20 January 2011

ഉണരുവാന്‍ ആഗ്രഹിക്കാത്ത സ്വപ്നം....


(എന്‍റെ സുഹൃത്ത് മൈ കാസറഗോഡ് എന്ന ഓണ്‍ലൈന്‍ കൂട്ടായ്മക്കു വേണ്ടി എഴുതിയ ചെറു കഥയ്ക്ക്‌ ഒരു വര്‍ഷം മുന്‍പ്‌ ഞാന്‍ എഴുതിയ രണ്ടാം ഭാഗമാണ് ഈ കഥ.)

ആദ്യ ഭാഗത്തില്‍ ഞാന്‍ എന്ന കഥാപാത്രം അട്മിഷന് വേണ്ടി പട്ടണത്തിലെ കോളെജിലേക്ക് മാതാപിതാക്കളുടെ കൂടെ കാറിലൂടെ ഹൈ വേ യിലൂടെ യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചിന്തകളാണ് കഥയ്ക്ക്‌ ആധാരം.കഥയുടെ അവസാനം ഒരു ലോറി വന്നു അവരെ ഇടിക്കുകയും ടപ്പോ എന്ന ശബ്ദം കേള്‍ക്കുകയും ചെയ്യുന്നു. പരീക്ഷ ഹാളില്‍ ഉറങ്ങുകയായിരുന്ന അവളെ അദ്ധ്യാപകന്‍ പുറത്തേക്കു തള്ളിയപ്പോലുണ്ടായ ടപ്പോ എന്ന ശബ്ദം കേട്ടപ്പോഴാണ് അവള്‍ക്കു ഇതെല്ലം സ്വപ്നം ആണെന്ന് അറിയുന്നത്.ക്ലാസ്സിലെ കൂട്ട ചിരിയോടെ കഥ അവസാനിക്കുന്നു.തുടര്‍ന്ന് ഇവിടെ വായികുക.

ഞാന്‍=ഒരു പെണ്‍ കുട്ടിയാണ്.


പരീക്ഷ കഴിഞ്ഞു സ്കൂള് വിട്ടിറങ്ങുമ്പോള്‍ മനസ്സ് വല്ലാതെ അസ്വസ്ഥ മായിരുന്നു.യാ..അള്ളാഹു ഞാന്‍ ഒന്നും എഴുതിട്ടില്ലല്ലോ?എന്‍റെ ഭാവി?ഇത് വരെ പഠിച്ചതൊക്കെ വെറുതെ ആവുമോ? ഹ!എന്‍റെ പഠനത്തെ കുറിച്ച്, എന്‍റെ ഭാവിയെ കുറിച്ച് എനിക്ക് നന്നായിട്ടറിയാം.ഞാന്‍ എന്തായി തീരുമെന്നും എനിക്ക് നല്ല നിശ്ചയമുണ്ട്.പക്ഷെ ഉമ്മാക്കും ഉപ്പാകും അറിയില്ലല്ലോ?ഞാന്‍ ഇത് വരെ പാസ്സായത് എങ്ങനെ എന്ന്.അവരൊക്കെ കരുതുന്നത് ഞാന്‍ ഇത് വരെ പാസ്സായത്‌ പഠിച്ചു എഴുതിയിട്ട് ആണെന്ന്...ഹും..സത്യം അത് എനിക്കല്ലേ അറിയൂ.

കഴിഞ്ഞ കുറെ പൊതു പരീക്ഷകളില്‍ എന്‍റെ ഉറ്റ സുഹൃത്തും സ്ഥിരം ഒന്നാം റാങ്കുക്കാരിയുമായ തസ്നി ആയിരുന്നു അടുത്ത സീറ്റില് പരീക്ഷ എഴുതിയിരുന്നത്.അവള് റാങ്ക് അടികുമ്പോള്‍ ഞാന്‍ ഫസ്റ്റ് ക്ലാസ് അടിക്കാതെ ഇരുന്നാലെ അത്ഭുതമുള്ളൂ.അത് സ്കൂളിലെ മുഴുവന്‍ പേര്‍ക്കും അറിയാം. അവര്‍ക്കെല്ലാം അതില്‍ നല്ല പോലെ അസൂയ ഉണ്ട്.അതനിക്കറിയാം.ഹോ..വല്ലാത്ത അസൂയക്കാരു തന്നെ ഈ ലോകത്തില്‍.ഒന്നിനെയും വിശ്വസിക്കാന്‍ പറ്റില്ല.


