ തരിയും അറിയാമായിരുന്നു.ഓരോ മണല്‍ തരിക്കും ശംസുച്ചാനെ അറിയാമായിരുന്നു.പക്ഷെ,എന്നിട്ടും ഇന്ന് വരെ ആര്‍ക്കും ശംസുച്ചാനെ കണ്ടില്ല.പോലീസ്,ക്രൈം ബ്രാഞ്ച്,സി ബി ഐ ..അനെക്ഷിക്കാത്ത വഴികളും ദിവസങ്ങളും ഇല്ല.പ്രാര്തിക്കാതെ ഒരു ദിന രാത്രവും കഴിഞ്ഞില്ല.പക്ഷെ? എങ്കിലും സ്വപനത്തില്‍ നിന്നും ശംസുച്ച യാധാര്ത്യതിലേക്ക് ഇറങ്ങി വരുമെന്ന പ്രതിക്ഷയോടെ അദ്ധേഹത്തിന്റെ ഭാര്യക്കും മക്കളായ റോസ്ബീനക്കും,ഫര്‍ഹാനും ഒപ്പം ഞങ്ങള്‍ ഒരു ജനത ഇവിടെ പ്രാര്‍ഥനയോടെ കഴിയുന്നു...ഇന്ഷ അല്ലാഹ്..

04 February 2012

എന്‍റെ പ്രിയപ്പെട്ട ഗുരു നാഥ യ്ക്ക്......





ഓര്‍മകളുടെ നിറമെന്താണ്?പച്ചയോ,ചുവപ്പോ അതോ ,ഇളം നീലയോ?ഇന്നലെ ഞാന്‍ ഓര്‍മകളുടെ കൊച്ചു ഇടനാഴിയിലൂടെ കൊഴിഞ്ഞ വീണ പീലികള്‍ പെറുക്കി പഴയ കാലത്തേക്ക് ഒന്ന് തിരിച്ചു പോയി.കുറെ മങ്ങിയ ചിത്രങ്ങള്‍.അവക്തമായ കുറെ മുഖങ്ങള്‍.ചിരി വിരുന്നൊരുക്കിയ സ്നേഹിതന്മാര്‍,കളിച്ചു പയറ്റിയ വയലുകള്‍,സമയം കൊല്ലിയായ പീടിക തിണ്ണ കള്‍..കാലത്തിന്റെ ഫ്രൈമില്‍ പഴയ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് സിനിമ പോലെ മങ്ങിയ ചിത്രങ്ങള്‍ അതിവേഗം തെളിഞ്ഞു വന്നു.ഈ ചിത്രങ്ങള്‍ക്കിടയില്‍ പൂനിലാവിനിന്റെ തെളിച്ചതോടെ പുഞ്ചിരി വിടര്‍ത്തി നില്‍ക്കുന്ന ഒരു മുഖം ഞാന്‍ കണ്ടു.ഒരേ ഒരു മുഖം.അത് എന്‍റെ പ്രിയ ഗുരുനാഥ ഷമീമ ടീച്ചറിന്‍റെ മുഖ
മായിരുന്നു. ചന്ദരിഗിരി പുഴയുടെ തീരത്ത്,അറബി കടലില്‍ നിന്നും ഉയര്‍ന്ന വരുന്ന തണുത്ത കാറ്റും കൊണ്ട്,തൊട്ടടുത്ത്‌ നില്‍ക്കുന്ന ചരിത്രം ഉറങ്ങുന്ന ചന്ദ്രഗിരി കൊട്ടയെക്കാളും പ്രതാപത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ,വര്‍ഷങ്ങള്‍ ഒരു പാടയിട്ടും മേല്പരംബിന്റെ ചുറ്റും അക്ഷരങ്ങളുടെ വിസ്മയ ലോകം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ചന്ദ്രഗിരി സ്കൂളിലെ ഒരു ഇടുങ്ങിയ ക്ലാസ് മുറിയില്‍ നിന്ന് കാറ്റിനൊപ്പം ഒഴുകി വരുന്ന ടീച്ചറിന്‍റെ ആ അറബിക് കവിത ഇപ്പോഴും കാതില്‍ അലയടിച്ചുയരുന്നു. ഓര്‍മകളുടെ നിറം ഇപ്പോള്‍ പച്ചയോ ചുവപ്പോ ഇളം നീലയോ അല്ല എഴു നിറങ്ങള്‍ ചാര്‍ത്തിയ മഴവില്ലിന്റെ നിറമാണ്.


ആറാം ക്ലാസ്സിലെ ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചരായായിരുന്നു ഷമീമ ടീച്ചര്‍.ആ വര്‍ഷം സ്കൂളില്‍ ജോയിന്‍ ചെയ്ത ടീച്ചറിന്‍റെ ആദ്യ ക്ലാസ്സില്‍ തന്നെ എന്‍റെ വികൃതി കാരണം അടിയോടെ തന്നെ ആയിരുന്നു എന്‍റെ തുടക്കം.ആ അടി യോടെ എനിക്ക് ടീച്ചറിനോട് ചെറിയ ഒരു പകയും ഇഷ്ട കുറവും ഉണ്ടായത് കാരണം പിന്നീടുള്ള ടീച്ചറിന്‍റെ ഓരോ ക്ലാസ്സിലും ഒരു സ്ഥിരം വികൃതി കാരനും നോട്ട പുള്ളിയും ആയി ഞാന്‍ മാറി.കുട്ടികളോടെ വളരെ സ്നേഹത്തോടെയും ലാളിതതോടയും പെരുമാറുന്ന ടീച്ചറെ ക്ലാസിലെ ഞാന്‍ ഒഴികെയുള്ള കുട്ടികള്‍ ഒക്കെയും ഒരു ഉമ്മയോടെന്നെ പോലെ സ്നേഹിച്ചു.എനിക്കാണെങ്കില്‍ തല്ലു കിട്ടല്‍ പതിവുമായി..അങ്ങനെ ഇരിക്കെ കാല്‍ കൊല്ല പരീക്ഷ കഴിഞ്ഞുവീണ്ടും സ്കൂള്‍ തുറന്നു.ടീച്ചര്‍ ഓരോ ആള്‍ കാരുടെ പരീക്ഷ പേപ്പര്‍ പരിശോധിച്ചതിനു ശേഷം തിരിച്ചു കൊടുക്കുക ആണ്.അവസാനത്തെ ആളുടെ പേപ്പറും കൊടുത്തു കഴിഞ്ഞു.പക്ഷെ,എന്‍റെ പേപ്പര്‍ മാത്രം തിരിച്ചു കിട്ടിയില്ല.എനിക്ക് അല്പം ഭയം കൂടി.ടീച്ചര്‍ എന്‍റെ അടുക്കളിലേക്ക് മെല്ലെ വന്നു ചോദ്യ പേപ്പറിലെ മൂന്ന് ചോദ്യങ്ങള്‍ വീണ്ടും എന്നോട് ചോദിച്ചു.മൂന്നിന്‍റെ ഉത്തരങ്ങളും തെറ്റാതെ ഞാന്‍ പറഞ്ഞപ്പോള്‍ ടീച്ചര്‍ ചിരിച്ചു കൊണ്ട് മിടുക്കന്‍ എന്ന് പറഞ്ഞു എന്‍റെ പേപ്പര്‍ എല്ലാവര്ക്കും ഉയര്‍ത്തി കാണിച്ചു,ചുവന്ന മഷിയില്‍ വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്. അന്‍പതില്‍ നാല്പത്തി ഒന്‍പതു മാര്‍ക്ക്.(സത്യം!!!അന്ന് മദ്രസ്സ പഠനം ഉണ്ടായത് കൊണ്ട് അറബിക് അല്പം എളുപ്പമായിരുന്നു)ഞാന്‍ ആണെങ്കില്‍ ടീച്ചറിന്‍റെ ഓരോ അടിക്കും മാര്‍ക്ക് കൊണ്ട് പകരം വീട്ടിയ ഗമയിലും ടീച്ചര്‍ അതിശയത്തോടെയും അവിടെ നിന്ന്.

ടീച്ചര്‍ എന്നെയും കൂട്ടി സ്റ്റാഫ്‌ റൂമിലേക്ക് നടന്നു.പോകുന്ന വഴിയില്‍ വെച്ചും സ്റ്റാഫ്‌ റൂമില്‍ വെച്ച് എന്നെ ഒരു പാട് ഉപദേശിച്ചു.എന്നിട്ട് കുട്ടികള്‍ എന്നും രാവിലെ എഴുതി മേശ പുറത്തു വെക്കാറുള്ള രചന ബുക്ക്‌ സ്റ്റാഫ്‌ റൂമില്‍ നിന്നും എന്‍റെ കയ്യില്‍ തന്നിട്ട് പറഞ്ഞു"ഇനി ഈ പുസ്തകം കൊണ്ട് വരേണ്ടതും കൊണ്ട് പോക്കേണ്ടതും നീ ആണ്".അതായത് ഞാന്‍ ആണ് ഇനി ക്ലാസ്സ്‌ ലീഡര്‍.ഈ ഞാന്‍.ഞാന്‍ ഏറ്റവും സന്തോഷിച്ച നിമിഷം.രചന ബുക്ക്‌ അക്കാലത്തു കൊണ്ട് പോകുന്നത് സ്കൂളിലെ ഏറ്റവും പഠിപ്പിസ്റ്റ് ആയതു കൊണ്ട് മൈതാന മധ്യത്തിലൂടെ എല്ലാവരും കാണെ തലയുയാര്‍ത്തി ഞാങ്ങനെ നടന്നു.
പിന്നീടാണ് സ്നേഹവും ,കരുണയും,ലാളിതവും ഞാന്‍ അനുഭവിച്ചറിഞ്ഞത്.ടീച്ചര്‍ ഉച്ചയ്ക്ക കഴിക്കുന്ന ഭക്ഷണത്തിന്‍റെ ഒരു ഭാഗം പലപ്പോഴും എനിക്ക് തരുമായിരുന്നു.ഇടയ്ക്ക് ചോക്ലാറ്റ് പോലുള്ള സാധനങ്ങള്‍ ഒക്കെ ഞങ്ങള്‍ക്ക് കിട്ടുമായിരുന്നു.കുട്ടികളും ടീച്ചറിന് സമ്മാനങ്ങള്‍ നല്‍കുമായിരുന്നു.എത്ര വികൃതി പിള്ളേര്‍ പോലും ടീച്ചറിന്‍റെ ക്ലാസില്‍ അടങ്ങി ഇരുക്കുമായിരുന്നു.ഞങ്ങളുടെ ക്ലാസില്‍ കുറച്ചു ബുദ്ധി കുറവ് ഉള്ള ഒരു വിദ്യാര്‍ഥി ഉണ്ടായിരുന്നു.അവന്‍റെ ഉപദ്രവം സഹിക്കാതെ ആയപ്പോള്‍ അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് അവനു പുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ എതിര്‍ക്കുകയും അങ്ങനെ അവനെ സ്കൂളില്‍ നിലനിര്‍ത്തുകയും ചെയ്തത് ടീച്ചര്‍ ഉണ്ടായത് കൊണ്ട് മാത്രം. .അവന്‍ പത്താം തരാം വരെ പഠിക്കുകയും ഇന്ന് ദുബായില്‍ ജോലി ചെയ്യുകയും ചെയ്യുന്നു.