പക്ഷെ, ഇപ്രാവശ്യം ഞാന്‍ ആകെ പ്രതിസന്ധിയിലാണ്.കാരണം,തസ്നി കല്യാണവും കഴിഞ്ഞു പോയി.രണ്ടു മാസം മുന്‍പ്.ഞങ്ങള്‍ എല്ലാവരും കല്യാണത്തിന് പോയിരുന്നു.ഒരു കിടിലന്‍ കല്യാണമായിരുന്നു.എന്ത് ആര്‍ഭാടം ആയിരുന്നു കല്യാണത്തിനു. എത്ര പാവപെട്ട പെണ്‍ കുട്ടികള്‍ കല്യാണം കഴിക്കാന്‍ പണമില്ലാതെ വിഷമിക്കുണ്ട്.ഉള്ളവര്‍ അതി ഗംഭീരമായും നടത്തുന്നു.ഇല്ലാത്തവന് ഇന്നും ഇതൊക്കെ കണ്ടു കണ്ണീരു വാര്‍ക്കുന്നു.പാവപ്പെട്ട ചെറുപ്പക്കാരന്‍ ആയാലും പാവപ്പെട്ട പെണ്‍ കുട്ടിയ കല്യാണം കഴിക്കുന്നത്, എങ്കിലും സ്ത്രീധനം വാങ്ങുന്നതില്‍ ഒരു കുറവുമില്ല.എവിടുന്ന് നന്നാവാന്‍.

ഹ.. അത് പോട്ടെ.അവള്‍ പഠിത്തവും നിര്‍ത്തി. അവള് കല്യാണം കഴിഞ്ഞു പോയി.ഇപ്രാവിശ്യം എന്‍റെ അടുത്ത് ഇരുക്കുന്നത് താഹിറ.അവളാണെങ്കില്‍ എന്‍റെ പേപ്പര്‍ ആണ് നോക്കുന്നത്!മൂ ദേവി!ഒന്നും പഠിക്കാതെ വന്നിരിക്കുന്നു.എന്നെ പോലെ.ശവം!

അല്ലെങ്കിലും എന്തിനാ പെണ്‍കുട്ടികളെ വേഗം കല്യാണം കഴിച്ചു വിടുന്നത്. അതും റാങ്കുക്കാരിയായ ഒരു പെണ്‍ കുട്ടിയെ.എന്തൊക്കെ പ്രതീക്ഷ ഉണ്ടായിരുന്നു അവളെ പറ്റി ഞങ്ങള്‍ക്ക്.എല്ലാം അവളുടെ വീട്ടുക്കാര്‍ നശിപ്പിച്ചില്ലേ?ഇനി ഭര്‍ത്താവിന്‍റെ കല്‍പ്പന അനുസരിച്ച് ജീവിക്കേണ്ടേ? പക്വത ഇല്ലാത്ത പ്രായത്തില്‍ അറിയാതെ അവള്‍ക്കു എന്തൊക്കെയോ ചെയ്യേണ്ടിവരും.എല്ലാം അറിയുവാന്‍ ആകുമ്പോഴേക്കും എല്ലാം നഷ്ടപെട്ടു കഴിഞ്ഞിരിക്കും.ഭര്‍ത്താവ് അവളെ ഒഴിവാക്കുക അല്ലെങ്കില്‍ എന്തെങ്കിലും പറ്റിയാലോ അവള്‍ക്കു ജീവിക്കേണ്ടേ ?എന്തെങ്കിലും ഒരു ബിരുദം കയ്യില്‍ ഉണ്ടെന്ക്കില്‍ ഏതെങ്കിലും നല്ല പണി എടുത്ത് ജീവിതം പുലര്‍ത്താം. ആരോടും യാന?ഞാനൊരു പെണ്ണല്ലേ ?പുരോഗമന ചിന്തയുമായി നടന്നു ബസ്സ്‌ എത്തിയത് അര്ഗിന്നില്‍.ഞാന്‍ തൊട്ടടുത്ത കടയില്‍ നിന്ന് ഫാത്തിമയ്ക്ക് മിട്ടായിയും വാങ്ങി ബസ്സില് കയറി.ഫാത്തിമാനെ അറിയില്ല.എന്‍റെ അയാള്‍ വാസി ആണ്.മൂന്നു വയസ്സ് പ്രായം.എന്നെ അവള്‍ക്കു ഭയങ്കര സ്നേഹം.എനിക്കും.ഞാന്‍ എന്ന് അവള്‍ക്കു മിട്ടായി വാങ്ങിക്കാറുണ്ട്.എപ്പോള്‍ മിട്ടായി കാത്തു അവള്‍ വീട്ടില്‍ കാത്തിരിപ്പുണ്ടാവും.ഭയങ്കര കുസൃതി ആണ് അവള്‍ക്കു.വെളുത്ത തുടുത്ത അവളുടെ സംസാരം കേള്‍ക്കേണ്ടത് തന്നെ.ഇങ്ങനെ പല കാര്യങ്ങളും ചിന്തിച്ചു ഞാന്‍ ബസ്സില്‍ യാത്ര തുടര്‍ന്നു.