അടുത്ത വര്‍ഷവും ഷമീമ ടീച്ചറിനെ തന്നെ ക്ലാസ് ടീച്ചറായി കിട്ടണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചാണ് സ്കൂളില്‍ എത്തിയതെങ്കിലും.പക്ഷെ,ടീച്ചര്‍ സ്ഥലം മാറി വേറെ സ്കൂളില്‍ പോയന്നുള്ള വിവരം ഞങ്ങളെ നിരാശപെടുത്തി.യാത്ര പോലും ചോദിച്ചില്ല.സ്കൂളില്‍ സ്നേഹത്തിന്റെ മുത്ത്‌ വിതറിയ ടീച്ചറിന് പക്ഷെ ഇവിടെ ഒരു പാട് കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.അത് ഞങ്ങളെ ഒരു പാട് നൊമ്പരപെടുതിയിരുന്നു.കാലം കുറച്ചു മുന്നോട്ട് പോയി.ഓരോ സ്കൂളിലും ഞാന്‍ പല ആവശ്യത്തിനും ഞാന്‍ പോകുമ്പോള്‍ ഓരോ ക്ലാസ് മുറിയില്‍ ഞാന്‍ ടീച്ചറിനെ അനെക്ഷ്വിക്കുമായിരുന്നു.ഇന്നും തുടരുന്നു.ഞാന്‍ എന്‍റെ വീടിന്റെ തട്ടിന്‍ പുറത്തു പഴയ പുസ്തകങ്ങള്‍ അടിച്ചു പെറുക്കുന്നതിനടിയില്‍ ,ഒരു നോട്ട് ബുക്കിന്റെ ബാക്കില്‍ ടീച്ചറിന്‍റെ ടീച്ചര്‍ തന്നെ എഴുതിയ അഡ്രെസ്സ് എന്‍റെ ശ്രദ്ധയില്‍ പെട്ടു.ടീച്ചറിന്‍റെ വീട് എന്‍റെ നാടിന്‍റെ തൊട്ടടുതായ ചെമ്മനാട് ആണ് (ചിലപ്പോള്‍ താമസിച്ച സ്ഥലം മാത്രം ആവാം)മനസ്സിലാക്കിയ ഞാന്‍ അന്ന് തന്നെ നീണ്ട കത്തെഴുതി.എന്‍റെ പ്രിയപ്പെട്ട ഗുരു നാഥ യ്ക്ക് എന്ന് തുടങ്ങുന്ന വരികളോടെ ...ആ കത്തു എഴുതി ഏകദേശം പതിമൂന്നു സംവത്സരങ്ങള്‍ പിന്നിടുകയാണ്..മറുപടിയും കാത്ത് കൊണ്ട്!!! .

17 October 2011

വെള്ള കല്ലില്‍ കൊത്തിവെച്ച അക്ഷരങ്ങള്‍...

മഴ അല്പം പെയ്യുന്നുണ്ട്.നെഞ്ചില്‍ ഓര്‍മകളുടെ തിരയിളക്കം അലയടിക്കുന്നത് കൊണ്ട് മനസ്സ് പ്രബ്ഷുബ്ധം.ചിലപ്പോള്‍ അത് കൊണ്ടായിരിക്കാം കുടയെടുക്കാന്‍ ഞാന്‍ വിട്ടു പോയത്.എങ്കിലും, അബ്ബാസ്‌ മോന്‍റെ കൈ പിടിച്ചു കവലയിലെ വളഞ്ഞു പുളഞ്ഞു നീണ്ടു നില്‍ക്കുന്ന പാതയോരത്തെ കൂടി നടന്നു നീങ്ങുമ്പോള്‍ മഴ എന്നെ നനയ്ക്കുന്നതായി എനിക്ക് തോന്നിയെ ഇല്ല.അവന്‍ ആണെങ്കില്‍ മഴയെ നന്നായി ആസ്വധിക്കുന്നുമുണ്ട്.ഇടിഞ്ഞു പൊളിഞ്ഞ റോഡു കടന്നു പള്ളിയുടെ കൂറ്റന്‍ ഗേറ്റ് കടന്നു ഉള്ളിലേക്ക് കടക്കുമ്പോള്‍ ഹനീഫ് ഉസ്താതിന്റെ ബാങ്ക് വിളി തുടങ്ങിയിരുന്നു.അപ്പോഴും എന്റെ കാതില്‍ മുഴങ്ങി കൊണ്ടിരുന്നത് സുഹറയുടെ ജമാലിക്ക എന്ന മധുരമാര്‍ന്ന ആ വിളി തന്നെ ആണ്.എന്തൊരു ലാളിത്യം ആണ് ആ വിളിക്ക്.തേന്‍ പുരട്ടിയത് പോലെ.അവളുടെ നാണം കുണങ്ങി ചിരിച്ചു കൊണ്ടുള്ള വിളി കേള്‍ക്കാന്‍ ആരും കൊതിച്ചു പോവും.ഞാന്‍ പലപ്പോഴും കൊതിച്ചിട്ടുണ്ട്.അവളുടെ ആ വിളി കെണ്ട് കൊണ്ടിരിക്കാന്‍.നിര്‍ഭാഗ്യമെന്നു പറയട്ടെ ജീവിതത്തിന്റെ ഏറിയ നാളും ഗള്‍ഫിലായതു കൊണ്ട് അത് കൂടുതല്‍ കേള്‍കാന്‍ എനിക്ക് പറ്റിയില്ല.അത് നഷ്ടം തന്നെ ആണ്.നികത്താനാവാത്ത നഷ്ടം.

വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.ഒരു ചെറിയ ലീവിന് ഗള്‍ഫില്‍ നിന്ന് വരികയാണ്.ഞാന്‍ വന്ന അമ്ബ്ബസടാര്‍ കാര്‍ വീടിന്റെ ഗേറ്റിനു മുന്നില്‍ നിര്‍ത്തിയപ്പോള്‍ ആദ്യം എന്നെ കണ്ടത് ഞാന്‍ വരുന്ന വഴിയും നോക്കിയിരിക്കുക ആയിരുന്ന സുഹറ തന്നെ ആണ്."ജമാലിക്ക" അവള്‍ ഒന്ന് അമ്പരന്നു."ഉമ്മാ ..ജമാലിക്ക വന്നെ....ജമാലിക്ക വന്നെ" എന്നും അലറി വിളിച്ചു കൊണ്ട് ഉള്ളില്‍ പോയി ഉമ്മയും എന്‍റെ ഭാര്യ നജമൂനെയും മകള്‍ ശംനയെയും വിളിച്ചു കൊണ്ട് വന്നത് അവളാണ്.സുഹറ ഉമ്മയുടെ പിന്നിലായി നാണം കുണുങ്ങി നിന്ന് മെല്ലെ നോക്കി."നീ അങ്ങ് വലുതായല്ലോടീ".ഉത്തരം ഒരു പുഞ്ചിരിയില്‍ ഒതുക്കി അവള്‍ വീടിനെ ഉള്ളിലേക്ക് ഓടി പോയി.പണ്ടേ അവള്‍ അങ്ങനെ തന്നെ ആണ്.ഒന്നും മിണ്ടില്ല.ഒരു നാണക്കാരി.

വൈകുന്നേരം ആയപ്പോഴേക്കും ദുബായില്‍ നിന്ന് വന്ന സാധനങ്ങള്‍ ഓരോന്നായി വിതരണം ചെയ്തു കഴിഞ്ഞിരുന്നു.സുഹരയ്ക്കും കൊടുത്തു കുറെ സാധനങ്ങള്‍.പക്ഷെ,അതിലൊന്നും അവള്‍ക്കു തൃപ്തി ആകാതെ പോലെ.അവളൊന്നും പറയുന്നില്ല.ഉമ്മയുടെ പിറകില്‍ കൂടി എന്തെക്കയോ കുശു കുശു പറയുന്നുണ്ട്."എന്തേ ഉമ്മാ...എന്‍റെ പോന്നു അനുജത്തീ പറയണേ...ഒന്നും അവള്‍ക്ക് ഇഷ്ടപെട്ടില്ലേ" .
"അവള്‍ക്കു ഇഷ്ടപെട്ടീന്.സുഹറ നീ വരാന്‍ കാത്തിരിക്ക യായിരുന്നു.അവളുടെ സുഹ്ര്തുകള് എല്ലാം കൂടി സ്കൂളില്‍ നിന്ന് കറങ്ങാന്‍ പോകുന്നു എന്ന് .അവള്‍ക്കും പോകാന്‍ ഒരു പൂതി.നിന്നോട് പൈസക്ക് ചോദിക്കാന അവള് എന്നെ പിടിച്ചു നുള്ളന്നത്.നീ അവള്‍ക്കൊരു 800 രൂപ കൊടെടാ.."
"അത്രേ ഉള്ളു കാര്യം...ഇതിനു നീ ഇക്കയോട് പറയാന്‍ പേടിച്ചത്..പേടിക്കേണ്ട പൈസ ഞാന്‍ തരാം..കേട്ടോ ".അപ്പോള്‍ അവളുടെ മുഖത്ത് ഒരു പൂര്‍ണ ചന്ദ്രന്‍ ഉദിക്കുന്നത് ഞാന്‍ കണ്ടു.സന്തോഷതിനെ പൂത്തിരി കത്തി.അവള്‍ അവിടെ നിന്ന് ഓടി പോയി.തോട്ടപുറത്തെ വീട്ടിലില്ല ഉമ്മുല്‍ കുല്സുവിന്റെ അടുക്കലിലെക്കാന് ഓടി പോയതെന്ന് എനിക്ക് ഉറപ്പായിരുന്നു.




"നിങ്ങള്‍ എന്ത് മണ്ടത്തരം ആണ് കാണിക്കുന്നത്.അവള്‍ ഇപ്പോള്‍ കൊച്ചു കുട്ടി ഒന്നും അല്ല.പത്താം ക്ലാസ്സാ പത്താം ക്ലാസ്സ്‌..അത് മറക്കണ്ട" രാത്രി കിടക്കാന്‍ നേരത്ത് നജ്മൂനു കലിപൂണ്ട് എന്‍റെ അടുക്കലേക്കു വന്നു.ഇപ്പോഴെന്തു സംഭവിച്ചു എന്ന് ദയനീയ മായി അവളെ നോക്കി."സ്കൂളില്‍ നിന്ന് ടൂര്‍ ഒക്കെ പോകല്‍ കുട്ടികളാ...സുഹറ വലിയ പെണ്ണാ..ഇപ്പോഴാതെ കുട്ടികള്‍ എന്തൊക്കെ കാണിക്കുന്നെന്ന് പറയാന്‍ പറ്റീല..ഇന്നാള് വടക്കേലെ നബീസൂന്റെ മോള് ടൂര്‍ പോയിട്ട് വയട്ടതിലാക്കിയ വന്നത്...ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണ ദോഷം ഇലയ്ക്ക് തന്നെയാ...ഞാന്‍ പറയേണ്ടേ പറഞ്ഞു ..ഇനി നിങ്ങള്‍ തീരുമാനിക്ക്" അവള്‍ അങ്ങനെ തന്നെ ആണും.എന്നെ ഒന്ന് പറയാന്‍ വിടില്ല.എല്ലാം അവള്‍ തന്നെ പറയും. സാധരണ എല്ലാ അനുസരിക്കാരാണ് പതിവ്.അവള് പറയുന്നതില്‍ എപ്പോഴും കാര്യം ഉണ്ടാവും.ഇത് അവള്‍ പറയുന്ന പോലെ തന്നെ ചെയ്യാം.


പിറ്റേന്ന് സുഹറ സ്കൂളില്‍ പോയത് പതിവും സന്തോഷവതിയാട്ടയിരുന്നു.നേരത്തെ തന്നെ അവള്‍ സ്കൂളിലേക്ക് പോയി.കൂട്ടികാരികളോട് കാര്യം പറയാന്‍ കൊതി മൂത്താണ് അവള്‍ വളരെ നേരത്തെ ക്ലാസ്സില്‍ പോയത്.പക്ഷെ?....വൈകുന്നേരം അവള്‍ തിരിച്ചു വരുമ്പോഴും അതെ പ്രസന്നതയും ,പ്രസരിപ്പും ഞാന്‍ അവളില്‍ കണ്ടു.ബാഗ് പോലും വെക്കാന്‍ നിന്നില്ല.എന്നെ കണ്ടപാടെ അവള്‍ പറഞ്ഞു"ജമാലിക്കാ...നാളെ തന്നെ പൈസ അടയ്ക്കണമെന്ന് സാര്‍ പറഞ്ഞിട്ടുണ്ട്..മറക്കല്ലേ" എന്ത് മറുപടി പറയണമെന്ന് അറിയാതെ ഞാന്‍ കുഴഞ്ഞു.അപ്പോഴേക്കും നജ്മു ഇടപെട്ടു കഴിഞ്ഞു."സ്കൂള്‍ ടൂരോക്കെ പോകല്‍ കുട്ടികളാ....കല്യാണ പ്രായം ആയി അവള്‍ ചുറ്റി കറങ്ങാന്‍ പോകുന്നു..ജമാലിക്കാ നിന്നെ അയക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്..അകത്തു പോയി വല്ലതും പഠിക്കാന്‍ നോക്ക്" ഇപ്പോള്‍ അവളുടെ മുഖത്ത് അമാവാസി പടരുന്നത്‌ ഞാന്‍ കണ്ടു.പ്രസരിപ്പും,പ്രസന്നതയും,സന്തോഷവും ഒരു നിമിഷം കൊണ്ട് ഇല്ലാതായി.അവളുടെ സ്വപനങ്ങളുടെ കപ്പല്‍ മഞ്ഞു മലയില്‍ തട്ടി തകര്‍ന്ന ശബ്ദം ഞാന്‍ കേട്ടു. അവളുടെ കണ്ണില്‍ നിന്ന് അല്പം കണ്ണുനീര്‍ തുള്ളി അടര്‍ന്നു വീണു.ഞാനത് ശ്രദ്ധിച്ചേ ഇല്ല."എന്നാലും ജമാലിക്കാ എന്നോട് ഇത് വേണ്ടായിരുന്നു" എന്ന് പറഞ്ഞു അവള്‍ വീടിന്റെ അകത്തേക്ക് പോയി.അവളുടെ ശബ്ദം ഇടറിയിരുന്നു.ഞാന്‍ നജ്മൂനെ മെല്ലെ നോക്കി.നജ്മൂവും ഒന്നും ഉരിയാടെ അകത്തു പോയി.ഉമ്മ ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.വളരെ അര്ഥ തലങ്ങള്‍ ഉള്ള ഒരു നോട്ടം.ഞാനും മെല്ലെ അവിടെ നിന്ന് പിന്‍ വാങ്ങി.പാവം..സുഹറ....

കാലം ഒരു പാട് നീങ്ങി.ഗള്‍ഫില്‍ പോയി വന്നു കൊണ്ടേ ഇരിന്നു.ഒന്നും മിച്ചമില്ല.ഇന്ന് സുബഹ് നിസ്കരിച്ചു ഒന്ന് കിടന്നതെ ഉള്ളു.നജ്മൂ എന്നെ തട്ടി വിളിച്ചു."എന്തൊരു ഉറക്കം ഇക്ക..ഷംന മോള്‍ അവിടെ കാത്തു നില്ക്കാന്‍ തുടങ്ങീട്ടു എത്ര നേരായി...വേഗം എനീക്..അവള്‍ക്കു സ്കൂളില്‍ പോകാന്‍ വൈകും" മെല്ലെ കണ്ണുകള്‍ വിടര്‍ത്തി എന്താ കാര്യം എന്ന രീതിയില്‍ നജ്മൂനെ നോക്കി."മറന്നു പോയല്ലേ...എന്നെയും കുട്ടികളെയും പറ്റി എന്ന് നിങ്ങള്ക്ക് ഓര്മ ഉണ്ടാടായിരുന്നത്.ഇന്നലെ അല്ലെ നിങ്ങള്‍ പറഞ്ഞു അവള്‍ക്കു ടൂര് പോകാന്‍ പൈസ കൊടുക്കുമെന്ന്.പത്താം ക്ലാസില്‍ പഠിക്കുക അല്ലെ? ഇനി അവളുടെ കൂട്ടികാരികളുടെ കൂടെ ഉല്ലസിക്കാന്‍ അവസരം കിട്ടിയെന്നു വരില്ല.കുട്ടികളുടെ ഒരാശായല്ലേ ഒന്ന് കൊടുത്തേക്കു." ഓ.ഇതാണോ കാര്യം ഞാന്‍ പേടിച്ചു പോയല്ലേ.പേര്‍സില്‍ നിന്ന് ആയിരത്തിന്റെ അഞ്ചു നോട്ടടുത്ത് ഞാന്‍ നജ്മൂന്റെ കയ്യില്‍ കൊടുക്കുമ്പോള്‍ അവളെ ഒന്ന് നോക്കി.ആ നോട്ടത്തിന്റെ ഉദ്ദേശം എന്താണെന്ന് അവള്‍ക്കറിയാമായിരുന്നു.അവളൊന്നു ചൂളിപോയി.ഒന്ന് പറയാന്‍ നിന്നില്ല.പൈസയുമായി അവള്‍ മുറിക്കു പുറത്തേക്കു പോയി.ഞാന്ന്‍ കിടക്കയിലേക്ക് വീണ്ടും നീങ്ങി.ഓര്‍മയുടെ ഒരു ലോകം തന്നെ മുന്നില്‍ വന്നു നിന്നു.ഞാന്‍ അങ്ങനെ അവിടെ കിടന്നു.

അബ്ബാസ്‌ മോന്റെ കയ്യും പിടിച്ചു പള്ളിയുടെ പിന്‍ ഭാഗത്തേക്ക് ഞാന്‍ കുതിച്ചു.നടത്തത്തിനു ഞാന്‍ അല്പം വേഗത കൂട്ടി.കഷ്ട്ടിച്ചു ഒരാള്‍ക്ക്‌ നടക്കാന്‍ പറ്റുന്നത്ര വീതിയില്‍ ഒരു ചെറിയ ഒരു പാത ഉണ്ട്.അതിന്റെ ഇരു ഭാഗത്തും ചെറിയ തോതില്‍ കാട് പിടിച്ചിട്ടുണ്ട്.നാലഞ്ചു ചുവടുകള്‍ വെച്ചതിനു ശേഷം ഞാന്‍ നടത്തം അവസാനിപ്പിചു.കുറച്ചു കാട് അവിടെയും ഉണ്ട്.നിറം അല്പം മങ്ങിയിട്ടുന്ടെകിലും വെളുത്ത മീസാന്‍ കല്ലില്‍ കൊത്തിവെച്ച അക്ഷരങ്ങള്‍ എനിക്ക് വ്യക്തമായി കാണാമയിരുന്നു.സുഹറ ബഷീര്‍.താന്‍ ഇതുവരെ കാണാതെ അവന്റെ ഉമ്മയുടെ ഖബറിടം കണ്ടപ്പോള്‍ അബ്ബാസ്‌ അറിയാതെ തേങ്ങുന്നതു ഞാന്‍ കണ്ടു.മഴയുള്ളത്‌ കൊണ്ട് എന്റെ മിഴികളില്‍ നിന്നു ഉതിര്‍ന്നു വീണ കണ്ണീര്‍ തുള്ളികള്‍ അവന്‍ കണ്ടില്ല.അങ്ങകലെ ഏകനായ അള്ളാഹുവിന്റെ സ്വര്‍ഗത്തില്‍ ഇരുന്നു സുഹരയുടെ ജമാലിക്കാന്റെ കണ്ണുനീര്‍ അവള്‍ കാണുന്നുണ്ടാവുമോ..ആവോ? അപ്പോഴേക്കും ബാങ്കിന്റെ അവസാന വരികള്‍ മുഴങ്ങുന്നുണ്ടായിരുന്നു.ലാ ഇലാഹ ഇല്ലല്ലഹ്.



18 April 2011

ചട്ടനെ പൊട്ടന്‍ ചതിച്ചാല്‍...