ബസ്സ് ഞാന്‍ സ്വപ്നത്തില്‍ അതെ അപകട സ്ഥലത്തെ സ്റ്റോപ്പില്‍ നിര്‍ത്തി.ആ സ്ഥലത്ത് നല്ല ആള്‍ കൂട്ടവും ബ്ലോക്കും ഉണ്ട്.ഞാന് മെല്ലെ തല നീട്ടി നോക്കി.ആ കാഴ്ച കണ്ടു ഞാന് ഞെട്ടി പോയി...സ്വപ്നത്തില് കണ്ട അതെ സ്ഥലം ...അത് പോലെ ഉള്ള കാറ്‌ .. അത് അതെ പോലെ ഉള്ള ലോറി...അതെ അപകടം .. ഇതു എന്ത് മായാജാലം...ഞാന്‍ ആ സ്ഥലം ബസ്സില്‍ നിന്ന് സൂക്ഷിച്ചു നോക്കി. അപ്പോള്‍ കാറില്‍ നിന്ന് രക്തത്തില്‍ കുളിച്ചു നില്‍ക്കുന്ന മൂന്നു നാല് പേരെ പൊക്കി എടുത്തു കൊണ്ട് പോകുന്നത് ഞാന്‍ കണ്ടു..എന്‍റെ റബ്ബേ..മൂന്നു വയസ്സു കാരിയായ ഒരു കുട്ടിയേയും കാറില് നിന്ന് എടുക്കുന്നത് ഞാന് കണ്ടു .അവള് രക്തത്തില് കുളിച്ചിരുന്നു.പാവം കുട്ടി.അവളെ കണ്ടപ്പോള്‍ ഞാന്‍ അറിയാതെ എന്‍റെ ഫാത്തിമയെ ഓര്‍ത്തു..അവളെ പോലയുള്ള ഒരു പെണ്ണ്.അവള്‍ക്കാണ് ഇതു സംഭവിച്ചതെങ്കില്‍.ഞാന്‍ ആകെ തളര്‍ന്നു പോകുമായിരുന്നു....എന്‍റെ ഫാത്തി..അവള്‍ എന്‍റെ എല്ലാമാണ്.അവളെ പറ്റി ചിന്തിക്കുമ്പോള്‍ തന്നെ എനിക്ക് തല കറക്കം വരുന്നു.ഇത് പോലെ ഇവളെയും സ്നേഹിക്കുന്ന എത്ര പേരുണ്ടാവും.അവരുടെ അവസ്ഥ.

ഡ്രൈവര്‍മാര്‍ അശ്രദ്ധ ആയിട്ടാണ് വാഹനം കൂടുതലും ഓടിക്കുന്നത്. അമിത വേഗത, മധ്യ പാനം ഇതോക്കെ ദിവസവും എത്ര ജീവനാണ് റോഡില്‍ അവസാനിപ്പികുന്നത്.കൈ കാലുകള്‍ നഷ്ടമാവുന്നത്.നഷ്ട പരിഹാരം കൊണ്ട് ഇതിക്കെ തിരിച്ചു കിട്ടുമോ?മനോരമയിലെ വഴി കണ്ണ് വായിച്ചിട്ടില്ലേ.