പൊതു ജനത്തെ പലപ്പോഴും കഴുതയാക്കുന്ന വോട്ട് എന്ന അവകാശം സര്‍ക്കാര്‍ എനിക്ക് പതിച്ചു നല്‍കിയതിനു ശേഷം ഇക്കുറി മാത്രം ആണ് ആദ്യമായിട്ട് ഞാന്‍ വോട്ട് ചെയ്യാതിരുന്നത്.പ്രതി ദിനം രാഷ്ട്രീയക്കാരെ പറ്റി ചീഞ്ഞുളിഞ്ഞ വാര്‍ത്തകള്‍ പുറത്തു വരുതന്നത് കൊണ്ട് പ്രധിഷധം അറിയിക്കാന്‍ വേണ്ടി ഞാന്‍ വോട്ട് ചെയ്യാത്തതെന്ന് നിങ്ങള്‍ കരുതിയെക്കല്ലേ....ജീവതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടി മുട്ടിക്കാന്‍ വേണ്ടി,ഒരു പാട് സ്വപ്നങ്ങളുടെയും, മോഹങ്ങളുടെയും ഭാണ്ഡവും പേറി കടലും കടന്നു ചുട്ടു പൊള്ളുന്ന മരുഭൂമിയിലേക്ക് ജോലി തേടി എത്തപെട്ടത്‌ കൊണ്ട് മാത്രമാണ് വോട്ട് ചെയ്യല്‍ എന്ന ആത്മഹത്യയില്‍ നിന്ന് ഞാന്‍ രക്ഷപെട്ടത്.വോട്ട് ചെയ്യല്‍ ആത്മഹത്യ എന്ന് ഞാന്‍ പറഞ്ഞത് നാട്ടിലുള്ള ആരെങ്കിലും കേട്ടാല്‍ കാര്യം എന്റെ പോക്കാ!കാരണം,നാട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ വോട്ടും ചോദിച്ചു നടന്ന ഒരു പാര്‍ട്ട് ടൈം രാഷ്ട്രീയക്കാരന്‍ ആയിരുന്നു ഞാന്‍!കാലു വാരലും,കുതികാല്‍ വെട്ടും,പാര വെപ്പും അടക്കം രാഷ്ട്രീയത്തിന്റെ എല്ലാ തര ബിരുദവും സ്വായത്തമാക്കിയ ഒരു സമ്പൂര്‍ണ രാഷ്ട്രീയക്കാരന്‍!.പ്രാവാസിയുടെ നീറുന്ന വേദനകളെ പറ്റി പലരും പറഞ്ഞു തന്നിട്ടും ,വളരെ അധികം വായിച്ചിട്ടും മനസ്സിലാക്കാത്ത ..അല്ല, മനസ്സിലാകാന്‍ കൂട്ടാക്കാത്ത ഞാന്‍,അക്കര പച്ച തേടി ഈത്തപ്പന കളുടെ നാടയാ ഗള്‍ഫില്‍ എത്തിയപ്പോഴാണ് പ്രവാസികളെ പറ്റി വളരെ വേദനജനകമായ പല സത്യങ്ങളും ഞാന്‍ മനസ്സിലാക്കിയത്.ആരെന്തു പറഞ്ഞാലും,ഈ മഹാ നഗരത്തിലെ ഒരു കൊച്ചു കെട്ടിടത്തിന്റെ ഇടുങ്ങിയ നാലു ചുമരുകള്‍ക്കുള്ളില്‍ വീര്‍പ്പു മുട്ടി കഴിയുന്നതിനേക്കാള്‍ എത്രയോ നല്ല തൊഴിലാണ് ഞാന്‍ പാതി വഴിയില്‍ ഉപേക്ഷിച്ച രാഷ്ട്രീയം എന്ന് ഞാന്‍ മനസ്സിലാക്കി.ആ സമയത്ത് എന്റെ ചിന്തകള്‍ രസകരമായ എന്റെ തെരഞ്ഞടുപ്പ് കാല ഓര്‍മകളിലേക്ക് കുതിച്ചു പാഞ്ഞു....അതി വേഗം...ബഹു ദൂരം...


സംഭവ ബഹുലം എന്ന് ഞാന്‍ സ്വയം അവകാശ പെടുന്ന എന്റെ മഹത്തായ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് സ്കൂള്‍ തലത്തില്‍ നിന്നാണ്.അനീതിക്കെതിരെ ശബ്ധിക്കാനും,വിദ്യാര്‍ഥി സമൂഹത്തിനു നേരെ വരുന്ന അക്രമങ്ങള്‍ തടയാനും,സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെ പട വാളെടുക്കാന്‍ പെരുത്ത ആഗ്രഹം മൂത്തത് കൊണ്ട് ഒന്നും അല്ല വിദ്യാര്‍ഥി നേതാവ് എന്ന കുപ്പായം ഞാന്‍ ധരിച്ചത്.ക്ലാസ്‌ കാരണമില്ലാതെ കട്ട് ചെയ്യാനും,ഇടയ്ക്ക് ഇടയ്ക്ക് സിനിമയ്ക്കു പോകാനും,പിന്നെ കയ്യിലുള്ള എല്ലാ തരികിടയും പുറത്തു എടുക്കാനും വിദ്യാര്‍ഥി നേതാവെന്ന ലേബല്‍ അത്യാവശ്യമാണ്.അത്താഴം മുടക്കി കളായ മൂത്ത രാഷ്ട്രീയക്കാരെ പാവം അധ്യാപകര്‍ക്ക് ഭയം ആയത് കൊണ്ട് കുട്ടി നേതാകന്മാരുടെ ഒരു കാര്യത്തില്‍ പോലും ഇടപെടാന്‍ ബുദ്ധിമാന്മാരായ സാറന്മാര്‍ വരാറില്ല.ഈ ഒരു കാര്യം തന്നെ ആണ് നേതാവവാകാന്‍ അധികം പേരെയും പ്രേരിപ്പിക്കുന്നത്.പിന്നെ,മൂത്ത രാഷ്ട്രീയക്കാരെ സോപ്പിടാന്‍ ഇടയ്ക്ക് സമരം ചെയ്‌താല്‍ മാത്രം മതി.പാര്‍ട്ടി സപ്പോര്‍ട്ടും അതോടൊപ്പം ഞങ്ങള്‍ കണ്ണ് വെച്ചിരിക്കുന്ന പാര്‍ട്ടി ഫണ്ടും കിട്ടും. പിന്നെ എന്ത് പേടിക്കാന്‍.ഇലക്ഷന്‍ സമയത്തും,പാര്‍ട്ടി സമ്മേളനത്തിന്റെ സമയത്തും വോട്ടില്ലാതെ ഞങ്ങളെ മൂത്ത നേതാക്കന്മാര്‍ക്ക് ബോര്‍ഡ്‌ വെയ്ക്കാനും ,പോസ്റ്റര്‍ ഒട്ടിക്കാന്‍ ആവശ്യമായത് കൊണ്ട് അവര്‍ ഞങ്ങളെ തീറ്റി പോറ്റി കൊള്ളും.മാസത്തില്‍ ഒരു പ്രാവശം എങ്കിലും പോലീസ് സ്റ്റേഷന്‍ ധര്‍ണ ഉണ്ടാവും.അതാണ്‌ ഒരു നേതാവിന്റെ ഏറ്റവും വലിയ പ്രശ്നം.ആ സമയത്ത് അണികളെ ഈ സമരത്തിന്റെ സാമൂഹിക ആവശ്യ കഥ പറഞ്ഞു മനസ്സിലാക്കിച്ചതിനു ശേഷം ഞമ്മള്‍ അതി വിദഗ്തമായി മുങ്ങി കൊള്ളണം.പാവം അണികള്‍..പാര്‍ട്ടിയോടുള്ള സ്നേഹം മൂത്ത്,ഞരമ്പുകളില്‍ സാമൂഹിക പ്രതിബ്ധതയും,ആദര്‍ശവും ഉള്ളത് കൊണ്ട് അവര്‍ സമരത്തിന്‌ പോയി കൊള്ളും.എന്നിട്ട്,അവര്‍ വളരെ സുന്ദരമായി തന്നെ പോലിസിന്റെ കയ്യില്‍ നിന്ന് ചന്തി പൊട്ടി ചോര പള പളന്നു ഒലിക്കും വരെ തല്ലും കൊള്ളും.അതോടെ അവര്‍ ആദര്‍ശം വിട്ടു കൊള്ളും.ആദര്‍ശം എന്ന ആരും ഇത് വരെ കണ്ടിട്ടില്ലാത്ത സാധനം വിട്ടു കഴിഞ്ഞാല്‍ ആണ് ഒരാള്‍ യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍ ആയി രൂപന്തരപെടുന്നത്.




സ്കൂളിന്റെ സമീപ പ്രദേശത്ത് പൂവാല ശല്യവും,രാത്രികാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും പതിവായപ്പോള്‍ ,ഞാന്‍ തന്നെ മുന്‍ കയ്യെടുത്തു ഞാന്‍ തന്നെ വിപ്ലാവ്തമാകമായ മുദ്രാവാക്യം എഴുതി നാടിനെ കിടു കിടാ വിറപ്പിച്ചു സമരം നടത്തിയപ്പോള്‍, പൂവാല,സാമൂഹിക ദ്രോഹി വിരുദ്ധ സമരത്തിനെ മുന്നില്‍ നിന്ന് നയിച്ച ,തീ തുപ്പുന്ന മുദ്രവാക്യം എഴുതിയ ബഹുമാനപെട്ട എന്നെ തേടി ആദ്യം മസിലും വീര്‍പ്പിച്ചു വന്നത് നാട്ടിലെ സജീവ സാമൂഹിക പ്രവര്‍ത്തകനും,എന്റെ പാര്‍ട്ടിക്കാരനുമായ ഒരു യുവ നേതാവാണ്.ഇമ്മാതിരി സമരവും ,മുദ്രാവാക്യവും കൊണ്ട് നീ ഇനിയും വന്നാല്‍ അടിച്ചു നിന്റെ പല്ല് തെറിപ്പിക്കുമെന്നു അവന്‍ എന്നോട് പറഞ്ഞ ശേഷം ഞാന്‍ പിന്നെ ഒരിക്കലും സമരം ചെയ്തിട്ടില്ല.ആകെ ഉള്ള പല്ല് കൂടി പോയാല്‍ ഇപ്പോഴുള്ളതിനേക്കാള്‍ എന്നെ കാണാന്‍ വൃത്തി കേടു ആകും എന്ന് കരുതിയിട്ടു മാത്രമാണ് സമരം ചെയ്യുന്നത് നിര്‍ത്തിയത്.അല്ലാതെ നിങ്ങള്‍ കരുതുന്നത് പോലെ ഭയന്നിട്ട് ഒന്നും അല്ല.വിപ്ലവ നേതാവിന് ഭയമോ?സ്ഥലത്തെ പ്രധാന സാമൂഹിക വിരുദ്ധനും പൂവാലനും എന്റെ പാര്‍ട്ടിക്കാരനായ യുവ നേതാവനെന്നുള്ള സത്യം മാത്രമല്ല,ഒരു മന്ത്രി കൂടി ആവാനുള്ള എല്ലാ യോഗ്യതയും ആ പരമ നാറിക്ക് ഉണ്ടെന്നു കൂടി ഞാന്‍ അന്ന് മനസ്സിലാക്കി.