എന്നാലും എന്‍റെ സ്വപ്നം,ലോറി,കാറ്, , സ്ഥലം, എനിക്ക് ഒന്നും മനസ്സിലാകിന്നില്ല.ഇതൊക്കെ എങ്ങനെ ഒരു പോലെ സംഭവിച്ചു.വല്ലാത്ത അതിശയം തന്നെ.ഇതിനിടയില്‍ ഓരോരു ചിന്തകളില്‍ മുഴങ്ങി ബസ്സ് വിട്ടതും വീട്ടില്‍ എത്തിയതും ഒന്ന് അറിഞ്ഞില്ല.

ഞാന്‍ നേരെ ചായ കുടിച്ചു കമ്പ്യൂട്ടര്‍ റൂമിലേക്ക്‌ കയറി കമ്പ്യൂട്ടര്‍ ഓണാക്കി.ഫേസ് ബുക്ക്‌ തുറന്നു.അതില്‍ കയറി കുറച്ചു കാര്യങ്ങള്‍ കൂട്ടുക്കാരോട് ചര്‍ച്ച ചെയ്യാന്‍ ഉണ്ട്. ഒന്നു മല്ല.റോഡു അപകടത്തെ പറ്റിയും പിന്നെ എന്‍റെ സ്വപ്നത്തെ പറ്റിയും അത് യഥാര്‍ത്ഥ മായതിനെ പറ്റിയും.പക്ഷെ,ഫേസ് ബുക്ക്‌ തുറന്നാല്‍ മതി.ഒരു പെണ്ണിന്‍റെ പേര് കണ്ടാല്‍ തന്നെ ആണ്‍ പിള്ളേര് ചാടി ഒരു ഹായ് തരും.എനിക്ക് വയ്യ! ഫൈക്കണോ എന്നൊന്നും ഇവന്‍മാര്‍ക്ക് അറിയേണ്ട.

ഇങ്ങനെ ചിന്തിച്ചു ഇരിക്കുമ്പോഴാണ് വീട്ടിലേക്കു ഒരു ഫോണ്‍ വരുകയും ഉമ്മ എടുക്കുകയും ചെയ്തു.ഉമ്മ പെട്ടന്ന് അലറി വിളിച്ചു.ഞാന്‍ ഉമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു. ഫോണ്‍ കട്ട് ചെയ്ത് ഉമ്മ വിളറിയ മുഖത്തോടെ പറഞ്ഞു. "നമ്മുടെ അപ്പുറത്തെ ഹബീബ്ചായും അയ്സായും ഇല്ലെ... " "അവര്‍ക്ക് !! അവര്‍ക്ക് എന്ത് പറ്റി" "അവര്‍ ടൌണില്‍ വെച്ച് കാര്‍ അപകടത്തില്‍ പെട്ടു"
അയ്സുമ്മ എന്ന് പറഞ്ഞാല്‍ നല്ല സ്വഭാവമുള്ള ഒരു സ്ത്രീയാണ്.എന്നിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. "അവര്‍ക്ക് എന്തെങ്കിലും""ഞാന്‍ ഭയത്തോടെ ചോദിച്ചു. "ഇല്ല അവര്‍ക്ക് ഒന്നും പറ്റിയില്ല. അവളുടെ മകള്‍ ഫാത്തിമ ഇല്ലെ" "ഫാ ...ഫാത്തിമയ്ക്ക് എന്ത് പറ്റി "
"അവള് പോയി"
"യാ റബ്ബേ "
"ലോറി വന്നു ഇടിച്ചതാണ്"
ഞാന് ഞെട്ടി തെറിച്ചു പോയി.
റബ്ബേ ഇതെന്തു കഥ!!! എന്‍റെ സ്വപ്നം!
ഫാത്തിമ എന്‍റെ കരളിന്‍റെ കഷണമാണ് എന്‍റെ പൊന്‍ ഖനി...എനിക്ക് ഇത് വിശ്വസിക്കാന്‍ ആവില്ല..എന്നിട് കൂട്ട് കൂടാന്‍ ..എന്‍റെ കയ്യില്‍ നിന്നും മിട്ടായി വാങ്ങാന്‍ ഫാത്തി ഇനി വരില്ലന്നോ? അവള്‍ എന്നും ഓടി വന്നു എന്‍റെ കവിളു നുള്ളും, ഉമ്മ വയ്ക്കും, മുടി വലിക്കും, എന്‍റെ കൂടെ കിടന്നുറങ്ങും .എന്നെ അവള്‍ ഉറങ്ങുവാന്‍ സമ്മതിക്കാറില്ല.ശല്യപ്പെടുത്തി കൊണ്ടേ ഇരിക്കും. അവള്‍ക്കു ഞാന്‍ എന്നും കഥ പറഞ്ഞു കൊടുക്കും.മുത്തങ്ങള്‍ കൊടുക്കും. അവളു പോയോ? ഇനി കാണില്ലേ ?എന്‍റെ ഫാത്തിമാ....നീ ദൈവത്തിന്‍റെ അടുത്തേക്ക് പോയോ?ഞങ്ങളെ വിട്ടു ? എന്നെ തനിച്ചാക്കി?ഇനി ഏതു ജന്മത്തില്‍ കാണും നാം? എനിക്കു ഒന്നും അറിയില്ല...ഒന്നും..ഫാതി..നിനക്ക് ഞാന്‍ ഇല്ലാതെ ഒറ്റയ്ക്ക് കിടക്കുവാന്‍ പേടി ആവില്ലേ...എന്‍റെ ഫാതി..എനിക്കു തല തല കറങ്ങുന്നത് പോലെ തോന്നി.ഞാന്‍ മെല്ലെ കിടക്കിയിലേക്ക് വീണു.കണ്ണുകള്‍ മെല്ലെ അടിഞ്ഞു.ഒരു ഒരു ഉറക്കത്തിലേക്കു വഴുതി വീണു.