ആ സമയത്താണ് ഒരു പഞ്ചായത്ത് ഇലക്ഷന്‍ കടന്നു വന്നത്.പോസ്റ്റര്‍ ഒട്ടിച്ചും,ജാഥ വിളിച്ചും കുട്ടി നേതാക്കന്മാര്‍ ആ ഇലക്ഷനില്‍ സജീവമായി പങ്കെടുത്തു.വോട്ടണ്ണി കഴിഞ്ഞപ്പോള്‍ പല നേതാക്കന്മാരും വിജയിച്ചത് കൊണ്ട് ആഘോഷങ്ങളുടെ ഭാഗമായി ഞങ്ങള്‍ മൂന്ന് ദിവസം ക്ലാസ് കട്ട് ചെയ്തു.പിറ്റേന്ന് ക്ലാസ്സില്‍ പോയപ്പോള്‍ അപ്രതീക്ഷിതമായി ക്ലാസില്‍ വരാത്തതെന്തേ എന്ന് സാറ് ചോദിച്ചു.പഞ്ചായത്ത് ഭരണം ഞങ്ങളെ പാര്‍ട്ടിക്ക് നഷ്ടപെട്ടത് കൊണ്ടോ എന്തോ?സാറിന് ഞങ്ങളോടുള്ള ഭയം കുറഞ്ഞു എന്ന് തോന്നുന്നു..ക്ലാസ്സില്‍ വരാന്‍ പറ്റാത്തതിന് ഉള്ള കാരണം ബോധിപ്പിച്ചപ്പോള്‍ സാറ് പറഞ്ഞു."ഹോ...വലിയ രാഷ്ട്രീയക്കാര്‍ ഇറങ്ങിയിരിക്കുന്നു...ഇന്ത്യയില്‍ എത്ര ലോക സഭ സീറ്റ് ഉണ്ടോന്നു അറിയാമോ നിങ്ങള്ക്ക് ?".സാറിന്റെ ചോദ്യം കൊണ്ടത്‌ ഞങ്ങളുടെ മര്‍മത്തിനു മാത്രമല്ല ,അഭിമാനത്തിന് കൂടി ആണ്.ബുദ്ധി ജീവികള്‍ എന്ന ലേബല്‍ അവിടെന്ന് തന്നെ തകര്‍ന്നു വീണു.ഉത്തരം അറിയാതെ ചമ്മി ഞങ്ങള്‍ തല താഴ്ത്തി നില്‍ക്കുന്നത് കണ്ടു ക്ലാസ്സിലെ സാമൂഹിക ബോധം ഇല്ലാത്ത മൂരാച്ചികളായ സുഹൃത്തുക്കളുടെ വളരെ വികൃതമായ പൊട്ടി ചിരി ക്ലാസ്സില്‍ മുഴങ്ങുപ്പോളും എന്റെ മനസ്സില്‍ ഉണ്ടായിരുന്നത് ,ഈ സാറിന് കേരള നിയമ സഭയിലെ സീറ്റുകളുടെ എണ്ണം ചോദിക്കാന്‍ തോന്നാത്തത് ഭാഗ്യം അല്ലെങ്കില്‍ ഇതിനെക്കാള്‍ ചമ്മിയേനെ എന്ന് മാത്രം.



വര്‍ഷം അഞ്ചു കഴിഞ്ഞു.മറ്റൊരു പഞ്ചായത്ത് ഇലക്ഷന് കൂടി തിരശീല ഉയര്‍ന്നു.ശരിക്കും പറഞ്ഞാല്‍ ഇക്കഴിഞ്ഞ ഇലക്ഷന്‍.പഠന കാലത്തെ കുസൃതി തരത്തില്‍ നിന്നും ഞാന്‍ അല്പം പക്വത ഉള്ളവനായി മാറി എന്ന് മാത്രമല്ല ഈ പ്രാവശ്യം ഞാനും ജനധിപത്യ പ്രക്രിയയുടെ ഭാഗം ആണ് എന്നതാണ് കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനെ അപേക്ഷിച്ചു ഇക്കുറി ഉള്ള പ്രാധാന മാറ്റം.ലോക സഭയുടെ മാത്രമല്ല രാജ്യ സഭയുടെ എണ്ണം പോലും ഇന്നനിക്ക്അറിയാം എങ്കിലും ഞാന്‍ വലിയ രാഷ്ടീയക്കാരന്‍ ഒന്നും ആയില്ല കേട്ടോ.



ഇക്കുറി എന്‍റെ വാര്‍ഡ്‌ വനിതാ സംവരണം ആയതിനാല്‍, സീറ്റ് മോഹിച്ചു താഴെ തട്ടിലുള്ള നേതാക്കന്മാര്‍ മുതല്‍ മുകള്‍ തട്ടിലുള്ള നേതാക്കന്മാരുടെ വരെ സോപ്പിട്ടും കാലു നക്കിയും,പാര്‍ട്ടി ഓഫീസ് വാരാന്തകളില്‍ പായും വിരിച്ചു കിടന്ന വാര്‍ഡിലെ പുരുഷ കേസരികള്‍ക്ക് അത് വന്‍ നിരാശ പടര്‍ത്തി.അമ്പതു ശതമാനം വനിതാ സംവരണം ആയത് കൊണ്ടോ എന്തോ സീറ്റ് മോഹികള്‍ കൂടുതല്‍ യുവാക്കള്‍ ആയിരുന്നു.വനിതാ പ്രവര്‍ത്തകര്‍ക്ക് വാര്‍ഡില്‍ പണ്ടേ വംശ നാശം സംഭവിച്ചത് കൊണ്ട്,ഭര്‍ത്താവിന്‍റെ തുണി അലക്കിയും,മക്കള്‍ക്ക്‌ ഭക്ഷണം ഉണ്ടാകി കൊടുത്തു സ്കൂളില്‍ അയച്ചു ബാകി ഉള്ള സമയത്ത് കണ്ണീര്‍ സീരിയല്‍ കണ്ടു സായുജ്യമടയുന്ന പാവം വീട്ടമ്മാരെ പിടിച്ചു സ്ഥാനാര്തിക്കള്‍ ആകേണ്ടി വന്നു ഇരു മുന്നണികള്‍ക്കും.. ശക്തമായ രാഷ്ടീയ പോരാട്ടവും,കുടി പകയും,സമര മുഖങ്ങളും ഒരു പാട് കണ്ടു വാര്‍ഡില്‍ ഇരു മുന്നണികള്‍ തുല്ല്യ ശക്തികള്‍ ആയത് കൊണ്ട് വീട്ടുമ്മാമാര്‍ മത്സരികുന്നത് ആണെങ്കിലും പാര്‍ട്ടിയുടെ അഭിമാനം സംരക്ഷിക്കാം മുഴുവന്‍ ആളുകളും തെരഞ്ഞടുപ്പ് പ്രചരണത്തിനു കൊഴുപ്പേകി രംഗത്ത് ഇറങ്ങി.

ആശാസ്ത്രീയമായി വാര്‍ഡു വിഭജിച്ചു കുപ്രസിദ്ധിയാര്‍ജിച്ച എന്‍റെ വാര്‍ഡില്‍ രണ്ടു പോളിംഗ് സ്റ്റേഷന്‍ ആണ് ഉള്ളത്.ഒന്ന്,മരുന്നിനു പോലും ഞങ്ങളുടെ ഒരു പ്രവര്‍ത്തകന്‍ പോലും ഇല്ലാത്ത,എതിരാളികളുടെ ശക്തി കേന്ദ്രം എന്ന് അറിയപെടുന്ന സ്ഥലത്ത് ആണ്.ജന വിധി തീരുമാനിക്കാന്‍ അവിടെ ഒരു പാട് കള്ള വോട്ടുകള്‍ ഇടും.അത് കൊണ്ട് ഞങ്ങളുടെ ശക്തി കേന്ദ്രമായി രണ്ടാമത്തെ പോളിംഗ് സ്റ്റേഷനില്‍ ഒരു പാട് കള്ള വോട്ടു ഇട്ടാലേ വിജയിക്കാന്‍ സാധികുക ഉള്ളു.രാത്രി തന്നെ മുതിര്‍ന്ന നേതാക്കാന്‍മാര്‍ കള്ള വോട്ടു ചെയ്യാനുള സംവിധാനം ഒരുക്കി.പ്രിസൈഡിംഗ് ഓഫീസറെ രാത്രി തന്നെ പോയി വേണ്ട പോലെ കണ്ടു.ഓഫീസര്‍ കടുത്ത ഗാന്ധിയന്‍ ആയത് കൊണ്ട് കുറച്ചുഗാന്ധി തല കൊടുക്കേണ്ടി വന്നു മൂപ്പര്‍ക്ക്.

പൊതുവേ നിരുപുദ്രവകാരിയും,ശാന്ത ശീലനും,പക്ഷെ, കുരുട്ടു ബുദ്ധിയുടെ ആശാനുമായ,ഈ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച,എന്‍റെ സുഹൃത്തുമായ ഹനീഫ ഒപ്പം ഘടക കക്ഷിനേതാവും,പിന്നെ ഞാനും ആണ് വോട്ടടുപ്പ് ദിവസം ഞങ്ങളുടെ പാര്‍ട്ടി ഏജന്റായ ആയി ബൂത്തില്‍ ഇരുന്നത്.രാവിലെ ഏഴു മണി മുതല്‍ തന്നെ കള്ള വോട്ടുകള്‍ പ്രവഹിച്ചു തുടങ്ങിയിരുന്നു.മിക്ക കള്ള വോട്ടുകളും ബാലറ്റ് പെട്ടിയില്‍ നിഷ്പ്രയാസം തള്ളുമ്പോള്‍,ഭയം കൊണ്ടോ മറ്റോ എതിര്‍ പാര്‍ട്ടി ഏജന്റുമാര്‍ നോക്കു കുത്തിയെ പോലെ നില്‍ക്കുക ആയിരുന്നു.