ഉറക്കത്തില്‍ എന്നെ ആരോ നുള്ളുന്നത് പോലെ തോന്നി.ഉമ്മ വയ്ക്കുന്നത് പോലെ ..മുടി വലിക്കുന്നത് പോലെ.പെട്ടന്ന് ഒരു വിളി.എന്‍റെ പേര് മെല്ലെ വിളിക്കുന്നു. ഞാന്‍ മെല്ലെ കണ്ണ് തുറന്നു നോക്കി.റബ്ബേ!! എന്‍റെ മുന്‍പില്‍ ആയിരം പൂര്‍ണ ചന്ദ്രന്‍റെ പ്രകാശം തൂകി ഫാത്തിമ.മനോഹരമായ പുഞ്ചിരിയോടെ എന്‍റെ റോസാ പൂവ് അതാ മുന്നില്‍.എന്‍റെ ഫാത്തിമാ.ഇതും സ്വപ്നമായിരുന്നു അല്ലെ..വീണ്ടും ഒരു സ്വപ്നം!! ദുരന്ത സ്വപ്നം.!! സമാധാനമായി!!പേടിച്ചു വിറച്ചു പോയി!ഞാന്‍ വേഗം മിടായി എടുത്തു കൊടുത്തു. എല്ലാം സ്വപ്നം ആയിരുന്നു അല്ലെ എന്ന് പറഞ്ഞു അവളെ ഞാന്‍ കെട്ടി പിടിച്ചു തുരെ തുരെ ഉമ്മ വെച്ചു.കണ്ണുകളില്‍ നിന്ന് കണ്ണുനീരു അപ്പോഴും നദി പോലെ ഒഴുകുന്നു ഉണ്ടായിരുന്നു.
പക്ഷെ...
അപ്പോഴും എന്‍റെ ഉറക്കത്തിലെ അബോധ മനസ്സ് മെല്ലെ പറയുന്നത് എനിക്കു വളരെ വ്യക്തമായി കേള്‍ക്കാമായിരുന്നു..."യാ...അല്ലഹ്... ഈ സ്വപ്നത്തില്‍ നിന്നുംഞാന്‍ ഒരിക്കലും ഉണരാതിരുന്നുവെങ്കില്‍ ...."