ആ സമയത്താണ് എതിര്‍ പാര്‍ട്ടിയുടെ ബൂത്ത്‌ ഏജന്റായ സലീമിന്‍റെ ഗള്‍ഫിലുള്ള അനുജന്‍ സത്താറിന്റെ വോട്ടു ചെയ്യാനായി അതെ പേരിലുള്ള ഞങ്ങളുടെ പാര്‍ട്ടിയില്‍ ധീരനായ ഒരു പ്രവര്‍ത്തകന്‍ വന്നത്.ഇത് വരെ അറിഞ്ഞോ അറിയാതയോ ഒരക്ഷരം ഉരിയാതെ ഇരുന്ന പാവം ഏജന്റു സലിം അവന്‍റെ അനുജന്‍റെ വോട്ടു ആയത് കൊണ്ട് ശക്തമായി എതിര്‍ത്തു.തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധം അല്ലാത്തത് കൊണ്ട് ഒരു ഭയവും ഇല്ലാത്ത സത്താര്‍ എന്‍റെ പേര് സത്താര്‍ ആണെന്ന് തറപ്പിച്ചു പറഞ്ഞു.കള്ള വോട്ടു തടയാന്‍ കഴിഞ്ഞില്ലെങ്കിലും സാരമില്ല ഇവനു പണി കൊടുക്കണമെന്ന ചിന്തയില്‍ കടന്ന സലീമിന്‍റെ തലയില്‍ ഒരു ബള്‍ബ്‌ മിന്നി.ഒരു പുളിച്ച ചിരി പാസാക്കി അവന്‍ സത്താരിനോട് ചോദിച്ചു."ആട്ടേ...തന്‍റെ ഉപ്പയുടെ പേര് എന്താ?" പാവം സത്താര്‍ ഇത്തവണ ശരിക്കും കുടുങ്ങി.തന്‍റെ ഉപ്പയുടെ പേര് ഇവിടെ പറയാന്‍ പറ്റില്ല.അവന്‍റെ ഉപ്പയുടെ പേര് പറയേണ്ടി വരും.പാര്‍ട്ടിക്ക് വേണ്ടി സത്താര്‍ ഒരു മഹത്തായ ത്യാഗം കൂടി സഹിച്ചു.അവന്‍ സ്വന്തം ഉപ്പയെ മാറ്റി പറഞ്ഞു."മോയിദ്ധീന്‍".മിസൈല്‍ പോലെ കുടുംബ പേര് എന്താണ് എന്നുള്ള സലിമിന്റെ അടുത്ത കിടിലന്‍ ചോദ്യം എത്തി.'വളപ്പില്‍ ' എന്ന് വളരെ വേദനയോടെ കുടുംബ പേരും മാറ്റിയ സത്താര്‍ പാര്‍ട്ടിക്ക് വേണ്ടി സ്വന്തം ഉപ്പയും,കുടുംബത്തെയും മാറ്റി പറഞ്ഞു ജീവനോടെ രക്ത സാക്ഷിയായ ആദ്യത്തെ പാര്‍ട്ടിക്കാരന്‍ എന്ന് ബഹുമതി സ്വന്തമാക്കി.സലിം ഒന്ന് കൂടി വൃത്തി കേടായി ചിരിച്ചു കൊണ്ട് അല്പം ഗൌരവത്തില്‍ സത്താറിനെ നോക്കി പറഞ്ഞു."വളപ്പില്‍ മോയിദ്ധീന്‍ എന്‍റെ ഉപ്പ ആണെന്ന് ഇവിടെ ആര്‍ക്കും സംശയം ഉണ്ടാവില്ല.എന്‍റെ ഉപ്പയെ സമ്മതിക്കണം നാട്ടിലെ ഏതൊക്കെ വീട്ടില്‍ കയറിയാണ് മക്കള്‍ ഉണ്ടാക്കിയിരിക്കുന്നത്.എടാ,എന്നെ ചേട്ടാ എന്ന് വിളിക്കെടാ".ഇത്തവണ സത്താറിനെ പിടിച്ചു നില്ക്കാന്‍ പറ്റിയില്ല.പാര്‍ട്ടി സ്നേഹം ഒക്കെ വിട്ടു കൊണ്ട് ,പുറത്തു വാടാ നിനക്ക് കാണിച്ചു തരാം ആഗ്യം കാണിച്ചു വോട്ടു ചെയ്യാതെ വാലും ചുരുട്ടി പുറത്തേക്കു ഒറ്റ പോക്ക്.

ഉച്ചയോടു എതിര്‍ ഏജന്റുമാരെ കണ്ണുരുട്ടി കാണിച്ചും,കൈയൂക്ക് കാണിച്ചും പുറത്താക്കി ബൂത്ത്‌ കൈ കലാക്കി.ഗോപാലന്‍റെ വോട്ടു ചെയ്യാന്‍ വന്ന ആളുടെ കയ്യില്‍ മഷി പുരട്ടുമ്പോള്‍,വേണ്ട മഷി കൊണ്ടാല്‍ നിസ്കാര കൊള്ളൂല എന്ന് പറഞ്ഞും,പര്‍ദ്ദ ധരിച്ചു വന്ന സ്ത്രീ ഗീതയുടെ വോട്ടു ചെയ്തു മടങ്ങിയും ജനാധിപത്യത്തെ ശക്തമായി പരസ്യമായി കശാപ്പ് ചെയ്യുന്ന കാഴ്ചയാണ് പിന്നീട്കണ്ടത്.

എതിര്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രത്തിലുള്ള ബൂത്തില്‍ വൈകുന്നേരം സന്ദര്‍ശിക്കാന്‍ പോയ ഞങ്ങളുടെ വനിതാ സ്ഥാനാര്‍ഥിയെ മര്‍ദിച്ചു എന്ന വാര്‍ത്ത വോട്ടെടുപ്പ് കഴിഞ്ഞു തിരിച്ചു പോകുമ്പോള്‍ ഞങ്ങള്‍ക്ക് കിട്ടി.ആണവ കാരാരിനെ പറ്റിയോ,ഇറാന്‍ വിഷയത്തില്‍ ഇന്ത്യ എന്ത് നിലപാട് എടുത്തത്‌ എന്നൊന്നും അറിയാത്ത പെട്ടന്ന് ഒരു നാള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടി വന്ന വനിതാ സ്ഥാനാര്‍ഥിയെ വെറുതെ കണ്ണുരുട്ടി ഭയപെടുത്തിയപ്പോള്‍ പാവം പേടിച്ചു കരഞ്ഞത് മാത്രമാണ് യാഥാര്‍ത്ഥ പ്രശനമെന്നു പിന്നീട അറിഞ്ഞു എങ്കിലും എതിരാളികള്‍ക്ക് എതിരെ കേസ് കൊടുക്കുവാനും ,ആര്‍ക്കൊക്കെ എതിരെ കേസ്‌ കൊടുക്കണമെന്ന് തീരുമാനിക്കാനും അന്ന് വൈകുന്നേരം തന്നെ നിര്‍ണായകമായ യോഗം ചേര്‍ന്ന്.പല പല അഭിപ്രായങ്ങളും യോഗത്തില്‍ വന്നു കൊണ്ടിരിക്കെ,കുരുട്ടു ബുദ്ധിക്കാരനായ ഹനീഫ എതിര്‍ പാര്‍ട്ടി കാരനായ നവാസിന്‍റെ പേര് പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞങള്‍ എല്ലാവരും ഞെട്ടി.കാരണം,സംഭവത്തിനു ആസ്പദമായ ഞാന്‍ ഇരുന്ന ബൂത്തില്‍ ഞങ്ങള്‍ കള്ള വോട്ടു ഇടുന്നതും നോക്കി ഇരിക്കുക ആയിരുന്നു ആ പാവം.തന്‍റെ ഉപ്പയ്ക്ക് എതിരെ അവന്‍റെ ഉപ്പ വഴി തര്‍ക്കത്തിന്‍റെ പേരില്‍ കേസ് കൊടുത്തിട്ടുണ്ടെന്നും അവന്‍റെ പേരില്‍ ഒരു കേസ് ഇരിക്കട്ടെ എന്നും ഹനീഫ യാതൊരു കൂസലുമില്ലാതെ പറഞ്ഞപ്പോള്‍ യോഗം ഒറ്റ കെട്ടായി അനുകൂലിച്ചു.ചെറുപ്പത്തില്‍ തന്നെ മാന്തിയവന്റെയും,നുള്ളിയവന്റെയും പേര് ഹനീഫയും,കഴിഞ്ഞ ഇലക്ഷനില്‍ താന്‍ എട്ടു നിലയില്‍ പൊട്ടിയപ്പോള്‍ തന്‍റെ വീടിന്‍റെ മുന്നില്‍ വെച്ച് വെടി പൊട്ടിച്ചവന്റെയും ഒക്കെ പേര് സര്‍വ്വ സമ്മതനായ ഞങ്ങളുടെ നേതാവും കേസ്‌ പട്ടികയില്‍ ഉള്‍പെടുത്താന്‍ പറഞ്ഞപ്പോള്‍ യാതൊരു ഗ്രൂപില്ലാത്ത യോഗം അഗീകരിച്ചപ്പോള്‍,വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ കൂടി ഉള്ളതാണ് രാഷ്ട്രീയമെന്ന മഹത്തായ പാടം കൂടി ഞാന്‍ പഠിച്ചു.

പിറ്റേന്ന് രാവിലെ തന്നെ എന്‍റെ മൊബൈലിലേക്ക് ഹനീഫിന്‍റെ വിളി വന്നു.മറു തലയ്ക്കല്‍ നിന്ന് ഹനീഫിന്‍റെ അല്പം ഇടറിയ ശബ്ദം"എടാ...അവരുടെ സ്ഥാനാര്‍ഥിയെ ഇവിടെ നിന്നും അടിച്ചെന്നും പറഞ്ഞു അവര്‍ കള്ള കേസ് കൊടുത്തിട്ടുണ്ട്."ഞാന്‍ അങ്ങോട്ട്‌ എന്തെങ്കിലും ചോധിക്കുന്നതിനു മുന്‍പ്‌ അവന്‍ തുടര്‍ന്ന്."എടാ,,,ഒന്നും അറിയാത്ത ഞാനാ ഒന്നാം പ്രതി."അവന്‍റെ ശബ്ദം പിന്നെയും ഇടറി.ഞാന്‍ കേസില്‍ പെട്ടിട്ടില്ല എന്ന് ഞാന്‍ അവനോടു ചോദിച്ചു ഉറപ്പാക്കിയതിന് ശേഷം അല്പം ആശ്വാസം വാക്കുകള്‍ പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.നിരപരാധികളായ കുറെ പേരെ കേസില്‍ കുടുക്കിയത് അവനാണ്.പാര്‍ട്ടി ഓഫീസില്‍ വാര്‍ത്ത ചോര്‍ത്തുന്നവര്‍ ഉണ്ടോ എന്ന് എനിക്ക് സംശയമായി.അഥവാ ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്കു ഒരു കാര്യം ഉറപ്പായി..ചട്ടനെ പൊട്ടന്‍ ചതിച്ചാലും...പൊട്ടനെ ചട്ടന്‍ ചതിച്ചാലും അവനെ ദൈവം ചതിക്കും.