17 comments:

  1. ആദ്യ വെടി ഞാന്‍ തന്നെ പൊട്ടിക്കട്ടെ..
    ഉറക്കത്തില്‍ ആയതു ഭാഗ്യം..
    നീയെങ്ങാനും ആ കുഞ്ഞിനെ കൊന്നിരുന്നെങ്കില്‍ ..
    ഞാന്‍ ഇതിന്‍റെ മൂന്നാം ഭാഗവുമായി വന്നേനെ..
    ആ കഥയില്‍ കുഞ്ഞിനെ ഐ.സി .യു.വില്‍ നിന്നും രക്ഷപ്പെടുന്ന പോലെ
    ഞാന്‍ ക്ലൈമാക്സ് ഉണ്ടാക്കിയേനെ.

    ReplyDelete
  2. ഈ സ്വപ്നത്തിന്റെ ഒരു കാര്യമേ .
    എന്തായാലും നന്നായിട്ടുണ്ട്

    ReplyDelete
  3. terrifying nightmare....

    ഇനി മേലാല്‍ സ്വപ്നം കാണരുത് ... ങാ ...


    remove the word verification pls...

    ReplyDelete
  4. സ്വപ്നങ്ങള്‍ക്ക് ഒരു തിരിച്ചറിവും ഇല്ലന്നേ.
    എപ്പോ വരണം എന്ത് കാണണം കാണണ്ട എന്നൊന്നും അറിയില്ലെന്നെ.
    നടന്ന ഒരു സംഭവം പോലെ നാടന്‍ ഭാഷയില്‍ പറഞ്ഞു.
    ആശംസകള്‍.

    ReplyDelete
  5. :)
    നന്നായിട്ടുണ്ട്...

    ReplyDelete
  6. ശംസീരെ നന്നായിട്ടുണ്ട്......ഇങ്ങനെ സ്വപനം കണ്ടോണ്ടിരുന്നാല്‍ മതിയോ?ഫാത്തിമ അവസാനം വന്നതും ഒരു സ്വപനമായിരുന്നല്ലേ.
    അക്ഷര പശാച്ചിന്‍റെ അസുഖം അവിടെവിടെ കാണാം.ശ്രദ്ധിക്കുമല്ലോ?

    ReplyDelete
  7. നന്നായിട്ടുണ്ട്.

    ReplyDelete
  8. @badar
    @jidhu jose
    @sameer thikkodi
    @patte paadam ramjiyeettan
    @jishad cronic
    @yaaachu pattam
    @juvairiya
    thanks.
    word verfication ozivaakkam.

    ReplyDelete
  9. @yasarcha
    athe climaxil fathima marikkunnu.aval thirichu varunnathaayi aanu sharikkum swapnam kaanunnathu.

    ReplyDelete
  10. ഇങ്ങനെ സ്വപ്നം കാണല്ലേ

    ReplyDelete
  11. shamseer ezhuthu kollam
    onnu koode akshra thettukal shradikkanam

    ReplyDelete
  12. തറവാട്ടില്‍ ഇല്ലെങ്കിലും ഇവിടെയൊക്കെ നല്ല പോസ്റ്റല് പോസ്റ്റുന്നുണ്ടല്ലോ ഷംസീ ??? നന്നായിരിക്കുന്നു അഭിനന്ദനങ്ങള്‍ .......

    ReplyDelete
  13. നന്നായി.
    ആശംസകൾ!

    ReplyDelete
  14. വല്ലതും ചൊല്ലി പ്പറഞ്ഞു കിടന്നാല്‍ മതി പ്രായമുള്ളവര്‍ പറയുന്ന പോലെ .. വല്ലാത്ത സ്വപ്നായി .. ആശംസകള്‍..

    ReplyDelete
  15. ഈ പാവം ഞാന്‍ സ്വപ്നം കണ്ടാല്‍ അത് യാഥാര്‍ത്ഥ്യമായി മാറലാണ് അധികവും, അതന് യെനേന്‍ യെതവും അദികം വിഷമിപ്പികുന്നതും. എന്തായാലും വളരെ നന്നായി ഷംസീര്‍. നമ്മുടെ നാട്ടിലും കഥയും കവിതയും എഴുതാന്‍ പട്ടുനവര്‍ ഉണ്ട് എന്ന്‍ അറിയുമ്പോള്‍ അറിയാതെ സന്തോഷിച്ചു പോകുന്നു.

    ReplyDelete