20 January 2011

ഉണരുവാന്‍ ആഗ്രഹിക്കാത്ത സ്വപ്നം....


(എന്‍റെ സുഹൃത്ത് മൈ കാസറഗോഡ് എന്ന ഓണ്‍ലൈന്‍ കൂട്ടായ്മക്കു വേണ്ടി എഴുതിയ ചെറു കഥയ്ക്ക്‌ ഒരു വര്‍ഷം മുന്‍പ്‌ ഞാന്‍ എഴുതിയ രണ്ടാം ഭാഗമാണ് ഈ കഥ.)

ആദ്യ ഭാഗത്തില്‍ ഞാന്‍ എന്ന കഥാപാത്രം അട്മിഷന് വേണ്ടി പട്ടണത്തിലെ കോളെജിലേക്ക് മാതാപിതാക്കളുടെ കൂടെ കാറിലൂടെ ഹൈ വേ യിലൂടെ യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചിന്തകളാണ് കഥയ്ക്ക്‌ ആധാരം.കഥയുടെ അവസാനം ഒരു ലോറി വന്നു അവരെ ഇടിക്കുകയും ടപ്പോ എന്ന ശബ്ദം കേള്‍ക്കുകയും ചെയ്യുന്നു. പരീക്ഷ ഹാളില്‍ ഉറങ്ങുകയായിരുന്ന അവളെ അദ്ധ്യാപകന്‍ പുറത്തേക്കു തള്ളിയപ്പോലുണ്ടായ ടപ്പോ എന്ന ശബ്ദം കേട്ടപ്പോഴാണ് അവള്‍ക്കു ഇതെല്ലം സ്വപ്നം ആണെന്ന് അറിയുന്നത്.ക്ലാസ്സിലെ കൂട്ട ചിരിയോടെ കഥ അവസാനിക്കുന്നു.തുടര്‍ന്ന് ഇവിടെ വായികുക.

ഞാന്‍=ഒരു പെണ്‍ കുട്ടിയാണ്.


പരീക്ഷ കഴിഞ്ഞു സ്കൂള് വിട്ടിറങ്ങുമ്പോള്‍ മനസ്സ് വല്ലാതെ അസ്വസ്ഥ മായിരുന്നു.യാ..അള്ളാഹു ഞാന്‍ ഒന്നും എഴുതിട്ടില്ലല്ലോ?എന്‍റെ ഭാവി?ഇത് വരെ പഠിച്ചതൊക്കെ വെറുതെ ആവുമോ? ഹ!എന്‍റെ പഠനത്തെ കുറിച്ച്, എന്‍റെ ഭാവിയെ കുറിച്ച് എനിക്ക് നന്നായിട്ടറിയാം.ഞാന്‍ എന്തായി തീരുമെന്നും എനിക്ക് നല്ല നിശ്ചയമുണ്ട്.പക്ഷെ ഉമ്മാക്കും ഉപ്പാകും അറിയില്ലല്ലോ?ഞാന്‍ ഇത് വരെ പാസ്സായത് എങ്ങനെ എന്ന്.അവരൊക്കെ കരുതുന്നത് ഞാന്‍ ഇത് വരെ പാസ്സായത്‌ പഠിച്ചു എഴുതിയിട്ട് ആണെന്ന്...ഹും..സത്യം അത് എനിക്കല്ലേ അറിയൂ.

കഴിഞ്ഞ കുറെ പൊതു പരീക്ഷകളില്‍ എന്‍റെ ഉറ്റ സുഹൃത്തും സ്ഥിരം ഒന്നാം റാങ്കുക്കാരിയുമായ തസ്നി ആയിരുന്നു അടുത്ത സീറ്റില് പരീക്ഷ എഴുതിയിരുന്നത്.അവള് റാങ്ക് അടികുമ്പോള്‍ ഞാന്‍ ഫസ്റ്റ് ക്ലാസ് അടിക്കാതെ ഇരുന്നാലെ അത്ഭുതമുള്ളൂ.അത് സ്കൂളിലെ മുഴുവന്‍ പേര്‍ക്കും അറിയാം. അവര്‍ക്കെല്ലാം അതില്‍ നല്ല പോലെ അസൂയ ഉണ്ട്.അതനിക്കറിയാം.ഹോ..വല്ലാത്ത അസൂയക്കാരു തന്നെ ഈ ലോകത്തില്‍.ഒന്നിനെയും വിശ്വസിക്കാന്‍ പറ്റില്ല.


പക്ഷെ, ഇപ്രാവശ്യം ഞാന്‍ ആകെ പ്രതിസന്ധിയിലാണ്.കാരണം,തസ്നി കല്യാണവും കഴിഞ്ഞു പോയി.രണ്ടു മാസം മുന്‍പ്.ഞങ്ങള്‍ എല്ലാവരും കല്യാണത്തിന് പോയിരുന്നു.ഒരു കിടിലന്‍ കല്യാണമായിരുന്നു.എന്ത് ആര്‍ഭാടം ആയിരുന്നു കല്യാണത്തിനു. എത്ര പാവപെട്ട പെണ്‍ കുട്ടികള്‍ കല്യാണം കഴിക്കാന്‍ പണമില്ലാതെ വിഷമിക്കുണ്ട്.ഉള്ളവര്‍ അതി ഗംഭീരമായും നടത്തുന്നു.ഇല്ലാത്തവന് ഇന്നും ഇതൊക്കെ കണ്ടു കണ്ണീരു വാര്‍ക്കുന്നു.പാവപ്പെട്ട ചെറുപ്പക്കാരന്‍ ആയാലും പാവപ്പെട്ട പെണ്‍ കുട്ടിയ കല്യാണം കഴിക്കുന്നത്, എങ്കിലും സ്ത്രീധനം വാങ്ങുന്നതില്‍ ഒരു കുറവുമില്ല.എവിടുന്ന് നന്നാവാന്‍.

ഹ.. അത് പോട്ടെ.അവള്‍ പഠിത്തവും നിര്‍ത്തി. അവള് കല്യാണം കഴിഞ്ഞു പോയി.ഇപ്രാവിശ്യം എന്‍റെ അടുത്ത് ഇരുക്കുന്നത് താഹിറ.അവളാണെങ്കില്‍ എന്‍റെ പേപ്പര്‍ ആണ് നോക്കുന്നത്!മൂ ദേവി!ഒന്നും പഠിക്കാതെ വന്നിരിക്കുന്നു.എന്നെ പോലെ.ശവം!

അല്ലെങ്കിലും എന്തിനാ പെണ്‍കുട്ടികളെ വേഗം കല്യാണം കഴിച്ചു വിടുന്നത്. അതും റാങ്കുക്കാരിയായ ഒരു പെണ്‍ കുട്ടിയെ.എന്തൊക്കെ പ്രതീക്ഷ ഉണ്ടായിരുന്നു അവളെ പറ്റി ഞങ്ങള്‍ക്ക്.എല്ലാം അവളുടെ വീട്ടുക്കാര്‍ നശിപ്പിച്ചില്ലേ?ഇനി ഭര്‍ത്താവിന്‍റെ കല്‍പ്പന അനുസരിച്ച് ജീവിക്കേണ്ടേ? പക്വത ഇല്ലാത്ത പ്രായത്തില്‍ അറിയാതെ അവള്‍ക്കു എന്തൊക്കെയോ ചെയ്യേണ്ടിവരും.എല്ലാം അറിയുവാന്‍ ആകുമ്പോഴേക്കും എല്ലാം നഷ്ടപെട്ടു കഴിഞ്ഞിരിക്കും.ഭര്‍ത്താവ് അവളെ ഒഴിവാക്കുക അല്ലെങ്കില്‍ എന്തെങ്കിലും പറ്റിയാലോ അവള്‍ക്കു ജീവിക്കേണ്ടേ ?എന്തെങ്കിലും ഒരു ബിരുദം കയ്യില്‍ ഉണ്ടെന്ക്കില്‍ ഏതെങ്കിലും നല്ല പണി എടുത്ത് ജീവിതം പുലര്‍ത്താം. ആരോടും യാന?ഞാനൊരു പെണ്ണല്ലേ ?പുരോഗമന ചിന്തയുമായി നടന്നു ബസ്സ്‌ എത്തിയത് അര്ഗിന്നില്‍.ഞാന്‍ തൊട്ടടുത്ത കടയില്‍ നിന്ന് ഫാത്തിമയ്ക്ക് മിട്ടായിയും വാങ്ങി ബസ്സില് കയറി.ഫാത്തിമാനെ അറിയില്ല.എന്‍റെ അയാള്‍ വാസി ആണ്.മൂന്നു വയസ്സ് പ്രായം.എന്നെ അവള്‍ക്കു ഭയങ്കര സ്നേഹം.എനിക്കും.ഞാന്‍ എന്ന് അവള്‍ക്കു മിട്ടായി വാങ്ങിക്കാറുണ്ട്.എപ്പോള്‍ മിട്ടായി കാത്തു അവള്‍ വീട്ടില്‍ കാത്തിരിപ്പുണ്ടാവും.ഭയങ്കര കുസൃതി ആണ് അവള്‍ക്കു.വെളുത്ത തുടുത്ത അവളുടെ സംസാരം കേള്‍ക്കേണ്ടത് തന്നെ.ഇങ്ങനെ പല കാര്യങ്ങളും ചിന്തിച്ചു ഞാന്‍ ബസ്സില്‍ യാത്ര തുടര്‍ന്നു.

ബസ്സ് ഞാന്‍ സ്വപ്നത്തില്‍ അതെ അപകട സ്ഥലത്തെ സ്റ്റോപ്പില്‍ നിര്‍ത്തി.ആ സ്ഥലത്ത് നല്ല ആള്‍ കൂട്ടവും ബ്ലോക്കും ഉണ്ട്.ഞാന് മെല്ലെ തല നീട്ടി നോക്കി.ആ കാഴ്ച കണ്ടു ഞാന് ഞെട്ടി പോയി...സ്വപ്നത്തില് കണ്ട അതെ സ്ഥലം ...അത് പോലെ ഉള്ള കാറ്‌ .. അത് അതെ പോലെ ഉള്ള ലോറി...അതെ അപകടം .. ഇതു എന്ത് മായാജാലം...ഞാന്‍ ആ സ്ഥലം ബസ്സില്‍ നിന്ന് സൂക്ഷിച്ചു നോക്കി. അപ്പോള്‍ കാറില്‍ നിന്ന് രക്തത്തില്‍ കുളിച്ചു നില്‍ക്കുന്ന മൂന്നു നാല് പേരെ പൊക്കി എടുത്തു കൊണ്ട് പോകുന്നത് ഞാന്‍ കണ്ടു..എന്‍റെ റബ്ബേ..മൂന്നു വയസ്സു കാരിയായ ഒരു കുട്ടിയേയും കാറില് നിന്ന് എടുക്കുന്നത് ഞാന് കണ്ടു .അവള് രക്തത്തില് കുളിച്ചിരുന്നു.പാവം കുട്ടി.അവളെ കണ്ടപ്പോള്‍ ഞാന്‍ അറിയാതെ എന്‍റെ ഫാത്തിമയെ ഓര്‍ത്തു..അവളെ പോലയുള്ള ഒരു പെണ്ണ്.അവള്‍ക്കാണ് ഇതു സംഭവിച്ചതെങ്കില്‍.ഞാന്‍ ആകെ തളര്‍ന്നു പോകുമായിരുന്നു....എന്‍റെ ഫാത്തി..അവള്‍ എന്‍റെ എല്ലാമാണ്.അവളെ പറ്റി ചിന്തിക്കുമ്പോള്‍ തന്നെ എനിക്ക് തല കറക്കം വരുന്നു.ഇത് പോലെ ഇവളെയും സ്നേഹിക്കുന്ന എത്ര പേരുണ്ടാവും.അവരുടെ അവസ്ഥ.

ഡ്രൈവര്‍മാര്‍ അശ്രദ്ധ ആയിട്ടാണ് വാഹനം കൂടുതലും ഓടിക്കുന്നത്. അമിത വേഗത, മധ്യ പാനം ഇതോക്കെ ദിവസവും എത്ര ജീവനാണ് റോഡില്‍ അവസാനിപ്പികുന്നത്.കൈ കാലുകള്‍ നഷ്ടമാവുന്നത്.നഷ്ട പരിഹാരം കൊണ്ട് ഇതിക്കെ തിരിച്ചു കിട്ടുമോ?മനോരമയിലെ വഴി കണ്ണ് വായിച്ചിട്ടില്ലേ.

എന്നാലും എന്‍റെ സ്വപ്നം,ലോറി,കാറ്, , സ്ഥലം, എനിക്ക് ഒന്നും മനസ്സിലാകിന്നില്ല.ഇതൊക്കെ എങ്ങനെ ഒരു പോലെ സംഭവിച്ചു.വല്ലാത്ത അതിശയം തന്നെ.ഇതിനിടയില്‍ ഓരോരു ചിന്തകളില്‍ മുഴങ്ങി ബസ്സ് വിട്ടതും വീട്ടില്‍ എത്തിയതും ഒന്ന് അറിഞ്ഞില്ല.

ഞാന്‍ നേരെ ചായ കുടിച്ചു കമ്പ്യൂട്ടര്‍ റൂമിലേക്ക്‌ കയറി കമ്പ്യൂട്ടര്‍ ഓണാക്കി.ഫേസ് ബുക്ക്‌ തുറന്നു.അതില്‍ കയറി കുറച്ചു കാര്യങ്ങള്‍ കൂട്ടുക്കാരോട് ചര്‍ച്ച ചെയ്യാന്‍ ഉണ്ട്. ഒന്നു മല്ല.റോഡു അപകടത്തെ പറ്റിയും പിന്നെ എന്‍റെ സ്വപ്നത്തെ പറ്റിയും അത് യഥാര്‍ത്ഥ മായതിനെ പറ്റിയും.പക്ഷെ,ഫേസ് ബുക്ക്‌ തുറന്നാല്‍ മതി.ഒരു പെണ്ണിന്‍റെ പേര് കണ്ടാല്‍ തന്നെ ആണ്‍ പിള്ളേര് ചാടി ഒരു ഹായ് തരും.എനിക്ക് വയ്യ! ഫൈക്കണോ എന്നൊന്നും ഇവന്‍മാര്‍ക്ക് അറിയേണ്ട.

ഇങ്ങനെ ചിന്തിച്ചു ഇരിക്കുമ്പോഴാണ് വീട്ടിലേക്കു ഒരു ഫോണ്‍ വരുകയും ഉമ്മ എടുക്കുകയും ചെയ്തു.ഉമ്മ പെട്ടന്ന് അലറി വിളിച്ചു.ഞാന്‍ ഉമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു. ഫോണ്‍ കട്ട് ചെയ്ത് ഉമ്മ വിളറിയ മുഖത്തോടെ പറഞ്ഞു. "നമ്മുടെ അപ്പുറത്തെ ഹബീബ്ചായും അയ്സായും ഇല്ലെ... " "അവര്‍ക്ക് !! അവര്‍ക്ക് എന്ത് പറ്റി" "അവര്‍ ടൌണില്‍ വെച്ച് കാര്‍ അപകടത്തില്‍ പെട്ടു"
അയ്സുമ്മ എന്ന് പറഞ്ഞാല്‍ നല്ല സ്വഭാവമുള്ള ഒരു സ്ത്രീയാണ്.എന്നിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. "അവര്‍ക്ക് എന്തെങ്കിലും""ഞാന്‍ ഭയത്തോടെ ചോദിച്ചു. "ഇല്ല അവര്‍ക്ക് ഒന്നും പറ്റിയില്ല. അവളുടെ മകള്‍ ഫാത്തിമ ഇല്ലെ" "ഫാ ...ഫാത്തിമയ്ക്ക് എന്ത് പറ്റി "
"അവള് പോയി"
"യാ റബ്ബേ "
"ലോറി വന്നു ഇടിച്ചതാണ്"
ഞാന് ഞെട്ടി തെറിച്ചു പോയി.
റബ്ബേ ഇതെന്തു കഥ!!! എന്‍റെ സ്വപ്നം!
ഫാത്തിമ എന്‍റെ കരളിന്‍റെ കഷണമാണ് എന്‍റെ പൊന്‍ ഖനി...എനിക്ക് ഇത് വിശ്വസിക്കാന്‍ ആവില്ല..എന്നിട് കൂട്ട് കൂടാന്‍ ..എന്‍റെ കയ്യില്‍ നിന്നും മിട്ടായി വാങ്ങാന്‍ ഫാത്തി ഇനി വരില്ലന്നോ? അവള്‍ എന്നും ഓടി വന്നു എന്‍റെ കവിളു നുള്ളും, ഉമ്മ വയ്ക്കും, മുടി വലിക്കും, എന്‍റെ കൂടെ കിടന്നുറങ്ങും .എന്നെ അവള്‍ ഉറങ്ങുവാന്‍ സമ്മതിക്കാറില്ല.ശല്യപ്പെടുത്തി കൊണ്ടേ ഇരിക്കും. അവള്‍ക്കു ഞാന്‍ എന്നും കഥ പറഞ്ഞു കൊടുക്കും.മുത്തങ്ങള്‍ കൊടുക്കും. അവളു പോയോ? ഇനി കാണില്ലേ ?എന്‍റെ ഫാത്തിമാ....നീ ദൈവത്തിന്‍റെ അടുത്തേക്ക് പോയോ?ഞങ്ങളെ വിട്ടു ? എന്നെ തനിച്ചാക്കി?ഇനി ഏതു ജന്മത്തില്‍ കാണും നാം? എനിക്കു ഒന്നും അറിയില്ല...ഒന്നും..ഫാതി..നിനക്ക് ഞാന്‍ ഇല്ലാതെ ഒറ്റയ്ക്ക് കിടക്കുവാന്‍ പേടി ആവില്ലേ...എന്‍റെ ഫാതി..എനിക്കു തല തല കറങ്ങുന്നത് പോലെ തോന്നി.ഞാന്‍ മെല്ലെ കിടക്കിയിലേക്ക് വീണു.കണ്ണുകള്‍ മെല്ലെ അടിഞ്ഞു.ഒരു ഒരു ഉറക്കത്തിലേക്കു വഴുതി വീണു.

ഉറക്കത്തില്‍ എന്നെ ആരോ നുള്ളുന്നത് പോലെ തോന്നി.ഉമ്മ വയ്ക്കുന്നത് പോലെ ..മുടി വലിക്കുന്നത് പോലെ.പെട്ടന്ന് ഒരു വിളി.എന്‍റെ പേര് മെല്ലെ വിളിക്കുന്നു. ഞാന്‍ മെല്ലെ കണ്ണ് തുറന്നു നോക്കി.റബ്ബേ!! എന്‍റെ മുന്‍പില്‍ ആയിരം പൂര്‍ണ ചന്ദ്രന്‍റെ പ്രകാശം തൂകി ഫാത്തിമ.മനോഹരമായ പുഞ്ചിരിയോടെ എന്‍റെ റോസാ പൂവ് അതാ മുന്നില്‍.എന്‍റെ ഫാത്തിമാ.ഇതും സ്വപ്നമായിരുന്നു അല്ലെ..വീണ്ടും ഒരു സ്വപ്നം!! ദുരന്ത സ്വപ്നം.!! സമാധാനമായി!!പേടിച്ചു വിറച്ചു പോയി!ഞാന്‍ വേഗം മിടായി എടുത്തു കൊടുത്തു. എല്ലാം സ്വപ്നം ആയിരുന്നു അല്ലെ എന്ന് പറഞ്ഞു അവളെ ഞാന്‍ കെട്ടി പിടിച്ചു തുരെ തുരെ ഉമ്മ വെച്ചു.കണ്ണുകളില്‍ നിന്ന് കണ്ണുനീരു അപ്പോഴും നദി പോലെ ഒഴുകുന്നു ഉണ്ടായിരുന്നു.
പക്ഷെ...
അപ്പോഴും എന്‍റെ ഉറക്കത്തിലെ അബോധ മനസ്സ് മെല്ലെ പറയുന്നത് എനിക്കു വളരെ വ്യക്തമായി കേള്‍ക്കാമായിരുന്നു..."യാ...അല്ലഹ്... ഈ സ്വപ്നത്തില്‍ നിന്നുംഞാന്‍ ഒരിക്കലും ഉണരാതിരുന്നുവെങ്കില്‍ ...."